അൽ-സബൂർ 1  

രണ്ടു മാര്‍ഗങ്ങള്‍

1 1ദുഷ്ടരുടെ തഅലീം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍.

2അവന്റെ ആനന്ദം അള്ളാഹുവിൻറെ മാർഗത്തിലാണ്; രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.

3നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇല കൊഴിയാത്തതുമായ വൃക്ഷം പോലെയാണ് അവന്‍; അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു.

4കാറ്റു പറത്തികൊണ്ടു പോകുന്ന പതിരുപോലെയാണ് ദുഷ്ടന്മാർ.

5ദുഷ്ടര്‍ക്കു ഖയാമത്തിനെ നേരിടാന്‍ കഴിയുകയില്ല; പാപികള്‍ക്കു നീതിമാന്‍മാരുടെ പാതയിൽ ഉറച്ചുനില്‍ക്കാനും കഴിയുകയില്ല.

6റബ്ബ് നീതിമാന്‍മാരുടെ മാര്‍ഗം അറിയുന്നു; ദുഷ്ടരുടെ മാര്‍ഗം ജഹന്നത്തില്‍ അവസാനിക്കും