കൊലൊസ്സ്യർ 1  

സലാം

1 1അള്ളാഹുവിൻറെ ഹിതമനുസരിച്ച് ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിൻറെ സാഹബാനായ പൗലോസും സഹോദരനായ തിമോത്തേയോസും കൂടെ 2അൽമസീഹിൽ വിശുദ്ധരും വിശ്വാസികളുമായ കൊലോസോസിലെ സഹോദരര്‍ക്ക് എഴുതുന്നത്. റബ്ബുൽ ആലമീനായ തമ്പുരാനിൽ നിന്നു നിങ്ങള്‍ക്കു ഫദുലുള്ളാഹിയും സമാധാനവും ഉണ്ടാകട്ടെ!

ദുആയും കൃതജ്ഞതയും

3ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ദുആ ഇരക്കുമ്പോഴെല്ലാം നമ്മുടെ ഈസാ അൽ മസീഹിൻറെ റബ്ബുൽ ആലമീനായ തമ്പുരാന് നന്ദി പറയുന്നു. 4എന്തെന്നാല്‍, ജന്നത്തില്‍ നിങ്ങള്‍ക്കു വേണ്ടി നിക്ഷിപ്തമായിരിക്കുന്ന പ്രത്യാശമൂലം, ഈസാ അൽ സമീഹില്‍ നിങ്ങള്‍ക്കുള്ള ഈമാനെക്കുറിച്ചും നിങ്ങള്‍ക്ക് എല്ലാ വിശുദ്ധരോടുമുള്ള സ്‌നേഹത്തെക്കുറിച്ചും ഞങ്ങള്‍ കേട്ടിരിക്കുന്നു. 5നിങ്ങളോട് അറിയിക്കപ്പെട്ട ഇൻഞ്ചീലുൽ ഹഖ്, കലാമിൽ നിന്ന് ഈ പ്രത്യാശയെക്കുറിച്ചു മുമ്പുതന്നെ നിങ്ങള്‍ കേട്ടിട്ടുണ്ട്. 6നിങ്ങള്‍ ഇൻഞ്ചീൽ ശ്രവിക്കുകയും സത്യത്തില്‍ അള്ളാഹുവിന്റെ ഫദുലുള്ളാഹി പൂര്‍ണമായി മനസ്‌സിലാക്കുകയും ചെയ്തനാള്‍ മുതല്‍ ദുനിയാവില്‍ എല്ലായിടത്തുമെന്ന പോലെ നിങ്ങളുടെയിടയിലും അതു വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. 7ഞങ്ങളുടെ പ്രിയപ്പെട്ട സഹശുശ്രൂഷകന്‍ എപ്പഫ്രാസില്‍ നിന്നാണല്ലോ നിങ്ങള്‍ ഇതു ഗ്രഹിച്ചത്. നിങ്ങള്‍ക്കു വേണ്ടിയുള്ള ഈസാ അൽ മസീഹിന്റെ വിശ്വസ്തനായ ശുശ്രൂഷകനാണ് അവന്‍ . 8റൂഹാനിയിലുള്ള നിങ്ങളുടെ സ്‌നേഹത്തെക്കുറിച്ച് അവന്‍ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്.

ഈസാ അൽ മസീഹ് സൃഷ്ടിയുടെ മകുടം

9തന്‍മൂലം, അതെക്കുറിച്ചു കേട്ടനാള്‍ മുതല്‍ നിങ്ങള്‍ക്കു വേണ്ടി ദുആ ഇരക്കുന്നതിൽ നിന്നു ഞങ്ങള്‍ വിരമിച്ചിട്ടില്ല. നിങ്ങള്‍ പൂര്‍ണമായ ജ്ഞാനവും ദീനി അറിവും വഴി അള്ളാഹുവിൻറെ ഹിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകൊണ്ടു നിറയാന്‍ വേണ്ടിയാണു ഞങ്ങള്‍ ദുആ ഇരക്കുന്നത്. 10റബ്ബിനു യോജിച്ചതും അവിടുത്തേക്കു തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക് ഇടയാകട്ടെ. അതുവഴി നിങ്ങളുടെ എല്ലാ നല്ല പ്രവൃത്തികളും ഫലദായകമാവുകയും അള്ളാഹുവിനെക്കുറിച്ചുള്ള ജ്ഞാനത്തില്‍ നിങ്ങള്‍ അഭിവൃദ്ധിപ്പെടുകയും ചെയ്യും. 11സന്തോഷത്തോടെ എല്ലാം സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും അവിടുത്തെ മഹത്വത്തിന്റെ പ്രാഭവത്തിനനുസൃതമായി സര്‍വശക്തിയിലും നിങ്ങള്‍ ബലം പ്രാപിക്കട്ടെ. 12പ്രകാശത്തില്‍ വിശുദ്ധരോടൊപ്പം പങ്കുചേരാനുള്ള അവകാശത്തിനു നമ്മെ യോഗ്യരാക്കിയ റബ്ബിന് കൃതജ്ഞതയര്‍പ്പിക്കുവിന്‍. 13അന്ധകാരത്തിന്റെ ആധിപത്യത്തില്‍ നിന്ന് അവിടുന്നു നമ്മെ വിമോചിപ്പിച്ചു. അവിടുത്തെ മസീഹിൻറെ ഉമ്മത്തിലേക്കു നമ്മെ ആനയിക്കുകയും ചെയ്തു. 14അവനിലാണല്ലോ നമുക്കു രക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത്.

