അൽ അഫ് രാൽ 18
ഖ്വാറലാഫിൽ (കോറിന്തോസില്‍)
18 1ഇതിനുശേഷം ബുലൂസ് ആഥന്‍സ് വിട്ടു ഖ്വാറലാഫിൽ എത്തി. 2അവന്‍ പോന്തസുകാരനായ അക്വീലാ എന്ന ഒരു ജൂദനെ കണ്ടുമുട്ടി. അവന്‍ തന്റെ ബീവിയായ പ്രിഷില്ലയോടൊപ്പം ആയിടെ ഇറ്റലിയില്‍നിന്ന് എത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്തെന്നാല്‍, എല്ലാ ജൂദരും റോമാ വിട്ടുകൊള്ളണമെന്ന് ക്ലാവുദിയൂസിന്റെ ഹുക്കുമത്തുണ്ടായിരുന്നു. ബുലൂസ് അവരുടെ ബൈത്തില്‍ച്ചെന്നു. 3അവര്‍ ഒരേ തൊഴില്‍ക്കാരായിരുന്നതു കൊണ്ട് അവന്‍ അവരുടെകൂടെ താമസിക്കുകയും ഒന്നിച്ചു ജോലിചെയ്യുകയും ചെയ്തു. ഖൈമ കെട്ടുന്നതായിരുന്നു അവരുടെ ജോലി. 4എല്ലാ സാബത്തിലും അവന്‍ പള്ളിയിൽ വച്ച് ദഅ് വയില്‍ ഏര്‍പ്പെടുകയും ജൂദരെയും യുനാനികളെയും ദീനിലേക്ക് പ്രേരിപ്പിക്കുകയും ചെയ്തു.
5സീലാസും തസിമുള്ളയും മക്കെദോനിയായില്‍ നിന്ന് എത്തിച്ചേര്‍ന്ന വഖ്തില്‍, ഖുർബാനുള്ളാഹി അൽ മസീഹാ അൽ ഈസായാണെന്ന്[a] 18.5 ഈസായാണെന്ന് Exegete check ശഹാദത്ത് നല്‍കിക്കൊണ്ട്, ജൂദര്‍ക്കു ബോധ്യം വരുത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു ബുലൂസ്. 6അവര്‍ അവനെ എതിര്‍ക്കുകയും കദ്ദാബ് പറയുകയും ചെയ്തപ്പോള്‍, അവന്‍ നഫ്സിയായി ലിബാസുകൾ കുടഞ്ഞു കൊണ്ട് അവരോടു പറഞ്ഞു: നിങ്ങളുടെ ദമ് നിങ്ങളുടെ തന്നെ റഅ്സില്‍ പതിക്കട്ടെ. ഞാന്‍ മുജ്രിമല്ല. ഇനി ഞാന്‍ കാഫിറുകളുടെ ഖരീബിലേക്കു പോകുന്നു. 7അവിടം വിട്ട് അവന്‍ ദീനിയായ തീസിയോസ് യുസ്‌തോസ് എന്നൊരുവന്റെ ബൈത്തിലേക്കു പോയി. 8പള്ളിക്കു തൊട്ടടുത്തായിരുന്നു അവന്റെ വീട്. പള്ളിയുടെ ഖാളിയായ ക്രിസ്പൂസും അവന്റെ അഹല് ബൈത്തുകാരും ഖുർബാനുള്ളാഹി ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിൽ ഈമാൻ വെച്ചു. ഖ്വാറലാസുകാരില്‍ പലരും കലിമ കേട്ടു ഈമാൻ വെക്കുകയും സ്വിഗ്ബത്തുള്ള ത്വരീഖാ ഗുസൽ ഖുബൂലാക്കുകയും ചെയ്തു. 9ലൈലത്തിൽ റബ്ബുൽ ആലമീൻ മിറാജിൽ ബുലൂസിനോടു പറഞ്ഞു: പേടിക്കേണ്ട, നിശ്ശബ്ദനായിരിക്കാതെ വയള് പറയുക. 10എന്തെന്നാല്‍, ഞാന്‍ നിന്നോടു കൂടെ മൗജൂദാണ്. ആരും നിന്നെ അദാവത്ത് പുലർത്തുകയോ അദാബിലാക്കുകയോ ഇല്ല. ഈ മദീനയിൽ എനിക്കു വളരെ ആളുകളുണ്ട്. 11ബുലൂസ് അവരുടെയിടയില്‍ അൽ കലിമ തഅലീം നൽകികൊണ്ട് അവിടെ ഒരു വര്‍ഷവും ആറു മാസവും താമസിച്ചു.
