അൽ അഫ് രാൽ 16
തസിമുള്ള
16 1ദെര്‍ബേ, ലിസ്ത്രാ എന്നീ സ്ഥലങ്ങളില്‍ പൗലോസ് എത്തിച്ചേര്‍ന്നു. ലിസ്ത്രായില്‍ തസിമുള്ള എന്നുപേരുള്ളഒരു സാഹബാനുണ്ടായിരുന്നു - ദീനിയായ ഒരു ജൂദസ്ത്രീയുടെ മകന് . എന്നാല്‍, അവന്റെ ബാപ്പ യുനാനിയായിരുന്നു. 2ലിസ്ത്രാ, ഇക്കോണിയം എന്നിവിടങ്ങളിലെ സഹോദരര്‍ക്ക് അവനെപ്പറ്റി നല്ല മതിപ്പുണ്ടായിരുന്നു. 3അവനെ തന്റെ കൂടെ കൊണ്ടുപോകാന്‍ പൗലോസ് തീരുമാനിച്ചു. ആ സ്ഥലങ്ങളിലുള്ള ജൂദരെ പരിഗണിച്ച് പൗലോസ് അവനു സുന്നത്ത്കര്‍മ്മം നടത്തി. എന്തെന്നാല്‍, അവന്റെ പിതാവ് യുനാനിയാണെന്ന് അവരെല്ലാവരും അറിഞ്ഞിരുന്നു. 4ജറുസലെമില്‍വച്ച് റസൂലുമാരും ജാമിയ്യായിലെ ശ്രേഷ്ഠന്മാരും എടുത്ത തീരുമാനങ്ങള്‍ അനുസരിക്കണമെന്ന് അവര്‍ നഗരങ്ങളിലൂടെ ചുറ്റിസഞ്ചരിക്കവേ അവിടെയുള്ളവരെ അറിയിച്ചു. 5തന്മൂലം ജാമിയ്യാകള്‍ ഈമാനില്‍ ശക്തിപ്പെടുകയും അവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയും ചെയ്തു.
ത്രോവാസിലെ ദര്‍ശനം
6ഏഷ്യയില്‍ കലാം തബലീഖ് ചെയ്യുന്നതില്‍ നിന്ന് റൂഹുൽ ഖുദ്ധൂസ് അവരെ പിന്തിരിപ്പിച്ചതുകൊണ്ട് അവര്‍ ഫ്രീജിയാ, ഗലാത്തിയാ എന്നിവിടങ്ങളിലൂടെ യാത്ര ചെയ്തു. 7മീസിയായ്ക്ക് അടുത്തു വന്നപ്പോള്‍ ബിഥീനിയായിലേക്കു പോകാന്‍ അവര്‍ ആഗ്രഹിച്ചു. എങ്കിലും റൂഹുള്ളാ അതിനനുവദിച്ചില്ല. 8തന്മൂലം, മീസിയാ പിന്നിട്ട് അവര്‍ ത്രോവാസിലേക്കു പോയി. 9രാത്രിയില്‍ പൗലോസിന് ഒരു ദര്‍ശനമുണ്ടായി: മക്കെദോനിയാക്കാരനായ ഒരുവന്‍ അവന്റെ മുമ്പില്‍ നിന്ന് ഇപ്രകാരം അഭ്യര്‍ഥിച്ചു: മക്കെദോനിയായിലേക്കു വന്ന് ഞങ്ങളെ സഹായിക്കുക. 10മക്കെദോനിയാക്കാരെ ഇഞ്ചീലിൻറെ സന്ദേശമറിയിക്കാന്‍ അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ ഞങ്ങളെ വിളിച്ചിരിക്കയാണെന്ന് അറിഞ്ഞ് അവന് ദര്‍ശനമുണ്ടായ ഉടനെ ഞങ്ങള്‍ അങ്ങോട്ടു പോകാന്‍ ഉദ്യമിച്ചു.
