മത്തി 19  

തലാക്കിനെ സംബന്ധിച്ച്

(മര്‍ക്കോസ് 10:1-2)

19 1ഈ വാക്കുകള്‍ അവസാനിപ്പിച്ച ശേഷം, ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ഗലീലിവിട്ട് ജോര്‍ദാന് അക്കരെ യൂദയായുടെ അതിര്‍ത്തിയിലെത്തി. 2വലിയ ജനക്കൂട്ടങ്ങള്‍ അവനെ അനുഗമിക്കുകയും അവന്‍ അവിടെ വച്ച് അവരെ സുഖപ്പെടുത്തുകയും ചെയ്തു.

3ഫരിസേയര്‍ അടുത്തുചെന്ന് അവനെ പരീക്ഷിച്ചു കൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ ബീവിയെ തലാക്ക് ചൊല്ലുന്നത് ശരീഅത്താണോ? 4അവന്‍ മറുപടി പറഞ്ഞു: സ്രഷ്ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നും, 5ഇക്കാരണത്താല്‍ പുരുഷന്‍ ബാപ്പാനെയും ഉമ്മാനെയും വിട്ട് ബീവിയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? 6തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാന തഅലാ യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ. 7അവര്‍ അവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ തലാക്ക് നാമ നല്‍കി ബീവിയെ ഉപേക്ഷിക്കാമെന്നു മൂസാ നബി (അ) വിധിച്ചതെന്തുകൊണ്ട്? 8അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ് ബീവിയെ തലാക്ക് ചെയ്യാൻ മൂസാ നബി (അ) നിങ്ങള്‍ക്ക് അനുമതി നല്‍കിയത്. ആദിമുതലേ അങ്ങനെയായിരുന്നില്ല. 9എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗം മൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ബീവിയെ തലാക്ക് ചെയ്ത് മറ്റൊരുവളെ നിക്കാഹ് ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു.

10സാഹബാക്കൾ അവനോടു പറഞ്ഞു: ഭാര്യാഭര്‍തൃ ബന്ധം ഇത്തരത്തിലുള്ളതെങ്കില്‍, നിക്കാഹ് ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം. 11അവന്‍ പറഞ്ഞു: ഫദുലുൽ ഇലാഹ് ലഭിച്ചവരല്ലാതെ മറ്റാരും ഈ തഅലീം ഗ്രഹിക്കുന്നില്ല. 12എന്തെന്നാല്‍, ഷണ്ഡരായി ജനിക്കുന്നവരുണ്ട്; മനുഷ്യരാല്‍ ഷണ്ഡരാക്കപ്പെടുന്നവരുണ്ട്; സ്വര്‍ഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുണ്ട്. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ.

ശിശുക്കളെ അനുഗ്രഹിക്കുന്നു

(മര്‍ക്കോസ് 10:13-16; ലൂക്കാ 18:15-17)

13ഈസാ അൽ മസീഹ് കൈകള്‍വച്ചു ദുആ ചെയ്യുന്നതിനു വേണ്ടി ചിലര്‍ ശിശുക്കളെ അവന്റെ അടുത്തു കൊണ്ടുവന്നു. സാഹബാക്കൾ അവരെ ശകാരിച്ചു. 14എന്നാല്‍, അവന്‍ പറഞ്ഞു: ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, ജന്നത്ത് അവരെപ്പോലെയുള്ളവരുടേതാണ്. 15അവന്‍ അവരുടെമേല്‍ കൈകള്‍വച്ച ശേഷം അവിടെനിന്നു പോയി.

ധനികനായയുവാവ്

(മര്‍ക്കോസ് 10:18-31)

16ഒരാള്‍ അവനെ സമീപിച്ചു ചോദിച്ചു: ഉസ്താദ്, നിത്യമായ ഹയാത്ത് പ്രാപിക്കാന്‍ ഞാന്‍ എന്തു നന്‍മയാണു പ്രവര്‍ത്തിക്കേണ്ടത്? 17അവന്‍ പറഞ്ഞു: നന്‍മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന്‍ മാത്രം. ഹയാത്തില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക. 18അവന്‍ ചോദിച്ചു: ഏതെല്ലാം? ഈസാ അൽ മസീഹ് പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്‍കരുത്. 19പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക. 20ആ യുവാവ് ചോദിച്ചു: ഇവയെല്ലാം ഞാന്‍ അനുസരിച്ചിട്ടുണ്ട്; ഇനിയും എന്താണ് എനിക്കു കുറവ്? 21ഈസാ അൽ മസീഹ് പറഞ്ഞു: നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് യത്തീങ്ങൾക്കു കൊടുക്കുക. അപ്പോള്‍ ജന്നത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. 22ഈ വചനം കേട്ട് ആയുവാവ് സങ്കടത്തോടെ തിരിച്ചുപോയി; അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു.

23ഈസാ അൽ മസീഹ് സാഹബാക്കളോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാനു ജന്നത്തില്‍ പ്രവേശിക്കുക ദുഷ്‌കരമാണ്. 24വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാന്‍ ജന്നത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്. 25സാഹബാക്കൾ ഇതുകേട്ട് വിസ്മയഭരിതരായി അവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ രക്ഷപെടാന്‍ ആര്‍ക്കു സാധിക്കും? 26ഈസാ അൽ മസീഹ് അവരെ നോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്; എന്നാല്‍, അള്ളാഹുവിന് എല്ലാം സാധ്യമാണ്. 27അപ്പോള്‍ പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണു ലഭിക്കുക? 28ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പുനര്‍ജീവിതത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍, എന്നെ അനുഗമിച്ച നിങ്ങള്‍ ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളില്‍ ഇരിക്കും. 29എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും. 30എന്നാല്‍, മുമ്പന്‍മാര്‍ പലരും പിമ്പന്‍മാരും പിമ്പന്‍മാര്‍ മുമ്പന്‍മാരുമാകും.


അടിക്കുറിപ്പുകൾ