സൂറ അൽ-ഹശ്ർ 2
മൂസായുടെ ചരിത്രം
2 1ആ സമാനിൽ ലീവി ഗോത്രത്തില്‍പെട്ട ഒരാള്‍ തന്റെ തന്നെ ഗോത്രത്തില്‍പെട്ട ഒരു മർഅത്തിനെ നിക്കാഹ് ചെയ്തു. 2അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ശിശു കോമളനായിരുന്നതിനാല്‍ അവള്‍ അവനെ മൂന്നു ശഹ്ർ സിർറായി വളര്‍ത്തി. 3അവനെ തുടര്‍ന്നും സിർറിൽ വളര്‍ത്തുക ദുഷ്‌കരമായിത്തീര്‍ന്നപ്പോള്‍ അവള്‍ ഞാങ്ങണകൊണ്ടു നെയ്ത് കളിമണ്ണും താറും പൂശിയ ഒരു പേടകത്തില്‍ അവനെ കിടത്തി. നഹ്റിന്റെ തീരത്തുള്ള ഞാങ്ങണച്ചെടികളുടെയിടയില്‍ താബൂത്ത് കൊണ്ടു ചെന്നുവച്ചു. 4അവന് എന്തു വാഖിആകുമെന്ന് ഉറ്റു നോക്കിക്കൊണ്ട് അവന്റെ സഹോദരി കുറെയകലെ കാത്തുനിന്നിരുന്നു. 5അപ്പോള്‍ ഫിർഔൻറെ പുത്രി വന്ന് കുളിക്കാന്‍ നദിയിലേക്കിറങ്ങി. അവളുടെ തോഴിമാര്‍ നദീതീരത്തിലൂടെ നടക്കുകയായിരുന്നു. രാജകുമാരി ഞാങ്ങണച്ചെടികളുടെയിടയില്‍ ആ താബൂത്ത് കണ്ടു. ഒരു ദാസിയെ അയച്ച് അവള്‍ അതെടുപ്പിച്ചു. 6തുറന്നു നോക്കിയപ്പോള്‍ അവള്‍ ശിശുവിനെകണ്ടു. അവന്‍ കരയുകയായിരുന്നു. അവള്‍ക്ക് അവനോട് അനുകമ്പ തോന്നി. ഇത് ഒരു ഇബ്രാനി ശിശുവാണ് എന്ന് അവള്‍ പറഞ്ഞു. 7അപ്പോള്‍ അവന്റെ സഹോദരി ഫിർഔൻറെ പുത്രിയോടു ചോദിച്ചു: നിനക്കു വേണ്ടി ഈ കുട്ടിയെ മുലയൂട്ടി വളര്‍ത്തുന്നതിന് ഒരു ഇബ്രാനി മർഅത്തിനെ ഞാന്‍ വിളിച്ചുകൊണ്ടുവരട്ടെയോ? 8ഫിർഔൻറെ പുത്രി അവളോടു പറഞ്ഞു: അങ്ങനെയാവട്ടെ. അവള്‍ പോയി ശിശുവിന്റെ ഉമ്മയെ വിളിച്ചുകൊണ്ടുവന്നു. 9ഫിർഔൻറെ പുത്രി അവളോടു പറഞ്ഞു: ഈ ശിശുവിനെ കൊണ്ടു പോയി എനിക്കു വേണ്ടി മുലയൂട്ടി വളര്‍ത്തുക. ഞാന്‍ നിനക്കു ശമ്പളം തന്നു കൊള്ളാം. അവള്‍ ശിശുവിനെ കൊണ്ടു പോയി വളര്‍ത്തി. 10ശിശു വളര്‍ന്നപ്പോള്‍ അവള്‍ അവനെ ഫിർഔൻറെ പുത്രിയുടെയടുക്കല്‍ കൊണ്ടുചെന്നു. അവള്‍ അവനെ പുത്രനായി ഖുബൂൽ ചെയ്തു. ഞാന്‍ അവനെ വെള്ളത്തില്‍ നിന്നെടുത്തു എന്നുപറഞ്ഞു കൊണ്ട് അവള്‍ അവനു മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) എന്നു പേരിട്ടു.
