യഹിയ്യാ 13  

ശാകിർദുകളുടെ കാല് കഴുകുന്നു

13 1ഈ ദുനിയാവിൽ നിന്നും റുഹാനി ബാപ്പിൻറെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാ പെരുനാളിനു മുമ്പ് ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് അറിഞ്ഞു. ദുനിയാവിൽ തനിക്കു സ്വന്തമായുള്ളവരെ അൽ മസീഹ് സ്‌നേഹിച്ചു; അവസാനം വരെ സ്‌നേഹിച്ചു. 2അത്താഴ സമയത്ത് ഇബലീസ് ശിമയോന്റെ പുത്രനായ യൂദാസ് സ്‌കറിയോത്തായുടെ ഖൽബിൽ ഈസാഅൽ മസീഹിനെ ഒറ്റിക്കൊടുക്കുവാന്‍ തോന്നിച്ചു. 3റുഹാനി ബാപ്പ് സകലതും തന്റെ കരങ്ങളില്‍ ഏല്‍പിച്ചിരിക്കുന്നുവെന്നും താന്‍ റബ്ബില്‍ നിന്നു വരുകയും റബ്ബിലേക്കു പോവുകയും ചെയ്യുന്നു വെന്നും ഈസാഅൽ മസീഹ് അറിഞ്ഞു. 4അത്താഴത്തിനിടയില്‍ അദ്ധേഹം എഴുന്നേറ്റ്, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത് അരയില്‍ കെട്ടി. 5അനന്തരം, ഒരു താലത്തില്‍ വെള്ളമെടുത്ത് ശാകിർദുകളുടെ കാലുകള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്ന തൂവാലകൊണ്ടു തുടയ്ക്കാനും തുടങ്ങി. 6ഈസാ അൽ മസീഹ് ശിമയോന്‍ പത്രോസിന്റെ അടുത്തെത്തി. പത്രോസ് അദ്ധേഹത്തോടു ചോദിച്ചു: റബ്ബേ, അങ്ങ് എന്റെ കാല്‍ കഴുകുകയോ? 7ഈസാ അൽ മസീഹ് പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും. 8പത്രോസ് പറഞ്ഞു: അങ്ങ് ഒരിക്കലും എന്റെ കാല് കഴുകരുത്. ഈസാ അൽ മസീഹ് പറഞ്ഞു: ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല. 9ശിമയോന്‍ പത്രോസ് പറഞ്ഞു: റബ്ബേ, എങ്കില്‍ എന്റെ കാലുകള്‍ മാത്രമല്ല, കൈയ്യും തലയും കൂടി കഴുകണമേ! 10ഈസാ അൽ മസീഹ് പ്രതിവചിച്ചു: കുളി കഴിഞ്ഞവന്റെ കാലുകള്‍ മാത്രമേ കഴുകേണ്ടതുള്ളു. അവന്‍ മുഴുവന്‍ ശുചിയായിരിക്കും. നിങ്ങളും ശുദ്ധിയുള്ളവരാണ്; എന്നാല്‍ എല്ലാവരുമല്ല. 11തന്നെ ഒറ്റിക്കൊടുക്കുന്നവന്‍ ആരാണെന്ന് അൽ മസീഹ് അറിഞ്ഞിരുന്നു; അതുകൊണ്ടാണ് നിങ്ങളില്‍ എല്ലാവരും ശുദ്ധിയുള്ള വരല്ല എന്ന് ഈസാഅൽ മസീഹ് പറഞ്ഞത്.

12അവരുടെ കാലുകള്‍ കഴുകിയതിനുശേഷം അൽ മസീഹ് മേലങ്കി ധരിച്ച്, സ്വസ്ഥാനത്തിരുന്ന് അവരോടു പറഞ്ഞു: ഞാനെന്താണു നിങ്ങള്‍ക്കു ചെയ്തതെന്ന് നിങ്ങള്‍ അറിയുന്നുവോ? 13നിങ്ങള്‍ എന്നെ ഉസ്താദ് എന്നും റബ്ബ് എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാന്‍ ഉസ്താദും റബ്ബുമാണ്. 14നിങ്ങളുടെ റബ്ബും ഉസ്താദുമായ ഞാന്‍ നിങ്ങളുടെ കാലുകള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം കാലുകള്‍ കഴുകണം. 15എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു. 16സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഭൃത്യന്‍ യജമാനനെക്കാള്‍ വലിയവനല്ല; അയയ്ക്കപ്പെട്ടവന്‍ അയച്ചവനെക്കാളും വലിയവനല്ല. 17ഈ കാര്യങ്ങള്‍ അറിഞ്ഞ് നിങ്ങള്‍ ഇതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ ബർക്കത്തുള്ളവർ. 18നിങ്ങള്‍ എല്ലാവരെയുംകുറിച്ചല്ല ഞാനിതു പറയുന്നത്. ഞാന്‍ തെരഞ്ഞെടുത്തവരെ എനിക്കറിയാം. എന്റെ അപ്പം തിന്നുന്നവന്‍ എനിക്കെതിരേ കുതികാലുയര്‍ത്തി എന്ന തിരുവെഴുത്തു പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു. 19അതു സംഭവിക്കുമ്പോള്‍ ഞാന്‍ തന്നെ എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിനാണു സംഭവിക്കുന്നതിനു മുമ്പുതന്നെ ഞാന്‍ നിങ്ങളോടു പറയുന്നത്. 20സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ അയയ്ക്കുന്നവനെ സ്വീകരിക്കുന്നവന്‍ എന്നെയാണു സ്വീകരിക്കുന്നത്. എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.

