അൽ-സബൂർ 93
റബ്ബുൽ ആലമീൻ വാഴുന്നു
93 1റബ്ബുൽ ആലമീൻ വാഴുന്നു; അവിടുന്നു ജലാലിനെ അണിഞ്ഞിരിക്കുന്നു; അവിടുന്നു ഖുവ്വത്ത് കൊണ്ട് അരമുറുക്കിയിരിക്കുന്നു; ഈ ദുനിയാവ് ഖാഇമായിരിക്കുന്നു;അതിന് ഇളക്കം തട്ടുകയില്ല. 2അങ്ങയുടെ അർശ് പണ്ടുമുതലേ ഉറപ്പിക്കപ്പെട്ടിരിക്കുന്നു; അങ്ങ് അനാദിമുതലേ ഉള്ളവനാണ്.
3യാ റബ്ബുൽ ആലമീൻ, പ്രവാഹങ്ങള്‍ ഉയരുന്നു; പ്രവാഹങ്ങള്‍ ശബ്ദം ഉയര്‍ത്തുന്നു; പ്രവാഹങ്ങള്‍ ആര്‍ത്തിരമ്പുന്നു. 4ബഹറുകളുടെ ഗര്‍ജനങ്ങളെയും ഉയരുന്നതിരമാലകളെയുംകാള് റബ്ബുൽ ആലമീൻ ശക്തനാണ്.
5അങ്ങയുടെ കല്പന ഈമാൻ കൊള്ളാവുന്നതും അലംഘനീയവുമാണ്; യാ റബ്ബുൽ ആലമീൻ, ഖുദ്ദൂസി അങ്ങയുടെ ബൈത്തിന് എന്നേക്കും യോജിച്ചതാണ്.