മൂസാ ഒളിച്ചോടുന്നു
11പ്രായപൂര്‍ത്തിയായതിനു ബഅ്ദായായി മൂസാ ഒരിക്കല്‍ തന്റെ ഇഖ് വാനീങ്ങളെ സിയാറത്ത് ചെയ്യാൻ പോയി. അവന്‍ അവരുടെ കഠിനാധ്വാനം നേരില്‍ക്കണ്ടു. തത്‌സമയം സ്വജനത്തില്‍പെട്ട ഒരു ഹെബ്രായനെ ഒരു ഈജിപ്തുകാരന്‍ പ്രഹരിക്കുന്നതു കണ്ടു. 12അവന്‍ ചുറ്റുംനോക്കി. ആരുമില്ലെന്നു കണ്ടപ്പോള്‍ ആ മിസ്ർകാരനെ കൊന്ന് മണലില്‍ മറവുചെയ്തു. 13അടുത്ത യൌമിൽ അവന്‍ ചുറ്റിസഞ്ചരിക്കുമ്പോള്‍ രണ്ടു ഹെബ്രായര്‍ തമ്മില്‍ ശണ്ഠകൂടുന്നതു കണ്ടു, തെറ്റു ചെയ്തവനോട് അവന്‍ ചോദിച്ചു: നീ എന്തിനാണ് കൂട്ടുകാരനെ അടിക്കുന്നത്? 14അപ്പോള്‍ അവന്‍ ചോദിച്ചു: ആരാണ് നിന്നെ ഞങ്ങളുടെ മേലധികാരിയും ന്യായാധിപനുമായി നിയമിച്ചത്? മിസ്ർകാരനെ കൊന്നതു പോലെ എന്നെയും കൊല്ലാനാണോ നീ ഉദ്‌ദേശിക്കുന്നത്? മൂസാ ഭയപ്പെട്ടു; ആ സംഭവം പരസ്യമായെന്ന് അവന്‍ കരുതി. 15ഫിർഔൻ ഈ കാര്യം കേട്ടപ്പോള്‍ മൂസായെ വധിക്കാനുദ്യമിച്ചു. പക്‌ഷേ, മൂസാ ഫിർഔൻറെ പിടിയില്‍ പെടാതെ ഒളിച്ചോടി മിദിയാന്‍ നാട്ടിലെത്തി, അവിടെ ഒരു കിണറിനു ഖരീബായി ഇരുന്നു.
16മിദിയാനിലെ ഇമാമിന് ഏഴു പെണ്‍മക്കളുണ്ടായിരുന്നു. അവര്‍ അബ്ബയുടെ ആടുകള്‍ക്കു കുടിക്കാന്‍ തൊട്ടികളില്‍ മാഅ് കോരി നിറച്ചു. 17അപ്പോള്‍ ചില ആട്ടിടയന്‍മാര്‍ വന്ന് അവരെ ഓടിച്ചു. എന്നാല്‍, മൂസാ ആ പെണ്‍കുട്ടികളുടെ സഹായത്തിനെത്തുകയും അവരുടെ ആടുകള്‍ക്കു മാഅ് കൊടുക്കുകയും ചെയ്തു. 18അവര്‍ അബ്ബയായ റവുവേലിന്റെയടുക്കല്‍ മടങ്ങിച്ചെന്നപ്പോള്‍ അവന്‍ ചോദിച്ചു: നിങ്ങള്‍ ഇന്നു നേരത്തേ തിരിച്ചെത്തിയതെങ്ങനെ? 19അവര്‍ പറഞ്ഞു: ഈജിപ്തുകാരനായ ഒരാള്‍ ഞങ്ങളെ ഇടയന്‍മാരില്‍ നിന്നു രക്ഷിച്ചു, അവന്‍ ഞങ്ങള്‍ക്കു വേണ്ടി മാഅ് കോരി ആടുകള്‍ക്കു കുടിക്കാന്‍ കൊടുക്കുക പോലും ചെയ്തു. 20റവുവേല്‍ ചോദിച്ചു: അവന്‍ എവിടെ? നിങ്ങള്‍ എന്തുകൊണ്ട് ആ ഇൻസാനെ വിട്ടിട്ടു പോന്നു? അവനെ ഭക്ഷണത്തിനു ക്ഷണിക്കുവിന്‍. 21അങ്ങനെ മൂസാ അവനോടൊപ്പം പാർക്കാന്‍ തീരുമാനിച്ചു. അവന്‍ തന്റെ മകള്‍ സിപ്പോറയെ മൂസായ്ക്ക് ബീവിയായി കൊടുത്തു. 22അവള്‍ ഒരു പുത്രനെ പ്രസവിച്ചു. ഞാന്‍ പ്രവാസിയായിക്കഴിയുന്നു എന്നു പറഞ്ഞ് മൂസാ അവനു ഗര്‍ഷോം എന്നു പേരിട്ടു.
23കുറേക്കാലം കഴിഞ്ഞ് മിസ്ർലെ മലിക്ക് മയ്യത്തായി. അടിമകളായിക്കഴിഞ്ഞിരുന്ന യിസ്രായീൽ ഔലാദുകള്‍ നെടുവീര്‍പ്പിട്ടു നിലവിളിച്ചു. അവരുടെ നിലവിളി അള്ളാഹുവിൻറെ ഹള്ദ്രത്തിലെത്തി. 24അള്ളാഹു[b] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുആന തഅലാ അവരുടെ ദീനരോദനം ശ്രവിക്കുകയും ഇബ്രാഹീമിനോടും ഇഷഹാക്കിനോടും യാഖൂബിനോടും ചെയ്ത അഹ്ദ് ഓര്‍മിക്കുകയും ചെയ്തു. അവിടുന്ന് അവരെ കടാക്ഷിച്ചു. 25അവരുടെ ദയനീയാവസ്ഥ ഗ്രഹിച്ചു.