റോമാകാര്‍ക്കെഴുതിയ ലേഖനം 9 Πρὸς Ῥωμαίους (Pros Rhōmaious)
ഇസ്രായീലിന്റെ തെരഞ്ഞെടുപ്പ്
9 1ഞാന്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ മുന്‍നിര്‍ത്തി ഹഖ് പറയുന്നു; കദ്ദാബ് പറയുകയല്ല. എന്റെ മനസ്‌സാക്ഷിയും റൂഹുൽ ഖുദ്ധൂസിനാല്‍ പ്രചോദിതമായി എനിക്കു ശഹാദത്ത് നല്‍കുന്നു. 2എനിക്കു കആബയും ഖൽബിൽ അടങ്ങാത്ത വേദനയുമുണ്ട്. 3വംശ മുറയനുസരിച്ചുതന്നെ എനിക്കുറ്റവരായ സഹോദരങ്ങള്‍ക്ക് ഉപകരിക്കുമെങ്കില്‍ ശപിക്കപ്പെട്ടവനും ഈസാ അൽ മസീഹില്‍ നിന്നു വിച്‌ഛേദിക്കപ്പെട്ടവനുമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 4അവര്‍ ബനൂ ഇസ്റായേൽ മക്കളാണ്. പുത്രസ്ഥാനവും മജ്ദും ഉടമ്പടികളും കാനൂനള്ളാഹുവിന്റെ മിറാസും ശുശ്രൂഷയും വാഗ്ദാനങ്ങളും അവരുടേതാണ്. 5പൂര്‍വ ഉപ്പാപ്പമാരും അവരുടേത്; ഈസാ അൽ മസീഹ് വംശമുറയ്ക്ക് അവരില്‍നിന്നുള്ളവന്‍ തന്നെ. അവന്‍ സര്‍വാധിപനായ മഅബൂദും അബദിയായി വാഴ്ത്തപ്പെട്ടവനുമാണ്, ആമീന്‍.
6റബ്ബുൽ ആലമീന്റെ കലിമ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. എന്തെന്നാല്‍, ബനൂ ഇസ്റായേൽ വംശജരെല്ലാം ഇസ്രായിലാഹ്കാരല്ല. 7ഇബ്രാഹീമിന്റെ സന്തതിയായതുകൊണ്ട് അവരെല്ലാം മക്കളായിരിക്കണമെന്നില്ല. ഇസഹാക്കു വഴിയുള്ളവരായിരിക്കും നിന്റെ സന്തതികളായി അറിയപ്പെടുക. 8അതായത്, വംശമുറയ്ക്കുള്ള മക്കളല്ല റബ്ബുൽ ആലമീന്റെ ഔലാദുകള്‍; പ്രത്യുത, വാഗ്ദാനപ്രകാരം ജനിച്ചവരാണു യഥാര്‍ഥ മക്കളായി കണക്കാക്കപ്പെടുന്നത്. 9മൌഊദ് ഇതാണ്: ഒരു നിശ്ചിത സമയത്തു ഞാന്‍ വരും. അന്നു സാറായ്ക്ക് ഒരു ഇബ്നായ ഉണ്ടായിരിക്കും. 10മാത്രമല്ല, നമ്മുടെ പൂര്‍വ അബ്ബയായ ഇസഹാക്ക് എന്ന ഒരേ ആളില്‍ നിന്നു റെബേക്കായും കുട്ടികളെ ഹംല്ധരിച്ചു. 11എന്നാല്‍, അവര്‍ ജനിക്കുകയോ, ഖയ്റോ ശർറോ ആയി എന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതിനു മുമ്പുതന്നെ അവള്‍ക്ക് ഇപ്രകാരം അറിയിപ്പുണ്ടായി: ജ്യേഷ്ഠന്‍ അനുജന്റെ സേവകനായിരിക്കും. റബ്ബുൽ ആലമീന്റെ തെരഞ്ഞെടുപ്പിന്റെ മുറാദ് 12അമലുകൾ മൂലമല്ല, അവിടുത്തെ വിളിമൂലം തുടര്‍ന്നു പോകേണ്ടതിനാണ് ഇതു വാഖിആയത്. 13യാഖൂബിനെ ഞാന്‍ ഹുബ്ബ് വെച്ചു. ഏസാവിനെയാകട്ടെ ഞാന്‍ വെറുത്തു എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.
