യഹിയ്യ 5  

ഷിഫാഉൽ ബേഥ്സഥാ

5 1ഇതിനുശേഷം, യൂദരുടെ ഒരു ഈദ് നാളിൽ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) (അ) ജറുസലെമിലേക്കു പോയി.

2ജറുസലെമില്‍ ബാബുൽ മഅ്സക്കടുത്ത് ഇബ്രാനി ഭാഷയില്‍ ബേത്ഥ്സഥാ എന്നു വിളിക്കുന്ന ഒരു കുളമുണ്ടായിരുന്നു; അതിന് അഞ്ചു മണ്‍ഡപങ്ങളും. 3അവിടെ കുരുടരും മുടന്തരും തളര്‍വാതക്കാരുമായ അനേകം ദീനക്കാർ കിടന്നിരുന്നു. 4ഒരു മലക്ക് കുളത്തിൽ ഇറങ്ങി മാഅ് കലക്കും, മാഅ് കലങ്ങിയ ബഅ്ദായായി ആദ്യം ഇറങ്ങുന്നവൻ ഏത് ദീനക്കാരായാലും ഷിഫയായി വരും 5മുപ്പത്തിയെട്ടു കൊല്ലം ദീനമായികിടന്നിരുന്ന ഒരുവന്‍ അവിടെയുണ്ടായിരുന്നു. 6അവന്‍ അവിടെ കിടക്കുന്നത് ഈസാ(അ) കണ്ടു. അവന്‍ വളരെ നാളായി കിടപ്പിലാണെന്ന് അറഫായിട്ട് ഈസാ(അ) ചോദിച്ചു: നിന്റെ ദീനം ഷിഫയാകാൻ നിനക്ക് ആഗ്രഹമുണ്ടോ? 7അവന്‍ പറഞ്ഞു: ഉസ്താദേ, വെള്ളമിളകുമ്പോള്‍ എന്നെ കുളത്തിലേക്കിറക്കാന്‍ ആരുമില്ല. ഞാന്‍ എത്തുമ്പോഴേക്കും മറ്റൊരുവന്‍ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കും. 8ഈസാ(അ) അവനോടു പറഞ്ഞു: എഴുന്നേറ്റു കിടക്കയെടുത്തു നടക്കുക. 9ദീനം ഷിഫയായി അപ്പോൾത്തന്നെ അവൻ കിടക്കയെടുത്തു നടന്നു. അന്ന് സാബത്ത് ആയിരുന്നു.

10ദീനം ഷിഫയായ അയാളോട് ജൂദന്മാർ പറഞ്ഞു: ഇന്നു സാബത്താകയാല്‍ കിടക്ക ചുമക്കുന്നത് ഹറാമാണ്. 11അവന്‍ മറുപടി പറഞ്ഞു: എന്നെ ഷിഫയാക്കിയവന്‍ നിന്റെ കിടക്കയെടുത്തു നടക്കുക എന്ന് എന്നോടു പറഞ്ഞു. 12അപ്പോള്‍ അവര്‍ ചോദിച്ചു: കിടക്കയെടുത്തു നടക്കുക എന്ന് നിന്നോടു പറഞ്ഞവന്‍ ആരാണ്? 13അവിടെ ഉണ്ടായിരുന്ന ആൾക്കൂട്ടത്തില്‍ ഈസാ(അ) മറഞ്ഞു പോയതിനാല്‍ അദ്ദേഹം ആരാണെന്നു ഷിഫയായവന് അറഫായിരുന്നില്ല. 14പിന്നീട് ഈസാ(അ) ബൈത്തുൽ മുഖദ്ദസ്സിൽ വച്ച് അവനെ കണ്ടപ്പോള്‍ പറഞ്ഞു: ഇതാ, നീ ഷിഫയായിരിക്കുന്നു. കൂടുതല്‍ മോശമായതൊന്നും സംഭവിക്കാതിരിക്കാന്‍ മേലില്‍ ഖതീഅ ചെയ്യരുത്. 15അവന്‍ പോയി, ഈസാ(അ)മാണു തന്നെ ശിഫയാക്കിയതെന്ന് ജൂദന്മാരെ അറഫാക്കി. 16സാബത്തില്‍ ഇപ്രകാരം പ്രവര്‍ത്തിച്ചതിനാല്‍ ജൂദര്‍ ഈസാ(അ)നെ ഉപദ്രവിച്ചു. 17ഈസാ(അ) അവരോടു പറഞ്ഞു: എന്റെ ആസ്മാനി ബാപ് ദാഇമായി ഷുഗലിലാണ് അതിനാൽ ഞാനും ഷുഗലിൽ തന്നെ. 18ഇതു മൂലം അവനെ ഖാത്ൽ ചെയ്യാൻ ജൂദര്‍ കൂടുതലായി പരിശ്രമിച്ചു. കാരണം, അവന്‍ സാബത്തു ലംഘിക്കുക മാത്രമല്ല നഫ്സിയായി അള്ളാഹുവിനു തുല്യനാക്കിക്കൊണ്ട് അള്ളാഹുവിനെ തന്റെ അബ്ബയെന്നു വിളിക്കുകയും ചെയ്തു.

