സൂറ അൽ-വജ്ഹ 3  

മനുഷ്യന്‍െറ പതനം

3 1അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ സൃഷ്ടിച്ച എല്ലാ വന്യജീവികളിലും വച്ച് കൗശലമേറിയതായിരുന്നു പാമ്പ്. അതു ഹവ്വാ ബീവിയോടു ചോദിച്ചു: തോട്ടത്തിലെ ഒരു വൃക്ഷത്തിന്‍െറയും ഫലം തിന്നരുതെന്നു അള്ളാഹു കല്‍പിച്ചിട്ടുണ്ടോ? 2ഹവ്വാ ബീവി സര്‍പ്പത്തോടു പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ പഴങ്ങള്‍ ഞങ്ങള്‍ക്കു ഭക്ഷിക്കാം. 3എന്നാല്‍, തോട്ടത്തിന്‍െറ നടുവിലുള്ള മരത്തിന്‍െറ പഴം ഭക്ഷിക്കുകയോ തൊടുക പോലുമോ അരുത്; ഭക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും എന്നു അള്ളാഹു പറഞ്ഞിട്ടുണ്ട്. 4പാമ്പ് ഹവ്വാ ബീവിയോട് പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല. 5അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്‍മയും തിന്‍മയും അറിഞ്ഞ് നിങ്ങള്‍ അള്ളാഹുവിനെപ്പോലെ ആകുമെന്നും അള്ളാഹുവിനറിയാം. 6ആ വൃക്ഷത്തിന്‍െറ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട് അവള്‍ അതു പറിച്ചു തിന്നു. ഭര്‍ത്താവിനും കൊടുത്തു; അവനും തിന്നു. 7ഉടനെ ഇരുവരുടെയും കണ്ണുകള്‍ തുറന്നു. തങ്ങള്‍ നഗ്നരാണെന്ന് അവരറിഞ്ഞു. അത്തിയിലകള്‍ കൂട്ടിത്തുന്നി അവര്‍ അരക്കച്ചയുണ്ടാക്കി.

8വെയിലാറിയപ്പോള്‍ അള്ളാഹു തഅലാ തോട്ടത്തില്‍ ഉലാത്തുന്നതിന്‍െറ ശബ്ദം അവര്‍ കേട്ടു. പുരുഷനും ഭാര്യയും അവിടുത്തെ മുമ്പില്‍ നിന്നു മാറി, തോട്ടത്തിലെ മരങ്ങള്‍ക്കിടയിലൊളിച്ചു. 9അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്? 10അവന്‍ മറുപടി പറഞ്ഞു: തോട്ടത്തില്‍ അവിടുത്തെ ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ നഗ്നനായതു കൊണ്ടു ഭയന്ന് ഒളിച്ചതാണ്. 11അവിടുന്നു ചോദിച്ചു: നീ നഗ്നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്ന് ഞാന്‍ കല്‍പിച്ച വൃക്ഷത്തിന്‍െറ പഴം നീ തിന്നോ? 12അവന്‍ പറഞ്ഞു: അങ്ങ് എനിക്കു കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്‍െറ പഴം എനിക്കു തന്നു; ഞാന്‍ അതു തിന്നു. 13അള്ളാഹു തഅലാ സ്ത്രീയോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? അവള്‍ പറഞ്ഞു: പാമ്പ് എന്നെ വഞ്ചിച്ചു; ഞാന്‍ പഴം തിന്നു.

ശിക്ഷയും വാഗ്ദാനവും

14അള്ളാഹു തഅലാ പാമ്പിനോടു പറഞ്ഞു: ഇതു ചെയ്തതുകൊണ്ട് നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയില്‍ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണില്‍ ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവന്‍ നീ പൊടി തിന്നും. 15നീയും സ്ത്രീയും തമ്മിലും നിന്‍െറ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്‍െറ തല തകര്‍ക്കും. നീ അവന്‍െറ കുതികാലില്‍ പരിക്കേല്‍പിക്കും.

16അവിടുന്നു സ്ത്രീയോടു പറഞ്ഞു: നിന്‍െറ ഗര്‍ഭാരിഷ്ടതകള്‍ ഞാന്‍ വര്‍ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. എങ്കിലും, നിനക്കു ഭര്‍ത്താവില്‍ അഭിലാഷമുണ്ടായിരിക്കും. അവന്‍ നിന്നെ ഭരിക്കുകയും ചെയ്യും.

17ആദത്തോട് അവിടുന്നു പറഞ്ഞു: തിന്നരുതെന്നു ഞാന്‍ പറഞ്ഞ പഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊണ്ട് നീ മൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്കാലം മുഴുവന്‍ കഠിനാധ്വാനം കൊണ്ട് നീ അതില്‍ നിന്നു കാലയാപനം ചെയ്യും. 18അതു മുള്ളും മുള്‍ച്ചെടികളും നിനക്കായി മുളപ്പിക്കും. വയലിലെ സസ്യങ്ങള്‍ നീ ഭക്ഷിക്കും. 19മണ്ണില്‍നിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയര്‍പ്പുകൊണ്ടു ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കു തന്നെ നീ മടങ്ങും.

20ആദം ഭാര്യയെ ഹവ്വാ എന്നു വിളിച്ചു. കാരണം, അവള്‍ ജീവനുള്ളവരുടെയെല്ലാം മാതാവാണ്. 21അള്ളാഹു തഅലാ തോലുകൊണ്ട് ഉടയാടയുണ്ടാക്കി ആദത്തെയും അവന്‍െറ ഭാര്യയെയും ധരിപ്പിച്ചു.

22അനന്തരം അവിടുന്നു പറഞ്ഞു: മനുഷ്യനിതാ നന്‍മയും തിന്‍മയും അറിഞ്ഞു നമ്മിലൊരുവനെപ്പോലെയായിരിക്കുന്നു. ഇനി അവന്‍ കൈനീട്ടി ജീവന്‍െറ വൃക്ഷത്തില്‍ നിന്നുകൂടി പറിച്ചു തിന്ന് അമര്‍ത്യനാകാന്‍ ഇടയാകരുത്. 23അള്ളാഹു തഅലാ അവരെ ഏദന്‍ തോട്ടത്തില്‍ നിന്നു പുറത്താക്കി; മണ്ണില്‍നിന്നെടുത്ത മഷ്യന്‍ മണ്ണിനോടു മല്ലിടാന്‍ വിട്ടു. 24മഷ്യന്‍ പുറത്താക്കിയശേഷം ജീവന്‍െറ വൃക്ഷത്തിങ്കലേക്കുള്ള വഴി കാക്കാന്‍ ഏദന്‍തോട്ടത്തിനു കിഴക്ക് അവിടുന്നു മലക്കുകളെ കാവല്‍ നിര്‍ത്തി; എല്ലാ വശത്തേക്കും കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാളും അവിടുന്നു സ്ഥാപിച്ചു.


അടിക്കുറിപ്പുകൾ