2 തസിമുള്ള 3  

ദുഷ്ടന്മാരുടെ നാളുകള്‍

3 1ഒരു കാര്യം മനസ്സിലാക്കിക്കൊള്ളുക, അവസാനനാളുകളില്‍ ക്ലേശപൂര്‍ണ്ണമായ സമയങ്ങള്‍ വരും. 2അപ്പോള്‍ സ്വാര്‍ത്ഥ സ്‌നേഹികളും ധനമോഹികളും അഹങ്കാരികളും ഗര്‍വ്വിഷ്ഠരും കുഫ്രുകളും മാതാപിതാക്കന്മാരെ അനുസരിക്കാത്തവരും കൃതഘ്‌നരും വിശുദ്ധിയില്ലാത്തവരുമായ മനുഷ്യരുണ്ടാകും. 3അവര്‍ മനുഷ്യത്വമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും അപവാദം പറയുന്നവരും റൂഹാനി നിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മയെ വെറുക്കുന്നവരും 4വഞ്ചകരും എടുത്തുചാട്ടക്കാരും അഹന്തയുള്ളവരും അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലായെ സ്‌നേഹിക്കുന്നതിനുപകരം സുഖഭോഗങ്ങളില്‍ ആസക്തിയുള്ളവരുമായിരിക്കും. 5അവര്‍ ഭക്തിയുടെ ബാഹ്യരുപം നിലനിര്‍ത്തി കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നു നില്ക്കുക. 6അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തു കൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. 7ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്. എന്നാല്‍, സത്യത്തെപ്പറ്റിയുള്ള പൂര്‍ണ്ണ ജ്ഞാനത്തില്‍ എത്തിച്ചേരാന്‍ അവര്‍ക്കു കഴിവില്ല. 8യാന്നസ്സും യാംബ്രസ്സും മൂസായെ എതിര്‍ത്തതു പോലെ ഈ മനുഷ്യര്‍ സത്യത്തെ എതിര്‍ക്കുന്നു. അവര്‍ ദുഷിച്ച മനസ്സുള്ളവരും ഈമാൻ നിന്ദകരുമാണ്. 9എന്നാല്‍ അവര്‍ അധികം മുമ്പോട്ടു പോവുകയില്ല. മേല്പറഞ്ഞവരുടെ കാര്യത്തിലെന്ന പോലെ അവരുടെ മൗഢ്യം എല്ലാവര്‍ക്കും ബോധ്യമാകും.

10ഞാന്‍ പഠിപ്പിച്ച സത്യങ്ങളും എന്റെ ജീവിതരീതിയും ലക്ഷ്യവും ഈമാനും ക്ഷമയും സ്‌നേഹവും സ്‌ഥൈര്യവും നീ അടുത്തറിഞ്ഞിട്ടുണ്ടല്ലോ. 11ഞാന്‍ സഹിച്ച പീഡനങ്ങളും കഷ്ടപ്പാടുകളും അന്ത്യോക്യായിലും ഇക്കോണിയത്തിലും ലിസ്ത്രായിലും എനിക്കു സഹിക്കേണ്ടി വന്ന മര്‍ദ്ദനങ്ങളും നീ മനസ്സിലാക്കിയിട്ടുണ്ട്. അവയില്‍ നിന്നെല്ലാം റബ്ബുൽ ആലമീൻ എന്നെ രക്ഷിച്ചു. 12കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനോട് ഐക്യപ്പെട്ട് ഖുദ്ധൂസി ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും. 13അതേസമയം, ദുഷ്ടരും കപടനാട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധഃപതിക്കും. 14എന്നാല്‍ നിനക്ക് തഅലീം ലഭിച്ചതും ഉറപ്പായി ഈമാൻ വെച്ചിട്ടുള്ളതുമായ കാര്യങ്ങള്‍ ആരില്‍നിന്നാണു തഅലീം ലഭിച്ചതെന്നോര്‍ത്ത് അവയില്‍ സ്ഥിരമയി നില്ക്കുക. 15കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിലുള്ള ഈമാനിലൂടെ രക്ഷപ്രാപിക്കുന്നതിനു നിന്നെ ജ്ഞാനിയാക്കുന്ന ഖുദ്ധൂസി ലിഖിതങ്ങള്‍ നീ ബാല്യം മുതല്‍ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ. 16ഖുദ്ധൂസി ലിഖിതമെല്ലാം അള്ളാഹുവിനാൽ നിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റു തിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. 17ഇതുവഴി അള്ളാഹുവിൽ ഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്തനാവുകയും ചെയ്യുന്നു.


അടിക്കുറിപ്പുകൾ