1 ശംവീൽ 23שְׁמוּאֵל א׳ (Shmuel Alef)
ദാവൂദ് കെയ്‌ലായില്‍
23 1ഫലസ്തീനികൾ കെയ്‌ലാ ആക്രമിക്കുന്നെന്നും ബയാദിർ നഹബ് ചെയ്യുന്നെന്നും ദാവൂദിന് അറിവു കിട്ടി. 2അതിനാല്‍ അവന്‍ റബ്ബുൽ ആലമീനോട് സുആലാക്കി: ഞാന്‍ പോയി ഫലസ്തീനികളെ ആക്രമിക്കട്ടെയോ? റബ്ബുൽ ആലമീൻ ദാവൂദിന് ഇജാസത്ത് നല്‍കി: പോയി ഫലസ്തീനികളെ ആക്രമിച്ച് കെയ്‌ലാ നജാത്തിലാക്കുക. ദാവൂദിനോടു കൂടെയുള്ളവര്‍ ചോദിച്ചു: 3നമ്മള്‍ ഇവിടെ യൂദായില്‍ത്തന്നെ ബേജാറിലാണു കഴിയുന്നത്? പിന്നെങ്ങനെ ഫലസ്തീനികളെ നേരിടാന്‍ കെയ്‌ലായില്‍ പോകും? 4ദാവൂദ് വീണ്ടും റബ്ബുൽ ആലമീനോട് സുആലാക്കി; റബ്ബുൽ ആലമീൻ പറഞ്ഞു: കെയ്‌ലായിലേക്കു പോവുക. ഫലസ്തീനികളെ ഞാന്‍ നിന്റെ യദില്‍ ഏല്‍പിക്കും. 5ദാവൂദും സഹാബിമാരും അവിടെച്ചെന്ന് ഫലസ്തീനികളുമായി ഏറ്റുമുട്ടി. അവരുടെ നഅമുകളെ സറഖത്ത് ചെയ്തു[a] 23.5 സറഖത്ത് ചെയ്തു - നഹബാക്കി . വലിയൊരു ളർബത്തുൻ അളീമത്ത് [b] 23.5 ളർബത്തുൻ അളീമത്ത് - കൂട്ട ഖത്ൽ അവിടെ നടന്നു. അങ്ങനെ ദാവൂദ് കെയ്‌ലാ സാകിനുകളെ രക്ഷിച്ചു.
6അഹിമലെക്കിന്റെ ഇബ്നായ അബിയാസര്‍ രക്ഷപെട്ടു കെയ്‌ലായില്‍ ദാവൂദിന്റെ അടുത്തു വരുമ്പോള്‍ യദില്‍ ഒരു ഇഫോദും ഉണ്ടായിരുന്നു. 7ദാവൂദ് കെയ്‌ലായില്‍ വന്നിട്ടുണ്ടെന്നു ശാവുലിന് അറിവുകിട്ടി. അവന്‍ പറഞ്ഞു: ഇലാഹ് അവനെ എന്റെ യദില്‍ ഏല്‍പിച്ചിരിക്കുന്നു. എന്തെന്നാല്‍, മഹാലിജുകളും[c] 23.7 മഹാലിജുകളും - ബാബുകളും ഓടാമ്പലുകളുമുള്ള മദീനത്തില്‍ പ്രവേശിച്ച് അവന്‍ സ്വയം കുടുങ്ങിയിരിക്കുന്നു. 8ശാവുൽ ഖൌമിനെ വിളിച്ചുകൂട്ടി, കെയ്‌ലായില്‍ച്ചെന്ന് ദാവൂദിനെയും സഹൈബിമാരെയും ആക്രമിക്കാന്‍ അംറാക്കി. 