അൽ അഫ് രാൽ 8  

സാവൂള്‍ സഭയെ പീഡിപ്പിക്കുന്നു

8 1സാവൂള്‍ ഈ വധത്തെ അനുകൂലിച്ചു. അന്ന് ജറുസലെമിലെ ജാമിയാക്കെതിരായി വലിയ പീഡനം നടന്നു. റസൂലുമാരൊഴികേ മറ്റെല്ലാവരും യൂദയായുടെയും സമരിയായുടെയും ഗ്രാമങ്ങളിലേക്കു ചിതറിപ്പോയി. 2ഈമാനികൾ (മെഹർഫാത്തുള്ള ലഭിച്ചവർ) സ്‌തേഫാനോസിനെ ഖബറടക്കി. അവനെച്ചൊല്ലി അവര്‍ വലിയ വിലാപം ആചരിച്ചു. 3എന്നാല്‍, സാവൂള്‍ ജാമിയായെ നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവന്‍ വീടുതോറും കയറിയിറങ്ങി സ്ത്രീപുരുഷന്‍മാരെ വലിച്ചിഴച്ചുകൊണ്ടുവന്ന് തടവിലാക്കി.

ഫാൽബൂസ് സമരിയായില്‍

4ചിതറിക്കപ്പെട്ടവര്‍, കലാം തബലീക്ക് ചെയ്തുകൊണ്ടു ചുറ്റിസഞ്ചരിച്ചു. 5ഫൽബൂസ് സമരിയായിലെ ഒരു നഗരത്തില്‍ചെന്ന് അവിടെയുള്ളവരോടു കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെപ്പറ്റി പ്രഘോഷിച്ചു. 6ഫൽബൂസിന്റെ വാക്കുകള്‍ കേള്‍ക്കുകയും അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കാണുകയും ചെയ്ത ജനക്കൂട്ടം അവന്‍ പറഞ്ഞകാര്യങ്ങള്‍ ഏകമനസ്‌സോടെ ശ്രദ്ധിച്ചു. 7എന്തെന്നാല്‍, ബദ് റൂഹുകള്‍ തങ്ങള്‍ ആവേശിച്ചിരുന്നവരെ വിട്ട് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പുറത്തുപോയി. അനേകം തളര്‍വാതരോഗികളും മുടന്തന്‍മാരും സുഖം പ്രാപിച്ചു. 8അങ്ങനെ ആ നഗരത്തില്‍ വലിയ സന്തോഷമുണ്ടായി.

9മാന്ത്രികവിദ്യ നടത്തിക്കൊണ്ടിരുന്ന ശിമയോന്‍ എന്നൊരുവന്‍ ആ നഗരത്തിലുണ്ടായിരുന്നു. അവന്‍ വലിപ്പം ഭാവിച്ച് സമരിയാദേശത്തെ വിസ്മയിപ്പിച്ചു. 10ചെറിയവര്‍ മുതല്‍ വലിയവര്‍ വരെ എല്ലാവരും അവന്‍ പറയുന്നത് കേട്ടിരുന്നു. അവര്‍ പറഞ്ഞു: മഹാശക്തി എന്നു വിളിക്കപ്പെടുന്ന ദേവ ശക്തിതന്നെയാണ് ഈ മനുഷ്യന്‍. 11ദീര്‍ഘകാലമായി മാന്ത്രികവിദ്യകള്‍കൊണ്ട് അവരെ വിസ്മയിപ്പിച്ചിരുന്നതിനാലാണ് എല്ലാവരും അവനെ ശ്രദ്ധിച്ചുപോന്നത്. 12എന്നാല്‍, അള്ളാഹുവിൻറെ രാജ്യത്തെക്കുറിച്ചും കലിമത്തുള്ള ഈസാ അൽ മസീഹിനെക്കുറിച്ചും ഫൽബൂസ് പ്രസംഗിച്ചപ്പോള്‍ സ്ത്രീ പുരുഷഭേദമെന്യേ എല്ലാവരും ഈമാൻ വെച്ചു സിഗ്ബത്തുള്ള ത്വരീഖാ ഗുസൽ സ്വീകരിച്ചു. 13ശിമയോന്‍പോലും ഈമാൻ വച്ചു. അവന്‍ ഗുസൽ സ്വീകരിച്ച് ഫൽബൂസിന്റെ കൂടെച്ചേര്‍ന്നു. സംഭവിച്ചുകൊണ്ടിരുന്ന അടയാളങ്ങളും വലിയ അദ്ഭുതപ്രവൃത്തികളും കണ്ട് അവന്‍ ആശ്ചര്യഭരിതനായി.

