സൂറ അൽ-ദുമ്മാ അർസൽനാ 2
കാദീശില്‍ നിന്നുള്ള സഫർ
2 1റബ്ബുൽ ആലമീൻ എന്നോടു അംറ് ചെയ്ത പ്രകാരം നമ്മള്‍ തിരിച്ച് ബഹ്ർ അഹ്മറിലേക്കുള്ള സബീലിലൂടെ സഹ്റായിലേക്കു സഫർ ചെയ്തു. അനേകം ദിവസം നമ്മള്‍ സെയിര്‍ ജബലിനു ചുറ്റും നടന്നു. 2അപ്പോള്‍ റബ്ബുൽ ആലമീൻ എന്നോടാജ്ഞാപിച്ചു: 3നിങ്ങള്‍ ഈ ജബലിനു ചുറ്റും നടന്നതുമതി; ശമാലോട്ടു തിരിയുവിന്‍. 4ഖൌമിനോടു കല്‍പിക്കുക: സഈറില്‍ താമസിക്കുന്ന ഈസാവിന്റെ മക്കളായ നിങ്ങളുടെ ഇഖ് വാനീങ്ങളുടെ അതിര്‍ത്തിയിലൂടെ നിങ്ങള്‍ കടന്നുപോകാന്‍ തുടങ്ങുകയാണ്. അവര്‍ക്കു നിങ്ങളെ ഭയമായിരിക്കും. എങ്കിലും നിങ്ങള്‍ വളരെ ജാഗരൂകരായിരിക്കണം. അവരുമായി കലഹിക്കരുത്. 5ഈസാവിനു സെയിര്‍ ജബൽ ഞാന്‍ മീറാസായി നല്‍കിയിരിക്കുന്നതിനാല്‍ അവരുടെ അർളിൽ കാലുകുത്തുന്നതിനു വേണ്ട മകാൻ പോലും ഞാന്‍ നിങ്ങള്‍ക്കു തരുകയില്ല. 6നിങ്ങള്‍ക്ക് ആവശ്യമായ ത്വആം അവരില്‍ നിന്നു ഖീമത്ത്കൊടുത്തു വാങ്ങണം. കുടിക്കാനുള്ള മാഅ് പോലും വിലയ്ക്കു വാങ്ങണം. 7എന്തെന്നാല്‍, നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങളുടെ എല്ലാ അധ്വാനങ്ങളിലും നിങ്ങളെ മുബാറക്കാക്കിയിരിക്കുന്നു. വിശാലമായ ഈ സഹ്റായിലൂടെയുള്ള നിങ്ങളുടെ സഫർ അവിടുന്നു കാണുന്നു. അവിടുന്നു നാല്‍പതു സനത്തും നിങ്ങളുടെ കൂടെയുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഒന്നും കുറവുണ്ടായില്ല. 8അതിനാല്‍ സഈറില്‍ താമസിക്കുന്ന ഈസാവിന്റെ മക്കളായ നമ്മുടെ ഇഖ് വാനീങ്ങളെ കടന്ന് ഈലാത്തില്‍ നിന്നും ഇസിയൂന്‍ ഗേബറില്‍ നിന്നുമുള്ള അരാബാ സബീലിലൂടെ സഫർ ചെയ്തതിനു ശേഷം നമ്മള്‍ റുജൂആയി മൂവാബ് സഹ്റായിലേക്കു നീങ്ങി.
