സൂറ അൽ-ദുമ്മാ അർസൽനാ 23

ജമാഅത്തിൽ പ്രവേശനമില്ലാത്തവര്‍

23 1ഉൻസയ്നി ഉടയ്ക്കപ്പെട്ടവനോ ദകർ ഖത്അ് ചെയ്യപ്പെട്ടവനോ റബ്ബുൽ ആലമീന്റെ ജമാഅത്തിൽ ദാഖിലാകരുത്.

2ഇബ്നുസ്സിനാ റബ്ബുൽ ആലമീന്റെ ജമാഅത്തിൽ ദാഖിലാകരുത്. ജീൽ ആശിർ പോലും റബ്ബുൽ ആലമീന്റെ ജമാഅത്തിൽ ദാഖിലാകരുത്.

3അമൂന്യരോ മൂവാബ്യരോ റബ്ബുൽ ആലമീന്റെ ജമാഅത്തിൽ ദാഖിലാകരുത്. അവരുടെ ജീൽ ആശിർ പോലും റബ്ബുൽ ആലമീന്റെ ജമാഅത്തിൽ ദാഖിലാകരുത്. 4എന്തെന്നാല്‍, നിങ്ങള്‍ മിസ്റിൽ നിന്നു പോരുന്ന വഴിക്ക് അവര്‍ നിങ്ങള്‍ക്ക് ഖുബ്ബൂസും മാഉം തന്നില്ല; നിങ്ങളെ ലഅ്നത്ത് ചെയ്യാൻ വേണ്ടി മെസൊപ്പൊട്ടാമിയായിലെ ബത്തൂറില്‍നിന്നു ബയോറിന്റെ മകനായ ബൽആമിനെ ഉജ്റത്തിനെടുക്കുകയും ചെയ്തു. 5എങ്കിലും നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ ബൽആമിന്റെ വാക്കു കേട്ടില്ല. നിങ്ങളെ ഹുബ്ബ് വച്ചതുകൊണ്ട് അവന്റെ ലഅ്നത്തിനെ അവിടുന്ന് ബർക്കത്താക്കി മാറ്റി. 6ഒരു കാലത്തും അവര്‍ക്കു സലാമത്തോ ഖയ്റോ നിങ്ങള്‍ റജാഅ് ചെയ്യരുത്.

7ഈദൂമ്യരെ വെറുക്കരുത്; അവര്‍ നിങ്ങളുടെ ഇഖ്-വാനീങ്ങളാണ്. മിസ്രുകാരെയും വെറുക്കരുത്. എന്തെന്നാല്‍, അവരുടെ ദൌലയിൽ നിങ്ങള്‍ ഗരീബുകളായിരുന്നു. 8അവരുടെ മൂന്നാം ജീലിലെ ഔലാദുകള്‍[a] 23.8 ഔലാദുകള്‍ അബ്നാഅ് റബ്ബുൽ ആലമീന്റെ ജമാഅത്തിൽ ദുഖൂൽ ചെയ്തുകൊള്ളട്ടെ.

മഹല്ലത്തിന്റെ ഖുദ്ദൂസി

9അദുവ്വുകള്‍ക്കെതിരായി മഹല്ലത്തടിക്കുമ്പോള്‍ നിങ്ങള്‍ എല്ലാ ശർറുകളിലും നിന്നു ഖാലിയായിരിക്കണം.

10ജനാബത്താല്‍ ആരെങ്കിലും ഗയ്റു ത്വാഹിറായിത്തീര്‍ന്നാല്‍ അവന്‍ മഹല്ലത്തിനു പുറത്തു പോകട്ടെ; അകത്തു ദാഖിലാകരുത്. 11മസാ ആകുമ്പോള്‍ കുളിച്ചു ത്വാഹിറായി, ഗുറൂബിനു ബഅ്ദായായി അവനു മഹല്ലത്തിനകത്തു വരാം.