ലീദിയായുടെ മാനസാന്തരം
11ത്രോവാസില്‍ നിന്നു ഞങ്ങള്‍ കപ്പല്‍കയറി നേരിട്ട് സമോത്രാക്കേയിലേക്കു യാത്രചെയ്തു; അടുത്ത ദിവസം നെയാപോളിസിലേക്കും, 12അവിടെനിന്നു ഫിലിപ്പിയിലേക്കും പോയി. അതു മക്കെദോനിയായുടെ ആ ഭാഗത്തെ പ്രധാന നഗരവും റോമായുടെ അധികാരത്തിലുള്ള സ്ഥലവുമായിരുന്നു. കുറെ ദിവസം ഞങ്ങള്‍ ആ നഗരത്തില്‍ താമസിച്ചു. 13നഗരകവാടത്തിനു പുറത്ത് നദീതീരത്ത് ഒരു ദുആ കേന്ദ്രമുണ്ടെന്നു തോന്നിയതിനാല്‍ അവിടേക്കു ഞങ്ങള്‍ പോയി. ആ സ്ഥലത്തു വന്നുകൂടിയ സ്ത്രീകളോടു ഞങ്ങള്‍ അവിടെയിരുന്നു സംസാരിച്ചു. 14ഞങ്ങളുടെ വാക്കുകള്‍ കേട്ടവരുടെ കൂട്ടത്തില്‍ തിയത്തീറാ പട്ടണത്തില്‍ നിന്നു വന്ന പട്ടുവില്‍പനക്കാരിയും ദീനിയുമായ ലീദിയാ എന്ന സ്ത്രീയുമുണ്ടായിരുന്നു. പൗലോസ് പറഞ്ഞ കാര്യങ്ങള്‍ സ്വീകരിക്കാന്‍ റബ്ബുൽ ആലമീൻ അവളുടെ ഹൃദയം തുറന്നു. 15കുടുംബസമേതം സ്വിഗ്ബത്തുള്ള ത്വരീഖാ ഗുസൽ സ്വീകരിച്ച അവള്‍ ഞങ്ങളോടു പറഞ്ഞു: റബ്ബുൽ ആലമീൻ ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിൽ ഈമാൻ വെക്കുന്നവളായി എന്നെ നിങ്ങള്‍ ഗണിക്കുന്നെങ്കില്‍, ഇന്ന് എന്റെ ഭവനത്തില്‍ വന്നു താമസിക്കാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു. ഞങ്ങള്‍ അവള്‍ക്കു വഴങ്ങി.
പൗലോസ് കാരാഗൃഹത്തില്‍
16ഞങ്ങള്‍ ദുആ കേന്ദ്രത്തിലേക്കു പോകുമ്പോള്‍, ഭാവിഫലം പ്രവചിക്കുന്ന റൂഹ് ബാധിച്ച ഒരു അടിമപ്പെണ്‍കുട്ടിയെക്കണ്ടു. ഭാവിപ്രവചനം വഴി അവള്‍ തന്റെ യജമാനന്മാര്ക്കു വളരെ ആദായ മുണ്ടാക്കിയിരുന്നു. 17അവള്‍ പൗലോസിന്റെയും ഞങ്ങളുടെയും പിറകെ വന്നു വിളിച്ചുപറഞ്ഞു: ഈ മനുഷ്യര്‍ റബ്ബുൽ ആലമീനായ തമ്പുരാന്റെ ദാസരാണ്. അവര്‍ നിങ്ങളോടു രക്ഷയുടെ മാര്‍ഗം പ്രഘോഷിക്കുന്നു. 18പല ദിവസങ്ങള്‍ അവള്‍ ഇപ്രകാരം ചെയ്തു. പൗലോസിനെ ഇത് അസഹ്യപ്പെടുത്തി. അവന്‍ തിരിഞ്ഞ് അവളിലെ റൂഹിനോടു പറഞ്ഞു: അവളില്‍ നിന്നു പുറത്തുപോകാന്‍ കലിമത്തുള്ള ഈസാ അൽ മസിഹായുടെ നാമത്തില്‍ നിന്നോടു ഞാന്‍ ആജ്ഞാപിക്കുന്നു. തത്ക്ഷണം അതു പുറത്തുപോയി. 19അവളുടെ യജമാനന്മാര്, തങ്ങളുടെ ആദായമാര്‍ഗം നഷ്ടപ്പെട്ടുവെന്നു കണ്ടപ്പോള്‍, പൗലോസിനെയും സീലാസിനെയും പിടികൂടി, വലിച്ചിഴച്ച് പൊതുസ്ഥലത്ത് അധികാരികളുടെ മുമ്പില്‍ കൊണ്ടുവന്നു. 20അവര്‍ മജിലിസിനു മുമ്പില്‍ കൊണ്ടുവന്ന് ഇപ്രകാരം പറഞ്ഞു: ജൂദരായ ഇവര്‍ നമ്മുടെ നഗരത്തെ അ സ്വസ്ഥമാക്കുന്നു. 21റോമാക്കാരായ നമുക്കു നിയമപ്രകാരം അംഗീകരിക്കാനോ അനുഷ്ഠിക്കാനോ പാടില്ലാത്ത ആചാരങ്ങളെക്കുറിച്ച് ഇവര്‍ പ്രസംഗിച്ചു നടക്കുന്നു. 22ജനക്കൂട്ടം ഒന്നാകെ അവര്‍ക്കെതിരായി ഇളകി. വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റി അവരെ പ്രഹരിക്കാന്‍ ന്യായാധിപന്മാര് കല്പന നല്‍കി. 23അവര്‍ അവരെ വളരെയധികം പ്രഹരിച്ചതിനുശേഷം കാരാഗൃഹത്തിലടച്ചു; അവര്‍ക്കു ശ്രദ്ധാപൂര്‍വം കാവല്‍നില്‍ക്കാന്‍ പാറാവുകാരനു നിര്‍ദ്ദേശവും കൊടുത്തു. 24അവന് കല്‍പനപ്രകാരം അവരെ കാരാഗൃഹത്തിന്റെ ഉള്ളറയിലാക്കി കാലുകള്‍ക്ക് ആമം വച്ചു.
