2 തിസൈലോനിക്കൈ 2  

തിന്‍മയുടെ അജ്ഞാത ശക്തി

2 1നമ്മുടെ സയ്യിദിനാ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ പ്രത്യാഗമനത്തെയും അവന്റെ സന്നിധിയില്‍ നാം സമ്മേളിക്കുന്നതിനെയും പറ്റി സഹോദരരേ, ഞങ്ങള്‍ നിങ്ങളോടപേക്ഷിക്കുന്നു: 2റബ്ബുൽ ആലമീന്റെ ദിവസം വന്നുകഴിഞ്ഞുവെന്നു സൂചിപ്പിക്കുന്ന പ്രവചനത്താലോ പ്രസംഗത്താലോ ഞങ്ങളുടേതെന്ന് അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങള്‍ പെട്ടെന്നു ചഞ്ചല ചിത്തരും അസ്വസ്ഥരുമാകരുത്. 3ആരും നിങ്ങളെ ഒരു വിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആ ദിവസത്തിനു മുമ്പു വിശ്വാസ ത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. 4അള്ളാഹുവെന്നു വിളിക്കപ്പെടുന്നതോ ഇബാദത്തിൻറെ വിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ മഅബൂദാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ അള്ളാഹുവിന്റെ ബൈത്തുൽ ഇലാഹില്‍ സ്ഥാനം പിടിക്കും. 5ഞാന്‍ നിങ്ങളുടെ കൂടെയായിരുന്നപ്പോള്‍ ഇക്കാര്യം പറഞ്ഞത് ഓര്‍ക്കുന്നില്ലേ? 6സമയമാകുമ്പോള്‍ മാത്രം വെളിപ്പെടേണ്ടതിന് ഇപ്പോള്‍ അവനെ തടഞ്ഞു നിര്‍ത്തുന്നതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ. 7അരാജകത്വത്തിന്റെ അജ്ഞാത ശക്തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്. അവനെ തടഞ്ഞു നിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍ മാത്രം മതി, അവന്‍ പ്രത്യക്ഷപ്പെടും. 8റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹ് തന്റെ വായില്‍ നിന്നുള്ള നിശ്വാസം കൊണ്ട് അവനെ സംഹരിക്കുകയും തന്റെ പ്രത്യാഗമനത്തിന്റെ പ്രഭാപൂരത്താല്‍ അവനെ നാമാവശേഷമാക്കുകയും ചെയ്യും. 9സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, 10എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷ പ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടും കൂടെ ആയിരിക്കും. 11അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ അവരില്‍ ഉണര്‍ത്തും. 12തത്ഫലമായി സത്യത്തില്‍ ഈമാൻ വെക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും.

സ്ഥിരതയോടെ നില്‍ക്കുക

13എന്നാല്‍, റബ്ബുൽ ആലമീന്റെ വാത്‌സല്യഭാജനങ്ങളായ സഹോദരരേ, റൂഹുൽ ഖുദ്ധൂസ് മുഖേനയുള്ള വിശുദ്ധീകരണത്താലും സത്യത്തിലുള്ള ഈമാനാലും രക്ഷയ്ക്കുള്ള ആദ്യഫലമായി നിങ്ങളെ അള്ളാഹു സുബുഹാന തഅലാ തെരഞ്ഞെടുത്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ക്കു വേണ്ടി എപ്പോഴും അള്ളാഹുവിനു കൃതജ്ഞതയര്‍പ്പിക്കാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. 14നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ മഹത്വം നിങ്ങള്‍ക്കു ലഭിക്കുന്നതിനു വേണ്ടി ഞങ്ങളുടെ ഇഞ്ചീലിലൂടെ അവിടുന്നു നിങ്ങളെ വിളിച്ചു. 15അതിനാല്‍, സഹോദരരേ, ഞങ്ങള്‍ കലാം മുഖേനയോ കത്തു മുഖേനയോ നിങ്ങൾക്ക് തഅലീം തന്നിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുവിന്‍.

16നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹും, നമ്മെ സ്‌നേഹിക്കുകയും നമുക്കു തന്റെ ഫദുലുൽ ഇലാഹിയിലൂടെ നിത്യമായ ആശ്വാസവും നല്ല പ്രത്യാശയും നല്‍കുകയും ചെയ്ത നമ്മുടെ അൽ ഖാലിഖ് അള്ളാഹുവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും 17എല്ലാ സത്പ്രവൃത്തികളിലും സദ്‌ വചനങ്ങളിലും നിങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യട്ടെ.


അടിക്കുറിപ്പുകൾ