9അപ്പോള്‍ റബ്ബുൽ ആലമീൻ എന്നോട് അരുളിച്ചെയ്തു: മൂവാബ്യരെ അദാവത്ത് പുലർത്തുകയോ അവരോടു അദാവത്ത് കാട്ടി ജിഹാദിനൊരുമ്പെടുകയോ അരുത്. അവരുടെ അർളിൽ നിന്ന് അല്‍പംപോലും നിങ്ങള്‍ക്ക് ഞാന്‍ മീറാസായി തരുകയില്ല. എന്തെന്നാല്‍, ലൂത്തിന്റെ അബ്നാഇന് മീറാസായി ഞാന്‍ നല്‍കിയിരിക്കുന്നതാണ് ആര്‍ എന്ന അർള്. 10പണ്ട് ഈമ്യര്‍ അവിടെ താമസിച്ചിരുന്നു. അനാക്കിമിനെപ്പോലെ കബീറും അളീമും എണ്ണമറ്റതും ഉയരം കൂടിയതുമായ ഒരു ഖൌമായായിരുന്നു അവര്‍. 11അനാക്കിം ഉസ്രത്തിൽ പിറന്നവരെപ്പോലെ അവരും റഫായിം എന്ന പേരില്‍ അറിയപ്പെട്ടിരുന്നെങ്കിലും മൂവാബ്യര്‍ അവരെ ഈമ്യര്‍ എന്നാണ് വിളിക്കുന്നത്. 12ഹൂര്യരും പണ്ട് സഈറില്‍ താമസിച്ചിരുന്നു. എന്നാല്‍, ഈസാവിന്റെ ഔലാദുകള്‍ അവരുടെ ദൌല കൈയടക്കുകയും അവരെ ഹലാക്കാക്കി അവിടെ താമസമുറപ്പിക്കുകയും ചെയ്തു - റബ്ബുൽ ആലമീൻ തങ്ങള്‍ക്ക് മീറാസായി നല്‍കിയ ദൌലയിൽ ഇസ്രായീൽ ചെയ്തതു പോലെ തന്നെ. 13ഇപ്പോള്‍ എഴുന്നേറ്റ് സിറദ് അരുവി കടക്കുവിന്‍. 14അതനുസരിച്ചു നാം സിറദ് അരുവി കടന്നു. നാം കാദീശ്ബര്‍നയായില്‍ നിന്നു പുറപ്പെട്ട് സിറദ് അരുവി കടക്കുന്നതുവരെ സഫർ ചെയ്ത സമാൻ മുപ്പത്തെട്ടു ആമാണ്. അതിനിടയില്‍ റബ്ബുൽ ആലമീൻ അവരോടു ഖസം ചെയ്തിരുന്ന പ്രകാരം ജിഹാദ് ചെയ്യാന്‍ ഖുവ്വത്തുള്ള മനുഷ്യരുടെ ഒരു ജീൽ മൌത്തായിരുന്നു. 15എന്തെന്നാല്‍, അവര്‍ കാമിലായി ഹലാക്കാകുന്നതുവരെ റബ്ബുൽ ആലമീന്റെ യദ് പാളയത്തില്‍വച്ച് അവരുടെമേല്‍ പതിച്ചു.
16ഖൌമുകളുടെയിടയില്‍ നിന്നു മുജാഹിദുകളെല്ലാം മൌത്തായിക്കഴിഞ്ഞപ്പോള്‍ 17റബ്ബുൽ ആലമീൻ എന്നോട് അരുളിച്ചെയ്തു: 18ഇന്ന് ആര്‍മദീനത്തില്‍ വച്ച് നീ മൂവാബിന്റെ അതിര്‍ത്തി കടക്കാന്‍ പോവുകയാണ്. 