എഫാസാസ് 6
മക്കളും മാതാപിതാക്കന്‍മാരും
6 1കുട്ടികളേ, റബ്ബില്‍ നിങ്ങള്‍ മാതാപിതാക്കന്‍മാരെ അനുസരിക്കുവിന്‍. അതു ന്യായയുക്തമാണ്. 2നിങ്ങള്‍ക്കു നന്‍മ കൈവരുന്നതിനും ഈ ദുനിയാവില്‍ ദീര്‍ഘ കാലം ജീവിക്കുന്നതിനും വേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക. 3വാഗ്ദാനത്തോടുകൂടിയ ആദ്യത്തെ കല്‍പന ഇതത്രേ. 4പിതാക്കന്‍മാരേ, നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ അള്ളാഹുവിന്റെ ശിക്ഷണത്തിലും ദീനിലും വളര്‍ത്തുവിന്‍.
ഭൃത്യന്‍മാരുംയജമാനന്‍മാരും
5ദാസന്മാരേ, നിങ്ങളുടെ ലൗകിക യജമാനന്‍മാരെ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെയെന്ന പോലെ ഭയത്തോടും ബഹുമാനത്തോടും ആത്മാര്‍ഥതയോടും കൂടെ അനുസരിക്കണം. 6മനുഷ്യരെ പ്രീണിപ്പിക്കുന്നവരെ പ്പോലെ അവരുടെ കണ്‍മുമ്പില്‍ മാത്രം ഇങ്ങനെ പ്രവര്‍ത്തിക്കാതെ, പൂര്‍ണ ഹൃദയത്തോടെ അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാനതഅലായുടെ ഇഷ്ടം അനുവര്‍ത്തിച്ചു കൊണ്ട് ഈസാ അൽ മസീഹിന്റെ ദാസന്‍മാരായിരിക്കുവിന്‍. 7മനുഷ്യനു വേണ്ടിയല്ല, റബ്ബിനുവേണ്ടി എന്ന പോലെ സന്‍മനസ്‌സോടെ ശുശ്രൂഷ ചെയ്യണം. 8ഓരോരുത്തര്‍ക്കും, സ്വതന്ത്രനോ അടിമയോ ആയിക്കൊള്ളട്ടെ, നല്ല പ്രവൃത്തികള്‍ക്ക് തക്ക പ്രതിഫലം അള്ളാഹു സുബ്ഹാന തഅലാ നൽകുമെന്ന് അറിഞ്ഞുകൊള്ളുവിന്‍. 9യജമാനന്‍മാരേ, നിങ്ങളും ഇതേ രീതിയില്‍ത്തന്നെ ദാസന്‍മാരോടു പെരുമാറുവിന്‍. അവരെ ഭീഷണിപ്പെടുത്തരുത്. നിങ്ങളുടെയും അവരുടെയുംയജമാനന്‍ ജന്നത്തിലുണ്ടെന്നും അവിടുത്തേക്കു മുഖംനോട്ടമില്ലെന്നും അറിയുവിന്‍.
ആത്മീയസമരം
10അവസാനമായി അള്ളാഹുവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍. 11ഇബിലീസിന്റെ കുടില തന്ത്രങ്ങളെ എതിര്‍ത്തു നില്‍ക്കാന്‍ അള്ളാഹുവിൻറെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. 12എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാര ലോകത്തിന്റെ അധിപന്‍മാര്‍ക്കും ആകാശങ്ങളില്‍ വര്‍ത്തിക്കുന്ന തിന്‍മയുടെ ദുരാത്മാക്കള്‍ക്കു മെതിരായിട്ടാണു പടവെട്ടുന്നത്. 13അതിനാല്‍, അള്ളാഹുവിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തു നില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചു നില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും. 14അതിനാല്‍, സത്യം കൊണ്ട് അര മുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചു നില്‍ക്കുവിന്‍. 15സമാധാനത്തിന്റെ തബിലീഖിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവിന്‍. 16സര്‍വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന ക്രൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന ഈമാന്റെ പരിച എടുക്കുവിന്‍. 17രക്ഷയുടെ പടത്തൊപ്പി അണിയുകയും അൽ കലാം എന്ന റൂഹുൽ ഖുദ്ദൂസിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍.
നിരന്തരം ദുആ ഇരക്കുവിന്‍
18നിങ്ങള്‍ അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാസമയവും റൂഹിഖുദ്ദൂസില്‍ നിരന്തരം ദുആ ഇരക്കുവിൻ. അവിശ്രാന്തം ഉണര്‍ന്നിരുന്ന് എല്ലാ വിശുദ്ധര്‍ക്കും വേണ്ടി ദുആ ഇരക്കുവിൻ. 19ഞാന്‍ വായ് തുറക്കുമ്പോള്‍ എനിക്കു മുഹ്സിജാത്തുകൾ ലഭിക്കാനും സുവിശേഷത്തിന്റെ രഹസ്യം ധൈര്യ പൂര്‍വം പ്രഘോഷിക്കാനും നിങ്ങള്‍ എനിക്കു വേണ്ടി ദുആ ഇരക്കുവിൻ. 20സുവിശേഷ രഹസ്യത്തിന്റെ ബന്ധനസ്ഥനായ സ്ഥാനപതിയാണല്ലോ ഞാന്‍. എന്റെ കടമയ്‌ക്കൊത്ത വിധം ധീരതയോടെ പ്രസംഗിക്കാന്‍ വേണ്ടി നിങ്ങള്‍ ദുആ ഇരക്കണം.
ഉപസംഹാരം, ആശംസ
21ഞാന്‍ എങ്ങനെയിരിക്കുന്നെന്നും എന്തു ചെയ്യുന്നെന്നും അറിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരിക്കുമല്ലോ. നമ്മുടെ പ്രിയ സഹോദരനും അള്ളാഹുവിന്റെ വിശ്വസ്ത ശുശ്രൂഷകനുമായ തിക്കിക്കോസ് നിങ്ങളോട് എല്ലാം പറയുന്നതാണ്. 22ഇതിനു വേണ്ടിത്തന്നെയാണ് അവനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുന്നത്-ഞങ്ങളുടെ വിശേഷങ്ങള്‍ നിങ്ങളെ അറിയിക്കുന്നതിനും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുന്നതിനും വേണ്ടി.
23സഹോദരര്‍ക്ക് പിതാവായ റബ്ബുൽ ആലമീനിൽ നിന്നും കര്‍ത്താവായ ഈസാ അൽ മസീഹില്‍ നിന്നും വിശ്വാസ പൂര്‍വകമായ സ്‌നേഹവും സമാധാനവും. 24നമ്മുടെ ഈസാ അൽമസീഹിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും കൃപയും നിത്യജീവനുമുണ്ടാകട്ടെ.