അൽ-സബൂർ 84
റബ്ബിന്റെ ബൈത്ത് എത്ര അഭികാമ്യം
84 1സൈന്യങ്ങളുടെ ഉടയോനേ, അങ്ങയുടെ മസ്കൻ എത്ര മനോഹരം!
2എന്റെ റൂഹ് അള്ളാഹുവിന്റെ ഹറമിലെത്താന്‍ വാഞ്ഛിച്ചു തളരുന്നു; എന്റെ മനസ്സും ശരീരവും ജീവിക്കുന്നവനായ പടച്ചവന് ആനന്ദ ഗാനമാലപിക്കുന്നു.
3എന്റെ മലിക്കും ഉടയോനുമായ സൈന്യങ്ങളുടെ റബ്ബേ, അങ്ങയുടെ ഖുർബാനിപീഠത്തിങ്കല്‍ കണ്ടെണ്ടത്തുന്നുവല്ലോ.
4അബദിയായി അങ്ങെയ്ക്ക് ഇബാദത്ത് ചെയ്തുകൊണ്ട് അങ്ങയുടെ ഭവനത്തില് വസിക്കുന്നവര്‍ നസീബുള്ളവർ.
5അങ്ങയില്‍ ഖുവ്വത്ത് കണ്ടെത്തിയവര്‍ നസീബുള്ളവർ; അവരുടെ ഖൽബില്‍ സീയൂനിലേക്കുള്ള രാജവീഥികളുണ്ട്.
6ബാഖാ താഴ്‌വരയിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ അതിനെ നീരുറവകളുടെ താഴ്‌വരയാക്കുന്നു; ശരത്കാലവൃഷ്ടി അതിനെ ജലാശയങ്ങള് കൊണ്ടു നിറയ്ക്കുന്നു.
7അവര്‍ കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു; അവര്‍ റബ്ബിനെ സീയൂനില്‍ ദര്‍ശിക്കും.
8സൈന്യങ്ങളുടെ ഉടയനായ റബ്ബേ എന്റെ ധുആ കേൾക്കണമേ! യാക്കൂബ് നബിയുടെ റബ്ബേ, ചെവികൊള്ളണമേ!
10അന്യസ്ഥലത്ത് അൽഫ് ദിവസത്തെക്കാള്‍ അങ്ങയുടെ ഹറമിൽ ഒരു ദിവസം ആയിരിക്കുന്നതു കൂടുതല്‍ അഭികാമ്യമാണ്; ശർറിന്റെ കൂടാരങ്ങളില്‍ വാഴുന്നതിനെക്കാള്‍, എന്റെ റബ്ബിന്റെ ബൈത്തുള്ളയില്‍ വാതില് കാവല്‍ക്കാരനാകാനാണു ഞാന്‍ ആഗ്രഹിക്കുന്നത്.
11എന്തെന്നാല്‍, റബ്ബുൽ ആലമീൻ ശംസും പരിചയുമാണ്; അവിടുന്നു ഫദുലുൽ ഇലാഹും ബഹുമതിയും നല്‍കുന്നു; ഹഖോടെ വ്യാപരിക്കുന്നവര്‍ക്ക്ഒരു ഖൈയ്റും അവിടുന്നു നിഷേധിക്കുകയില്ല.