സൂറ അൽ-യൂസാആ 24
ഷെക്കെമിലെ ഉടമ്പടി
24 1യൂസാആ യിസ്രായിലാഹ് ഗോത്രങ്ങളെ ഷെക്കെമില്‍ വിളിച്ചുകൂട്ടി; അവരുടെ ശ്രേഷ്ഠന്മാരെയും തലവന്‍മാരെയും ന്യായാധിപന്‍മാരെയും സ്ഥാനികളെയും അവന് വരുത്തി. അവര്‍ റബ്ബ്ൽ ആലമീന്റെ സന്നിധിയില്‍ നിന്നു. 2യൂസാആ അവരോടു പറഞ്ഞു: യിസ്രായിലാഹിന്റെ മഅബൂദായ റബ്ബ്ൽ ആലമീൻ അരുളിച്ചെയ്യുന്നു, ഇബ്രാഹീമിന്റെയും നാഹോറിന്റെയും പിതാവായ തേരാഹ്‌വരെയുള്ള നിങ്ങളുടെ പിതാക്കന്മാര് യൂഫ്രട്ടീസിനക്കരെ മറ്റുദേവന്‍മാരെ സേവിച്ചുപോന്നു. 3നിങ്ങളുടെ പിതാവായ ഇബ്രാഹീമിനെ ഞാന്‍ നദിയുടെ മറുകരെനിന്നു കൊണ്ടുവരുകയും കാനാന്‍ദേശത്തുകൂടെ നയിക്കുകയും അവന്റെ സന്തതികളെ വര്‍ധിപ്പിക്കുകയും ചെയ്തു. ഞാന്‍ അവന് ഇഷഹാക്കിനെ നല്‍കി. 4ഇഷഹാക്കിന് യാഖൂബിനെയും യീസേരുവിനെയും കൊടുത്തു. യീസേരുവിന് സെയിര്‍ മലമ്പ്രദേശം അവകാശമായിക്കൊടുത്തു. എന്നാല്‍, യാഖൂബും അവന്റെ സന്തതികളും ഈജിപ്തിലേക്കുപോയി. 5ഞാന്‍ മൂസായെയും ഹാറൂനെയും അവിടേക്കയച്ചു; ഈജിപ്തിന്റെ മേല്‍ മഹാമാരികളയച്ച് നിങ്ങളെ അവിടെനിന്നു മോചിപ്പിച്ചു.
6നിങ്ങളുടെ പിതാക്കന്മാര് ഈജിപ്തില്‍നിന്നു പുറപ്പെട്ടു കടല്‍വരെ വന്നു. അപ്പോള്‍ ഈജിപ്തുകാര്‍ രഥങ്ങളോടും കുതിരപ്പടയോടും കൂടെ ചെങ്കടല്‍വരെ നിങ്ങളെ പിന്തുടര്‍ന്നു. 7നിങ്ങള്‍ റബ്ബ്ൽ ആലമീനോടു നിലവിളിച്ചപേക്ഷിച്ചപ്പോള്‍, അവിടുന്ന് യിസ്രായിലാഹ്യരുടെയും ഈജിപ്തുകാരുടെയും ഇടയില്‍ അന്ധകാരം വ്യാപിപ്പിച്ചു. കടല്‍ അവരുടെമേല്‍ ഒഴുകി, അവര്‍ മുങ്ങിമരിക്കാന്‍ ഇടയാക്കി. ഞാന്‍ ഈജിപ്തിനോടു ചെയ്തത് നിങ്ങള്‍ നേരില്‍ കണ്ടതാണല്ലോ. നിങ്ങള്‍ വളരെനാള്‍ മരുഭൂമിയില്‍ വസിച്ചു. 8അനന്തരം, ഉർദൂനു മറുകരെ വസിച്ചിരുന്ന അമോര്യരുടെ നാട്ടിലേക്കു ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടു വന്നു. അവര്‍ നിങ്ങളോടു യുദ്ധം ചെയ്‌തെങ്കിലും അവരെ നിങ്ങളുടെ കൈകളില്‍ ഞാന്‍ ഏല്‍പിച്ചു. നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കുകയും നിങ്ങളുടെ മുന്‍പില്‍വച്ച് ഞാന്‍ അവരെ നശിപ്പിക്കുകയും ചെയ്തു. 