ഇബ്നുൽ സുൽത്താനിയത്ത്

19ഈസാ(അ) പറഞ്ഞു: ഹഖ് ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്ബ ചെയ്യുന്ന ശുഗൽ കാണുകയല്ലാതെ മകൻറെ പൂതിയനുസരിച്ച് ഒരു ശുഗലും ചെയ്യുവാൻ കഴിയുകയില്ല. എന്നാല്‍, അബ്ബ ചെയ്യുന്ന ശുഗൽ അതുപോലെത്തന്നെ ഇബ്നും ചെയ്യുന്നു. 20എന്തെന്നാല്‍, അബ്ബ മകനിൽ ഹുബ്ബ് വെക്കുകയും തൻറെ ശുഗൽ അവനെ കാണിക്കുകയും ചെയ്യുന്നു. നിങ്ങള്‍ അജബിലാകും വിധം ഇവയെക്കാള്‍ കബീറായ ശുഗലുകളും അവിടുന്ന് അവനെ കാണിക്കും. 21അബ്ബ മൌത്തായവരെ എഴുന്നേല്‍പിച്ച് അവര്‍ക്കു ഹയാത്ത് നല്‍കുന്നതു പോലെതന്നെ ഇബ്നും താന്‍ ഉദ്ദേശിക്കുന്നവര്‍ക്കു ഹയാത്ത് നല്‍കുന്നു. 22അബ്ബ ആരുടെയും ഹിസാബ് എടുക്കുന്നില്ല; ഹിസാബ് കാര്യം മുഴുവനും അവിടുന്നു ഇബ്നിനെ ഏല്‍പിച്ചിരിക്കുന്നു. 23അബ്ബയോട് അദബ് കാണിക്കുന്നതുപോലെത്തന്നെ എല്ലാവരും മകനോടും അദബ് കാണിക്കേണ്ടതിനാണിത്. മകനോട് അദബ് കാണിക്കാത്തവരാരും അദ്ദേഹത്തെ മുർസലാക്കിയ അബ്ബയോടും അദബ് കാണിക്കുന്നില്ല. 24ഹഖ് ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ കലിമ സംആക്കുകയും എന്നെ മുർസലാക്കിയവനിൽ ഈമാൻ കൊള്ളുകയും ചെയ്യുന്നവനു ഹയാത്തുൽ അബദിയ്യ ഉണ്ട്. അവനു ഹിസാബ് ഉണ്ടാകുന്നതല്ല. മറിച്ച്, അവന്‍ മൌത്തില്‍ നിന്നു ഹയാത്തിലേക്കു കടന്നിരിക്കുന്നു.

