1 തിസൈലോനിക്കൈ 1  

അഭിവാദനം

1 1പൗലോസും സില്‍വാനോസും തസീമുള്ളയും ചേര്‍ന്ന്, അൽ ഖാലിഖ് അബ്ബാ അള്ളാഹുവിലും സയ്യിദിനാ റബ്ബുൽ ആലമീൻ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിലുമുള്ള തിസൈലോനിക്കൈക്കാരുടെ ജാമിയ്യായ്‌ക്കെഴുതുന്നത്. നിങ്ങള്‍ക്കു സലാമും ഫദുലുൽ ഇലാഹിയും!

കൃതജ്ഞത, അഭിനന്ദനം

2ഞങ്ങളുടെ ദുആകളില്‍ സദാ നിങ്ങളെ അനുസ്മരിച്ചു കൊണ്ടു നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി അള്ളാഹുവിനു ഞങ്ങള്‍ നന്ദി പറയുന്നു.

3നമ്മുടെ അൽ ഖാലിഖ് അബ്ബാ അള്ളാഹുവിന്റെ മുമ്പാകെ, നിങ്ങളുടെ ഈമാന്റെ പ്രവൃത്തിയും സ്‌നേഹത്തിന്റെ പ്രയത്‌നവും നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിലുള്ള നിങ്ങളുടെ ദൃഢമായ പ്രത്യാശയും ഞങ്ങള്‍ അനുസ്മരിക്കുന്നു. 4അള്ളാഹുവിൻറെ വാത്‌സല്യ ഭാജനങ്ങളായ സഹോദരരേ, നിങ്ങളെ അവിടുന്നു തെരഞ്ഞെടുത്തിരിക്കുന്നുവെന്നു ഞങ്ങള്‍ അറിയുന്നു. 5എന്തെന്നാല്‍, ഞങ്ങള്‍ നിങ്ങളെ ഇഞ്ചീൽ അറിയിച്ചതു കലാമിൽ മാത്രമല്ല, ശക്തിയിലും റൂഹുൽ ഖുദ്ധൂസിലും ഉത്തമമായ ബോധ്യത്തോടെയുമത്രേ. നിങ്ങളുടെയിടയില്‍ നിങ്ങള്‍ക്കു വേണ്ടി എങ്ങനെയാണു ഞങ്ങള്‍ വര്‍ത്തിച്ചിരുന്നതെന്നു നിങ്ങള്‍ക്കറിയാമല്ലോ. 6നിങ്ങള്‍ ഞങ്ങളെയും റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനെയും അനുകരിക്കുന്നവരായി. കാരണം, വളരെ ക്ലേശങ്ങള്‍ക്കിടയിലും, റൂഹുൽ ഖുദ്ധൂസിനാല്‍ പ്രചോദിതമായ ആനന്ദത്തോടെ നിങ്ങള്‍ കലിമത്തുള്ളായെ സ്വീകരിച്ചു. 7അങ്ങനെ നിങ്ങള്‍ മക്കെദോനിയായിലും അക്കായിയായിലും ഉള്ള അള്ളാഹുവിൻറെ ഉമ്മത്തുകൾക്കെല്ലാം മാതൃകയായിരിക്കുന്നു. 8എന്തെന്നാല്‍, നിങ്ങളില്‍ നിന്നു റബ്ബുൽ ആലമീന്റെ കലിമത്തുള്ള മക്കെദോനിയായിലും അക്കായിയായിലും പ്രതിധ്വനിക്കുക മാത്രമല്ല, അള്ളാഹുവിലുള്ള നിങ്ങളുടെ ഈമാൻ എല്ലായിടത്തും ചെന്നെത്തുകയും ചെയ്തിരിക്കുന്നു. തന്‍മൂലം, അതേക്കുറിച്ചു കൂടുതലായി ഒന്നും തന്നെ ഞങ്ങള്‍ പറയേണ്ടതില്ല.

9നിങ്ങൾ ഖാഫിറുകളുടെ ഇബാദത്ത് നിറുത്തി റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന് ഇബാദത്ത് ചെയ്യുന്നതിനും, 10അവിടുന്നു വഫാത്തായവരില്‍ നിന്ന് ഉയിര്‍പ്പിച്ചവനും വരാനിരിക്കുന്ന ക്രോധത്തില്‍ നിന്നു നമ്മെ മോചിപ്പിക്കുന്നവനുമായ ഈസാ അൽ മസീഹെന്ന അവിടുത്തെ ഹബീബുള്ളായെ ജന്നത്തില്‍ നിന്നു പ്രതീക്ഷിക്കുന്നതിനും വേണ്ടി വിഗ്രഹങ്ങളില്‍ നിന്നു നിങ്ങള്‍ എപ്രകാരം പിന്തിരിഞ്ഞുവെന്നും അവര്‍ ഞങ്ങളോടു വിവരിച്ചു.


അടിക്കുറിപ്പുകൾ