അദാലത്തിനു മുമ്പില്‍
12ഗാല്ലിയോ അക്കായിയായില്‍ മുഹാഫിളായിരിക്കുമ്പോള്‍, ജൂദര്‍ ബുലൂസിനെതിരേ സംഘടിതമായ ഒരാക്രമണം നടത്തി. അവര്‍ അവനെ അദാലത്തിനു മുമ്പില്‍ കൊണ്ടു വന്ന് ഇപ്രകാരം പറഞ്ഞു: 13ഈ ഇൻസാൻ ഫുർഖാനുൽ തൌറാത്തിനു ദിഫാ ആയി രീതിയില്‍ അള്ളാഹുവിനു ഇബാദത്ത് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. 14ബുലൂസ് സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഗാല്ലിയോ ജൂദരോടു പറഞ്ഞു: ജൂദരേ, വല്ല ജറീമത്തോ, മുജ്റിമോ ആയ കാര്യമാണെങ്കില്‍ നിങ്ങള്‍ പറയുന്നത് തീര്‍ച്ചയായും ഞാന്‍ കേള്‍ക്കുമായിരുന്നു. 15എന്നാല്‍, ഇതു കലാമുകളെക്കുറിച്ചും ഇസ്മുകളെക്കുറിച്ചും നിങ്ങളുടെ ശരീഅത്തിനെക്കുറിച്ചുമുള്ള പ്രശ്‌നമാകയാല്‍ നിങ്ങള്‍തന്നെ തർത്തീബാക്കുക; ഇക്കാര്യങ്ങളുടെ ഖാളിയാവാന്‍ ഞാന്‍ ഒരുക്കമല്ല. 16അവന്‍ അദാലത്തിനു മുമ്പില്‍ നിന്ന് അവരെ ഖുറൂജാക്കി. 17അവരെല്ലാം ഒന്നുചേര്‍ന്ന് പള്ളിയുടെ ഖാളിയായ സൊസ്തനേസിനെ പിടിച്ച് അദാലത്തിനു മുമ്പില്‍വച്ചു തന്നെ അടിച്ചു. എന്നാല്‍ ഗാല്ലിയോ ഇതൊന്നും ശ്രദ്ധിച്ചതേയില്ല.
അന്ത്യോക്യായില്‍ തിരിച്ചെത്തുന്നു
18ബുലൂസ് കുറെനാള്‍ കൂടി ഖ്വാറലാഫിൽ താമസിച്ചിട്ട്, ഇഖ് വാനീങ്ങളോടു യാത്ര പറഞ്ഞ് സിറിയായിലേക്കു സഫീന കയറി. പ്രിഷില്ലയും അക്വീലായും അവന്റെ കൂടെപ്പോയി. അവനു നിയ്യത്ത് ചയ്തിരുന്നതിനാല്‍ , കെങ്ക്‌റെയില്‍വച്ച് റഅ്സ് മൊട്ടയടിച്ചു. 19അവര്‍ എഫേസോസില്‍ എത്തിച്ചേര്‍ന്നു. അവന്‍ മറ്റുള്ളവരെ അവിടെ വിട്ടിട്ട്, പള്ളിയില്‍ ദുഖൂൽ ചെയ്ത് ജൂദരുമായി വാദത്തില്‍ ഏര്‍പ്പെട്ടു. 20കുറെനാള്‍കൂടി തങ്ങളോടൊത്തു പാർക്കാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും അവന്‍ സമ്മതിച്ചില്ല. 21ഇൻശാ അള്ളാ ഞാന്‍ നിങ്ങളുടെ ഖരീബിലേക്കു തിരിച്ചുവരും എന്നു പറഞ്ഞ് അവന്‍ വിടവാങ്ങുകയും എഫേസോസില്‍ നിന്നു സഫീന കയറുകയും ചെയ്തു.
