അൽ-സബൂർ 91  

റബ്ബിന്റെ സംരക്ഷണം

91 1അത്യുന്നതന്റെ ഇഫാസത്തിൽ ആയിരിക്കുന്നവനും, സര്‍വശക്തന്റെ തണലില്‍ കഴിയുന്നവനും,

2റബ്ബിനോട് ഞാൻ പറയുന്നു നീയാണെൻറെ സങ്കേതം എന്റെ കോട്ട ഞാന്‍ ആശ്രയിക്കുന്ന എന്റെ പടച്ചോൻ.

3പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും നിന്നെ വേടന്‍റെ കെണിയില്‍ നിന്നും മാരകമായ രാഗങ്ങളില്‍ നിന്നും രക്ഷിക്കും.

4തന്റെ തൂവലുകള്‍ കൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെ കീഴില്‍ നിനക്ക് അഭയം ലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും.

5രാത്രിയിൽ നിനക്കു ഭയപ്പെടാനൊന്നുമില്ല പകല്‍ നീ ശത്രുവിന്‍റെ അമ്പിനെയും പേടിക്കയില്ല.

6ഇരുട്ടില്‍ വരുന്ന രോഗങ്ങളെയോ ഉച്ചയ്ക്കു വരുന്ന ഭീകരതയോ നീ പേടിക്കേണ്ടാ.

7ആയിരം ശത്രുക്കളെ നീ പരാജയപ്പെടുത്തും നിന്‍റെ വലതുകരം തന്നെ പതിനായിരം ശത്രു ഭടൻമാരെ തോൽപ്പിക്കും. ശത്രുക്കൾ നിന്നെ സ്പർശിക്ക കൂടിയില്ല.

8നീ വെറുതെ നോക്കുക. ആ ദുഷ്ടൻമാർ ശിക്ഷിക്കപ്പെട്ടിരിക്കുന്നതു നിനക്കു കാണാം.

9നീ റബ്ബിൽ ആശ്രയിച്ചു; പടച്ചോനില്‍ നീ വാസമുറപ്പിച്ചു.

10നിനക്ക് ഒരു ദോഷവും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്റെ കൂടാരത്തെ സമീപിക്കുകയില്ല.

11നിന്റെ വഴികളില്‍ നിന്നെ കാത്തു പാലിക്കാന്‍ അവിടുന്നു തന്റെ മലക്കുകളോടു ആജ്ഞാപിക്കും.

12നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവരുടെ കൈകൾ നിന്നെ വഹിച്ചുകൊള്ളും.

13സിംഹത്തിന്റെയും അണലിയുടെയും മേല്‍ നീ ചവിട്ടി നടക്കും; യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും.

14അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) പറയുന്നു. ഒരുവൻ എന്നിൽ ആശ്രയിച്ചാൽ ഞാനവനെ രക്ഷിക്കും, എന്നെ ഇബാദത്ത് ചെയ്യുന്നവർ എന്‍റെ ഇഫാസത്തിൽ ആയിരിക്കും

15അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്‍റെ കഷ്ടതയില്‍ ഞാന്‍ അവനോടു ചേര്‍ന്നു നില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും.

16ദീര്‍ഘായുസ്‌സു നല്‍കി ഞാന്‍ അവനെ സംതൃപ്തനാക്കും; എന്‍റെ നജാത്ത് ഞാന്‍ അവനുകാണിച്ചു കൊടുക്കും.


അടിക്കുറിപ്പുകൾ