മത്തി 28  

പുനരുത്ഥാനം

(മര്‍ക്കോസ് 16:1-8; ലൂക്കാ 24:1-12; യോഹന്നാന്‍ 20:1-10)

28 1സാബത്തിനുശേഷം ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ മഗ്ദലേന മറിയവും മറ്റേ മറിയവും ഖബർസ്ഥാൻ സന്ദര്‍ശിക്കാന്‍ വന്നു. 2അപ്പോള്‍ വലിയ ഒരു ഭൂകമ്പം ഉണ്ടായി. റബ്ബിന്റെ മലക്ക് ജന്നത്തില്‍ നിന്നിറങ്ങി വന്ന്, കല്ലുരുട്ടിമാറ്റി, അതിന്‍മേല്‍ ഇരുന്നു. 3അവന്റെ രൂപം മിന്നല്‍പ്പിണര്‍ പോലെ ആയിരുന്നു, വസ്ത്രം മഞ്ഞു പോലെ വെളുത്തതും. 4അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവല്‍ക്കാര്‍ വിറപൂണ്ട് മരിച്ചവരെപ്പോലെയായി. 5മലക്ക് സ്ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെയാണു നിങ്ങള്‍ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. 6ഈസാ അൽ മസീഹ് ഇവിടെയില്ല; താന്‍ അരുളിച്ചെയ്തതുപേലെ ഈസാ അൽ മസീഹ് ഉയിര്‍പ്പിക്കപ്പെട്ടു. 7ഈസാ അൽ മസീഹ് കിടന്ന സ്ഥലം വന്നു കാണുവിന്‍. വേഗം പോയി ഈസാ അൽ മസീഹിന്റെ സാഹബാക്കളോട്, ഈസാ അൽ മസീഹ് വഫാത്തായവരുടെയിടയില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടെന്നും നിങ്ങള്‍ക്കു മുമ്പേ ഗലീലിയിലേക്കു പോകുന്നെന്നും അവിടെവച്ച് നിങ്ങള്‍ഈസാ അൽ മസീഹിനെ കാണുമെന്നും പറയുവിന്‍. ഇതാ, ഇക്കാര്യം ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു. 8അവര്‍ ഖബർ വിട്ട് ഭയത്തോടും വലിയ സന്തോഷത്തോടും കൂടെ സാഹബാക്കളെ വിവരം അറിയിക്കാന്‍ ഓടി. 9അപ്പോള്‍ ഈസാ അൽ മസീഹ് എതിരേ വന്ന് അവർക്ക് സലാം പറഞ്ഞു. അവര്‍ ഈസാ അൽ മസീഹിനെ സമീപിച്ച് കാലില്‍ കെട്ടിപ്പിടിച്ച് സുജൂദ് ചെയ്തു. 10ഈസാ അൽ മസീഹ് അവരോട് പറഞ്ഞു: ഭയപ്പെടേണ്ടാ; നിങ്ങള്‍ ചെന്ന് എന്റെ സഹോദരന്‍മാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെ അവര്‍ എന്നെ കാണുമെന്നും പറയുക.

കാവല്‍ക്കാരുടെ വ്യാജപ്രസ്താവന

11അവര്‍ പോയപ്പോള്‍ കാവല്‍ക്കാരില്‍ ചിലര്‍ പട്ടണത്തില്‍ ചെന്ന് സംഭവിച്ചതെല്ലാം പ്രധാനഇമാംമാരെ അറിയിച്ചു. 12അവരും ഉലമാക്കളും കൂടിയാലോചിച്ചതിനുശേഷം പടയാളികള്‍ക്കു വേണ്ടത്ര പണം കൊടുത്തിട്ടു പറഞ്ഞു: 13ഞങ്ങള്‍ ഉറങ്ങിയപ്പോള്‍ രാത്രിയില്‍ അവന്റെ സാഹബാക്കൾ വന്ന് അവനെ മോഷ്ടിച്ചുകൊണ്ടുപോയി എന്നുപറയുവിന്‍. 14ദേശാധിപതി ഇതറിഞ്ഞാല്‍, ഞങ്ങള്‍ അവനെ സ്വാധീനിച്ച് നിങ്ങള്‍ക്ക് ഉപദ്രവമുണ്ടാക്കാതെ നോക്കിക്കൊള്ളാം. 15അവര്‍ പണം വാങ്ങി, നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിച്ചു. ഇത് ഇന്നും യഹൂദരുടെയിടയില്‍ പ്രചാരത്തിലിരിക്കുന്നു.

പ്രേഷിതദൗത്യം

(മര്‍ക്കോസ് 16:14-18; ലൂക്കാ 24:36-49; യോഹന്നാന്‍ 20:19-23; സാഹബാക്കളുടെ പ്രവര്‍ത്തനങ്ങള്‍ 1:6-8)

16ഈസാ അൽ മസീഹ് നിര്‍ദേശിച്ചതു പോലെ പതിനൊന്നു സാഹബാക്കളും ഗലീലിയിലെ മലയിലേക്കു പോയി. 17ഈസാ അൽ മസീഹിനെ കണ്ടപ്പോള്‍ അവര്‍ ഈസാ അൽ മസീഹിന് സുജൂദ് ചെയ്തു. എന്നാല്‍, ചിലര്‍ സംശയിച്ചു. 18ഈസാ അൽ മസീഹ് അവരെ സമീപിച്ച്, അരുളിച്ചെയ്തു: ജന്നത്തിലും ദുനിയാവിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. 19ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും സാഹബാക്കളാക്കുവിന്‍. 20പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാറൂഹിന്റെയും നാമത്തില്‍ അവര്‍ക്കു ഗുസൽ നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവർക്ക് തഅലീം നൽകുവിൻ. ഖിയാമത്ത് വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും.


അടിക്കുറിപ്പുകൾ