സൂറ അൽ-വജ്ഹ 21
യിഷഹാഖിൻറെ ജനനം
21 1റബ്ബുൽ ആലമീൻ വാഗ്ദാനമനുസരിച്ച് സാറായെ അനുഗ്രഹിച്ചു. 2വൃദ്ധനായ ഇബ്രാഹാമിൽ നിന്നു സാറാ ഗര്‍ഭം ധരിച്ച്, അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ പറഞ്ഞസമയത്തുതന്നെ പുത്രനെ പ്രസവിച്ചു. 3സാറായില്‍ ജനിച്ച മകന് യിഷഹാഖ് എന്ന് ഇബ്രാഹീം പേരിട്ടു. 4കുഞ്ഞു പിറന്നിട്ട് എട്ടാം ദിവസം ഇലാഹിൻറെ കൽപനപ്രകാരം ഇബ്രാഹീം അവനു സുന്നത്ത് നടത്തി. 5ഇബ്രാഹീമിന് നൂറു വയസ്സുള്ളപ്പോഴാണ് യിഷഹാഖ് ജനിച്ചത്. 6സാറാ പറഞ്ഞു: എനിക്കു സന്തോഷിക്കാന്‍ അള്ളാഹു സുബുഹാന തഅലാ വക നല്‍കിയിരിക്കുന്നു. ഇതു കേള്‍ക്കുന്ന വരൊക്കെ എന്നെച്ചൊല്ലി ചിരിക്കും. 7അവള്‍ തുടര്‍ന്നു: സാറാ മുലയൂട്ടുമെന്ന് ആരെങ്കിലും ഇബ്രാഹീമിനോടു പറയുമായിരുന്നോ? എന്നിട്ടും അദ്‌ദേഹത്തിന്റെ വയസ്സുകാലത്ത് ഞാന്‍ അദ്‌ദേഹത്തിന് ഒരു മകനെ നല്‍കിയിരിക്കുന്നു. 8കുഞ്ഞു വളര്‍ന്നു മുലകുടി മാറി. അന്ന് ഇബ്രാഹീം വലിയൊരു വിരുന്നു നടത്തി.
ഇസ്മായീൽ പുറന്തള്ളപ്പെടുന്നു
9ഈജിപ്തുകാരിയായ ഹാജിറയിൽ ഇബ്രാഹീമിനു ജനിച്ച മകന് , തന്റെ മകനായ യിഷഹാഖിനോടു കൂടെ കളിക്കുന്നതു സാറാ കണ്ടു. 10അവള്‍ ഇബ്രാഹീമിനോടു പറഞ്ഞു: ആ അടിമപ്പെണ്ണിനെയും അവളുടെ മകനെയും ഇറക്കി വിടുക. അവളുടെ മകന് എന്റെ മകന് യിഷഹാഖിനോടൊപ്പം അവകാശിയാകാന്‍ പാടില്ല. 11തന്‍മൂലം മകനെയോര്‍ത്ത് ഇബ്രാഹീം വളരെ അസ്വസ്ഥനായി. 12എന്നാല്‍, അള്ളാഹു സുബുഹാന തഅലാ ഇബ്രാഹീമിനോട് അരുളിച്ചെയ്തു: കുട്ടിയെക്കുറിച്ചും നിന്റെ അടിമപ്പെണ്ണിനെക്കുറിച്ചും നീ ക്ലേശിക്കേണ്ട. സാറാ പറയുന്നതുപോലെ ചെയ്യുക. കാരണം, യിഷഹാഖിലൂടെയാണു നിന്റെ സന്തതികള്‍ അറിയപ്പെടുക. 13അടിമപ്പെണ്ണില്‍ ജനിച്ച മകനെയും ഞാനൊരു ജനതയാക്കും. അവനും നിന്റെ മകനാണല്ലോ. 14ഇബ്രാഹീം അതിരാവിലെ എഴുന്നേറ്റ് കുറെ അപ്പവും ഒരു തുകല്‍ സഞ്ചിയില്‍ വെള്ളവുമെടുത്ത് ഹാജിറയുടെ തോളില്‍ വച്ചുകൊടുത്തു. മകനെയും ഏല്‍പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവള്‍ അവിടെ നിന്നുപോയി ബിറാഅസാബ് മരുപ്രദേശത്ത് അലഞ്ഞുനടന്നു.