14സമരിയാക്കാര്‍ അള്ളാഹുവിൻറെ കലാം സ്വീകരിച്ചുവെന്നു കേട്ടപ്പോള്‍ ജറുസലെമിലുള്ള റസൂലുമാര്‍ സാഫ്ആനെയും യഹിയ്യായെയും അവരുടെയടുത്തേക്ക് അയച്ചു. 15അവര്‍ ചെന്ന് അവിടെയുള്ളവര്‍ റൂഹുൽ ഖുദ്ധൂസിനെ സ്വീകരിക്കേണ്ടതിന് അവര്‍ക്കുവേണ്ടി ദുആ ചെയ്തു. 16കാരണം, അതുവരെ റൂഹുൽ ഖുദ്ധൂസ് അവരിലാരുടെയും മേല്‍ വന്നിരുന്നില്ല. അവര്‍ സയ്യിദിനാ റബ്ബിൽ ആലമീൻ ഈസാ മസീഹിന്റെ നാമത്തില്‍ ഗുസൽ സ്വീകരിക്കുക മാത്രമേ ചെയ്തിരുന്നുള്ളു. 17പിന്നീട്, അവരുടെമേല്‍ അവര്‍ കൈകള്‍ വച്ചു; അവര്‍ റൂഹുൽ ഖുദ്ധൂസിനെ സ്വീകരിക്കുകയും ചെയ്തു. 18റസൂലുമാരുടെ കൈവയ്പുവഴി റൂഹുൽ ഖുദ്ധൂസ് നല്‍കപ്പെട്ടതു കണ്ടപ്പോള്‍ ശിമയോന്‍ അവര്‍ക്കു പണം നല്‍കിക്കൊണ്ടു 19പറഞ്ഞു. ഞാന്‍ ആരുടെമേല്‍ കൈകള്‍വച്ചാലും അവര്‍ക്കു പരിശുദ്ധാത്മാവിനെ ലഭിക്കത്തക്കവിധം ഈ ശക്തി എനിക്കും തരുക. 20സഫ്ആൻ പറഞ്ഞു: നിന്റെ വെള്ളിത്തുട്ടുകള്‍ നിന്നോടുകൂടെ നശിക്കട്ടെ! എന്തെന്നാല്‍, അള്ളാഹുവിന്റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ വ്യാമോഹിച്ചു. 21നിനക്ക് ഈ കാര്യത്തില്‍ ഭാഗഭാഗിത്വമോ അവകാശമോ ഉണ്ടായിരിക്കുകയില്ല. കാരണം, നിന്റെ ഹൃദയം അള്ളാഹുവിൻറെ സന്നിധിയില്‍ ശുദ്ധമല്ല. 22അതിനാല്‍, നിന്റെ ഈ ദുഷ്ടതയെക്കുറിച്ചു നീ അനുതപിക്കുകയും റബ്ബുൽ ആലമീനോടു ദുആ ഇരക്കുകയും ചെയ്യുക. ഒരു പക്‌ഷേ, നിന്റെ ഈ ദുഷ്ടവിചാരത്തിനു മാപ്പു ലഭിക്കും. 23നീ കടുത്ത വിദ്വേഷത്തിലും അനീതിയുടെ ബന്ധനത്തിലുമാണെന്നു ഞാന്‍ മനസ്‌സിലാക്കുന്നു. 24ശിമയോന്‍മറുപടി പറഞ്ഞു: നിങ്ങള്‍ പറഞ്ഞതൊന്നും എനിക്കു സംഭവിക്കാതിരിക്കാന്‍ എനിക്കുവേണ്ടി നിങ്ങള്‍ റബ്ബുൽ ആലമീനോടു ദുആ ഇരക്കുക.

25അവര്‍ റബ്ബിന്റെ കലാമിനു സാക്ഷ്യം നല്‍കുകയും അതു പ്രഘോഷിക്കുകയും ചെയ്തതിനുശേഷം ജറുസലെമിലേക്കു മടങ്ങി. അങ്ങനെ, അവര്‍ സമരിയാക്കാരുടെ പല ഗ്രാമങ്ങളിലും ഇഞ്ചീലിറെ തബലീഖ് ചെയ്തു.

