1 തസിമുള്ള 2 Πρὸς Τιμόθεον Αʹ (Pros Timotheon A)
ദുആയെക്കുറിച്ച് നിര്‍ദ്ദേശം
2 1എല്ലാവര്‍ക്കും വേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്ഥ ദുആകളും ഉപകാര സ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു. 2കുല്ലു ഭക്തിയിലും ഖദാസത്തിലും ശാന്തവും സലാമത്തിന്റെ പൂര്‍ണ്ണവുമായ ഹയാത്ത് നയിക്കാന്‍ നമുക്കിടയകത്തക്കവിധം രാജാക്കന്മാര്‍ക്കും ഉന്നതസ്ഥാനീയക്കും ഇപ്രാകാരം തന്നെ ചെയ്യേണ്ടതാണ്. 3ഇത് ഉത്തമവും നമ്മുടെ അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) നാസിറിന്റെ മുമ്പില്‍ സ്വീകാര്യവുമത്രേ. 4എല്ലാവരും രക്ഷിക്കപ്പെടണമെന്നും ഹഖ് അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്. 5എന്തെന്നാല്‍, ഒരു മഅബൂദേയുള്ളു അള്ളാഹുവിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു ഫിർദൌസിൽ നിന്ന് അയക്കപ്പെട്ട ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ്. 6അവന്‍ എല്ലാവര്‍ക്കും വേണ്ടി തന്നെത്തന്നെ മോചന മൂല്യമായി നല്കി. അവന്‍ തക്ക സമാനിൽ നല്‍കപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു. 7കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ പ്രഘോഷകനായും റസൂലായും ഈമാനിലും സത്യത്തിലും കാഫിറുകളുടെ പ്രബോധകനായും ഞാന്‍ നിയമിക്കപ്പെട്ടു. ഞാന്‍ വ്യാജമല്ല, ഹഖാണു പറയുന്നത്.
8അതിനാല്‍, കോപമോ കലഹമോ കൂടാതെ പുരുഷന്മാര്‍ എല്ലായിടത്തും തങ്ങളുടെ പവിത്രമായ യദുകള്‍ ഉയര്‍ത്തിക്കൊണ്ടു ദുആ ഇരക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. 9അതുപോലെ തന്നെ, മർഅത്തുകള്‍ അദബോടും വിവേകത്തോടും കൂടെ മുനാസിബായ വിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്നു ഞാന്‍ തഅ് ലീമാത്ത് ചെയ്യുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ് തങ്ങളെത്തന്നെ അലങ്കരിക്കരുത്. 10സൃഷ്ടാവിനെ ഭയമുള്ള മർഅകള്‍ക്കു യോജിച്ചവിധം സാലിഹായ അമലുകള്‍കൊണ്ട് അവര്‍ സമലംകൃതരായിരിക്കട്ടെ! 11ഹുറുമ നിശബ്ദമായും വിധേയത്വത്തോടുകൂടെയും പഠിക്കട്ടെ. 12പഠിപ്പിക്കാനോ പുരുഷന്മാരുടെമേല്‍ സുൽത്താനിയത്ത് നടത്താനോ മർഅത്തിനെ ഞാന്‍ അനുവദിക്കുന്നില്ല. 13അവള്‍ സുകൂത്ത് ഹിഫാളത്ത് ചെയ്യേണ്ടതാണ്. എന്തെന്നാല്‍, മർറത്തൽ ഖൽഖാക്കപ്പെട്ടത് ആദം നബിയാണ്; 14പിന്നിടു ഹവ്വ ബീവിയും ആദം നബി വഞ്ചിക്കപ്പെട്ടില്ല; എന്നാല്‍ ഹുറുമ വഞ്ചിക്കപ്പെടുകയും കാനൂനള്ളാ ഖിലാഫായി പ്രവർത്തിക്കുകയും ചെയ്തു. 15എങ്കിലും, ഹുറുമ വിനയത്തോടെ വിശുദ്ധിയിൽ ഉറച്ചു നില്ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും.