സൂറ അൽ-യൂസാആ 11

യാബീനും സഖ്യകക്ഷികളും

11 1ഹാസോര്‍ രാജാവായ യാബീന്‍ ഇതു കേട്ടപ്പോള്‍ മാദോന്‍ രാജാവായ യോബാബിനും ഷിമ്‌റോണിലെയും അക്ഷാഫിലെയും രാജാക്കന്‍മാര്‍ക്കും 2വടക്ക് മലമ്പ്രദേശത്തും താഴ്‌വരയില്‍ കിന്നരോത്തിനു സമീപം അരാബായിലും പടിഞ്ഞാറ് നഫത്‌ദോറിലും ഉള്ള രാജാക്കന്‍മാര്‍ക്കും 3കിഴക്കുപടിഞ്ഞാറ് കാനാന്യര്‍ക്കും, മലമ്പ്രദേശത്തുള്ള അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, ജബൂസ്യര്‍ എന്നിവര്‍ക്കും മിസ്പാ ദേശത്ത് ഹെര്‍മോണ്‍ താഴ്‌വരയില്‍ വസിച്ചിരുന്ന ഹിവ്യര്‍ക്കും ആളയച്ചു. 4അവര്‍ സമുദ്രതീരത്തെ മണല്‍ത്തരിപോലെ എണ്ണമറ്റ സൈന്യത്തോടും വളരെയധികം കുതിരകളോടും രഥങ്ങളോടും കൂടെ പുറപ്പെട്ടു. 5ഈ രാജാക്കന്‍മാര്‍ സൈന്യസമേതം യിസ്രായിലാഹിനോടു പടവെട്ടുന്നതിന് ഒരുമിച്ചുകൂടി മെറോം നദീതീരത്തു താവളമടിച്ചു.

6റബ്ബ്ൽ ആലമീൻ യൂസാആയോട് അരുളിച്ചെയ്തു: അവരെ ഭയപ്പെടേണ്ടാ. നാളെ ഈ സമയത്ത് അവരെ യിസ്രായിലാഹിന്‍റെ മുന്‍പില്‍ ഞാന്‍ കൊന്നു നിരത്തും. നിങ്ങള്‍ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടുകയും അവരുടെ രഥങ്ങള്‍ കത്തിക്കുകയും ചെയ്യണം. 7ഉടനെ യൂസാആ യോദ്ധാക്കളുമൊന്നിച്ച് മെറോം നദീതീരത്തുവന്ന് അവരെ ആക്രമിച്ചു. 8റബ്ബ്ൽ ആലമീൻ അവരെ യിസ്രായിലാഹിന്‍റെ കൈകളില്‍ ഏല്‍പിച്ചു. യിസ്രായിലാഹ്യർ അവരെ വധിക്കുകയും മഹാസിദോന്‍വരെയും മിസ്‌റെഫോത്ത്മയിം വരെയും കിഴക്കോട്ടു മിസ്പാതാഴ്‌വര വരെയും ഓടിക്കുകയും ചെയ്തു. ഒന്നൊഴിയാതെ എല്ലാവരെയും ഉന്‍മൂലനം ചെയ്തു. 9റബ്ബ്ൽ ആലമീൻ കല്‍പിച്ചിരുന്നതു പോലെ യൂസാആ അവരോടു പ്രവര്‍ത്തിച്ചു; കുതിരകളുടെ കുതിഞരമ്പു വെട്ടുകയും രഥങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു.