14അപ്പോള്‍ നാം എന്തുപറയണം? റബ്ബുൽ ആലമീന്റെ ഭാഗത്ത് അനീതിയുണ്ടെന്നോ? ഒരിക്കലും അല്ല. 15എനിക്കു റഅ്ഫത്ത് തോന്നുന്നവരോടു ഞാന്‍ റഅ്ഫത്ത് കാണിക്കും; എനിക്ക് അനുകമ്പ തോന്നുന്നവരോട് അനുകമ്പയും എന്ന് അവിടുന്നു മൂസാ നബിയോട് അരുൾച്ചെയ്യുന്നു. 16അതുകൊണ്ട്, ഇൻസാന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, റബ്ബുൽ ആലമീന്റെ ദയയാണ് എല്ലാറ്റിന്റെയും അസ്സ്. 17കിത്താബുൽ ആയത്തിൽ ഫിർഔനോടു പറയുന്നു: ദുനിയാവിലെങ്ങും എന്റെ ഇസ്മ് ഉദ്‌ഘോഷിക്കപ്പെടുന്നതിനും എന്റെ ഖുവ്വത്ത് നിന്നില്‍ വെളിപ്പെടുത്തുന്നതിനും വേണ്ടിയാണ് നിന്നെ ഞാന്‍ മർഫൂആക്കിയത്. 18താന്‍ ഇച്ഛിക്കുന്നവരോട് അവിടുന്നു റഹം കാണിക്കുന്നു; അതുപോലെ താന്‍ ഇച്ഛിക്കുന്നവരെ കഠിനഹൃദയരാക്കുകയും ചെയ്യുന്നു.
കോപവും റഹമത്തും
19അപ്പോള്‍ നിങ്ങള്‍ എന്നോടു ചോദിച്ചേക്കാം: അങ്ങനെയെങ്കില്‍, അവിടുന്ന് എന്തിനു ഇൻസാനെ കുറ്റപ്പെടുത്തണം? അവിടുത്തെ മുറാദ് ആര്‍ക്കു തടുക്കാന്‍ കഴിയും? 20അള്ളാഹുവിനോടു വാഗ്വാദം നടത്താന്‍ മനുഷ്യാ, നീ ആരാണ്? നീ എന്തിനാണ് എന്നെ ഈ വിധത്തില്‍ നിര്‍മിച്ചത് എന്നു ഖനീനത്ത് കുശവനോടു ചോദിക്കുമോ? 21ഒരേ കളിമണ്‍ പിണ്‍ഡത്തില്‍ നിന്നു ശ്രേഷ്ഠമോ ഹീനമോ ആയ ഉപയോഗത്തിനുള്ള പാത്രങ്ങള്‍ ബിനാആക്കാന്‍ കുശവന് അവകാശമില്ലേ? 22അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന വതഅലാ തന്റെ ഗളബ് വെളിവാക്കാനും ഖുവ്വത്ത് അറിയിക്കാനും ആഗ്രഹിച്ചുകൊണ്ട് നശിപ്പിക്കപ്പെടാന്‍ വേണ്ടി മസ്നൂആക്കിയ ക്രോധ പാത്രങ്ങളോടു കബീറായ സ്വബ്ർ കാണിച്ചെങ്കില്‍ അതിലെന്ത്? 23അത്, താന്‍ മജ്ദിനായി മുന്‍കൂട്ടി തയ്യാറാക്കിയിരുന്ന ഫദുലുള്ളാഹിൻറെ പാത്രങ്ങള്‍ക്കു വേണ്ടിയുള്ള തന്റെ തംജീദിന്റെ മാൽ ളുഹൂറാക്കാൻ വേണ്ടിയാണ്. 24യഹൂദരില്‍ നിന്നു മാത്രമല്ല, വിജാതീയരില്‍ നിന്നുകൂടിയും വിളിക്കപ്പെട്ട നമ്മളും ആ പാത്രങ്ങളില്‍പ്പെടുന്നു.
