2 ശമൂവേൽ 19

שְׁמוּאֵל ב׳ (Shmuel Bet)

ദാവൂദ് ഉർശലീമിലേക്കു റുജൂ ആകുന്നു

19 1അബ്‌സലൂമിനെക്കുറിച്ചു മലിക്ക് ബുകാആക്കുന്നതായി യൂവാബ് കേട്ടു. 2മലിക്ക് തന്റെ ഇബ്നിനെക്കുറിച്ച് കആബത്തിലായിരിക്കുന്നു എന്ന് കേട്ടതുകൊണ്ട് അന്നത്തെ ഫലാഹ് ഖൌമിനും ദുഃഖമായിത്തീര്‍ന്നു. 3തോറ്റോടുന്നവരെപ്പോലെ ലജ്ജിച്ച് അവര്‍ മദീനത്തിലേക്കു പതുങ്ങിക്കയറി. 4മലിക്ക് വജ്ഹ് മറച്ച് ഉച്ചത്തില്‍ ബുകാഇലായി: എന്റെ ഇബ്നേ, അബ്‌സലൂമേ! അബ്‌സലൂമേ! എന്റെ ഇബ്നേ! 5അപ്പോള്‍ യൂവാബ് ഖസ്റില്‍ മലികിന്റെയടുക്കല്‍ച്ചെന്നു പറഞ്ഞു: അങ്ങയുടെയും അങ്ങയുടെ ഇബ്നത്തിബ്ൻമാരുടെയും സൌജമാരുടെയും ളർറത്തുകളുടെയും നഫ്സ് രക്ഷിച്ച അങ്ങയുടെ സകല ഖാദിമുമാരെയും അങ്ങ് ഇന്നു ലജ്ജിപ്പിച്ചിരിക്കുന്നു. 6അങ്ങയെ വെറുക്കുന്നവരെ അങ്ങു മുഹബത്ത് വെക്കുകയും, മഹബത്ത് വെക്കുന്നവരെ വെറുക്കുകയും ചെയ്യുന്നു. അങ്ങയുടെ റഈസുൽ ജുന്ദും ജുന്ദികളും അങ്ങേക്ക് ഒന്നുമല്ലെന്ന് അങ്ങ് ഇന്നു തെളിയിച്ചിരിക്കുന്നു. അബ്‌സലൂം ജീവിച്ചിരിക്കുകയും ഞങ്ങളെല്ലാവരും മയ്യിത്താവുകയും ചെയ്തിരുന്നെങ്കില്‍ അങ്ങേക്കു സുറൂറാകുമായിരുന്നുവെന്ന് ഇന്നു ഞാന്‍ അറഫാക്കുന്നു. 7അതുകൊണ്ട്, എഴുന്നേറ്റ് അങ്ങയുടെ ഖാദിമുകളോടു ദയവായി സംസാരിക്കുക, അങ്ങ് ഇതു ചെയ്യുന്നില്ലെങ്കില്‍ അവരില്‍ ഒരുവന്‍പോലും നാളെ സബാഹാകുമ്പോള്‍ അങ്ങയോടൊപ്പമുണ്ടാവില്ലെന്ന് റബ്ബുൽ ആലമീന്റെ ഇസ്മിൽ ഞാന്‍ ഖസം ചെയ്യുന്നു; അത് അങ്ങയുടെ ശബാബ് മുതല്‍ ഇന്നുവരെ അങ്ങേക്കു സംഭവിച്ചിട്ടുള്ള എല്ലാ ശർറുകളെയുംകാള്‍ ഭയങ്കരമായിരിക്കും. 8മലിക് എഴുന്നേറ്റു മദീന ബാബിങ്കല്‍ ഇസ്തിവാആയി. അതുകേട്ട് ഖൌമ് അവന്റെയടുക്കല്‍ കൂടി. ഇതിനിടെ ഇസ്രായീല്യര്‍ സ്വന്തം ബൈത്തുകളിലേക്ക് ഓടിപ്പോയിരുന്നു.

9ഇസ്രായീല്‍ ഖബീലകളിലെ അന്നാസ് പരസ്പരം പറഞ്ഞു: മലിക്ക് നമ്മെ അദുവ്വുകളില്‍നിന്നും ഫലസ്തീനികളില്‍നിന്നും രക്ഷിച്ചു. ഇപ്പോഴോ അബ്‌സലൂം നിമിത്തം അവന്‍ നാടുവിട്ട് ഓടിപ്പോയിരിക്കുന്നു. 10അബ്‌സലൂമിനെ നാം മലിക്കായി മസ്ഹ് ചെയ്തു. എന്നാല്‍, അവന്‍ ഹർബില്‍ കൊല്ലപ്പെട്ടിരിക്കുന്നു. ആകയാല്‍, ദാവൂദ് മലിക്കിനെ തിരികെ കൊണ്ടുവരാന്‍ ആരും ശ്രമിക്കാത്തതെന്ത്?