25ഹഖ് ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, മൌത്തായവര്‍ ഈസാ (അ) ൻറെ സൌത്ത് കേൾക്കുന്ന വഖ്ത് വരുന്നു; അല്ല, വന്നു കഴിഞ്ഞു. ആ സൌത്ത് കേൾക്കുന്നവര്‍ ഹയാത്തിലാകും. 26എന്തെന്നാല്‍, അബ്ബയ്ക്ക് നഫ്സിയായി ഹയാത്തുള്ളതു പോലെ ഇബ്നും നഫ്സിയായി ഹയാത്തുണ്ടാകാന്‍ അവിടുന്നു നിഅമത്ത് നല്‍കിയിരിക്കുന്നു. 27അദ്ദേഹം ഇബ്നുൽ ഇൻസാനായതുകൊണ്ട് ഹിസാബിനുള്ള സുൽത്താനിയത്തും അദ്ദേഹത്തിനു നല്‍കിയിരിക്കുന്നു. 28ഇതില്‍ നിങ്ങള്‍ അജബിലാകണ്ട. എന്തെന്നാല്‍, ഖബറുകളിലുള്ളവരെല്ലാം അദ്ദേഹത്തിന്റെ സൌത്ത് കേൾക്കുന്ന വഖ്ത് വരുന്നു. 29അപ്പോള്‍ ഖയ്റ് ചെയ്തവര്‍ ഹയാത്തിന്റെ ഖിയാമത്തിനായും ശർറ് ചെയ്തവര്‍ അദാബിൻറെ ഖിയാമത്തിനായും പുറത്തു വരും.