19നീ അമൂന്റെ ഔലാദുകളുടെ അതിര്‍ത്തിയില്‍ ചെല്ലുമ്പോള്‍ അവരെ അദാവത്ത് പുലർത്തുകയോ അവരോടു അദാവത്ത് പുലര്‍ത്തുകയോ അരുത്. എന്തെന്നാല്‍, അമൂന്റെ ഔലാദുകളുടെ ബലദിൽ യാതൊരു മിറാസും ഞാന്‍ നിനക്കു തരുകയില്ല. കാരണം, അതു ഞാന്‍ ലൂത്തിന്റെ അബ്നാഇന് മീറാസായി കൊടുത്തതാണ്. 20അതും റഫായിമിന്റെ രാജ്യമെന്നാണ് അറിയപ്പെടുന്നത്. പണ്ടു റഫായിം അവിടെ താമസിച്ചിരുന്നു. അമൂന്യര്‍ അവരെ സാസുമ്മി എന്നു വിളിക്കുന്നു. 21അനാക്കിമിനെപ്പോലെ അളീമും എണ്ണമറ്റതും ഉയരം കൂടിയതുമായ ഖൌമായായിരുന്നു അത്. പക്‌ഷേ, റബ്ബുൽ ആലമീൻ അമൂന്യരുടെ മുന്‍പില്‍ നിന്ന് അവരെ ഹലാക്കാക്കികളഞ്ഞു. അവര്‍ ആ ദൌല കൈയടക്കുകയും അവിടെ താമസമുറപ്പിക്കുകയും ചെയ്തു. 22സഈറില്‍ താമസിക്കുന്ന ഈസാവിന്റെ മക്കള്‍ക്കുവേണ്ടി[a] 2.22 മക്കള്‍ക്കുവേണ്ടി അബ്നാഇനു വേണ്ടി റബ്ബുൽ ആലമീൻ ചെയ്തതു പോലെയാണിത്. അവിടുന്ന് ഹൂര്യരെ അവരുടെ മുന്‍പില്‍ നിന്നു ഹലാക്കാക്കുകയും, അങ്ങനെ അവര്‍ ആ ദൌല മിറാസാക്കുകയും ചെയ്തു. ഇന്നും അവര്‍ അവിടെ പാര്‍ക്കുന്നു. അവീയൂന്യരാകട്ടെ ഗാസ വരെയുള്ള ഖരീയ്യകളിൽ താമസിച്ചിരുന്നു. 23എന്നാല്‍, കഫുത്തൂറില്‍ നിന്നു വന്ന കഫ്‌ത്തോര്യര്‍ അവരെ ഹലാക്കാക്കുകയും അവിടെ താമസമുറപ്പിക്കുകയും ചെയ്തു. 24എഴുന്നേറ്റു പുറപ്പെടുവിന്‍. അര്‍നൂൻ അരുവി കടക്കുവിന്‍. ഹിശ്ബൂനിലെ അമൂര്യ മലിക്കായ സീഹൂനെയും അവന്റെ അർളിനെയും ഞാന്‍ നിങ്ങളുടെ കൈകളില്‍ ഏല്‍പിച്ചു തന്നിരിക്കുന്നു: ജിഹാദ് ചെയ്ത് പിടിച്ചടക്കാന്‍ തുടങ്ങുവിന്‍. 25ഇന്നു ഞാന്‍ സമാഇന്‍ കീഴുള്ള സകല ജനങ്ങളിലും നിങ്ങളെക്കുറിച്ചു ഖൌഫും ബേജാറും ഉളവാക്കാന്‍ തുടങ്ങുകയാണ്. നിങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ അവര്‍ ഭയന്നു വിറയ്ക്കുകയും നിങ്ങളുടെ മുന്‍പില്‍ വിറങ്ങലിക്കുകയും ചെയ്യും.
