അൽ-സബൂർ 143
റഹ്മത്തിനും മദദിനും വേണ്ടിയുള്ള ദുആ
143
1യാ റബ്ബുൽ ആലമീൻ, എന്റെ ദുആ കേള്‍ക്കണമേ! എന്റെ യാചന ശ്രവിക്കണമേ! അങ്ങയുടെ അമാനത്തിലു അദ് ലിലും എനിക്ക് ഇജാപത്തരുളേണമേ!
2ഈ അബ്ദിനെ ഹിസാബിനു വിധേയനാക്കരുതേ! എന്തെന്നാല്‍, ജീവിക്കുന്ന ഒരുവനും അങ്ങയുടെ മുന്‍പില്‍ ആദിലല്ല.
3അഅ്ദാഅ് എന്നെ പിന്തുടര്‍ന്നു; അവന്‍ എന്റെ റൂഹിനെ നിലത്തെറിഞ്ഞു തകര്‍ത്തു, പണ്ടേ മയ്യിത്തിനെപ്പോലെ എന്നെ അവന്‍ ളുൽമത്തിൽ തള്ളി.
5കഴിഞ്ഞ കാലങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു; അവിടുന്നു ചെയ്ത എല്ലാ കാര്യങ്ങളെയുംപറ്റി ഞാന്‍ തഅമ്മുൽ ചെയ്യുന്നു; അവിടുത്തെ ഖവിയ്യായ അമലുകളെക്കുറിച്ചു ഞാന്‍ ചിന്തിക്കുന്നു.
6ഞാന്‍ അങ്ങയുടെ നേര്‍ക്കു കൈകൾ വിരിക്കുന്നു; യാബിസത്തായ അർള് പോലെ എന്റെ ഖൽബ് അങ്ങേക്കായി ദാഹിക്കുന്നു.
7യാ റബ്ബുൽ ആലമീൻ, എനിക്കു വേഗം ഇജാപത്തരുളേണമേ! ഇതാ, എന്റെ റൂഹ് പോകുന്നു! എന്നില്‍ നിന്നു നിന്റെ വജ്ഹിനെ മറയ്ക്കരുതേ! മറച്ചാല്‍, ഞാന്‍ ജുബ്ബിൽ വീഴുന്നവരെപ്പോലെയാകും.
8സബാഹില്‍ ഞാന്‍ അങ്ങയുടെ റഹ്മത്തിനെപ്പറ്റി കേള്‍ക്കട്ടെ! എന്തെന്നാല്‍, അങ്ങയിലാണു ഞാന്‍ തവക്കുലാക്കുന്നത്. ഞാന്‍ നടക്കേണ്ട ത്വരീഖിനെപ്പറ്റി എനിക്ക് തഅലീം നൽകേണമേ! എന്തെന്നാല്‍, എന്റെ റൂഹിനെ അങ്ങയുടെ ഹള്റത്തിലേക്കാണു ഞാന്‍ ഉയര്‍ത്തുന്നത്.
9യാ റബ്ബുൽ ആലമീൻ, അഅ്ദാഇനുകളില്‍ നിന്ന് എന്നെ മഗ്ഫിറത്തിലാക്കേണമേ! മൽജഅ് തേടി ഞാന്‍ അങ്ങയുടെ ഹള്റത്തിലേക്ക് ഓടിവന്നിരിക്കുന്നു.
10അങ്ങയുടെ രിള അനുസരിച്ച് അമൽ ചെയ്യാൻ എനിക്ക് തഅലീം നൽകേണമേ! എന്തെന്നാല്‍, അവിടുന്നാണ് എന്റെ മഅബൂദ്! അങ്ങയുടെ റൂഹുൽ ഖുദ്ദൂസ് എന്നെ മുസ്തവിയ്യത്തായ ത്വരീഖിലൂടെ നയിക്കട്ടെ!
11യാ റബ്ബുൽ ആലമീൻ, അങ്ങയുടെ ഇസ്മിന്റെ സബബാർ എന്റെ ഹയാത്തിനെ പരിപാലിക്കണമേ! അങ്ങയുടെ അദ് ലിനാൽ എന്നെ മുസീബത്തില്‍ നിന്നു മഗ്ഫിറത്തിലാക്കേണമേ!
12റഹ്മാനായ അങ്ങ് എന്റെ അദുവ്വുകളെ വേരോടെ ഹലാക്കാക്കേണമേ! എന്റെ ദു:ഖത്തിന് കാരണക്കാരായവരെ ഹലാക്കാക്കേണമേ! എന്തെന്നാല്‍ ഞാന്‍ അങ്ങയുടെ അബ്ദാണ്.