10യൂസാആ തിരിച്ചുചെന്ന് ഹാസോറിനെ കീഴടക്കി. അവിടത്തെ രാജാവിനെ വാളിനിരയാക്കി. ഹാസോര്‍ പണ്ട് ആ രാജ്യങ്ങള്‍ക്കിടയില്‍ പ്രബലസ്ഥാനം വഹിച്ചിരുന്നു. 11യൂസാആ അവിടെയുണ്ടായിരുന്ന സകലരെയും വാളിനിരയാക്കി നിശ്‌ശേഷം നശിപ്പിച്ചു. ജീവനുള്ളതൊന്നും അവശേഷിക്കാത്തവിധം ഹാസോറിനെ അഗ്‌നിക്കിരയാക്കി. 12റബ്ബ്ൽ ആലമീൻ തന്‍റെ ദാസനായ മൂസായോടു കല്‍പിച്ചിരുന്നതുപോലെ യൂസാആ ആ രാജാക്കന്‍മാരെയും അവരുടെ പട്ടണങ്ങളെയും ആക്രമിച്ച് വാളിനിരയാക്കി ഉന്‍മൂലനം ചെയ്തു. 13എന്നാല്‍, ഉയരത്തില്‍ പണിത പട്ടണങ്ങളില്‍ യൂസാആ നശിപ്പിച്ച ഹാസോര്‍ ഒഴികെ ഒന്നും യിസ്രായിലാഹ്യർ അഗ്‌നിക്കിരയാക്കിയില്ല. 14ഈ പട്ടണങ്ങളില്‍നിന്നു കൊള്ള വസ്തുക്കളും കന്നുകാലികളും അവര്‍ എടുത്തു. ആരും ജീവനോടെ അവശേഷിക്കാത്ത വിധം ഒന്നൊഴിയാതെ എല്ലാവരെയും അവര്‍ വാളിനിരയാക്കി. 15റബ്ബ്ൽ ആലമീൻ തന്‍റെ ദാസനായ മൂസായോടു കല്‍പിച്ചതുപോലെ മൂസായും യൂസാആയോടു കല്‍പിച്ചു. യൂസാആ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചതൊന്നും യൂസാആ ചെയ്യാതിരുന്നില്ല.

16ഇപ്രകാരം യൂസാആ നാടുമുഴുവന്‍ - മലമ്പ്രദേശവും നെഗെബു മുഴുവനും ഗോഷെന്‍ ദേശമൊക്കെയും സമതലങ്ങളും അരാബായും യിസ്രായിലാഹിലെ മലമ്പ്രദേശവും അതിന്‍റെ താഴ്‌വരയും - 17സെയീര്‍വരെ ഉയര്‍ന്നു നില്‍ക്കുന്ന ഹാലാക്മലയും ഹെര്‍മോണ്‍ മലയ്ക്കു താഴെ ബാല്‍ഗാദ്‌വരെ കിടക്കുന്ന ലബനോന്‍ താഴ്‌വരയും പിടിച്ചെടുത്തു. അവിടത്തെ രാജാക്കന്‍മാരെയെല്ലാം അവന്‍ വധിച്ചു. 18യൂസാആ വളരെനാള്‍ ആ രാജാക്കന്‍മാരോടു യുദ്ധം ചെയ്തു. 19ഗിബയോന്‍ നിവാസികളായ ഹിവ്യര്‍ ഒഴികെ യിസ്രായിലാഹ് ജനവുമായി വേറെയാരും സമാധാന സന്ധിയുണ്ടാക്കിയിരുന്നില്ല. മറ്റു പട്ടണങ്ങള്‍ അവര്‍ യുദ്ധത്തില്‍ പിടിച്ചടക്കി. 20എന്തെന്നാല്‍, റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചിരുന്നതുപോലെ അവര്‍ കഠിന ഹൃദയരാകണമെന്നും യിസ്രായിലാഹിനെതിരേ യുദ്ധം ചെയ്ത്, പരിപൂര്‍ണമായി നശിക്കണമെന്നും നിഷ്‌കരുണം നിര്‍മൂലമാക്കപ്പെടണമെന്നും റബ്ബ്ൽ ആലമീൻ നിശ്ചയിച്ചിരുന്നു.

21ഇക്കാലത്തു യൂസാആ മലമ്പ്രദേശത്തു - ഹെബ്രോണ്‍, ദബീര്‍, അനാബ് എന്നിവിടങ്ങളിലും യൂദായിലെയും യിസ്രായിലാഹിലെയും മലമ്പ്രദേശങ്ങളിലും - വസിച്ചിരുന്ന അനാക്കിമുകളെയും അവരുടെ പട്ടണങ്ങളെയും നിശ്‌ശേഷം നശിപ്പിച്ചു. 22യിസ്രായിലാഹ്യരുടെ രാജ്യത്ത് അനാക്കിമുകളില്‍ ആരും അവശേഷിച്ചില്ല. ഗാസായിലും ഗത്തിലും അഷ്‌ദോദിലും മാത്രം ഏതാനും പേര്‍ അവശേഷിച്ചു. 23അങ്ങനെ റബ്ബ്ൽ ആലമീൻ മൂസായോടു പറഞ്ഞതുപോലെ ആ ദേശമെല്ലാം യൂസാആ പിടിച്ചെടുത്തു. യിസ്രായിലാഹ്യർക്ക് ഗോത്രമനുസരിച്ച് യൂസാആ അത് അവകാശമായി നല്‍കി. അങ്ങനെ ആ നാടിനു യുദ്ധത്തില്‍ നിന്ന് ആശ്വാസം ലഭിച്ചു.