യൂദാസിന്റെ ചതിയെക്കുറിച്ച്

(മത്തായി 26:20-25; മര്‍ക്കോസ് 14:17-21; ലൂക്കാ 22:21-23)

21ഇതു പറഞ്ഞപ്പോള്‍ ഈസാ അൽ മസീഹ് റൂഹില്‍ ബേജാറായി. അൽ മസീഹ് വ്യക്തമായി പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരാൾ എന്നെ ഒറ്റിക്കൊടുക്കും. 22അദ്ദേഹം ആരെപ്പറ്റി പറയുന്നു എന്നറിയാതെ ശാകിർദുകൾ ആകുലചിത്തരായി പരസ്പരം നോക്കി. 23ശാകിർദുകളില്‍ ഈസാഅൽ മസീഹ് സ്‌നേഹിച്ചിരുന്നവന്‍ അദ്ദേഹത്തിന്റെ ഖൽബിനോട് ചാരിക്കിടന്നിരുന്നു. 24ശിമയോന്‍ പത്രോസ് അദ്ദേഹത്തോട് ആംഗ്യം കാണിച്ചു പറഞ്ഞു: അദ്ദേഹം ആരെപ്പറ്റി പറയുന്നു എന്നു ചോദിക്കുക. 25ഈസാ അൽ മസീഹന്റെ ഖൽബില്‍ ചേര്‍ന്നു കിടന്നുകൊണ്ട് അവന്‍ ചോദിച്ചു: റബ്ബേ, ആരാണത്? 26അൽ മസീഹ് പ്രതിവചിച്ചു: അപ്പക്കഷണം മുക്കി ഞാന്‍ ആര്‍ക്കു കൊടുക്കുന്നുവോ അവന്‍ തന്നെ. ഈസാ അൽ മസീഹ് അപ്പക്കഷണം മുക്കി ശിമയോന്‍ സ്‌കറിയോത്തായുടെ മകന്‍ യൂദാസിനു കൊടുത്തു. 27അപ്പക്കഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന് ഇബലീസ് അവനില്‍ കേറി. ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യുക. 28എന്നാല്‍, ഭക്ഷണത്തിനിരുന്നവരില്‍ ആരും അൽ മസീഹ് ഇത് എന്തിനു പറഞ്ഞുവെന്ന് അറിഞ്ഞില്ല. 29പണസഞ്ചി യൂദാസിന്റെ പക്കലായിരുന്നതിനാല്‍ , നമുക്കു തിരുനാളിനാവശ്യമുള്ളതു വാങ്ങുക എന്നോ ദരിദ്രര്‍ക്ക് എന്തെങ്കിലും കൊടുക്കുക എന്നോ ആയിരിക്കാം ഈസാഅൽ മസീഹ് അവനോട് ആവശ്യപ്പെട്ടതെന്നു ചിലര്‍ വിചാരിച്ചു. 30ആ അപ്പക്കഷണം സ്വീകരിച്ച ഉടനെ അവന്‍ പുറത്തു പോയി. അപ്പോള്‍ രാത്രിയായിരുന്നു.

ഇൻഞ്ചീൽ

31അവന്‍ പുറത്തു പോയിക്കഴിഞ്ഞപ്പോള്‍ ഈസാഅൽ മസീഹ് പറഞ്ഞു: ഇപ്പോള്‍ ഇബ്നുള്ളാ മഹത്വപ്പെട്ടിരിക്കുന്നു. അവനില്‍ അള്ളാഹുവും മഹത്വപ്പെട്ടിരിക്കുന്നു. 32അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) അവനില്‍ മഹത്വപ്പെട്ടുവെങ്കില്‍ റബ്ബ് അവനെ തന്നില്‍ മഹത്വപ്പെടുത്തും; ഉടന്‍തന്നെ മഹത്വപ്പെടുത്തും. 33എന്റെ കുഞ്ഞുങ്ങളേ, ഇനി അല്‍പ സമയംകൂടി ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. നിങ്ങള്‍ എന്നെ അന്വേഷിക്കും. എന്നാല്‍, ഞാന്‍ യൂദരോടു പറഞ്ഞതു പോലെ ഇപ്പോള്‍ നിങ്ങളോടും പറയുന്നു, ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. 34ഞാന്‍ ഇഞ്ചീൽ നിങ്ങള്‍ക്കു തരുന്നു. 35നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശാകിർദുകളെന്ന് അതുമൂലം എല്ലാവരും അറിയും.

പത്രോസ് ഉസ്താദിനെ നിഷേധിക്കും

(മത്തായി 26:31-35; മര്‍ക്കോസ് 14:27-31; ലൂക്കാ 22:31-34)

36ശിമയോന്‍ പത്രോസ് ചോദിച്ചു: റബ്ബേ, അങ്ങ് എവിടേക്കു പോകുന്നു? ഈസാ അൽ മസീഹ് പ്രതിവചിച്ചു: ഞാന്‍ പോകുന്നിടത്തേക്ക് ഇപ്പോള്‍ എന്നെ അനുഗമിക്കാന്‍ നിനക്കു കഴിയുകയില്ല. എന്നാല്‍, പിന്നീടു നീ അനുഗമിക്കും. 37പത്രോസ് പറഞ്ഞു: റബ്ബേ, ഇപ്പോള്‍ത്തന്നെ അങ്ങയെ അനുഗമിക്കാന്‍ എനിക്കു കഴിയാത്തത് എന്തുകൊണ്ട്? അങ്ങക്കുവേണ്ടി എന്റെ ജീവന്‍ ഞാന്‍ ത്യജിക്കും. 38ഈസാ അൽ മസീഹ് പ്രതിവചിച്ചു: നീ എനിക്കുവേണ്ടി ജീവന്‍ ത്യജിക്കുമെന്നോ? സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയുന്നതുവരെ കോഴി കൂവുകയില്ല.


അടിക്കുറിപ്പുകൾ