ലൂക്കാ 4:16-21  

ഈസാ അൽ മസീഹ് സ്വദേശത്ത് അവഗണിക്കപ്പെടുന്നു

16ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തു ദിവസം ഈസാ അൽ മസീഹ് അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു. 17ഏശയ്യാ നബിയുടെ കിത്താബ് ഈസാ അൽ മസീഹിനു നല്‍കപ്പെട്ടു. പുസ്തകം തുറന്നപ്പോള്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് ഈസാ അൽ മസീഹ് കണ്ടു:

18റബ്ബിൻറെ റൂഹ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ ഇൻജീൽ അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും 19റബ്ബിനു സ്വീകാര്യമായ വത്‌സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.

20കിത്താബ് അടച്ചു ഇമാമിനെ ഏല്‍പിച്ചതിനുശേഷം ഈസാ അൽ മസീഹ് ഇരുന്നു. സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. 21ഈസാ അൽ മസീഹ് അവരോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു.


ലൂക്കാ 8:1-3  

ഈസാ അൽ മസീഹിനെ അനുഗമിച്ച സ്ത്രീകള്‍

8 1അതിനു ശേഷം ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് പ്രസംഗിക്കുകയും അള്ളാഹുവിന്റെ ഇൻജീൽ അറിയിക്കുകയും ചെയ്തു. പന്ത്രണ്ടു പേരും ഈസാ അൽ മസീഹിനോടു കൂടെ ഉണ്ടായിരുന്നു. 2ബദ്റൂഹ്കളില്‍ നിന്നും മറ്റു വ്യാധികളില്‍ നിന്നും വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ബദ്റൂഹുക്കള്‍ വിട്ടുപോയവളും മഗ്ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും 3ഹേറോദേസിന്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും തങ്ങളുടെ മാലുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു.


മർക്കൊസ് 4:1-20  

വിതക്കാരന്റെ ഉപമ

(മത്തായി 13:1-9, ലൂക്കാ 8:4-8)

4 1കടല്‍ത്തീരത്തു വച്ച് ഈസാ[c] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് വീണ്ടും തഅലീം കൊടുക്കാന്‍ തുടങ്ങി. വളരെ വലിയ ഒരു ജനാസാ ഈസാ അൽ മസീഹിനു ചുറ്റും കൂടി. അതിനാല്‍, കടലില്‍ കിടന്ന ഒരു വഞ്ചിയില്‍ ഈസാ അൽ മസീഹ് കയറി ഇരുന്നു. ജനങ്ങളെല്ലാം കരയില്‍ കടലിനഭിമുഖമായി നിന്നു. 2ഈസാ അൽ മസീഹ് ഉപമകള്‍ വഴി പല കാര്യങ്ങള്‍ അവരെ പഠിപ്പിച്ചു. 3അവരെ ഉപദേശിച്ചു കൊണ്ട് ഈസാ അൽ മസീഹ് പറഞ്ഞു: കേള്‍ക്കുവിന്‍, ഒരു വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു. 4വിതച്ചപ്പോള്‍ വിത്തുകളില്‍ ചിലതു വഴിയരികില്‍ വീണു. പക്ഷികള്‍ വന്ന് അവ തിന്നുകളഞ്ഞു. 5മറ്റുചിലത് മണ്ണ് അധികമില്ലാത്ത പാറപ്പുറത്തു വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാല്‍ അതു പെട്ടെന്നു മുളച്ചുപൊങ്ങി. 6സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റു വാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്തു. 7വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. അതു ഫലം പുറപ്പെടുവിച്ചില്ല. 8ശേഷിച്ച വിത്തുകള്‍ നല്ല മണ്ണില്‍ പതിച്ചു. അവ തഴച്ചു വളര്‍ന്ന്, മുപ്പതു മേനിയും അറുപതു മേനിയും നൂറു മേനിയും ഫലം വിളയിച്ചു. 9ഈസാ അൽ മസീഹ് പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

ഉപമകളുടെ ഉദ്ദേശ്യം

(മത്തായി 13:10-17, ലൂക്കാ 8:9-10)

10ഈസാ അൽ മസീഹ് തനിച്ചായപ്പോള്‍ പന്ത്രണ്ടുപേരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഉപമകളെക്കുറിച്ച് ഈസാ അൽ മസീഹിനോടു ചോദിച്ചു. 11ഈസാ അൽ മസീഹ് പറഞ്ഞു: ജന്നത്തിന്റെ രഹസ്യം നിങ്ങള്‍ക്കാണു നല്‍കപ്പെട്ടിരിക്കുന്നത്, പുറത്തുള്ളവര്‍ക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം. 12അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവര്‍ മനസ്‌സുതിരിഞ്ഞ് മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്.