ഫൽബൂസും എത്യോപ്യാക്കാരനും

26റബ്ബുൽ ആലമീന്റെ ഒരു മുഹ്ജിസാത്ത് ഫൽബൂസിനോടു പറഞ്ഞു: എഴുന്നേറ്റ് തെക്കോട്ടു നടന്ന്, ജറുസലെമില്‍നിന്നു ഗാസായിലേക്കുള്ള പാതയില്‍ എത്തുക. അത് ഒരു വിജനമായ പാതയായിരുന്നു. 27അവന്‍ എഴുന്നേറ്റു യാത്ര തിരിച്ചു. അപ്പോള്‍ എത്യോപ്യാക്കാരനായ ഒരു ഷണ്‍ഡന്‍, എത്യോപ്യാരാജ്ഞിയായ കന്‍ദാക്കെയുടെ ഭണ്‍ഡാര വിചാരിപ്പുകാരന്‍, ജറുസലെമില്‍ ഇബാദത്ത് ചെയ്യാന്‍ പോയിട്ടു തിരിച്ചുവരുകയായിരുന്നു. 28രഥത്തിലിരുന്ന് അവന്‍ ഏശയ്യായുടെ പ്രവചനം വായിച്ചുകൊണ്ടിരുന്നു. 29ആത്മാവു ഫൽബൂസിനോടു പറഞ്ഞു: ആ രഥത്തെ സമീപിച്ച്, അതിനോടു ചേര്‍ന്നു നടക്കുക. 30ഫൽബൂസ് അവന്റെയടുക്കല്‍ ഓടിയെത്തി; അവന്‍ ഇശയ്യാ നബിയുടെ പ്രവചനം വായിക്കുന്നതുകേട്ട്, ചോദിച്ചു: വായിക്കുന്നതു നിനക്കു മനസ്‌സിലാകുന്നുണ്ടോ? 31അവന്‍ പ്രതിവചിച്ചു: ആരെങ്കിലും വ്യാഖ്യാനിച്ചുതരാതെ എങ്ങനെയാണു ഞാന്‍ മനസ്‌സിലാക്കുക? രഥത്തില്‍ക്കയറി തന്നോടുകൂടെയിരിക്കാന്‍ ഫൽബൂസിനോട് അവന്‍ അപേക്ഷിച്ചു. 32അവന്‍ വായിച്ചുകൊണ്ടിരുന്ന കിത്താബുൽ ആയത്ത് (മിനൽ തൌറാത്ത് അൽ ഷരീഫ്) ഇതാണ്: കൊലയ്ക്കുകൊണ്ടുപോകുന്ന ആടിനെപ്പോലെയും രോമം കത്രിക്കുന്നവന്റെ മുമ്പില്‍ മൂകനായി നില്‍ക്കുന്ന ആട്ടിന്‍കുട്ടിയെപോലെയും അവന്‍ തന്റെ വായ് തുറന്നില്ല. 33അപമാനിതനായ അവന് നീതി നിഷേധിക്കപ്പെട്ടു. അവന്റെ പിന്‍തലമുറയെപ്പറ്റി ആരു വിവരിക്കും? എന്തെന്നാല്‍, ദുനിയാവില്‍നിന്ന് അവന്റെ ജീവന്‍ അപഹരിക്കപ്പെട്ടു.

34ഷണ്‍ഡന്‍ ഫൽബൂസിനോടു ചോദിച്ചു: ആരെക്കുറിച്ചാണ് നബി ഇതു പറയുന്നത്? തന്നെക്കുറിച്ചുതന്നെയോ അതോ മറ്റൊരാളെക്കുറിച്ചോ? 35അപ്പോള്‍ ഫൽബൂസ് സംസാരിക്കാന്‍ തുടങ്ങി. ഷണ്‍ഡന്‍ വായിച്ച കിത്താബുൽ ആയത്തിൽനിന്ന് ആരംഭിച്ച്, അവനോട് കലിമത്തുള്ള ഈസാ അൽ മസീഹ് ഹബീബുള്ള അൽ കരീമിനെ കുറിച്ച് പ്രസംഗിച്ചു. 36അവര്‍ പോകുമ്പോള്‍ ഒരു ജലാശയത്തിങ്കലെത്തി. അപ്പോള്‍ ഷണ്‍ഡന്‍ പറഞ്ഞു: 37ഇതാ വെള്ളം; എനിക്ക് ഗുസൽ നൽകുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ? 38രഥം നിര്‍ത്താന്‍ അവന്‍ ആജ്ഞാപിച്ചു. അവര്‍ ഇരുവരും വെള്ളത്തിലിറങ്ങി ഫൽബൂസ് ഷണ്‍ഡന് സിഗ്ബത്തുള്ള ത്വരീഖാ ഗുസൽ നല്‍കി. 39അവര്‍ വെള്ളത്തില്‍നിന്നു കയറിയപ്പോള്‍ റബ്ബുൽ ആലമീന്റെ റൂഹ് ഫൽബൂസിനെ സംവഹിച്ചുകൊണ്ടു പോയി. ഷണ്‍ഡന്‍ അവനെ പിന്നീടു കണ്ടില്ല. സന്തോഷ ഭരിതനായി അവന്‍ യാത്ര തുടര്‍ന്നു. 40താന്‍ അസോത്തൂസില്‍ എത്തിയതായി ഫൽബൂസ് കണ്ടു. എല്ലാ നഗരങ്ങളിലും ചുറ്റിസഞ്ചരിച്ച് ഇഞ്ചീൽ (ഖുർബാനുള്ള ഈസാ അൽ മസീഹ്) തബലീഖ് ചെയ്ത് കേസറിയായില്‍ എത്തി.


അടിക്കുറിപ്പുകൾ