അൽ അഫ് രാൽ 14  

താലൂത് ഇക്കോണിയത്തില്‍

14 1അവര്‍ ഇക്കോണിയത്തിലെ ജൂദരുടെ സിനഗോഗില്‍ പ്രവേശിച്ച് പ്രസംഗിച്ചു. ജൂദരും ഗ്രീക്കുകാരുമടങ്ങിയ ഒരു വലിയ ഗണം ഈമാൻ വെച്ചു. 2ഈമാൻ വെക്കാതിരുന്ന ജൂദര്‍ സഹോദരര്‍ക്കെതിരായി വിജാതീയരെ ഇളക്കുകയും അവരുടെ മനസ്‌സിനെ വിദ്വേഷം കൊണ്ടു നിറയ്ക്കുകയും ചെയ്തു. 3എങ്കിലും, അവര്‍ വളരെനാള്‍ അവിടെ താമസിച്ച്, കലിമത്തുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെപ്പറ്റി ധൈര്യപൂര്‍വം പ്രസംഗിച്ചു. അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അനുഗ്രഹം നല്‍കിക്കൊണ്ട് സയ്യിദിനാ കലിമത്തുള്ള ഈസാ അൽ മസീഹ് തന്റെ റഹമത്തിനാൽ കലാമിനു സാക്ഷ്യം നല്‍കി. 4എന്നാല്‍, നഗരത്തിലെ ജനങ്ങളുടെയിടയില്‍ ഭിന്നതയുണ്ടായി. ചിലര്‍ ജൂദരുടെ കൂടെയും ചിലര്‍ റസൂലുമാരുടെ കൂടെയും ചേര്‍ന്നു. 5അവരെ അപമാനിക്കാനും കല്ലെറിയാനുമുള്ള ഒരു നീക്കം വിജാതീയരുടെയും ജൂദരുടെയും അവരുടെ അധികാരികളുടെയും ഭാഗത്തുനിന്നുണ്ടായി. 6ഇതറിഞ്ഞ് അവര്‍ ലിക്കവോനിയായിലെ നഗരങ്ങളായ ലിസ്ത്രായിലേക്കും ദെര്‍ബേയിലേക്കും സമീപപ്രദേശങ്ങളിലേക്കും പലായനം ചെയ്തു. 7അവിടെ അവര്‍ ഇഞ്ചീൽ തബലീക്ക് ചെയ്തു കൊണ്ടിരുന്നു.

ലിസ്ത്രായില്‍

8കാലുകള്‍ക്കു സ്വാധീനമില്ലാത്ത ഒരുവന്‍ ലിസ്ത്രായില്‍ ഉണ്ടായിരുന്നു. ജന്‍മനാ മുടന്തനായിരുന്ന അവന് ഒരിക്കലും നടക്കാന്‍ കഴിഞ്ഞിരുന്നില്ല. 9താലൂത് പ്രസംഗിക്കുന്നത് അവന്‍ കേട്ടു. താലൂത് അവനെ സൂക്ഷിച്ചുനോക്കി. സൗഖ്യം പ്രാപിക്കാന്‍ തക്ക ഈമാൻ അവനുണ്ടെന്നു കണ്ട് താലൂത് 10ഉച്ചത്തില്‍ പറഞ്ഞു: എഴുന്നേറ്റ് കാലുറപ്പിച്ചു നില്‍ക്കുക. അവന്‍ ചാടിയെഴുന്നേറ്റു നടന്നു. 11താലൂത് ചെയ്ത ഈ പ്രവൃത്തി കണ്ട ജനക്കൂട്ടം ലിക്കവോനിയന്‍ ഭാഷയില്‍ ഉച്ചത്തില്‍ പറഞ്ഞു: ദേവന്‍മാര്‍ മനുഷ്യരൂപം ധരിച്ച് നമ്മുടെയിടയിലേക്ക് ഇറങ്ങിവന്നിരിക്കുന്നു. 12അവര്‍ ബാര്‍ണബാസിനെ സേവൂസെന്നും, താലൂത് പ്രധാന പ്രസംഗകനായിരുന്നതിനാല്‍ അവനെ ഹെര്‍മസ് എന്നും വിളിച്ചു. 13നഗരത്തിന്റെ മുമ്പിലുള്ള സേവൂസിന്റെ ക്‌ഷേത്രത്തിലെ പുരോഹിതന്‍ കാളകളും പൂമാലകളുമായി കവാടത്തിങ്കല്‍ വന്ന് ജനങ്ങളോടു ചേര്‍ന്നു ബലിയര്‍പ്പിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. 14ഇതറിഞ്ഞ് അപ്പസ്‌തോലന്‍മാരായ ബാര്‍ണബാസും താലൂതും വസ്ത്രം കീറി ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് വിളിച്ചുപറഞ്ഞു: 15ഹേ, മനുഷ്യരേ, നിങ്ങള്‍ ഈചെയ്യുന്നതെന്താണ്? ഞങ്ങളും നിങ്ങളെപ്പോലെതന്നെയുള്ള മനുഷ്യരാണ്. വ്യര്‍ഥമായ ഈ രീതികളില്‍നിന്ന്, അള്ളാഹുവിലേക്കു നിങ്ങള്‍ തിരിയണം എന്ന് ഞങ്ങള്‍ നിങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു. അവിടുന്നാണ് ആകാശവും ദുനിയാവും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്. 16കഴിഞ്ഞ തലമുറകളില്‍ എല്ലാ ജനതകളെയും സ്വന്തം മാര്‍ഗങ്ങളില്‍ സഞ്ചരിക്കാന്‍ അവിടുന്ന് അനുവദിച്ചു. 17എങ്കിലും, നന്‍മ പ്രവര്‍ത്തിക്കുകയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടമായ കാലാവസ്ഥയും നിങ്ങള്‍ക്കു പ്രദാനം ചെയ്യുകയും ആഹാരവും ആനന്ദവും നല്‍കി നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും ചെയ്തുകൊണ്ട് അവിടുന്നു തനിക്കു സാക്ഷ്യം നല്‍കിക്കൊണ്ടിരുന്നു. 18അവര്‍ ഇപ്രകാരം പറഞ്ഞു തങ്ങള്‍ക്കു ഇബാദത്ത് ചെയ്യുന്നതില്‍ നിന്നു ജനങ്ങളെ കഷ്ടിച്ചു പിന്‍തിരിപ്പിച്ചു.