വിതക്കാരന്റെ ഉപമ - വിശദീകരണം

(മത്തായി 13:18-23, ലൂക്കാ 8:11-15)

13ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: ഈ ഉപമ നിങ്ങള്‍ക്കു മനസ്‌സിലാകുന്നില്ലേ? അങ്ങനെയെങ്കില്‍, ഉപമകളെല്ലാം നിങ്ങള്‍ എങ്ങനെ മനസ്‌സിലാക്കും? 14വിതക്കാരന്‍ കലാം വിതയ്ക്കുന്നു. ചിലര്‍ കലാം ശ്രവിക്കുമ്പോള്‍ത്തന്നെ ഇബലീസ് വന്ന്, 15അവരില്‍ വിതയ്ക്കപ്പെട്ട കലാം നീക്കം ചെയ്യുന്നു. ഇവരാണ് വഴിയരികില്‍ വിതയ്ക്കപ്പെട്ട വിത്ത്. 16ചിലര്‍ കലാം കേള്‍ക്കുമ്പോള്‍ സന്തോഷപൂര്‍വം അതു സ്വീകരിക്കുന്നു. പാറപ്പുറത്തു വിതയ്ക്കപ്പെട്ട വിത്ത് ഇവരാണ്. 17വേരില്ലാത്തതിനാല്‍, അവ അല്‍പസമയത്തേക്കുമാത്രം നിലനില്‍ക്കുന്നു. കലാമിനെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ തത്ക്ഷണം അവര്‍ വീണുപോകുന്നു. 18മുള്‍ച്ചെടികള്‍ക്കിടയില്‍ വിതയ്ക്കപ്പെട്ടത് മറ്റുചിലരാണ്. അവര്‍ കലാം ശ്രവിക്കുന്നു. 19എന്നാല്‍, ദുനിയാവിൻറെ വ്യഗ്രതയും ധനത്തിന്റെ ആകര്‍ഷണവും മറ്റു വസ്തുക്കള്‍ക്കു വേണ്ടിയുള്ള ആഗ്രഹവും അവരില്‍ കടന്നുകൂടി കലാമിനെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു. 20നല്ല മണ്ണില്‍ വിതയ്ക്കപ്പെട്ട വിത്താകട്ടെ, കലാം ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരാണ്. അവര്‍ മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്നു.


മർക്കൊസ് 4:30-41  

കടുകുമണിയുടെ ഉപമ

30ഈസാ[d] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് വീണ്ടും പറഞ്ഞു: ജന്നത്തിനെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത് ഉപമകൊണ്ട് അതിനെ വിശദീകരിക്കും? 31അത് ഒരു കടുകുമണിക്കു സദൃശമാണ്. നിലത്തു പാകുമ്പോള്‍ അതു ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാള്‍ ചെറുതാണ്. 32എന്നാല്‍, പാകിക്കഴിയുമ്പോള്‍ അതുവളര്‍ന്ന് എല്ലാ ചെടികളെയുംകാള്‍ വലുതാവുകയും വലിയ ശാഖകള്‍ പുറ പ്പെടുവിക്കുകയും ചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്ഷികള്‍ക്ക് അതിന്റെ തണലില്‍ ചേക്കേറാന്‍ കഴിയുന്നു. 33അവര്‍ക്കു മനസ്‌സിലാകും വിധം ഇത്തരം അനേകം ഉപമകളിലൂടെ ഈസാ അൽ മസീഹ് കലാം പ്രസംഗിച്ചു. 34ഉപമകളിലൂടെയല്ലാതെ ഈസാ അൽ മസീഹ് അവരോടു സംസാരിച്ചിരുന്നില്ല. എന്നാല്‍, സാഹബാക്കൾക്ക് എല്ലാം രഹസ്യമായി വിശദീകരിച്ചുകൊടുത്തിരുന്നു.