15തുകല്‍സഞ്ചിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ കിടത്തി. 16കുഞ്ഞു മരിക്കുന്നത് എനിക്കു കാണാന്‍ വയ്യാ എന്നുപറഞ്ഞ് അവള്‍ കുറെ അകലെ, ഒരു അമ്പെയ്ത്തു ദൂരെച്ചെന്ന് എതിര്‍വശത്തേക്കു തിരിഞ്ഞിരുന്നു. കുട്ടി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. 17കുട്ടിയുടെ കരച്ചില്‍ അള്ളാഹു സുബുഹാന തഅലാ കേട്ടു. ജന്നത്തിൽ നിന്ന് അള്ളാഹുവിൻറെ മലക്ക് അവളെ വിളിച്ചുപറഞ്ഞു: ഹാജിറ , നീ വിഷമിക്കേണ്ടാ; ഭയപ്പെടുകയും വേണ്ടാ. കുട്ടിയുടെ കരച്ചില്‍ അള്ളാഹു സുബുഹാന തഅലാ കേട്ടിരിക്കുന്നു. 18എഴുന്നേറ്റു കുട്ടിയെ കൈയിലെടുക്കുക. അവനില്‍നിന്ന് ഞാന്‍ വലിയൊരു ജനതയെ പുറപ്പെടുവിക്കും. 19അള്ളാഹു സുബുഹാന തഅലാ അവളുടെ കണ്ണുതുറന്നു. അവള്‍ ഒരു കിണര്‍ കണ്ടു. അവള്‍ ചെന്ന് തുകല്‍ സഞ്ചി നിറച്ച്, കുട്ടിക്കു കുടിക്കാന്‍ കൊടുത്തു. 20അള്ളാഹു സുബുഹാന തഅലാ ആ കുട്ടിയോടുകൂടെയുണ്ടായിരുന്നു. അവന്‍ മരുഭൂമിയില്‍ പാര്‍ത്തു. അവന്‍ വളര്‍ന്നു സമര്‍ഥനായൊരു വില്ലാളിയായിത്തീര്‍ന്നു. 21അവന്‍ പാരാനിലെ മരുഭൂമിയില്‍ പാര്‍ത്തു. അവന്റെ ഉമ്മ ഈജിപ്തില്‍നിന്ന് അവനൊരു ബീവിയെ തിരഞ്ഞെടുത്തു.
ഇബ്രാഹീമും അബിമാലിക്കും
22അക്കാലത്ത് അബിമാലിക്കും അവന്റെ സൈന്യാധിപന്‍ ഫിക്കോളും ഇബ്രാഹീമിനോടു പറഞ്ഞു: നിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം അള്ളാഹു സുബുഹാന തഅലാ നിന്നോടുകൂടെയുണ്ട്. 23അതുകൊണ്ട് എന്നോടും എന്റെ സന്തതികളോടും അന്യായമായി പെരുമാറില്ലെന്ന് അള്ളാഹുവിൻറെ മുമ്പില്‍ ശപഥം ചെയ്യുക. 24ഞാന്‍ നിന്നോടു കാണിച്ച കാരുണ്യത്തിനനുസരിച്ച് എന്നോടും, നീ പാര്‍ത്തുവരുന്ന ഈ നാടിനോടും പെരുമാറണം. ഞാന്‍ ശപഥം ചെയ്യുന്നു, ഇബ്രാഹീം പറഞ്ഞു.
25അബിമാലിക്കിൻറെ ദാസന്മാര് തന്റെ കൈവശത്തില്‍ നിന്നു പിടിച്ചെടുത്ത കിണറിനെക്കുറിച്ച് ഇബ്രാഹീം അവനോടു പരാതിപ്പെട്ടു. 26അബിമാലിക്ക് മറുപടി പറഞ്ഞു: ആരാണിതു ചെയ്തതെന്ന് എനിക്കറിഞ്ഞുകൂടാ. നീ ഇക്കാര്യം എന്നോടു പറഞ്ഞിട്ടില്ല. ഇന്നുവരെ ഞാന്‍ ഇതേക്കുറിച്ചു കേട്ടിട്ടുമില്ല. 27ഇബ്രാഹീം അബിമാലിക്കിന് ആടുമാടുകളെ കൊടുത്തു. അവരിരുവരും തമ്മില്‍ ഒരുടമ്പടിയുണ്ടാക്കി. 28ഇബ്രാഹീം ആട്ടിന്‍പറ്റത്തില്‍നിന്ന് ഏഴു പെണ്ണാട്ടിന്‍കുട്ടികളെ മാറ്റി നിര്‍ത്തി. 29ഈ ഏഴു പെണ്ണാട്ടിന്‍ കുട്ടികളെ മാറ്റിനിര്‍ത്തിയതെന്തിനെന്ന് അബിമാലിക്ക് ഇബ്രാഹീമിനോടു ചോദിച്ചു. 30അവന്‍ പറഞ്ഞു: ഞാനാണ് ഈ കിണര്‍ കുഴിച്ചത് എന്നതിനു തെളിവായി ഈ ഏഴുപെണ്ണാട്ടിന്‍കുട്ടികളെ സ്വീകരിക്കണം. 31ആ സ്ഥലത്തിനു ബിറാഅസാബ് എന്നു പേരുണ്ടായി. കാരണം, അവിടെവച്ച് അവര്‍ രണ്ടുപേരും ശപഥംചെയ്തു. 32അങ്ങനെ ബിറാഅസാബ്യില്‍വച്ച് അവര്‍ ഒരുടമ്പടിയുണ്ടാക്കി. അതു കഴിഞ്ഞ് അബിമാലിക്കും സേനാപതിയായ ഫിക്കോളും ഫിലിസ്ത്യരുടെ നാട്ടിലേക്കു തിരിച്ചുപോയി. 33ഇബ്രാഹീം ബിറാഅസാബ്യില്‍ ഒരു ഭാനുക വൃക്ഷം നട്ടുപിടിപ്പിക്കുകയും അള്ളാഹു സമദ് റബ്ബുൽ ആലമീൻറെ നാമത്തില്‍ ഇബാദത്ത് നടത്തുകയുംചെയ്തു. 34ഇബ്രാഹീം ഫിലിസ്ത്യരുടെ നാട്ടില്‍ വളരെക്കാലം താമസിച്ചു.