9ശാവുൽ തനിക്കെതിരേ മുആമറ[d] 23.9 മുആമറ - ശർറായ ആലോചന നടത്തുന്ന വിവരം അറിഞ്ഞ് ദാവൂദ് റാഹിബായ അബിയാസറിനോടു പറഞ്ഞു: ഇഫൂദ് ഇവിടെ കൊണ്ടുവരുക. 10അനന്തരം, ദാവൂദ് ദുആ ഇരന്നു: ഇസ്രായീലിന്റെ മഅ്ബൂദായ യാ റബ്ബുൽ ആലമീൻ, എന്നെ ചൊല്ലി കെയ്‌ലാ മദീനത്തിനെ ഹലാക്കാക്കാന്‍ ശാവുൽ ഒരുങ്ങുന്നതായി അങ്ങയുടെ അബ്ദ് കേട്ടു. 11കെയ്‌ലാ സാകിനുകള്‍ എന്നെ അവന്റെ യദില്‍ ഏല്‍പിച്ചുകൊടുക്കുമോ? അങ്ങയുടെ ഖാദിം സംആക്കിയതുപോലെ ശാവുൽ ഇങ്ങോട്ടുവരുമോ? ഇസ്രായീലിന്റെ മഅ്ബൂദായ യാ റബ്ബുൽ ആലമീൻ, അങ്ങയുടെ അബ്ദിന് ഇജാപത്തരുളണമേ! അവന്‍ വരുമെന്നു റബ്ബുൽ ആലമീൻ അറഫാക്കി. 12ദാവൂദ് ചോദിച്ചു: കെയ്‌ലാക്കാര്‍ എന്നെയും എന്റെ ആള്‍ക്കാരെയും ശാവുലിന്റെ യദില്‍ ഏല്‍പിച്ചുകൊടുക്കുമോ? റബ്ബുൽ ആലമീൻ പറഞ്ഞു: അവര്‍ നിന്നെ ഏല്‍പിച്ചു കൊടുക്കും. 13ഉടനെ ദാവൂദും അറുനൂറോളം വരുന്ന അവന്റെ ആള്‍ക്കാരും കെയ്‌ലായില്‍നിന്നു പുറത്തുകടന്ന് എങ്ങോട്ടെന്നില്ലാതെ സഫറായി. കെയ്‌ലായില്‍നിന്ന് അവന്‍ രക്ഷപെട്ടു എന്ന് അറിഞ്ഞപ്പോള്‍ ശാവുൽ യാത്ര നിറുത്തിവച്ചു.
ദാവൂദ് സിഫില്‍
14ദാവൂദ് സിഫ് സഹ്റായിലെ ജബലുകളില്‍ ഒളിസ്ഥലങ്ങളില്‍ താമസിച്ചു. ശാവുൽ യൌമ്തോറും അവനെ അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാല്‍, ഇലാഹ് അവനെ ശാവുലിന്റെ യദിലേല്‍പിച്ചില്ല.
15തന്റെ ജീവനെത്തേടിയാണ് ശാവുൽ സഞ്ചരിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ദാവൂദ് ബേജാറായി. അവന്‍ സിഫ് സഹ്റായിലെ ഹൂറെശിലായിരുന്നു. 16ശാവുലിന്റെ ഇബ്നായ യൂനാസാന്‍ ഹൂറെശില്‍ എത്തി. ദാവൂദിനെ ഇലാഹി നാമത്തില്‍ ധൈര്യപ്പെടുത്തി. അവന്‍ പറഞ്ഞു: ബേജാറാകണ്ട. 17എന്റെ അബ് ശാവുലിന് നിന്നെ പിടികിട്ടുകയില്ല. നീ ഇസ്രായീലിന്റെ മലിക്കാകും. ഞാന്‍ നിനക്കു രണ്ടാമനുമായിരിക്കും. എന്റെ അബിനും ഇതറിയാം. 18അവര്‍ ഇരുവരും റബ്ബുൽ ആലമീന്റെ ഹള്റത്തിൽ ഒരു അഹ്ദ് ചെയ്തു. ദാവൂദ് ഹൂറെശില്‍ താമസിച്ചു. യൂനാസാന്‍ ബൈത്തിലേക്കു തിരിച്ചുപോയി.
