1 ശംവീൽ 24

שְׁמוּאֵל א׳ (Shmuel Alef)

ശാവുലിനെ വെറുതെ വിടുന്നു

24 1ഫലസ്തീനികളെ തുരത്തിയതിനുശേഷം മടങ്ങിവന്നപ്പോള്‍ ദാവൂദ് ഇൻജീദിയിലെ സഹ്റായിലുണ്ടെന്നു ശാവുലിന് അറിവുകിട്ടി. 2ഉടനെ അവന്‍ ഇസ്രായീല്യരില്‍ നിന്നു മുഖ്താറാക്കിയ സലാസു ആലാഫ് പേരെ കൂട്ടിക്കൊണ്ട് ദാവൂദിനെയും സഹാബിമാരെയും അന്വേഷിച്ചു ശാത്ത് വഹ്ശിയ്യയുടെ പാറകളിലേക്കു പോയി. 3അവന്‍ വഴിയരികിലുള്ള ആലകളിലെത്തി. അവിടെ ഒരു കഹ്ഫില്‍ വിസര്‍ജനത്തിനായി കടന്നു. അതേ കഹ്ഫിന്റെ ഉള്ളറകളിലായിരുന്നു ദാവൂദും സഹാബികളും ഒളിച്ചിരുന്നത്. 4ദാവൂദിനോട് സഹാബികള്‍ പറഞ്ഞു: ഞാന്‍ നിന്റെ അദുവ്വിനെ നിന്റെ യദില്‍ ഏല്‍പിക്കും; നിനക്കിഷ്ടമുള്ളത് അവനോടു ചെയ്യാം എന്നു റബ്ബുൽ ആലമീൻ അങ്ങയോടു പറഞ്ഞിരുന്ന ആ യൌമ് ഇതാണ്. ദാവൂദ് എഴുന്നേറ്റു ശാവുലിന്റെ മേലങ്കിയുടെ തർഫ് പതുക്കെ മുറിച്ചെടുത്തു. 5അതോര്‍ത്ത് അവന്‍ പിന്നീട് ഹസീനായി. 6അവന്‍ സഹാബികളോടു പറഞ്ഞു: എന്റെ സയ്യിദിനെതിരേ യദുയര്‍ത്താന്‍ അവിടുന്ന് ഇടവരുത്താതിരിക്കട്ടെ. എന്തെന്നാല്‍, അവന്‍ റബ്ബുൽ ആലമീന്റെ മസീഹാണ്. 7ഇങ്ങനെ പറഞ്ഞു ദാവൂദ് തന്റെ സഹാബികളുടെമേല്‍ നിയന്ത്രണം ചെലുത്തി; ശാവുലിനെ ആക്രമിക്കാന്‍ അനുവദിച്ചില്ല. ശാവുൽ കഹ്ഫില്‍ നിന്നിറങ്ങി തന്റെ സബീലിനു പോയി.