9അപ്പോള്‍ സിപ്പോറിന്റെ മകനും അബാഹു (മൊവാബു) രാജാവുമായ ബാലാക് യിസ്രായിലാഹിനോടു യുദ്ധം ചെയ്തു. നിങ്ങളെ ശപിക്കുന്നതിന് ബയോറിന്റെ മകന് ബാലാമിനെ അവന്‍ ആളയച്ചു വരുത്തി. 10എന്നാല്‍, ഞാന്‍ ബാലാമിനെ ശ്രവിച്ചില്ല. അതിനാല്‍, അവന്‍ നിങ്ങളെ അനുഗ്രഹിച്ചു. അങ്ങനെ ബാലാക്കിന്റെ കരങ്ങളില്‍നിന്നു നിങ്ങളെ ഞാന്‍ മോചിപ്പിച്ചു. 11പിന്നീടു നിങ്ങള്‍ ഉർദൂന്‍ കടന്നു അരീഹായില്‍ എത്തി. അപ്പോള്‍ അരീഹാനിവാസികള്‍, അമോര്യര്‍, പെരീസ്യര്‍, കാനാന്യര്‍, ഹിത്യര്‍, ഗിര്‍ഗാഷ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവര്‍ നിങ്ങള്‍ക്കെതിരേ യുദ്ധം ചെയ്തു. എന്നാല്‍, ഞാന്‍ അവരെ നിങ്ങള്‍ക്ക് ഏല്‍പിച്ചുതന്നു. 12ഞാന്‍ നിങ്ങള്‍ക്കു മുമ്പേ കടന്നലുകളെ അയച്ചു. അവ അമോര്യരുടെ രണ്ടു രാജാക്കന്മാരെ നിങ്ങളുടെ മുന്‍പില്‍നിന്ന് ഓടിച്ചു. നിങ്ങളുടെ വാളിന്റെയോ വില്ലിന്റെയോ സഹായത്താലല്ല അതു സാധിച്ചത്. 13നിങ്ങള്‍ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങള്‍ പണിയാത്ത പട്ടണങ്ങളും നിങ്ങള്‍ക്കു ഞാന്‍ തന്നു; നിങ്ങള്‍ ഇന്നിവിടെ വസിക്കുന്നു. നിങ്ങള്‍ നട്ടുവളര്‍ത്താത്ത മുന്തിരിത്തോട്ടത്തിന്റെയും ഒലിവുതോട്ടത്തിന്റെയും ഫലം നിങ്ങള്‍ അനുഭവിക്കുന്നു.
14ആകയാല്‍, റബ്ബ്ൽ ആലമീനെ ഭയപ്പെടുകയും ആത്മാര്‍ഥതയോടും വിശ്വസ്തതയോടുംകൂടെ അവിടുത്തെ സേവിക്കുകയുംചെയ്യുവിന്‍. ഈജിപ്തിലും നദിക്കക്കരെയും നിങ്ങളുടെ പിതാക്കന്മാര് സേവിച്ചിരുന്ന ദേവന്മാരെ ഉപേക്ഷിച്ചു റബ്ബ്ൽ ആലമീനെ സേവിക്കുവിന്‍. 15റബ്ബ്ൽ ആലമീനെ സേവിക്കുന്നതിനു മനസ്‌സില്ലെങ്കില്‍ നദിക്കക്കരെ നിങ്ങളുടെ പിതാക്കന്മാര് സേവിച്ച ദേവന്‍മാരെയോ നിങ്ങള്‍ വസിക്കുന്ന നാട്ടിലെ അമോര്യരുടെ ദേവന്‍മാരെയോ ആരെയാണ് സേവിക്കുക എന്ന് ഇന്നുതന്നെ തീരുമാനിക്കുവിന്‍. ഞാനും എന്റെ കുടുംബവും റബ്ബ്ൽ ആലമീനെ സേവിക്കും.