ഈസാ(അ)ന്റെ ശഹാദത്ത്

30നഫ്സിയായി ഒന്നും ചെയ്യാന്‍ എനിക്കു കഴിയുകയില്ല. ഞാന്‍ കേൾക്കുന്നതു പോലെ, ഞാന്‍ ഹിസാബാക്കുന്നു. എന്റെ ഹിസാബ് അദ്ൽ പൂര്‍വകവുമാണ്. കാരണം, എന്റെ മശീഅത്തല്ല, എന്നെ മുർസലാക്കിയവന്റെ മശീഅത്താണ് ഞാന്‍ തേടുന്നത്. 31ഞാന്‍ എന്നെക്കുറിച്ചു തന്നെ ശഹാദത്ത് ചെയ്യുന്നതെങ്കില്‍ എന്റെ ശഹാദത്ത് ഹഖാവുകയില്ല. 32എന്നെക്കുറിച്ചു ശഹാദത്ത് നല്‍കുന്ന വേറൊരാളുണ്ട്. എന്നെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ശഹാദത്ത് ഹഖാണെന്ന് എനിക്കറഫാണ്. 33നിങ്ങള്‍ യഹിയ്യ നബി (അ)ൻറെ ഖരീബിലേക്ക് ആളയച്ചു. അദ്ദേഹം ഹഖായതിനു ശഹാദത്ത് നല്‍കുകയും ചെയ്തു. 34ഞാന്‍ ഇൻസാൻറെ ശഹാദത്ത് ഖുബൂലാക്കുന്നു എന്നു വിചാരിക്കേണ്ടാ; നിങ്ങളുടെ നജാത്തിനു വേണ്ടിയാണ് ഞാന്‍ ഇതെല്ലാം പറയുന്നത്. 35കത്തിജ്ജ്വലിക്കുന്ന ഒരു വിളക്കായിരുന്നു അദ്ദേഹം . അല്‍പ വഖ്തിലേക്ക് അദ്ദേഹത്തിന്റെ നൂറാനിയത്തിൽ സന്തോഷിക്കാന്‍ നിങ്ങള്‍ ഒരുക്കവുമായിരുന്നു. 36എന്നാല്‍, യഹിയ്യ നബി (അ) നേക്കാള്‍ കബീറായ ശഹാദത്ത് എനിക്കുണ്ട്. എന്തെന്നാല്‍, ഞാന്‍ കാമിലാക്കാനായി അബ്ബ എന്നെ ഏല്‍പിച്ച അമലുകള്‍ - ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന അമലുകള്‍തന്നെ - അബ്ബയാണ് എന്നെ മുർസലാക്കിയതെന്നു ശഹാദത്ത് ചെയ്യുന്നു. 37എന്നെ മുർസലാക്കിയ അബ്ബ തന്നെ എന്നെക്കുറിച്ചു ശഹാദത്ത് പറഞ്ഞിരിക്കുന്നു. അബ്ബയുടെ സൌത്ത് നിങ്ങള്‍ ഒരിക്കലും കേട്ടിട്ടില്ല, സൂറത്ത് കണ്ടിട്ടുമില്ല. 38അവൻ മുർസലാക്കിയവനിൽ നിങ്ങള്‍ ഈമാൻ വെക്കാത്തതു കൊണ്ട് അവൻറെ കലിമത്ത് നിങ്ങളില്‍ പാർക്കുന്നില്ല. 39കിതാബുൽ മുഖദ്ദിസ് നിങ്ങള്‍ ശ്രദ്ധയോടെ പഠിക്കുന്നു, എന്തെന്നാല്‍, അവയില്‍ ഹയാത്തുൽ അബദിയ്യ ഉണ്ടെന്നു നിങ്ങള്‍ വിചാരിക്കുന്നു. അവ തന്നെയാണ് എന്നെക്കുറിച്ചു ശഹാദത്ത് നല്‍കുന്നത്. 40എന്നിട്ടും നിങ്ങള്‍ക്കു ഹയാത്ത് ഉണ്ടാകേണ്ടതിന് എന്റെ ഹള്റത്തിലേക്കു വരാന്‍ നിങ്ങള്‍ കൂട്ടാക്കുന്നില്ല. 41ഇൻസാനിയത്തിൽ നിന്നു ഞാന്‍ മദ്ഹ് ഖുബൂലാക്കുന്നില്ല. 42എനിക്കു നിങ്ങളെ അറഫാവും. നിങ്ങളില്‍ അള്ളാഹുവിൻറെ മുഹബ്ബത്തില്ല. 43ഞാന്‍ എന്റെ അബ്ബയുടെ ഇസ്മിൽ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ കൈകൊള്ളുന്നില്ല. എന്നാല്‍, മറ്റൊരുവന്‍ സ്വന്തം ഇസ്മിൽ വന്നാല്‍ നിങ്ങള്‍ അവനെ കൈകൊള്ളും. 44തമ്മിൽ തമ്മിൽ മദ്ഹ് പറയുകയും ഏക ഇലാഹില്‍ നിന്നു വരുന്ന മദ്ഹ് തേടാതിരിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് എങ്ങനെ ഈമാൻ കൊള്ളാന്‍ കഴിയും? 45അബ്ബയുടെ മജ് ലിസില്‍ ഞാനായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുന്നത് എന്നു നിങ്ങള്‍ വിചാരിക്കേണ്ടാ. നിങ്ങള്‍ ആശ വെച്ചിരിക്കുന്ന മൂസാ നബി (അ) ആയിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുക. 46നിങ്ങള്‍ മൂസാ നബി (അ)മിൽ ഈമാൻ കൊണ്ടിരുന്നെങ്കില്‍ എന്നിലും ഈമാൻ കൊള്ളുമായിരുന്നു. കാരണം, എന്നെക്കുറിച്ച് അദ്ദേഹം എഴുതിയിരിക്കുന്നു. 47എന്നാല്‍, അദ്ദേഹം എഴുതിയവയിൽ നിങ്ങള്‍ ഈമാൻ കൊള്ളുന്നില്ലെങ്കില്‍ പിന്നെ എന്റെ കലിമയിൽ എങ്ങനെ ഈമാൻ കൊള്ളും?


അടിക്കുറിപ്പുകൾ