25അവിടുന്നു ഹോസിയാ വഴി അരുളിച്ചെയ്യുന്നതു പോലെ, എന്റെ ജനമല്ലാത്തവരെ എന്റെ ഖൌമ് എന്ന് ഞാന്‍ ദഅവത്താക്കും; പ്രിയപ്പെട്ടവളല്ലാത്തവളെ പ്രിയപ്പെട്ടവളെന്നും. 26നിങ്ങള്‍ എന്റെ ജനമല്ല എന്ന് അവരോടു പറയപ്പെട്ട അതേ മകാനിൽവച്ചു ഹയാത്തിലിരിക്കുന്ന റബ്ബുൽ ആലമീന്റെ ഔലാദുകള്‍ എന്ന് അവര്‍ മദ്ഉവ്വാക്കപ്പെടും.
27ഇസ്രായിലാഹിനെക്കുറിച്ച് ഏശയ്യായും ബുകാആക്കുന്നു: ഇസ്രായീല്‍ ഔലാദുകളുടെ അദദ് സാഹിലുൽ ബഹ്റിലെ മണല്‍ പോലെയാണെന്നിരിക്കിലും, അവരില്‍ ഒരു സഗീറായ ഭാഗം മാത്രമേ രക്ഷിക്കപ്പെടുകയുള്ളു. 28എന്തെന്നാല്‍, റബ്ബുൽ ആലമീൻ ദുനിയാവിൻറെ മേലുള്ള ഹുകുമ അന്തിമമായി ഉടന്‍തന്നെ നിര്‍വഹിക്കും. 29യിശയ്യാ പ്രവചിച്ചിട്ടുള്ളതു പോലെ, ജുൻദുകളുടെ റബ്ബുൽ ആലമീൻ നമുക്കു ഔലാദുകളെ ബാക്കിയാക്കിയില്ലായിരുന്നെങ്കില്‍, നമ്മള്‍ സൂദൂം പോലെ ആയിത്തീരുമായിരുന്നു; ഗൊമോറായ്ക്കു സദൃശരാവുകയും ചെയ്യുമായിരുന്നു.
കാഫിറുകൾ പ്രാപിച്ച അദ്ൽ
30അപ്പോള്‍ നമ്മള്‍ എന്തു പറയണം? അദ്ൽ ത്വലബാക്കി പോകാതിരുന്ന കാഫിറുകൾ അദ്ൽ, അതായത് ഈമാനിലുള്ള അദ്ൽ, പ്രാപിച്ചു എന്നുതന്നെ. 31കാനൂനള്ളാഹു വിലധിഷ്ഠിതമായ അദ്ൽ അന്വേഷിച്ചുപോയ ഇസ്രായിലാഹാകട്ടെ, ആ കാനൂനള്ളാ നിറവേറ്റുന്നതില്‍ വിജയിച്ചില്ല. 32എന്തുകൊണ്ട്? അവര്‍ ഈമാനിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് അന്വേഷിച്ചത്. സ്വദമയുടെ സഖ്റത്തുമേല്‍ അവര്‍ തട്ടിവീണു. 33ഇതാ! തട്ടിവീഴ്ത്തുന്ന ഹജറും ഇടര്‍ച്ചയ്ക്കുള്ള സഖ്റയും സീയൂനില്‍ ഞാന്‍ സ്ഥാപിക്കുന്നു. അവനില്‍ ഈമാൻ വെക്കുന്നവര്‍ക്കു ലജ്ജിക്കേണ്ടിവരുകയില്ല എന്ന് എഴുതപ്പെട്ടിരിക്കുന്നു.