16അപ്പോള്‍ ജനം പ്രതിവചിച്ചു: ഞങ്ങള്‍ റബ്ബ്ൽ ആലമീനെ വിട്ട് അന്യദേവന്മാരെ സേവിക്കാന്‍ ഇടയാകാതിരിക്കട്ടെ! 17നമ്മുടെ മഅബൂദായ റബ്ബ്ൽ ആലമീനാണ് നമ്മെയും നമ്മുടെ പിതാക്കന്‍ാരെയും അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍ നിന്ന് കൊണ്ടുപോരുകയും നമ്മുടെ കണ്‍മുമ്പില്‍ മഹാദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും നാം പോയ എല്ലാ വഴികളിലും, കടന്നുപോയ എല്ലാ ജനതകളുടെ ഇടയിലും, നമ്മെ സംര ക്ഷിക്കുകയും ചെയ്തത്. 18ഈ ദേശത്തു വസിച്ചിരുന്ന അമോര്യരെയും മറ്റു ജനതകളെയും നമ്മുടെ മുന്‍പില്‍നിന്നു റബ്ബ്ൽ ആലമീൻ തുരത്തി. അതിനാല്‍, ഞങ്ങളും റബ്ബ്ൽ ആലമീനെ സേവിക്കും; അവിടുന്നാണ് നമ്മുടെ മഅബൂദ്.
19യൂസാആ ജനത്തോടു പറഞ്ഞു: നിങ്ങള്‍ക്കു റബ്ബ്ൽ ആലമീനെ സേവിക്കാന്‍ സാധ്യമല്ല; എന്തെന്നാല്‍, അവിടുന്നു പരിശുദ്ധനായ മഅബൂദാണ്; അസഹിഷ്ണുവായ മഅബൂദ്. നിങ്ങളുടെ പാപങ്ങളും അതിക്രമങ്ങളും അവിടുന്നു ക്ഷമിക്കുകയില്ല. 20റബ്ബ്ൽ ആലമീനെ വിസ്മരിച്ച് അന്യദേവന്മാരെ സേവിച്ചാല്‍ അവിടുന്നു നിങ്ങള്‍ക്കെതിരേ തിരിയും. നന്മ ചെയ്തിരുന്ന റബ്ബ്ൽ ആലമീൻ നിങ്ങള്‍ക്കു തിന്മ വരുത്തുകയും നിങ്ങളെ നശിപ്പിക്കുകയുംചെയ്യും. 21അപ്പോള്‍ ജനം യൂസാആയോടു പറഞ്ഞു: ഇല്ല; ഞങ്ങള്‍ റബ്ബ്ൽ ആലമീനെ മാത്രം സേവിക്കും. 22യൂസാആ പറഞ്ഞു: റബ്ബ്ൽ ആലമീനെ സേവിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നു എന്നതിന് നിങ്ങള്‍തന്നെ സാക്ഷി. അവര്‍ പറഞ്ഞു: അതേ, ഞങ്ങള്‍തന്നെ സാക്ഷി. 23അവന് പറഞ്ഞു: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ ഉപേക്ഷിച്ച് നിങ്ങളുടെ ഹൃദയം യിസ്രായിലാഹിന്റെ മഅബൂദായ റബ്ബ്ൽ ആലമീനിലേക്കു തിരിയട്ടെ! 24ജനം വീണ്ടും യൂസാആയോടു പറഞ്ഞു: ഞങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീനെ ഞങ്ങള്‍ സേവിക്കുകയും അവിടുത്തെ വാക്കു കേള്‍ക്കുകയും ചെയ്യും. 