8ദാവൂദും കഹ്ഫില്‍ നിന്നു പുറത്തിറങ്ങി, എന്റെ സയ്യിദായ മലിക്കേ എന്നു ശാവുലിനെ പുറകില്‍നിന്നു വിളിച്ചു. ശാവുൽ തിരിഞ്ഞുനോക്കിയപ്പോള്‍ ദാവൂദ് സുജൂദിൽ വീണു ഇസ്തിസ്ലാം കാണിച്ചു. 9അവന്‍ ശാവുലിനോടു ചോദിച്ചു: ദാവൂദ് അങ്ങയുടെ അദുവ്വാണെന്നു പറയുന്നവരുടെ ഖൌൽ അങ്ങു കേള്‍ക്കുന്നതെന്തിന്? 10റബ്ബുൽ ആലമീൻ ഇന്ന് ഈ കഹ്ഫില്‍ വച്ച് അങ്ങയെ എന്റെ യദില്‍ ഏല്‍പിച്ചതെങ്ങനെയെന്ന് അങ്ങുതന്നെ കണ്ടില്ലേ? അങ്ങയെ കൊല്ലണമെന്നു ചിലര്‍ പറഞ്ഞെങ്കിലും ഞാനതു ചെയ്തില്ല. എന്റെ സയ്യിദിനെതിരേ ഞാന്‍ യദുയര്‍ത്തുകയില്ല. അങ്ങു റബ്ബുൽ ആലമീന്റെ മസിഹാണെന്നു ഞാന്‍ അവരോടുപറഞ്ഞു. 11എന്റെ അബേ, ഇതാ, എന്റെ യദില്‍ അങ്ങയുടെ മേലങ്കിയുടെ ഒരു കസ്രത്ത്[a] 24.11 കസ്രത്ത് - ഖിത്അത്ത് . ഞാന്‍ അതിന്റെ തർഫ് മുറിക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാല്‍ ഞാന്‍ ളാലിമോ ശർറ് കാരനോ [b] 24.11 ശർറ് കാരനോ - ഖത്തീഅത്തുകാരനോ അല്ലെന്ന് അങ്ങ് അറിഞ്ഞാലും. ഞാന്‍ അങ്ങേക്കെതിരേ ശർറ് ചെയ്തിട്ടില്ല. എന്നിട്ടും അങ്ങ് എന്റെ നഫ്സ് സറഖത്ത് ചെയ്യാന്‍ അവസരം തേടിനടക്കുന്നു. 12നാമിരുവര്‍ക്കുമിടയില്‍ റബ്ബുൽ ആലമീൻ ഹുക്മ് വിധിക്കട്ടെ! റബ്ബുൽ ആലമീൻ എനിക്കുവേണ്ടി അങ്ങയോടു സഅ്ർ[c] 24.12 സഅ്ർ - നിഖ്മത്ത് ചെയ്യട്ടെ! എന്റെ യദ് അങ്ങയുടെമേല്‍ പതിക്കുകയില്ല. 13ശർറ് ശരീറില്‍ നിന്നു പുറപ്പെടുന്നുവെന്നാണല്ലോ മസൽ; അങ്ങയുടെമേല്‍ എന്റെ യദ് പതിക്കുകയില്ല. 14ആരെത്തേടിയാണ് ഇസ്രായീല്‍ മലിക് പുറപ്പെട്ടിരിക്കുന്നത്? ആരെയാണ് അങ്ങ് ഇത്തിബാഅ് ചെയ്യുന്നത്? ചത്ത കൽബിനെയോ? ഒരു ചെള്ളിനെയോ? 15ഹാകിമായ റബ്ബുൽ ആലമീൻ എന്നെയും അങ്ങയെയും വിധിക്കട്ടെ! അവിടുന്ന് എന്നെ പരിശോധിച്ച് അങ്ങയുടെ യദിൽനിന്നു രക്ഷിക്കട്ടെ!

16ദാവൂദ് ശാവുലിനോടു ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍, അവന്‍ എന്റെ ഇബ്നേ, ദാവൂദേ, ഇതു നിന്റെ സൌത്ത് തന്നെയോ എന്നു ചോദിച്ചുകൊണ്ട് ഉറക്കെക്കരഞ്ഞു. 17അവന്‍ ദാവൂദിനോടു പറഞ്ഞു: നീ എന്നെക്കാള്‍ ആദിലാണ്; ഞാന്‍ നിനക്കു ചെയ്ത ശർറിനു പകരം നീ ഖയ്ർ ചെയ്തിരിക്കുന്നു. 18റബ്ബുൽ ആലമീൻ എന്നെ നിന്റെ യദില്‍ ഏല്‍പിച്ചിട്ടും നീ എന്നെ കൊല്ലാതെ വിട്ട് എന്നോട് എങ്ങനെ പെരുമാറിയെന്ന് ഇന്നു നീ കാണിച്ചു തന്നു. 19അദുവ്വിനെ യദില്‍ കിട്ടിയാല്‍ ആരെങ്കിലും വെറുതെ വിടുമോ? ഇന്നു നീ എനിക്കു ചെയ്ത ഖയ്ർന് റബ്ബുൽ ആലമീൻ നിനക്കു ഖയ്ർ ചെയ്യട്ടെ! 20നീ ബിത്തഅ്കീദ് മലിക്കാകുമെന്നും ഇസ്രായീലിന്റെ മുലൂകിയത്ത് നിന്നില്‍ സാബിത്താകുമെന്നും[d] 24.20 സാബിത്താകുമെന്നും - ദാഇമാകുമെന്നും എനിക്കറിയാം. 21ആകയാല്‍, എനിക്കുശേഷം എന്റെ വലദിനെ[e] 24.21 വലദിനെ - ഔലാദിനെ ഇസ്തിഅ്സാലാക്കി എന്റെ ഇസ്മ് എന്റെ അബിന്റെ ബൈത്തില്‍ നിന്നു നീക്കം ചെയ്യുകയില്ലെന്ന് റബ്ബുൽ ആലമീന്റെ നാമത്തില്‍ നീ എന്നോടു ഖസം ചെയ്യണം. 22ദാവൂദ് ശാവുലിനോട് അങ്ങനെ ഖസം ചെയ്തു. ശാവുൽ ഖസ്റിലേക്കു പോയി; ദാവൂദും സഹാബികളും സങ്കേതസ്ഥാനത്തേക്കും പോയി.


അടിക്കുറിപ്പുകൾ