സൂറ അൽ-യൂസാആ 20

അഭയനഗരങ്ങള്‍

20 1റബ്ബ്ൽ ആലമീൻ യൂസാആയോട് അരുളിച്ചെയ്തു: യിസ്രായീൽ ഖൌമിനോടു പറയുക, 2ഞാന്‍ മൂസായോടു അംറ് ചെയ്തതുപോലെ സങ്കേത നഗരങ്ങള്‍ നിര്‍മിക്കുവിന്‍. 3ആരെങ്കിലും അബദ്ധവശാല്‍ ആരെയെങ്കിലും ഖത്ൽ ചെയ്യാൻ ഇടയായാല്‍ അവന് മൽജഅ് തേടാന്‍ വേണ്ടിയാണിത്. ദമിനു നിഖ്മത്ത് ചെയ്യുന്നവനില്‍ നിന്ന് രക്ഷപെടാനുള്ള സങ്കേതമായിരിക്കും അവ. 4മുദ്നിബ് ഇവയില്‍ ഏതെങ്കിലും മദീനത്തിലേക്ക് ഓടി, കവാടത്തില്‍ നിന്ന് അവിടത്തെ ശൈഖൻമാരോട് തന്റെ കാര്യം വിവരിച്ചു പറയണം. അപ്പോള്‍, അവര്‍ അവനു പാർക്കാന്‍ മദീനയിൽ ഒരു മകാൻ നല്‍കണം. 5അവന്‍ അവരോടുകൂടെ വസിക്കട്ടെ. ദമിനു നിഖ്മത്ത് ചെയ്യുന്നവന്‍ പിന്തുടര്‍ന്നു വന്നാല്‍, അവര്‍ അഭയാര്‍ഥിയെ അവന്റെ യദുകളില്‍ ഏല്‍പിക്കരുത്. മുന്‍ ശത്രുതയില്ലാതെ അബദ്ധത്താലാണല്ലോ അവന്‍ വധം നടത്തിയത്. 6പ്രധാന ഇമാം മയ്ന്നയത്താകുന്നതു വരെയോ താന്‍ സമൂഹസമക്ഷം വിധിക്കപ്പെടുന്നതുവരെയോ അവന്‍ ആ മദീനയിൽ താമസിക്കട്ടെ. അതിനുശേഷം അവന്‍ സ്വന്തം പട്ടണത്തിലേക്കും സ്വന്തം ഭവനത്തിലേക്കും തിരിച്ചു പോകട്ടെ.

7നഫ്താലിയുടെ മലമ്പ്രദേശത്തുള്ള ഗലീലിയിലെ കേദേഷ്, എഫ്രായിം മലമ്പ്രദേശത്തുള്ള ഷെക്കെം, യൂദായിലെ മലമ്പ്രദേശത്തുള്ള കിരിയാത്ത്അര്‍ബാ, ഹെബ്രോണ്‍ എന്നീ മദീനകള്‍ അവര്‍ അഭയനഗരങ്ങളാക്കി. 8അരീഹായ്ക്കു കിഴക്ക് ഉർദൂനു മറുകരയില്‍ റൂബന്‍ ഗോത്രക്കാര്‍ക്ക് മീറാസായി ലഭിച്ച സഹ് ലായ അർളിലെ ബേസറും ഗാദ്‌ഗോത്രക്കാര്‍ക്ക് ലഭിച്ച ഗിലയാദിലെ റാമോത്തും മനാസ്‌സെ ഗോത്രത്തിന്റെ അവ കാശമായ ബാശാനിലെ ഗോലാനും അവര്‍ ഇഖ്തിയാർ ചെയ്തു. 9അബദ്ധവശാല്‍ ആരെങ്കിലും ഒരാളെ കൊന്നാല്‍ ഓടി രക്ഷപെടുന്നതിനും സമൂഹസമക്ഷം മുഹാകിം ചെയ്യുന്നതുവരെ രക്തപ്രതികാരകന്റെ കരങ്ങളാല്‍ വധിക്കപ്പെടാതിരിക്കുന്നതിനും വേണ്ടി യിസ്രായീൽ ജനത്തിനും അവരുടെയിടയില്‍ പാർക്കുന്ന പരദേശികള്‍ക്കുമായി നീക്കിവച്ച പട്ടണങ്ങളാണിവ.