1 തസിമുള്ള 1
സലാം
1 1നമ്മുടെ മഅബൂദ് അള്ളാഹുവിന്റെയും നമ്മുടെ പ്രത്യാശയായ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിൻറെയും കല്‍പനയാല്‍ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ റസൂലായ പൗലോസ്,
2ഈമാനിൽ എന്റെ യഥാര്‍ത്ഥ സന്താനമായ തസീമുള്ളയ്ക്ക്: അൽ ഖാലിഖ് അള്ളാഹുവില്‍ നിന്നും നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ നിന്നും ഫദുലുൽ ഇലാഹിയും റഹമത്തും സമാധാനവും!
ഈമാൻ സംരക്ഷിക്കുക
3ഞാന്‍ മക്കെദോനിയായിലേക്കു പോയപ്പോള്‍ നിന്നോടാവശ്യപ്പെട്ടതു പോലെ, 4നീ എഫേസാസില്‍ താമസിക്കുക. വ്യാജ പ്രബോധനങ്ങള്‍ നല്‍കുകയോ ഐതിഹ്യങ്ങളിലും അവസാനമില്ലാത്ത വംശാവലികളിലും ശ്രദ്ധ ചെലുത്തുകയോ ചെയ്യാതിരിക്കാന്‍ ചിലരെ ശാസിക്കുന്നതിനു വേണ്ടിയാണ് അത് ഇക്കാര്യങ്ങള്‍, ഈമാനില്‍ അള്ളാഹുവിന്റെ കാര്യവിചാരിപ്പ് നിര്‍വ്വഹിക്കുന്നതിനു പകരം, സംശയങ്ങള്‍ ജനിപ്പിക്കുന്നതിനെ ഉപകരിക്കുകയുള്ളു. 5അവരെ കുറ്റപ്പെടുത്തുന്നതിന്റെ ലക്ഷ്യം പരുശുദ്ധമായ ഹൃദയത്തിലും നല്ല മനഃസാക്ഷിയിലും നിഷ്‌കപടമായ ഈമാനിലും നിന്ന് രുപം കൊള്ളുന്ന സ്‌നേഹമാണ്. 6ചിലയാളുകള്‍ ഇവയില്‍ നിന്ന് വ്യതിചലിച്ച് അര്‍ത്ഥ ശുന്യമായ ചര്‍ച്ചകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. 7കാനൂനള്ളാഹുവിൻറെ പ്രബോധകരാകണമെന്നാണ് അവരുടെ മോഹം. എന്നാല്‍, അവര്‍ എന്താണ് പറയുന്നതെ ന്നോ ഏതു തത്വങ്ങളാണ് സ്ഥാപിക്കുന്നതെന്നോ അവര്‍ക്കു തന്നെ അറിവില്ല.
8ഉചിതമായി കൈകാര്യം ചെയ്യുന്നെങ്കില്‍ കാനൂനള്ളാ (ശരീഅത്ത്) നല്ലതാണെന്നു നമുക്കറിയാം. 9കാനൂനള്ളാ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതു നീതിമാന്മാര്‍ക്കു വേണ്ടിയല്ല, മിറച്ച് നിയമ നിഷേധകര്‍, അനുസരണമില്ലാത്തവര്‍, അള്ളാഹുവിൽ ഭക്തിയില്ലാത്തവര്‍, പാപികള്‍, വിശുദ്ധിയില്ലാത്തവര്‍, ലൗകികര്‍, പിതാവിനെയോ മാതാവിനെയോ മറ്റു മനുഷ്യരെയോ വധിക്കുന്നവന്‍, 10അസന്മാര്‍ഗ്ഗികള്‍, സ്വവര്‍ഗ്ഗഭോഗികള്‍, ആളുകളെ അപഹരിച്ചുകൊണ്ടു പോകുന്നവര്‍, നുണയര്‍, അസത്യവാദികള്‍ എന്നവര്‍ക്കു വേണ്ടിയും സത്യ പ്രബോധനത്തിനു വിരുദ്ധമായ എല്ലാറ്റിനും വേണ്ടിയുമാണ്. 11വാഴ്ത്തപ്പെട്ടവനായ മഅബൂദ് അള്ളാഹുവിന്റെ മഹിമയുടെ ഇഞ്ചീലിനനുസ്യതമായി എനിക്ക് ഏല്പിക്കപ്പെട്ടിരിക്കുന്നതാണ് ഈ പ്രബോധനം.
അള്ളാഹുവിൻറെ ഫദുലുൽ ഇലാഹിയ്ക്കു കൃതജ്ഞത
12എന്നെ ശക്തിപ്പെടുത്തുന്ന നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനു ഞാന്‍ നന്ദി പറയുന്നു. എന്തെന്നാല്‍, തന്റെ ശുശ്രൂഷയ്ക്കായി എന്നെ നിയമിച്ചു കൊണ്ട് അവന്‍ എന്നെ വിശ്വസ്തനായി കണക്കാക്കി. 13മുമ്പ് ഞാന്‍ അവനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം, അറിവില്ലാതെ അവിശ്വാസിയായിട്ടാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. 14റബ്ബുൽ ആലമീന്റെ ഫദുലുൽ ഇലാഹി ഈസാ അൽ മസീഹിലുള്ള ഈമാനോടും സ്‌നേഹത്തോടുമൊപ്പം എന്നിലേക്കു കവിഞ്ഞൊഴുകി. 15റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹ് ഈ ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. പാപികളില്‍ ഒന്നാമനാണു ഞാന്‍. 16എങ്കിലും എനിക്കു കാരുണ്യം ലഭിച്ചു. അത് നിത്യജീവന്‍ ലഭിക്കാന്‍, റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ ഈമാൻ വെക്കാനിരിക്കുന്നവര്‍ക്ക് ഒരു മാതൃകയാകത്തക്കവിധം, പാപികളില്‍ ഒന്നാമനായ എന്നില്‍ അവന്റെ പൂര്‍ണ്ണമായ ക്ഷമ പ്രകടമാകുന്നതിനു വേണ്ടിയാണ്. 17യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സമദിന് എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കട്ടെ! ആമീന്‍
18എന്റെ മകനായ തസീമുള്ളാ, 19നിന്നെക്കുറിച്ചു നേരത്തേ ഉണ്ടായിട്ടുള്ള പ്രവചനങ്ങള്‍ക്കനുസൃതം വിശ്വസത്തോടും നല്ല മനഃസാക്ഷിയോടും കൂടെ നന്നായി പോരാടുന്നതിനുള്ള ചുമതല നിന്നെ ഞാന്‍ ഭരമേലപിക്കുന്നു. ചിലയാളുകള്‍ മനഃസാക്ഷിയെ തിരസ്‌കരിച്ചുകൊണ്ടു ഈമാൻ തീര്‍ത്തും നശിപ്പിച്ചുകളയുന്നു. 20ഹ്യുമനേയോസും അലക്‌സാണ്ടറും അക്കൂട്ടത്തില്‍പ്പെടുന്നു. അവര്‍ അള്ളാഹുവിനെതിരെയുള്ള ദൂഷണത്തില്‍ നിന്നു പിന്‍മാറേണ്ടതിന് ഞാന്‍ അവരെ ശൈത്താനു വിട്ടു കൊടുത്തിരിക്കുകയാണ്.