തടവറയിലെ അദ്ഭുതം
25അര്‍ധരാത്രിയോടടുത്ത് പൗലോസും സീലാസും കീര്‍ത്തനം പാടി അള്ളാഹുവിന് ഇബാദത്ത് ചെയ്യുകയായിരുന്നു. തടവുകാര്‍ അതു കേട്ടുകൊണ്ടിരുന്നു. 26പെട്ടെന്നു വലിയ ഒരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിത്തറ കുലുങ്ങി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാവരുടെയും ചങ്ങലകള്‍ അഴിഞ്ഞുവീണു. 27കാവല്ക്കാരന് ഉണര്‍ന്നപ്പോള്‍ കാരാഗൃഹ വാതിലുകള്‍ തുറന്നു കിടക്കുന്നതു കണ്ടു. തടവുകാരെല്ലാം രക്ഷപെട്ടുവെന്ന് വിചാരിച്ച് അവന് വാള് ഊരി ആത്മഹത്യയ്ക്കൊരുങ്ങി. 28എന്നാല്‍, പൗലോസ് വിളിച്ചുപറഞ്ഞു: സാഹസം കാണിക്കരുത്. ഞങ്ങളെല്ലാവരും ഇവിടെത്തന്നെയുണ്ട്. 29വിളക്കുകൊണ്ടുവരാന്‍ വിളിച്ചുപറഞ്ഞിട്ട് അവന്‍ അകത്തേക്കോടി. പേടിച്ചുവിറച്ച് അവന് പൗലോസിന്റെയും സീലാസിന്റെയും കാല്‍ക്കല്‍ വീണു. 30അവരെ പുറത്തേക്കു കൊണ്ടുവന്ന് അവന് ചോദിച്ചു:യജമാനന്മാരേ, രക്ഷപ്രാപിക്കാന്‍ ഞാന്‍ എന്തുചെയ്യണം? 31അവര്‍ പറഞ്ഞു: കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിൽ ഈമാൻ വെക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും. 32അവര്‍ അവനോടും അവന്റെ വീട്ടിലുള്ളവരോടും ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ കലാം പ്രസംഗിച്ചു. അവന് ആ രാത്രിതന്നെ അവരെ കൊണ്ടുപോയി അവരുടെ മുറിവുകള്‍ കഴുകി.
33അപ്പോള്‍ത്തന്നെ അവനും കുടുംബവും സ്വിഗ്ബത്തുള്ള ത്വരീഖാ ഗുസൽ സ്വീകരിക്കുകയുംചെയ്തു. 34അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന് അവര്‍ക്കു ഭക്ഷണം വിളമ്പി. റബ്ബുൽ ആലമീനില്‍ ഈമാൻ വെച്ചതുകൊണ്ട് അവനും കുടുംബാംഗങ്ങളും അത്യന്തം ആനന്ദിച്ചു. 35പ്രഭാതമായപ്പോള്‍ ന്യായാധിപന്മാര് ആ മനുഷ്യരെ വിട്ടയയ്ക്കുക എന്ന് കല്‍പിച്ചുകൊണ്ടു ഭടന്മാരെ അയച്ചു. 36കാവല്ക്കാരന് ഈ വിവരം പൗലോസിനെ അറിയിച്ചു:ന്യായാധിപന്മാര് നിങ്ങളെ വിട്ടയയ്ക്കണമെന്ന് കല്‍പിച്ചുകൊണ്ട് ആളയച്ചിരിക്കുന്നു; അതുകൊണ്ട്, ഇപ്പോള്‍ നിങ്ങള്‍ക്കു സമാധാനത്തോടെ പോകാം. 37എന്നാല്‍, പൗലോസ് അവരോടു പറഞ്ഞു: റോമാപ്പൗരന്മാരായ ഞങ്ങളെ വിചാരണ ചെയ്തു കുറ്റം വിധിക്കാതെ പരസ്യമായി പ്രഹരിച്ചതിനുശേഷം കാരാഗൃഹത്തിലടച്ചു. ഇപ്പോള്‍ ഞങ്ങളെ അവര്‍ രഹസ്യമായി വിട്ടയയ്ക്കുന്നുവോ? അതു പാടില്ല. അവര്‍ തന്നെ വന്ന് ഞങ്ങളെ വിട്ടയയ്ക്കട്ടെ. 38ഭടന്മാര് ഈ വിവരം ന്യായാധിപന്മാരെ അറിയിച്ചു. അവര്‍ റോമാപ്പൗരന്‍മാരാണെന്നു കേട്ടപ്പോള്‍ ന്യായാധിപന്മാര് ഭയപ്പെട്ടു. 39അതിനാല്‍, അവര്‍ വന്ന് അവരോടു ക്ഷമായാചനം ചെയ്യുകയും അവരെ പുറത്തുകൊണ്ടുവന്ന്, നഗരം വിട്ടുപോകണമെന്ന് അവരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. 40അവര്‍ കാരാഗൃഹത്തില്‍ നിന്നു പുറത്തുവന്ന് ലീദിയായുടെ വീട്ടിലേക്കുപോയി. സഹോദരരെക്കണ്ട് ഉപദേശങ്ങള്‍ നല്‍കിയതിനുശേഷം അവര്‍ അവിടെനിന്നുയാത്ര തിരിച്ചു.