കടലിനെ ശാന്തമാക്കുന്നു

(മത്തായി 8:23-27, ലൂക്കാ 8:22-25)

35അന്നു സായാഹ്‌നമായപ്പോള്‍ അദ്ദേഹം അവരോടു പറഞ്ഞു: 36നമുക്ക് അക്കരയ്ക്കുപോകാം. അവര്‍ ജനക്കൂട്ടത്തെ വിട്ട്, ഈസാ അൽ മസീഹ് ഇരുന്ന തോണിയില്‍ത്തന്നെ ഈസാ അൽ മസീഹിനെ അക്കരയ്ക്കു കൊണ്ടുപോയി. വേറെ തോണികളും കൂടെയുണ്ടായിരുന്നു. 37അപ്പോള്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ തോണിയിലേക്ക് ആഞ്ഞടിച്ചു കയറി. തോണിയില്‍ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു. 38ഈസാ അൽ മസീഹ് അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു. അവര്‍ ഈസാ അൽ മസീഹിനെ വിളിച്ചുണര്‍ത്തി പറഞ്ഞു: ഉസ്താദ്, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അതു കാര്യമാക്കുന്നില്ലേ? 39ഈസാ അൽ മസീഹ് ഉണര്‍ന്ന് കാറ്റിനോടും കടലിനോടും പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി. 40ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്കു ഈമാനില്ലേ? 41അവര്‍ അത്യധികം ഭയന്ന് പരസ്പരം പറഞ്ഞു: ഇദ്ദേഹം ആരാണ്! കാറ്റും കടലും പോലും അദ്ദേഹത്തെ അനുസരിക്കുന്നല്ലോ!


മർക്കൊസ് 5:21-43  

രക്തസ്രാവക്കാരി; ജായ്‌റോസിന്റെ മകള്‍

21ഈസാ[e] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് വീണ്ടും വഞ്ചിയില്‍ മറുകരയെത്തിയപ്പോള്‍ ഒരു വലിയ ജനക്കൂട്ടം ഈസാ അൽ മസീഹിൻറെ ചുറ്റും കൂടി. ഈസാ അൽ മസീഹ് കടല്‍ത്തീരത്തു നില്‍ക്കുകയായിരുന്നു. 22അപ്പോള്‍, സിനഗോഗധികാരികളില്‍ ഒരുവനായ ജായ്റോസ് അവിടെ വന്നു. അവന്‍ ഈസാ അൽ മസീഹിനെക്കണ്ട് കാല്‍ക്കല്‍ വീണ് അപേക്ഷിച്ചു: 23എന്റെ കൊച്ചുമകള്‍ മരിക്കാറായിക്കിടക്കുന്നു. അങ്ങു വന്ന്, അവളുടെ മേല്‍ കൈകള്‍ വച്ച്, ദീനം മാറ്റി അവളെ ജീവിപ്പിക്കണമേ! 24ഈസാ അൽ മസീഹ് അവന്റെ കൂടെപോയി.

വലിയൊരു ജനക്കൂട്ടം തിങ്ങി ഞെരുങ്ങി പിന്തുടര്‍ന്നു.

25പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. 26പല വൈദ്യന്‍മാരുടെ അടുത്തു പോയി വളരെ കഷ്ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ സ്ഥിതി മെച്ചപ്പെടുകയല്ല, കൂടുതല്‍ മോശമാവുകയാണു ചെയ്തത്. 27അവള്‍ ഈസാ അൽ മസീഹിനെക്കുറിച്ചു കേട്ടിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ അവള്‍ ഈസാ അൽ മസീഹിൻറെ പിന്നില്‍ചെന്ന്, വസ്ത്രത്തില്‍ സ്പര്‍ശിച്ചു. 28ഈസാ അൽ മസീഹിൻറെ വസ്ത്രത്തില്‍ ഒന്നു തൊട്ടാല്‍ മാത്രം മതി, ഞാന്‍ സുഖം പ്രാപിക്കും എന്ന് അവള്‍ വിചാരിച്ചിരുന്നു. 29തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. താന്‍ രോഗ വിമുക്തയായിരിക്കുന്നുവെന്ന് അവള്‍ക്കു ശരീരത്തില്‍ അനുഭവപ്പെട്ടു. 30ഈസാ അൽ മസീഹാകട്ടെ, തന്നില്‍ നിന്നു ശക്തി പുറപ്പെട്ടെന്ന് അറിഞ്ഞ്, പെട്ടെന്നു ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞു ചോദിച്ചു: ആരാണ് എന്റെ വസ്ത്രത്തില്‍ സ്പര്‍ശിച്ചത്? 31സാഹബാക്കൾ ഈസാ അൽ മസീഹിനോടു പറഞ്ഞു: ജനം മുഴുവന്‍ അങ്ങക്കു ചുറ്റും തിക്കിക്കൂടുന്നതു കാണുന്നില്ലേ? 32എന്നിട്ടും, ആരാണ് എന്നെ സ്പര്‍ശിച്ചത് എന്നു അങ്ങു ചോദിക്കുന്നുവോ? ആരാണ് അതു ചെയ്തതെന്നറിയാന്‍ ഈസാ അൽ മസീഹ് ചുറ്റും നോക്കി. 33ആ സ്ത്രീ തനിക്കു സംഭവിച്ചതറിഞ്ഞ് ഭയന്നുവിറച്ച് ഈസാ അൽ മസീഹിൻറെ കാല്‍ക്കല്‍ വീണ് സത്യം തുറന്നുപറഞ്ഞു. 34ഈസാ അൽ മസീഹ് അവളോടു പറഞ്ഞു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോവുക; വ്യാധിയില്‍ നിന്നു വിമുക്തയായിരിക്കുക.

