സൂറ അൽ-വജ്ഹ 3:1-13  

മനുഷ്യന്‍െറ പതനം

3 1അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ സൃഷ്ടിച്ച എല്ലാ വന്യജീവികളിലും വച്ച് കൗശലമേറിയതായിരുന്നു പാമ്പ്. അതു ഹവ്വാ ബീവിയോടു ചോദിച്ചു: തോട്ടത്തിലെ ഒരു വൃക്ഷത്തിന്‍െറയും ഫലം തിന്നരുതെന്നു അള്ളാഹു കല്‍പിച്ചിട്ടുണ്ടോ? 2ഹവ്വാ ബീവി സര്‍പ്പത്തോടു പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ പഴങ്ങള്‍ ഞങ്ങള്‍ക്കു ഭക്ഷിക്കാം. 3എന്നാല്‍, തോട്ടത്തിന്‍െറ നടുവിലുള്ള മരത്തിന്‍െറ പഴം ഭക്ഷിക്കുകയോ തൊടുക പോലുമോ അരുത്; ഭക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും എന്നു അള്ളാഹു പറഞ്ഞിട്ടുണ്ട്. 4പാമ്പ് ഹവ്വാ ബീവിയോട് പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല. 5അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്‍മയും തിന്‍മയും അറിഞ്ഞ് നിങ്ങള്‍ അള്ളാഹുവിനെപ്പോലെ ആകുമെന്നും അള്ളാഹുവിനറിയാം. 6ആ വൃക്ഷത്തിന്‍െറ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട് അവള്‍ അതു പറിച്ചു തിന്നു. ഭര്‍ത്താവിനും കൊടുത്തു; അവനും തിന്നു. 7ഉടനെ ഇരുവരുടെയും കണ്ണുകള്‍ തുറന്നു. തങ്ങള്‍ നഗ്നരാണെന്ന് അവരറിഞ്ഞു. അത്തിയിലകള്‍ കൂട്ടിത്തുന്നി അവര്‍ അരക്കച്ചയുണ്ടാക്കി.

8വെയിലാറിയപ്പോള്‍ അള്ളാഹു തഅലാ തോട്ടത്തില്‍ ഉലാത്തുന്നതിന്‍െറ ശബ്ദം അവര്‍ കേട്ടു. പുരുഷനും ഭാര്യയും അവിടുത്തെ മുമ്പില്‍ നിന്നു മാറി, തോട്ടത്തിലെ മരങ്ങള്‍ക്കിടയിലൊളിച്ചു. 9അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്? 10അവന്‍ മറുപടി പറഞ്ഞു: തോട്ടത്തില്‍ അവിടുത്തെ ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ നഗ്നനായതു കൊണ്ടു ഭയന്ന് ഒളിച്ചതാണ്. 11അവിടുന്നു ചോദിച്ചു: നീ നഗ്നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്ന് ഞാന്‍ കല്‍പിച്ച വൃക്ഷത്തിന്‍െറ പഴം നീ തിന്നോ? 12അവന്‍ പറഞ്ഞു: അങ്ങ് എനിക്കു കൂട്ടിനു തന്ന സ്ത്രീ ആ മരത്തിന്‍െറ പഴം എനിക്കു തന്നു; ഞാന്‍ അതു തിന്നു. 13അള്ളാഹു തഅലാ സ്ത്രീയോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? അവള്‍ പറഞ്ഞു: പാമ്പ് എന്നെ വഞ്ചിച്ചു; ഞാന്‍ പഴം തിന്നു.


അടിക്കുറിപ്പുകൾ