അൽ-സബൂർ 81
ആസാഫിന്റെ മസ്മൂർ
81 1നമ്മുടെ ഖുവ്വത്തിന്റെ മർകസായ അള്ളാഹുവിനെ ഉച്ചത്തില്‍ പാടിപ്പുകഴ്ത്തുവിന്‍; യാഖൂബ് നബിയുടെ മഅബൂദായ ഇലാഹിന് ആനന്ദത്തോടെ സുറൂറോടെ ബൈത്ത് ചൊല്ലുക. 2ദഫ്ഫ് മുട്ടിയും കിന്നരവും റബാബും ശ്രുതിമധുരമായി മീട്ടിയും ബൈത്തുകള്‍ ചൊല്ലുവിന്‍. 3അയ്യാമുസ്സൂദിലും നമ്മുടെ ഈദ് സുദിനമായ അയ്യാമുൽ ബീളിലും കാഹളമൂതുവിന്‍.
4എന്തെന്നാല്‍, അത് ഇസ്രായിലാഹിലെ ശറഉം യാഅ്ഖൂബ് നബിയുടെ മഅ്ബൂദായ ഇലാഹ് നല്കിയ ശരീഅത്തുമാണ്. 5മിസ്റിലേക്കു തിരിച്ചപ്പോള്‍ യൂസുഫ് നബി അലയ്ഹിസ്സലാമിനും അവിടുന്ന് ഈ നിയമം നല്‍കി; അപരിചിതമായ ഒരു ശബ്ദം ഞാന്‍ കേള്‍ക്കുന്നു: 6ഞാന്‍ നിന്റെ തോളില്‍ നിന്നു ഭാരം ഇറക്കിവച്ചു; നിന്റെ കൈകളെ കുട്ടയില്‍ നിന്നു വിടുവിച്ചു. 7ബലാഇന്റെ സമയത്ത് നീ വിളിച്ച് ദുആ ചെയ്തു; ഞാന്‍ നിന്നെ മോചിപ്പിച്ചു; അദൃശ്യനായി റഅ്ദിലൂടെ നിനക്ക് ഉത്തരമരുളി; മെരീബാജലാശയത്തിനരികെവച്ചു ഞാന്‍ നിന്നെ പരീക്ഷിച്ചു. 8എന്റെ ഖൌമേ, ഞാന്‍ ഇൻദാർ ചെയ്യമ്പോള്‍ ശ്രദ്ധിച്ചു കേള്‍ക്കുക; ഇസ്രായിലാഹേ, നീ എന്റെ വാക്കുകേട്ടിരുന്നെങ്കില്‍! 9നിങ്ങളുടെയിടയില്‍ അന്യമഅബൂദുണ്ടാകരുത്; ഒരന്യമഅബൂദിനെയും നീ സുജൂദ് ചെയ്യരുത്. 10മിസ്റ് നാട്ടിൽനിന്നു നിന്നെ മോചിപ്പിച്ച റബ്ബുൽ ആലമീനായ മഅബൂദ് ഞാനാണ്; നീ വായ് തുറക്കുക; ഞാന്‍ നിനക്കു ഭക്ഷിക്കാന്‍ നല്‍കാം.
11എന്നാല്‍, എന്റെ ഖൌം എന്റെ വാക്കു കേട്ടില്ല; ഇസ്രായിലാഹ് എന്നെ കൂട്ടാക്കിയില്ല. 12അതിനാല്‍, അവര്‍ തന്നിഷ്ടപ്രകാരം നടക്കാന്‍ ഞാന്‍ അവരെ അവരുടെ ഖൽബിൻ്റെ കാഠിന്യത്തിനു വിട്ടുകൊടുത്തു. 13എന്റെ ഖൌം എന്റെ വാക്കു കേട്ടിരുന്നെങ്കില്‍, ഇസ്രായിലാഹ് എന്റെ സബീലില്‍ ചരിച്ചിരുന്നെങ്കില്‍, 14അതിവേഗം അവരുടെ അദുവ്വുകളെ ഞാന്‍ കീഴ്‌പ്പെടുത്തുമായിരുന്നു; അവരുടെ അദുവ്വുകൾക്കെതിരേ എന്റെ കരം ഉയര്‍ത്തുമായിരുന്നു. 15റബ്ബുൽ ആലമീനെ വെറുക്കുന്നവര്‍ അവിടുത്തെ കാല്‍ക്കല്‍ വീഴുമായിരുന്നു; അവരുടെ അദാബ് ദാഇമായി നിലനില്‍ക്കുമായിരുന്നു. 16ഞാന്‍ മേല്‍ത്തരം ബുർറുകൊണ്ടു നിങ്ങളെ തീറ്റിപ്പോറ്റുമായിരുന്നു; ഹജറിൽ നിന്നുള്ള അസലുകൊണ്ടു നിങ്ങളെ സംതൃപ്തരാക്കുമായിരുന്നു.