22കേസറിയായിലെത്തി അവിടത്തെ ജാമിയ്യായോട് സലാം പറഞ്ഞിട്ട് അവന്‍ അന്ത്യോക്യയിലേക്കു പോയി. 23കുറെക്കാലം അവിടെ ചെലവഴിച്ചതിനു ബഅ്ദായായി അവന്‍ യാത്രപുറപ്പെട്ട് ഗലാത്തിയാ, ഫ്രീജിയാ എന്നീ പ്രദേശങ്ങളിലൂടെ മുസാഫിറായി എല്ലാ ഹവാരിയൂങ്ങൾക്ക് ഖുവ്വത്ത് പകര്‍ന്നുകൊണ്ടിരുന്നു.
അവല്ലൂസ് എഫേസോസില്‍
24ആയിടയ്ക്ക് അവല്ലൂസ് എന്നു ഇസ്മുള്ള അലക്‌സാണ്‍ഡ്രിയാക്കാരനായ ഒരു ജൂദന്‍ എഫേസോസില്‍ വന്നു. അവന്‍ ഖത്തീബും കിത്താബുൽ ആയത്തിൽ ഹാഫിളുമായിരുന്നു. 25റബ്ബുൽ ആലമീൻറെ ത്വരീഖയെക്കുറിച്ച് അവന് തഅലീമും ലഭിച്ചിരുന്നു. അവനു യഹ്യ[c] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) ാവിന്റെ ത്വരീഖാ ഗുസലിനെക്കുറിച്ചു മാത്രമേ അറിവുണ്ടായിരുന്നുള്ളു. എങ്കിലും, ഈസാ അൽ മസീഹിനെക്കുറിച്ചുള്ള കാര്യങ്ങള്‍ റൂഹുള്ളായിൽ ഉണര്‍വോടെ, തെറ്റുകൂടാതെ തഅലീം നൽകുകയും വയള് പറയുകയും ചെയ്തിരുന്നു. 26അവന്‍ പള്ളിയിലും ശജാഅത്തോടെ വയള് പറയാൻ തുടങ്ങി. പ്രിഷില്ലയും അക്വീലായും അവന്റെ വയള് കേട്ടു. അവര്‍ അവനെ കൂട്ടിക്കൊണ്ടു പോയി റബ്ബുൽ ആലമീന്റെ ത്വരീഖ കൂടുതല്‍ സറാഹത്തായി പറഞ്ഞുകൊടുത്തു. 27അവല്ലൂസ് അക്കായിയായിലേക്കു പോകാന്‍ ആഗ്രഹിച്ചു. ഇഖ് വാനീങ്ങൾ അവനെ പ്രോത്‌സാഹിപ്പിക്കുകയും അവനെ മർഹബ ചയ്യുന്നതിന് ഹവാരിയൂങ്ങൾക്ക് എഴുതുകയും ചെയ്തു. അവിടെ എത്തിച്ചേര്‍ന്നതിനുശേഷം, നിഅ്മത്തുള്ള ഈമാൻ ഖുബൂലാക്കിയവരെ അവന്‍ വളരെയധികം മുസായിദ ചെയ്തു. 28എന്തെന്നാല്‍, അവന്‍ സൂഖുകളില്‍ വച്ച് കിതാബുൽ ആയത്ത് ഉദ്ധരിച്ചുകൊണ്ട് അൽ മസീഹ് ഖുർബാനുള്ളാഹി ഈസാ തന്നെയാണെന്ന് തെളിയിക്കുകയും ജൂദന്‍മാരെ വാക്കു മുട്ടിക്കുകയും ചെയ്തിരുന്നു.