സീഹൂന്റെ ദൌല കീഴടക്കുന്നു
26അപ്രകാരം ഞാന്‍ കിദേമൂത്ത് സഹ്റായില്‍ നിന്ന് ഹിശ്ബൂനിലെ മലിക്കായ സീഹൂന്റെ അടുത്തേക്കു സലാമത്തിന്റെ രിസാലത്തുമായി മുർസലുകളെ അയച്ചു. 27നിങ്ങളുടെ ദൌലയിലൂടെ ഞാന്‍ കടന്നുപൊയ്‌ക്കൊള്ളട്ടെ; സബീലിലൂടെ മാത്രമേ ഞാന്‍ പോവുകയുള്ളൂ. ഇടംവലം തിരിയുകയില്ല. 28ത്വആമും കുടിക്കാന്‍ മാഉം നിങ്ങളില്‍ നിന്നു ഞങ്ങള്‍ വിലയ്ക്കുവാങ്ങിക്കൊള്ളാം. കാല്‍നടയായി കടന്നുപോകാന്‍ മാത്രം അനുവദിച്ചാല്‍ മതി. 29സഈറില്‍ താമസിക്കുന്ന ഈസാവിന്റെ ഔലാദുകളും ആറില്‍ താമസിക്കുന്ന മൂവാബ്യരും എനിക്കുവേണ്ടി ചെയ്തതുപോലെ, ഉർദൂനക്കരെ ഞങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ ഞങ്ങള്‍ക്കു നല്‍കുന്ന അർളിലേക്കു കടന്നുപോകാന്‍ ഞങ്ങളെ അനുവദിക്കണം. 30എന്നാല്‍, ഹിശ്ബൂനിലെ മലിക്കായ സീഹൂന്‍ തന്റെ ദൌലയിലൂടെ കടന്നുപോകാന്‍ നമ്മെ അനുവദിച്ചില്ല. എന്തുകൊണ്ടെന്നാല്‍, ഇന്നു നിങ്ങള്‍ കാണുന്നതു പോലെ അവനെ നിങ്ങളുടെ യദില്‍ ഏല്‍പിച്ചുതരാന്‍ വേണ്ടി നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ അവന്റെ റൂഹ് കഠിനമാക്കുകയും ഖൽബ് പിചിവാശിയുള്ളതാക്കുകയും ചെയ്തു. 31റബ്ബുൽ ആലമീൻ എന്നോട് അരുളിച്ചെയ്തു: ഇതാ സീഹൂനെയും അവന്റെ ബലദിനെയും ഞാന്‍ നിനക്ക് ഏല്‍പിച്ചുതരുന്നു; അവന്റെ ദൌല പിടിച്ചടക്കി സ്വന്തമാക്കാന്‍ ആരംഭിച്ചുകൊള്ളുക. 32പിന്നീടു സീഹൂനും അവന്റെ ഖൌമൊക്കെയും കൂടെ നമുക്കെതിരായി യാഹാസില്‍ വച്ചു ജിഹാദിനു വന്നു. 33അപ്പോള്‍ നമ്മുടെ മഅബൂദായ റബ്ബുൽ ആലമീൻ അവനെ നമുക്കേല്‍പിച്ചു തന്നു. അവനെയും ഔലാദുകളെയും അവന്റെ ഖൌമിനെയും നാം തോല്‍പിച്ചു. 34അവന്റെ സകല മദീനത്തുകളും നാം പിടിച്ചടക്കി; മർഅത്തുകളും[b] 2.34 മർഅത്തുകളും ഹുർമകളും ത്വിഫ് ലുകളുമടക്കം അവയിലുണ്ടായിരുന്ന സകല മനുഷ്യരെയും കൊന്നു; ആരും ബാക്കിയായില്ല. 35അൻആമും പിടിച്ചെടുത്ത മദീനത്തുകളിലെ മറ്റു അൻഫാലും മാത്രം നമ്മള്‍ എടുത്തു. 36അര്‍നൂണ്‍ അരുവിയുടെ വാദിയിലുള്ള അറൂഈര്‍ മദീനത്തും അരുവിയുടെ വാദിയിലെ മദീനത്തും മുതല്‍ ഗിലയാദുവരെ നമുക്കു പിടിച്ചടക്കാനാവാത്ത ഒരു മദീനത്തും ഉണ്ടായിരുന്നില്ല. നമ്മുടെ മഅബൂദായ റബ്ബുൽ ആലമീൻ അവയെല്ലാം നമ്മുടെ കരങ്ങളില്‍ ഏല്‍പിച്ചുതന്നു. 37യാബൂക്കു നഹ്റിന്റെ വാദികളും അർളു ജബലിലെ മദീനത്തുകളും ഉള്‍ക്കൊള്ളുന്ന അമൂന്യരുടെ ദൌലയിലേക്കും നമ്മുടെ മഅബൂദായ റബ്ബുൽ ആലമീൻ വിലക്കിയിരുന്ന ഒന്നിലേക്കും നിങ്ങള്‍ പ്രവേശിച്ചില്ല.