15അവന്‍ അദൃശ്യനായ അള്ളാഹുവിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതനുമാണ്. 16കാരണം, അവനില്‍ ജന്നത്തിലും ദുനിയാവുലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനു വേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. 17അവനാണ് എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു. 18അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസ്‌സാണ്. അവന്‍ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവരില്‍ നിന്നുള്ള ആദ്യജാതനുമാണ്. ഇങ്ങനെ എല്ലാകാര്യങ്ങളിലും അവന്‍ പ്രഥമസ്ഥാനീയനായി. 19എന്തെന്നാല്‍, അവനില്‍ സര്‍വ സമ്പൂര്‍ണതയും നിവസിക്കണമെന്നു അള്ളാഹുവിനു തിരുമനസ്‌സായി. 20ജന്നത്തിലും ദുനിയാവിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവൻറെ കുരിശിലെ ഖുർബാനി വഴി സമാധാനം സ്ഥാപിക്കുകയുംചെയ്തു.

വിശ്വാസ സ്ഥിരത

21ഒരിക്കല്‍ നിങ്ങള്‍ റബ്ബുൽ ആലമീനായ തമ്പുരാനില്‍ നിന്ന് അകന്നു ജീവിക്കുന്നവരും ദുഷ്പ്രവൃത്തികള്‍ വഴി മനസ്‌സില്‍ ശത്രുത പുലര്‍ത്തുന്നവരുമായിരുന്നു. 22എന്നാല്‍, ഇപ്പോള്‍ ഈസാ അൽ മസീഹ് തന്റെ ഖുർബാനി വഴി സ്വന്തം ഭൗതിക ശരീരത്തില്‍ നിങ്ങളെ അനുരഞ്ജിപ്പിച്ചിരിക്കുന്നു. അവിടുത്തെ മുമ്പില്‍ പരിശുദ്ധരും കുറ്റമറ്റവരും നിര്‍മലരുമായി നിങ്ങളെ സമര്‍പ്പിക്കുന്നതിനു വേണ്ടിയാണ് അവന്‍ ഇപ്രകാരം ചെയ്തത്. 23എന്നാല്‍, നിങ്ങള്‍ ശ്രവിച്ച ഇൻഞ്ചീൽ ഷരീഫ് നല്‍കുന്ന പ്രത്യാശയില്‍ നിന്നു വ്യതിചലിക്കാതെ സ്ഥിരതയോടും ദൃഢനിശ്ചയത്തോടും കൂടെ ദീനില്‍ നിങ്ങള്‍ നിലനില്‍ക്കേണ്ടിയിരിക്കുന്നു. ആകാശത്തിനു താഴെയുള്ള എല്ലാ സൃഷ്ടികളോടും ഇൻജീൽ ഷരീഫ് പ്രസംഗിക്കപ്പെട്ടിട്ടുണ്ട്. പൗലോസായ ഞാന്‍ അതിന്റെ ശുശ്രൂഷകനായി.

വിജാതീയർക്കുള്ള ശുശ്രൂഷ

24നിങ്ങളെ പ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെ പ്രതി ഈസാ അൽ മസീഹിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു. 25നിങ്ങള്‍ക്കു വേണ്ടി അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) എന്നെ ഭരമേല്‍പിച്ച ദൗത്യം വഴി ഞാന്‍ സഭയിലെ ഇമാമായി. കലാമത്തുള്ള പൂര്‍ണമായി വെളിപ്പെടുത്തുക എന്നതായിരുന്നു ആ ദൗത്യം. 26യുഗങ്ങളുടെയും തലമുറകളുടെയും ആരംഭം മുതല്‍ മറച്ചുവയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ അവിടുന്നു തന്റെ വിശുദ്ധര്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു. 27ഈ രഹസ്യത്തിന്റെ മഹത്വം വിജാതീയരുടെയിടയില്‍ എത്ര ശ്രേഷ്ഠമാണെന്ന് വിശുദ്ധര്‍ക്കു വ്യക്തമാക്കിക്കൊടുക്കാന്‍ അവിടുന്നു തീരുമാനിച്ചു. ഈ രഹസ്യമാകട്ടെ മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ഈസാ അൽ മസീഹ് നിങ്ങളിലുണ്ട് എന്നതുതന്നെ. 28അവനെയാണ് ഞങ്ങള്‍ പ്രഖ്യാപിക്കുന്നത്. എല്ലാ മനുഷ്യരെയും ഈസാ അൽ മസീഹിൽ പക്വത പ്രാപിച്ചവരാക്കാന്‍ വേണ്ടി ഞങ്ങള്‍ എല്ലാവര്‍ക്കും മുന്നറിയിപ്പു നല്‍കുകയും എല്ലാവരെയും സര്‍വവിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. 29ഈ ലക്ഷ്യം പ്രാപിക്കുന്നതിനു വേണ്ടിയത്രേ, അവന്‍ എന്നില്‍ ശക്തിയായി ഉണര്‍ത്തുന്ന ശക്തികൊണ്ടു ഞാന്‍ കഠിനമായി അധ്വാനിക്കുന്നത്.


അടിക്കുറിപ്പുകൾ