12ബൌലിനും ബിറാസിനുമായി മഹല്ലത്തിനുപുറത്ത് ഒരു മകാനുണ്ടായിരിക്കണം. 13സിലാഹുകളോടൊപ്പം നിനക്കൊരു പാരയുമുണ്ടായിരിക്കണം. ഖലാഇലിരിക്കുമ്പോള്‍ ഹുഫ്രുണ്ടാക്കി ബിറാസ് മണ്ണിട്ടു മൂടാനാണ് അത്. 14നിന്നെ സംരക്ഷിക്കാനും നിന്റെ അഅ്ദാഇനുകളെ നിനക്ക് ഏല്‍പിച്ചുതരാനും ആയി നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ മഹല്ലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. ത്വുഹ്റില്ലാത്ത എന്തെങ്കിലും നിങ്ങളുടെയിടയില്‍ കണ്ട് അവിടുന്ന് നിന്നില്‍നിന്ന് അകന്നുപോകാതിരിക്കേണ്ടതിനായി മഹല്ലത്ത് മുഖദ്ദിസായി സൂക്ഷിക്കണം.

വിവിധ ഹുകുമുകൾ

15ഒളിച്ചോടിവന്നു നിന്റെയടുക്കല്‍ മൽജഅ്[b] 23.15 മൽജഅ് -ഇസ്തിആദ തേടുന്ന അബ്ദിനെ സയ്യിദിനു ഏല്‍പിച്ചു കൊടുക്കരുത്. 16നിന്റെ ഏതെങ്കിലും ഒരു മദീനത്തില്‍ ഇഷ്ടമുള്ളിടത്ത് നിന്നോടുകൂടെ അവന്‍ പാർത്തുകൊള്ളട്ടെ; അവനെ പീഡിപ്പിക്കരുത്.

17ഇസ്രായീല്‍ സ്ത്രീകളിലാരും സാനിയകകളാവരുത്. ഇസ്രായീല്‍ രിജാലും ആലിഹത്തുകളുടെ ബൈത്തുകളിൽ സിനയിലേര്‍പ്പെടരുത്. 18സാനിയയുടെ മഹ്റോ കൽബിന്റെ ഉജ്റത്തോ നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ ബൈത്തിലേക്കു നദ്റായി കൊണ്ടുവരരുത്. ഇവ രണ്ടും അവിടുത്തേക്കു മുഹ്തഖിറാണ്[c] 23.18 മുഹ്തഖിറാണ് മക്രൂഹാണ് .

19നിന്റെ അഖിന് ഒന്നും - നഖ്ദോ ത്വആമുകളോ മറ്റെന്തെങ്കിലുമോ - രിബയ്ക്കു കൊടുക്കരുത്. 20ഗരീബിനു രിബയ്ക്കു ഖർള്കൊടുക്കാം. എന്നാല്‍, നിന്റെ അഖില്‍ നിന്നു രിബാ വാങ്ങരുത്. നീ മിൽക്കാക്കാന്‍ പോകുന്ന അർളിൽ നിന്റെ സകല അമലുകളിലും നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ നിന്നെ അനുഗ്രഹിക്കേണ്ടതിനാണിത്.

21നിന്റെ മഅബൂദായ റബ്ബുൽ ആലമീനു നേരുന്ന നദ്റുകള്‍ നിറവേറ്റാന്‍ വൈകരുത്; അവിടുന്നു നിശ്ചയമായും അതു നിന്നോട് ആവശ്യപ്പെടും; നീ കുറ്റക്കാരനാവുകയും ചെയ്യും. 22എന്നാല്‍, നദ്ർ നേരാതിരുന്നാല്‍ മഅ്സിയത്താകുകയില്ല[d] 23.22 മഅ്സിയത്താകുകയില്ല ജരീമത്താകുകയില്ല . 23വഅ്ദുകൾ ഹിഫാളത്ത് ചെയ്യാന്‍ നീ ശ്രദ്ധിക്കണം. മൌഊദ്[e] 23.23 മൌഊദ് വഅ്ദാ ചെയ്തപ്പോള്‍ സ്വമേധയാ നിന്റെ മഅബൂദായ റബ്ബുൽ ആലമീനു നേരുകയായിരുന്നു.

24ജിറാന്റെ മുന്തിരിത്തോട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ നിനക്കിഷ്ടമുള്ളിടത്തോളം ഫാകിഹത്തുകള്‍[f] 23.24 ഫാകിഹത്തുകള്‍ - സമറുകൾ പറിച്ചു തിന്നുകൊള്ളുക. എന്നാല്‍, അവയിലൊന്നുപോലും പാത്രത്തിലാക്കരുത്. 25ജിറാന്റെ ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോള്‍ കൈകൊണ്ട് കതിരുകള്‍ പറിച്ചെടുത്തുകൊള്ളുക; മൻജൽകൊണ്ടു കൊയ്‌തെടുക്കരുത്.


അടിക്കുറിപ്പുകൾ