അൽ അഫ് രാൽ 1  

Πράξεις Ἀποστόλων (Praxeis Apostolōn)

റൂഹുൽ ഖുദ്ധൂസിൻറെ മൌഊദ്

1 1ജനാബ് തെയോഫിലോസേ, ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ്, തെരഞ്ഞെടുത്ത സ്വഹാബികൾക്ക് റൂഹുൽ ഖുദ്ദൂസ് വഴി ഹുക്മ് നല്‍കിയതിനു ബഅ്ദായായി ജന്നത്തിലേക്ക് എടുക്കപ്പെട്ട ദിവസംവരെ, പ്രവര്‍ത്തിക്കുകയും തഅലീം നൽകുകയും ചെയ്ത എല്ലാ കാര്യങ്ങളെയും കുറിച്ച് ആദ്യകിത്താബില്‍ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ. 2ഹുകുമ നല്‍കിയതിനുശേഷം ജന്നത്തിലേക്ക് എടുക്കപ്പെട്ട ദിവസംവരെ, പ്രവര്‍ത്തിക്കുകയും തഅലീം തരുകയും ചെയ്ത എല്ലാകാര്യങ്ങളെയും കുറിച്ച് ആദ്യകിത്താബിൽ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ. 3അദാബ് അനുഭവിച്ച ബഅ്ദായായി അർബഊന ദിവസത്തേക്ക് ഈസാ അൽ മസീഹ് അവരുടെയിടയില്‍ ളുഹൂറായി അള്ളാഹുവിൻറെ ദൌലയെക്കുറിച്ചു തഅലീം കൊടുത്തു. അങ്ങനെ, ഈസാ അൽ മസീഹ് അവര്‍ക്കു വേണ്ടത്ര ഹുജ്ജത്തുകള്‍ നല്‍കിക്കൊണ്ട്, ഹയാത്തിൽ ളുഹൂറാക്കപ്പെട്ടു.

4ഈസാ അൽ മസീഹ് അവരോടൊപ്പം ഒജീനിക്കാനിരിക്കുമ്പോള്‍ അംറാക്കി: നിങ്ങള്‍ ഉർശലീം വിട്ടു പോകരുത്. എന്നില്‍ നിന്നു നിങ്ങള്‍ കേട്ട അബ്ബയുടെ തഅ്കീദിനായി കാത്തിരിക്കുവിന്‍. 5എന്തെന്നാല്‍, യഹിയ്യ[b] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി (അ) മാഅ് കൊണ്ടു ഗുസൽ നല്‍കി; നിങ്ങളാകട്ടെ ഏറെത്താമസിയാതെ റൂഹിൽ ഖുദ്ദൂസിനാല്‍ ഗുസൽ നൽകപ്പെടും.

ഈസാ അൽ മസീഹിന്റെ ജന്നത്ത് പ്രവേശനം

6ഒരുമിച്ചുകൂടിയിരിക്കുമ്പോള്‍ അവര്‍ ഈസാ അൽ മസീഹിനോടു സുആലാക്കി: റബ്ബേ, അവിടുന്ന് ബനൂ ഇസ്റായേലിന് ദൌല പുനഃസ്ഥാപിച്ചു നല്‍കുന്നത് ഇപ്പോഴാണോ? 7ഈസാ അൽ മസീഹ് പറഞ്ഞു: അബ്ബ നഫ്സിയായി സുൽത്താനിയത്തിൽ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള വഖ്തുകളോ താരീഖുകളോ നിങ്ങള്‍ അറിയേണ്ട കാര്യമല്ല. 8എന്നാല്‍, റൂഹുൽ ഖുദ്ദൂസ് നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ക്ക് ഖുവ്വത്ത് കൂടും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ദുനിയാവിൻറെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു ശുഹൂദുകളായിരിക്കുകയും ചെയ്യും. 9ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍, അവര്‍ നോക്കി നില്‍ക്കേ, ഈസാ അൽ മസീഹ് ഉയരങ്ങങ്ങളിലേക്ക് സുഊദാക്കപ്പെട്ടു; ഒരു മേഘം വന്ന് ഈസാ അൽ മസീഹ് അവരുടെ കാഴ്ചയില്‍ നിന്നു മറച്ചു. 10ഈസാ അൽ മസീഹ് സമാഇലേക്കു പോകുന്നത് അവര്‍ നോക്കിനില്‍ക്കുമ്പോള്‍, വെള്ള ലിബാസ് ധരിച്ച രണ്ടു മലക്കുകൾ അവരുടെ മുമ്പില്‍ ളുഹൂറാക്കപ്പെട്ടു 11പറഞ്ഞു : അല്ലയോ ഗലീലിയരേ, നിങ്ങള്‍ സമാഇലേക്കു നോക്കി നില്‍ക്കുന്നതെന്ത്? നിങ്ങളില്‍ നിന്നു ജന്നത്തിലേക്ക് എടുക്കപ്പെട്ട ഈസാ അൽ മസീഹ്, ജന്നത്തിലേക്ക്‌ പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെ തിരിച്ചുവരും.