25അങ്ങനെ, ഷെക്കെമില്‍വച്ച് യൂസാആ അന്ന് ജനവുമായി ഉടമ്പടി ഉണ്ടാക്കുകയും അവര്‍ക്കുവേണ്ടി നിയമങ്ങളും ചട്ടങ്ങളും നല്‍കുകയും ചെയ്തു. 26യൂസാആ ഈ വാക്കുകള്‍ റബ്ബ്ൽ ആലമീന്റെ നിയമഗ്രന്ഥത്തില്‍ എഴുതി. അവന് വലിയ ഒരു കല്ലെടുത്ത് റബ്ബ്ൽ ആലമീന്റെ കൂടാരത്തിനു സമീപത്തുള്ള ഓക്കുമരത്തിന്റെ ചുവട്ടില്‍ സ്ഥാപിച്ചു. 27യൂസാആ ജനത്തോടു പറഞ്ഞു: ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ. റബ്ബ്ൽ ആലമീൻ നമ്മോട് അരുളിച്ചെയ്ത എല്ലാ വചനങ്ങളും ഇതു ശ്രവിച്ചിട്ടുണ്ട്. അതിനാല്‍, നിങ്ങളുടെ മഅബൂദിനോട് അവിശ്വസ്തമായി വര്‍ത്തിക്കാതിരിക്കുന്നതിന് ഇതു നിങ്ങള്‍ക്ക് സാക്ഷിയായിരിക്കട്ടെ! 28അനന്തരം, യൂസാആ ജനത്തെ അവരവരുടെ അവകാശ ദേശത്തേക്ക് അയച്ചു.
യൂസാആയുടെ വഫാത്ത്
29പിന്നീട്, റബ്ബ്ൽ ആലമീന്റെ ദാസനും യൂസാആ ഇബ്നു നൂൻ വഫാത്തായി. അപ്പോള്‍, അവനു നൂറ്റിപ്പത്തു വയസ്‌സുണ്ടായിരുന്നു. 30അവര്‍ അവനെ ഗാഷ്മലയുടെ വടക്ക് തോയിബ്എ (ഫ്രായിം) മലമ്പ്രദേശത്തുള്ള അവന്റെ അവകാശസ്ഥലമായ തിംമ്‌നാത്‌സേറായില്‍ ഖബറടക്കി.
31യൂസാആയുടെ കാലത്തും അവനു ശേഷവും ജീവിച്ചിരിക്കുന്നവരും റബ്ബ്ൽ ആലമീൻ യിസ്രായിലാഹിനു ചെയ്ത എല്ലാക്കാര്യങ്ങളും കണ്ടവരുമായ ശ്രേഷ്ഠന്മാരുടെ കാലത്തും യിസ്രായിലാഹ് റബ്ബ്ൽ ആലമീനെ സേവിച്ചു.
32ഈജിപ്തില്‍നിന്നു കൊണ്ടുവന്ന യൂസുഫിന്റെ അസ്ഥികള്‍ യിസ്രായിലാഹ് ജനം ഷെക്കെമില്‍ ഖബറടക്കി. ഈ സ്ഥലം ഷെക്കെമിന്റെ പിതാവായ ഹാമോറിന്റെ മക്കളില്‍നിന്നു നൂറു വെള്ളിനാണയത്തിന് യാഖൂബ് വാങ്ങിയതാണ്. അതു യൂസുഫിഫിന്റെ സന്തതികള്‍ക്ക് അവകാശമായി.
33ഹാറൂന്റെ മകനായ എലെയാസറും വഫാത്തായി. അവര്‍ അവനെ ഗിബെയായില്‍ ഖബറടക്കി. അത് അവന്റെ മകന് ഫിനെഹാസിന് തോയിബ് (എഫ്രായിം) മലമ്പ്രദേശത്തു ലഭിച്ച പട്ടണമാകുന്നു.