19സിഫുകാര്‍ ജിബഅയില്‍ ശാവുലിന്റെയടുക്കല്‍ച്ചെന്നു പറഞ്ഞു: ഞങ്ങളുടെ ഖരീബായി ജശിമൂനു തെക്ക് ഹൂറെശിലുള്ള ഹാക്കിലാക്കുന്നിലെ സങ്കേതങ്ങളില്‍ ദാവൂദ് ഒളിച്ചിരിക്കുന്നു. ആകയാല്‍, മലിക്കേ, അങ്ങേക്ക് ഇഷ്ടമുള്ളപ്പോള്‍ വരുക. 20അവനെ മലിക്കിന്റെ യദില്‍ ഏല്‍പിച്ചുതരുന്ന കാര്യം ഞങ്ങള്‍ ഏറ്റിരിക്കുന്നു. 21ശാവുൽ പറഞ്ഞു: റബ്ബുൽ ആലമീൻ നിങ്ങളെ അനുഗ്രഹിക്കട്ടെ! നിങ്ങള്‍ക്ക് എന്നോട് റഅ്ഫത്ത് തോന്നിയല്ലോ. 22നിങ്ങള്‍ പോയി ദഖീഖായി അന്വേഷിക്കുവിന്‍. അവന്റെ ഒളിസ്ഥലം എവിടെയെന്നും ആരെല്ലാം അവനെ കണ്ടിട്ടുണ്ടെന്നും മനസ്‌സിലാക്കുവിന്‍. അവന്‍ കബീറായ മാകിറാണെന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്. 23ആകയാല്‍, അവന്റെ ഒളിസ്ഥലങ്ങളെല്ലാം കണ്ടുപിടിച്ചതിനുശേഷം തിരികെവന്നു ദഖീഖായ വിവരം എന്നെ അറിയിക്കുവിന്‍. അപ്പോള്‍ ഞാന്‍ നിങ്ങളോടു കൂടെ പോരാം. അവന്‍ നാട്ടിലെവിടെയെങ്കിലുമുണ്ടെങ്കില്‍ യൂദായിലെ അൽഫുകളില്‍ നിന്ന് അവനെ ഞാന്‍ തേടിപ്പിടിക്കും. 24അവര്‍ പുറപ്പെട്ട് ശാവുലിനു മുന്‍പേ സിഫിലേക്കു പോയി. ദാവൂദും സഹാബിമാരും ജശിമൂനു തെക്ക് അരാബായിലെ മാവൂന്‍ സഹ്റായിലായിരുന്നു. 25ശാവുലും സേവകരും അവനെ അന്വേഷിച്ചു പുറപ്പെട്ടു. ഇതറിഞ്ഞ ദാവൂദ് മാവൂന്‍ സഹ്റായിലുള്ള പാറക്കെട്ടിലേക്കു പോയി. ശാവുൽ ഇതു കേട്ട്, ദാവൂദിനെ തബഅ് ചെയ്ത് ആ സഹ്റായിലെത്തി. 26ശാവുൽ ജബലിന്റെ ഒരു വശത്തുകൂടിയും ദാവൂദും സഹാബിമാരും മറുവശത്തുകൂടിയും പോയി. ശാവുലില്‍ നിന്നു രക്ഷപെടാന്‍ ദാവൂദ് ബദ്ധപ്പെടുകയായിരുന്നു. ദാവൂദിനെയും സഹാബികളെയും പിടിക്കാന്‍ ശാവുലും ജുൻദും അടുത്തുകൊണ്ടിരുന്നു. 27അപ്പോള്‍ ഒരു മുർസൽ വന്നു ശാവുലിനോടു പറഞ്ഞു: സരിആയി വരണം, ഫലസ്തീനികൾ നമ്മുടെ മുൽക്കിനെ ആക്രമിച്ചിരിക്കുന്നു. 28ഇതുകേട്ട് അവന്‍ ദാവൂദിനെ തബഅ് ചെയ്യാതെ, ഫലസ്തീനികൾക്കെതിരേ പുറപ്പെട്ടു. അങ്ങനെ ആ സ്ഥലത്തിനു നജാത്തിന്റെ പാറ എന്നു പേരുണ്ടായി. 29ദാവൂദ് അവിടെ നിന്നു ഇൻജീദിയിലെ ഒളിസ്ഥലങ്ങളില്‍ ചെന്നു പാര്‍ത്തു.