19അന്ത്യോക്യായില്‍ നിന്നും ഇക്കോണിയത്തില്‍ നിന്നും അവിടെയെത്തിയ ജൂദന്‍മാര്‍ ജനങ്ങളെ പ്രേരിപ്പിച്ച് താലൂതിനെ കല്ലെറിയിച്ചു. മയ്യത്തായെന്നു വിചാരിച്ച് അവര്‍ അവനെ നഗരത്തിനു പുറത്തേക്കു വലിച്ചുകൊണ്ടുപോയി. 20എന്നാല്‍, ഹവാരിയൂങ്ങൾ അവനു ചുറ്റും കൂടിയപ്പോള്‍ അവന്‍ എഴുന്നേറ്റു പട്ടണത്തില്‍ പ്രവേശിച്ചു. അടുത്ത ദിവസം ബാര്‍ണബാസുമൊത്ത് അവന്‍ ദെര്‍ബേയിലേക്കു പോയി.

അന്ത്യോക്യായില്‍

21ആ നഗരത്തിലും അവര്‍ ഇഞ്ചീൽ തബലീക് ചെയ്ത് പലരെയും ശിഷ്യരാക്കി. അനന്തരം അവര്‍ ലിസ്ത്രായിലേക്കും ഇക്കോണിയത്തിലേക്കും അന്ത്യോക്യായിലേക്കും തിരിച്ചുചെന്നു. 22ഈമാനില്‍ നിലനില്‍ക്കണമെന്നും നിരവധി പീഡനങ്ങളിലൂടെ മാമലക്കത്തുൽ ഇലാഹില്‍ പ്രവേശിക്കണമെന്നും ഉപദേശിച്ചുകൊണ്ട് ഹവാരിയൂങ്ങളുടെ മനസ്‌സിനെ അവര്‍ ശക്തിപ്പെടുത്തി. 23അവര്‍ ജാമയ്യാകള്‍ തോറും ശ്രേഷ്ഠന്‍മാരെ നിയമിച്ച് ദുആയും നോമ്പും ചെയ്ത്, അവരെ തങ്ങള്‍ ഈമാൻ വെച്ച റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള വ സയ്യിദുൽ ഭഷ്ർനു സമര്‍പ്പിച്ചു.

24പിന്നീട് അവര്‍ പിസീദിയായിലൂടെ കടന്ന് പാംഫീലിയായില്‍ എത്തി. 25പെര്‍ഗായില്‍ കലാം തബലീക് ചെയ്തതിനുശേഷം അവര്‍ അത്താലിയായിലേക്കു പോയി. 26അവിടെനിന്ന് അന്ത്യോക്യായിലേക്കു കപ്പല്‍ കയറി. തങ്ങള്‍ നിര്‍വഹിച്ച ദൗത്യത്തിന് ആവശ്യമായിരുന്ന അള്ളാഹുവിൻറെ റഹമത്തിന് അവര്‍ ഭരമേല്‍പിക്കപ്പെട്ടത് അവിടെവച്ചാണല്ലോ. 27അവര്‍ അവിടെ എത്തിയപ്പോള്‍ ജാമിയ്യായെ വിളിച്ചുകൂട്ടി തങ്ങള്‍ മുഖാന്തരം അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്നും വിജാതീയര്‍ക്കു ഈമാന്റെ വാതില്‍ അവിടുന്ന് എങ്ങനെ തുറന്നു കൊടുത്തുവെന്നും വിശദീകരിച്ചു. 28പിന്നീട്, കുറെക്കാലത്തേക്ക് അവര്‍ ഹവാരീങ്ങളോടുകൂടെ അവിടെ താമസിച്ചു.


അടിക്കുറിപ്പുകൾ