മത്തിയാസ്

12അവര്‍ ജബലുസ്സൈത്തൂനിൽ നിന്നു ഉർശലീമിലേക്കു റുജൂ ആയി; ഇവ തമ്മില്‍ ഒരു സാബത്തു ദിവസത്തെയാത്രാദൂരമാണുള്ളത്. 13അവര്‍ മദീനത്തിലെത്തി, തങ്ങള്‍ പാർത്തിരുന്ന ബൈത്തിന്റെ മുകളിലത്തെ നിലയിലുള്ള മുറിയില്‍ ചെന്നു. അവര്‍, സഫ് വാൻ, യഹിയ്യ, യഅ്ഖൂബ്, അന്തുറു, ഫൽബൂസ്, തുുമാസ്, ഇബ്ൻ തലമാ, മത്താ, യഅ്ഖൂബ് ബിൻ അൽഫിയസ്, അർഹാബിയായ ശിമയൂന്‍, യൂദാസ് ഇബ്നു യഅ്ഖൂബ്[c] 1.13 യഅ്ഖൂബ് [d] 1.13 യഅ്ഖൂബ് എന്നിവരായിരുന്നു. 14ഇവര്‍ ഖൽബ് വാഹിദായി ഈസാ അൽ മസീഹിൻറെ ഉമ്മയായ മറിയത്തോടും മറ്റു ഹുർമകളോടും ഈസാ അൽ മസീഹിന്റെ ഇഖ് വാനീങ്ങളോടുമൊപ്പം[e] 1.14 ദുആ ഇരക്കുകയായിരുന്നു.

15അന്നൊരു യൌമിൽ, നൂറ്റിയിരുപതോളം ഇഖ് വാനീങ്ങൾ ഇജ്തിമാഇനു ഇരിക്കുന്ന സമയം, സഫ് വാൻ അവരുടെ മധ്യേ എഴുന്നേറ്റുനിന്നു പ്രസ്താവിച്ചു: 16യാ അഖുമാരെ, ഈസാ അൽ മസീഹിനെ പിടിക്കാന്‍ വന്നവര്‍ക്കു മുദീറായി നിന്ന യൂദാസിനെക്കുറിച്ചു ദാവൂദു നബി (അ) വഴി റൂഹുൽ ഖുദ്ദൂസ് നുബുവത് ചെയ്ത കലിമ കാമിലാകേണ്ടിയിരുന്നു. 17അവൻ നമ്മിലൊരുവനായി എണ്ണപ്പെടുകയും ഈ ഖിദ്മത്തിൽ അവനു മുശാരകാത്ത് ലഭിക്കുകയും ചെയ്തിരുന്നു. 18എന്നാല്‍, അവൻ തന്റെ ളുൽമിന്റെ ജാഇസത്ത് കൊണ്ട് ഒരു പറമ്പു വാങ്ങി. അവന്‍ തലകുത്തി വീണു; വയറ് പിളര്‍ന്ന് അവന്റെ കുടലെല്ലാം പുറത്തു ചാടി. 19ഉർശലീം അഹ് ലുകാർക്കെല്ലാം ഈ നബഅ് അറഫായി. ആ മകാൻ അവരുടെ ഭാഷയില്‍ ദമിന്റെ ഹഖ്ല്‍ എന്ന് മഅനയുള്ള ഹക്കല്‍ദാമാ എന്നു വിളിക്കപ്പെട്ടു. 20അവന്റെ ബൈത്ത് ശൂന്യമായിത്തീരട്ടെ. ആരും അതില്‍ വസിക്കാതിരിക്കട്ടെ എന്നും അവന്റെ ഖിദ്മത്തിന്റെ മകാൻ മറ്റൊരുവന്‍ ഏറ്റെടുക്കട്ടെ എന്നും സബൂറിൽ എഴുതപ്പെട്ടിരിക്കുന്നു.

21അതിനാല്‍, പടച്ചോനായ ഈസാ അൽ മസീഹിന്റെ അസ്തിആദത്തിന് ഒരാള്‍ ഞങ്ങളോടൊപ്പം ശുഹൂദുകളായിരിക്കണം. 22യഹിയ്യ നബി (അ) ന്റെ ഗുസൽ മുതല്‍ നമ്മില്‍ നിന്ന് സമാഇലേക്ക് ഉയർത്തപ്പെട്ട യൌമിൽ വരെ, ഈസാ അൽ മസീഹ് നമ്മോടൊപ്പം മുസാഫിറായിരുന്ന കാലം മുഴുവനും, നമ്മുടെ ഹാളിറീങ്ങളിൽ ഒരുവനായിരിക്കണം അവന്‍ . 23അവര്‍ ബാര്‍സബാസ് എന്ന ഇസ്മുള്ള യൂസുഫ്, മത്തിയാസ് എന്നീ രണ്ടുപേരെ നിര്‍ദേശിച്ചു. യൂസുഫിനു യുസ്‌തോസ് എന്നും പേരുണ്ടായിരുന്നു. 24അവര്‍ ദുആ ചെയ്തു: റബ്ബേ, എല്ലാ മനുഷ്യരുടെയും ഖൽബുകൾ അങ്ങേക്ക് അറഫാകുന്നുവല്ലോ. 25യൂദാസ് താന്‍ മുസ്തഹഖായിരുന്ന സ്ഥലത്തേക്കു പോകാന്‍ വേണ്ടി ഉപേക്ഷിച്ച സ്വഹാബിയുടെ സ്ഥാനവും ഖിദ്മത്ത് പദവിയും ഖുബൂലാക്കാന്‍ ഈ ഇരുവരില്‍ ആരെയാണ് അങ്ങ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് തഹ്ദീദ് നൽകേണമേ. 26പിന്നെ അവര്‍ കുറിയിട്ടു. മത്ഥ്യാസിനു കുറി വീണു. പതിനൊന്ന് സ്വഹാബികളോടുകൂടെ അവന്‍ എണ്ണപ്പെടുകയും ചെയ്തു.


അടിക്കുറിപ്പുകൾ