അൽ-വഹിയു 1  

പ്രാരംഭം

1 1ആസന്ന ഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയെ തന്റെ ദാസന്‍മാര്‍ക്കു വെളിപ്പെടുത്തുന്നതിനു വേണ്ടി അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനു നല്‍കിയ അൽ-വഹിയു (വെളിപാട്). 2അവന്‍ തന്റെ മലക്കിനെ അയച്ചു മുഹ്ജിസാത്തായ യഹ്യ[b] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) ്യായ്ക്ക് ഇതു വെളിപ്പെടുത്തി. അവന്‍ കലിമത്തുള്ളായ്ക്കും ഖുർബാനുള്ള ഈസാ [c] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ അൽ-വഹിയ്ക്കും താന്‍ കണ്ട സകലത്തിനും സാക്ഷ്യം നല്‍കി. 3ഈ പ്രവചനത്തിലെ വാക്കുകള്‍ വായിക്കുന്നവരും കേള്‍ക്കുന്നവരും ഇതില്‍ എഴുതപ്പെട്ടിരിക്കുന്നതു പാലിക്കുന്നവരും അനുഗൃഹീതര്‍. എന്തെന്നാല്‍, സമയം അടുത്തിരിക്കുന്നു.

അഭിവാദനം

4യഹിയ്യാ ഏഷ്യയിലുള്ള ഏഴു ജാമിയ്യാകള്‍ക്ക് എഴുതുന്നത്: ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായവനില്‍ നിന്നും, അവന്റെ സിംഹാസനസന്നിധിയിലെ സപ്താത്മാക്കളില്‍ നിന്നും, 5വിശ്വസ്ത സാക്ഷിയും മൃതരില്‍ നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കന്‍മാരുടെ അധിപതിയുമായ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ നിന്നും, നിങ്ങള്‍ക്കു ഫദുലുൽ ഇലാഹിയും സമാധാനവും. 6നമ്മെ സ്‌നേഹിക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍ നിന്നു മോചിപ്പിക്കുകയും അബ്ബാ അൽ ഖാലിഖ് അള്ളാഹുവിന്റെ രാജ്യവും ഇമാംമാരും ആക്കുകയും ചെയ്ത വനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമീന്‍. 7ഇതാ, അവന്‍ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തിമുറിവേല്‍പിച്ചവരും അവനെ പ്രതി മാറത്തടിച്ചു വിലപിക്കുന്ന ദുനിയാവിലെ സര്‍വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമീന്‍.

8ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനുമായ റബ്ബുൽ ആലമീനായ അള്ളാഹു സുബുഹാന തഅലാ അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്.

ഹബീബുള്ള അൽ ഖരീബിൻറെ ദര്‍ശനം

9നിങ്ങളുടെ സഹോദരനും, പീഡകളിലും രാജ്യത്തിലും ക്ഷമാപൂര്‍വമായ സഹനത്തിലും കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ നിങ്ങളോടൊപ്പം പങ്കുചേര്‍ന്നവനുമായ യഹിയ്യ ആയ ഞാന്‍ അള്ളാഹുവിൻറെ വചനത്തെയും കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനെക്കുറിച്ചു നല്‍കിയ സാക്ഷ്യത്തെയും പ്രതി, പാത്‌മോസ് എന്ന ദ്വീപിലായിരുന്നു. 10റബ്ബുൽആലമീന്റെ ദിനത്തില്‍ ഞാന്‍ റൂഹില്‍ ലയിച്ചിരിക്കേ, 11കാഹളത്തിന്റേതു പോലുള്ള ഒരു വലിയ സ്വരം എന്റെ പിറകില്‍ നിന്നു കേട്ടു: നീ കാണുന്നത് ഒരു ഗ്രന്ഥത്തില്‍ എഴുതി എഫേസോസ്, സ്മിര്‍ണാ, പെര്‍ഗാമോസ്, തിയത്തീറ, സാര്‍ദീസ്, ഫിലദെല്‍ഫിയാ, ലവൊദീക്യ എന്നീ ഏഴു സ്ഥലങ്ങളിലെ ജാമിയ്യാകള്‍ക്കും അയച്ചുകൊടുക്കുക.

12എന്നോടു സംസാരിച്ച സ്വരം ശ്രദ്ധിക്കാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ സ്വര്‍ണ നിര്‍മിതമായ ഏഴു ദീപപീഠങ്ങള്‍ ഞാന്‍ കണ്ടു. 13ദീപപീഠങ്ങളുടെ മധ്യേ ആദമിൻറെ പുത്രനെപ്പോലുള്ള ഒരുവന്‍! അവനു പാദം വരെ നീണ്ടുകിടക്കുന്ന മേലങ്കി; മാറോടടുത്തു സ്വര്‍ണം കൊണ്ടുള്ള ഇടക്കച്ച. 14അവന്റെ ശിരസ്‌സും മുടിയുമാകട്ടെ വെണ്‍മഞ്ഞു പോലെയും വെണ്‍ കമ്പിളിപോലെയും ധവളം; നയനങ്ങള്‍ തീജ്ജ്വാല പോലെ; 15പാദങ്ങള്‍ ചൂളയില്‍ ഉരുകിയ പിച്ചള പോലെ; സ്വരം പെരുവെള്ളത്തിന്‍േറതു പോലെയും. 16അവന്റെ വലത്തു കൈയില്‍ ഏഴു നക്ഷത്രങ്ങള്‍; വായില്‍ നിന്നു പുറത്തേക്കു വരുന്ന മൂര്‍ച്ചയുള്ള ഇരുവായ്ത്തലവാള്‍; വദനം പൂര്‍ണശക്തിയോടെ പ്രകാശിക്കുന്ന സൂര്യനെപ്പോലെ.

17അവനെ കണ്ടപ്പോള്‍ ഞാന്‍ മയ്യത്തിനെപ്പോലെ അവന്റെ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്റെ മേല്‍ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ് ആദിയും അന്തവും, 18ജീവിക്കുന്നവനും. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു; മരണത്തിന്റെയും ജഹന്നത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്. 19അതുകൊണ്ട്, ഇപ്പോള്‍ ഉള്ളവയും ഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയുമായി നീ ദര്‍ശനത്തില്‍ കാണുന്ന സകലതും രേഖപ്പെടുത്തുക. 20എന്റെ വലത്തു കൈയില്‍ നീ കാണുന്ന ഏഴു നക്ഷത്രങ്ങളുടെയും ഏഴു സ്വര്‍ണ ദീപ പീഠങ്ങളുടെയും രഹസ്യം ഇതാണ്: ഏഴു നക്ഷത്രങ്ങള്‍ ഏഴു ജാമിയ്യാകളുടെ മലക്കുകളുടെയും, ഏഴു ദീപ പീഠങ്ങള്‍ ഏഴു ജാമിയ്യാകളുടെയും പ്രാതിനിധ്യം വഹിക്കുന്നു.


അടിക്കുറിപ്പുകൾ