35ഈസാ അൽ മസീഹ് സംസാരിച്ചുകൊണ്ടിരിക്കെ, സിനഗോഗധികാരിയുടെ വീട്ടില്‍ നിന്ന് ചിലര്‍വന്നു പറഞ്ഞു: നിന്റെ മകള്‍ മരിച്ചു; ഉസ്താദിനെ ഇനിയും എന്തിനു ബുദ്ധിമുട്ടിക്കുന്നു? 36അതുകേട്ട് ഈസാ അൽ മസീഹ് സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക. 37പത്രോസും യാഖൂബും യാഖൂബിന്റെ സഹോദരന്‍ യഹിയ്യായുമൊഴികെ മറ്റാരും തന്നോടുകൂടെ പോരാന്‍ ഈസാ അൽ മസീഹ് അനുവദിച്ചില്ല. 38അവര്‍ സിനഗോഗധികാരിയുടെ വീട്ടിലെത്തി. അവിടെ ആളുകള്‍ വലിയ ബഹളം വയ്ക്കുന്നതും ഉച്ചത്തില്‍ കരയുന്നതും അലമുറയിടുന്നതും ഈസാ അൽ മസീഹ് കണ്ടു. 39അകത്തു പ്രവേശിച്ച് നബി അവരോടു പറഞ്ഞു: എന്തിനാണു നിങ്ങള്‍ ബഹളം വയ്ക്കുകയും വിലപിക്കുകയും ചെയ്യുന്നത്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്. 40അവര്‍ ഈസാ അൽ മസീഹിനെ കളിയാക്കി. ഈസാ അൽ മസീഹാകട്ടെ, അവരെ എല്ലാവരെയും പുറത്താക്കി. അനന്തരം പെണ്‍കുട്ടിയുടെ മാതാപിതാക്കന്‍മാരെയും തന്റെ കൂടെയുണ്ടായിരുന്നവരെയും കൂട്ടിക്കൊണ്ട് അവളെ കിടത്തിയിരുന്നിടത്തേക്ക് ഈസാ അൽ മസീഹ് ചെന്നു. 41ഈസാ അൽ മസീഹ് അവളുടെ കൈയ്ക്കു പിടിച്ചു കൊണ്ട്, ബാലികേ, എഴുന്നേല്‍ക്കൂ എന്നര്‍ഥമുള്ള തലീഥാ കൂമി എന്നുപറഞ്ഞു. 42തത്ക്ഷണം ബാലിക എഴുന്നേറ്റു നടന്നു. അവള്‍ക്കു പന്ത്രണ്ടു വയസ്‌സു പ്രായമുണ്ടായിരുന്നു. അവര്‍ അത്യന്തം വിസ്മയിച്ചു. 43ആരും ഈ വിവരം അറിയരുത് എന്ന് ഈസാ അൽ മസീഹ് അവര്‍ക്കു കര്‍ശനമായ ആജ്ഞ നല്‍കി. അവള്‍ക്കു ഭക്ഷണം കൊടുക്കാന്‍ ഈസാ അൽ മസീഹ് നിര്‍ദേശിച്ചു.


അടിക്കുറിപ്പുകൾ