അൽ-സബൂർ 145

റബ്ബുൽ ആലമീൻ വഅ്ദുകളില്‍ അമീന്‍

145

1എന്റെ ഇലാഹും മലിക്കുമായ അങ്ങയെ ഞാന്‍ സനാ ചെയ്യും; ഞാന്‍ അങ്ങയുടെ ഇസ്മിനെ അബദിയായി ഹംദ് ചെയ്യും.

2ഓരോ യൌമിലും ഞാന്‍ അങ്ങയെ സനാ ചെയ്യും; അങ്ങയുടെ ഇസ്മിനെ അബദിയായി ഹംദ് ചെയ്യും.

3റബ്ബുൽ ആലമീൻ വലിയവനും അതികമദികം ഹമീദുമാണ്; അവിടുത്തെ മജ്ദ് ഫഹ്മ് ചെയ്യാൻ പ്രയാസമാണ്.

4ജീൽ ജീലോട് ദൌറ് ദൌറോളം; അങ്ങയുടെ അമലുകളെ തസ്ബീഹ് ചെയ്യും. അങ്ങയുടെ ജബൂറത്തിനെപ്പറ്റി പറയും.

5അവിടുത്തെ ഇസ്സത്തിന്റെ മജീദായ ജലാലിനെപ്പറ്റിയും അങ്ങയുടെ അജീബായ അമലുകളെപ്പറ്റിയും ഞാന്‍ ഫിക്റിലാകും.

6അങ്ങയുടെ മഖൂഫായ അമലുകളുടെ ഖുവ്വത്തിനെപ്പറ്റി ബശർ വിളിച്ചു പറയും; ഞാന്‍ അങ്ങയുടെ അളമത്ത് വിളിച്ച് പറയും.

7അവിടുത്തെ കസീറായ ഖൈറിന്റെ ശുഹ്റത്ത് അവര്‍ തർനീം ചെയ്യും; അങ്ങയുടെ അദ് ലിനെപ്പറ്റി അവര്‍ ഉച്ചത്തില്‍ പാടും.

8റബ്ബുൽ ആലമീൻ റഊഫും റഹ്മാനും സാബിറും വദൂദുമാണ്.

9റബ്ബുൽ ആലമീൻ എല്ലാവര്‍ക്കും സ്വാലിഹാണ്; തന്റെ സര്‍വ ഖൽഖിന്റെയും മേൽ അവിടുന്നു റഹ്മത്ത് ചൊരിയുന്നു.

10യാ റബ്ബുൽ ആലമീൻ, അവിടുത്തെ എല്ലാ ഖൽഖുകളും അവിടുത്തേക്കു ശുക്ർ അര്‍പ്പിക്കും; അങ്ങയുടെ അത്ഖിയാ അങ്ങയ്ക്ക് തർനീം ചെയ്യും.

11അവിടുത്തെ മുൽക്കിന്റെ മജ്ദിനെപ്പറ്റി അവര്‍ സംസാരിക്കും; അവിടുത്തെ ഖുവ്വത്തിനെ അവര്‍ ബയാൻ ചെയ്യും.

12അവിടുത്തെ ഖവിയ്യായ അമലുകളും അവിടുത്തെ മുൽകിന്റെ മജീദായ ഇസ്സത്തും ബനൂ ആദമിനെ അവര്‍ അറിയിക്കും.

13അവിടുത്തെ മുലൂകിയ്യത്ത് അബദിയാണ്; അവിടുത്തെ സുൽത്താനിയ്യത്ത് ജീലുകളോളം നിലനില്‍ക്കുന്നു;

റബ്ബുൽ ആലമീൻ വഅ്ദുകളില്‍ അമീനും അമലുകളില്‍ റഹ്മാനുമാണ്.

14റബ്ബുൽ ആലമീൻ വീഴുന്നവരെ താങ്ങുന്നു, നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു.

15എല്ലാവരും അങ്ങയില്‍ ബസർ പതിച്ചിരിക്കുന്നു; അങ്ങ് അവര്‍ക്കു യഥാസമയം രിസ്ഖ് കൊടുക്കുന്നു.

16അവിടുന്നു യദ് തുറന്നു കൊടുക്കുന്നു;എല്ലാവരും രിളയുള്ളവരാകുന്നു.

17റബ്ബുൽ ആലമീന്റെ സബീലുകള്‍ അദ്ൽ നിറഞ്ഞതും അവിടുത്തെ അമലുകൾ മഊഫുമാണ്.

18തന്നോട് ഇസ്തിഗാസ നടത്തുന്നവര്‍ക്ക്, ഖാലിസായ ഖൽബോടെ ഇസ്തിഗാസ നടത്തുന്നവര്‍ക്ക്, റബ്ബുൽ ആലമീൻ ഖരീബാണ്.

19തന്റെ മുത്തഖികളുടെ മുറാദ് അവിടുന്നു ഹാസ്വിലാക്കുന്നു; അവിടുന്ന് അവരുടെ കരച്ചിൽ കേട്ട് അവരെ മഹ്ഫിറത്തിലാക്കുന്നു.

20തന്നിൽ ഹുബ്ബ് വെക്കുന്നവരെ റബ്ബുൽ ആലമീൻ ഹിഫാളത്ത് ചെയ്യുന്നു; എന്നാല്‍, സകല ശർറുകാരെയും അവിടുന്നു ഹലാക്കാക്കും.

21എന്റെ വായ് റബ്ബുൽ ആലമീൻന്റെ തസ്ബീഹുകൾ ചൊല്ലും; എല്ലാ ബശറും അവിടുത്തെ ഖുദ്ദൂസായ ഇസ്മിനെ അബദിയായി ഹംദ് ചെയ്യട്ടെ!