11ദാവൂദ് മലിക് കാഹിന്‍മാരായ സാദൂക്കിനും അബിയാസറിനും ഈ രിസാലത്ത് കൊടുത്തയച്ചു: യൂദാഅഫ്ളൽമാരോടു പറയുവിന്‍: ഇസ്രായീലിന്റെ മുഴുവന്‍ അഭിപ്രായം ഹദ്റത്തുൽ മലികിലെത്തിയിരിക്കേ, മലിക്കിനെ തിരികെ കൊണ്ടുപോകുന്നതില്‍ പിന്നിലാകുന്നതെന്ത്? 12എന്റെ അശീറത്തുകാരല്ലയോ നിങ്ങള്‍? എന്റെ അള്മില്‍നിന്നും ലഹ്മില്‍നിന്നുമുള്ളവര്‍? എന്നെ തിരികെ കൊണ്ടു പോകാന്‍ ഖാതിമത്തിലായി വരുന്നവര്‍ നിങ്ങളായിരിക്കണമോ? 13അമാസയോടു പറയുവിന്‍: നീ എന്റെ അള്മും ലഹ്മുമല്ലയോ? യൂവാബിന്റെ മകാനിൽ ഞാന്‍ നിന്നെ ജുന്ദിന്റെ റഈസാക്കുന്നില്ലെങ്കില്‍ ഇലാഹ് എന്നെ ശിക്ഷിച്ചുകൊള്ളട്ടെ! 14ദാവൂദിന്റെ വാക്കുകള്‍ യൂദായില്‍ സകലരുടെയും ഖൽബ് കവര്‍ന്നു. അങ്ങ് ഖാദിമുമാരോടുകൂടെ മടങ്ങിവരുക എന്ന് അവര്‍ അവനു രിസാലത്തയച്ചു. മലിക് ഉർദൂനിലേക്കു റാജിആയി വന്നു. 15അവനെ ഇസ്തിഖ്ബാൽ ചെയ്ത് നഹ്ർ കടത്തി കൊണ്ടുവരാന്‍ യൂദായിലെ അന്നാസ് ജില്‍ജാലില്‍ എത്തി.

16അവരോടൊപ്പം ബഹൂറിമില്‍ നിന്നുള്ള ബിൻയാമിന്‍ വംശത്തിൽ മൌലൂദായ ജീരയുടെ ഇബ്ൻ ശിമയി ദാവൂദിനെ മുലാഖാത്ത് ചെയ്യാൻ ബദ്ധപ്പെട്ടു ചെന്നു. 17ബിൻയാമിന്‍ ഖബീലക്കാരായ അൽഫ് പേരും അവനോടുകൂടെ ഉണ്ടായിരുന്നു. സാവൂലിന്റെ വീട്ടുകാര്യസ്ഥനായ സീബയും ഖംസത്ത അശറ അബ്ൻമാരോടും ഇശ്റൂന ഖാദിമീങ്ങളോടും കൂടെ ഉർദൂനില്‍ മലൂക്കി ഹദ്റത്തില്‍ എത്തി. 18മലിക്ബൈത്തിനെ ഇക്കരെ കടത്താനും അവന്റെ ഇഷ്ടം ചെയ്യാനും അവര്‍ നഹ്ർകടന്നു ചെന്നു. മലിക്ക് നഹ്ർ കടക്കാന്‍ തുടങ്ങവെ, ജീരയുടെ ഇബ്ൻ ശിമയി അവന്റെ അമാമിൽ താണുവീണു. 19അവന്‍ മലിക്കിനോടു പറഞ്ഞു: സയ്യിദേ, അങ്ങു ഉർശലീം വിട്ടുപോയ യൌമ് അബ്ദ് ചെയ്ത ജറീമത്ത് അങ്ങു ക്ഷമിക്കുകയും മറക്കുകയും ചെയ്യണമേ! അത് അങ്ങ് ഓര്‍ക്കരുതേ! 20അബ്ദിനു ശർറ് പറ്റിയെന്ന് അറിയുന്നു. അതുകൊണ്ട്‌ സയ്യിദിനെ മുലാഖാത്ത് ചെയ്യാൻ അബ്ദ് ഇതാ യൂസുഫിന്റെ ബൈത്തില്‍നിന്ന് എല്ലാവരിലും മുന്‍പേ വന്നിരിക്കുന്നു. 21സിറൂയയുടെ ഇബ്ൻ അബിശായി പറഞ്ഞു: റബ്ബുൽ ആലമീന്റെ മസീഹിനെ ലഅ്നത്ത് കൂറിയതുകൊണ്ട് ശിമയിയെ വധിക്കേണ്ടതല്ലേ? 22ദാവൂദ് പറഞ്ഞു: സിറൂയയുടെ ഇബ്ന്‍മാരേ, നിങ്ങള്‍ക്കെന്തു അംറ്? നിങ്ങള്‍ എനിക്കു ശല്യം ഉണ്ടാക്കാന്‍ നോക്കുന്നുവോ? ഇസ്രായീലില്‍ ആരെയെങ്കിലും ഇന്നു കത്ൽ ചെയ്യുകയോ? ഞാനിന്ന് ഇസ്രായീലിന്റെ മലിക്കാണ്. 23നീ മൌത്താവുകയില്ല എന്നു മലിക്ക് ശിമയിക്കു വാക്കു കൊടുത്തു.

24സാവൂലിന്റെ ഇബ്ന് മെഫിബൂശിത്ത് മലിക്കിനെ മുലാഖാത്ത് ചെയ്യാൻ വന്നു. മലിക്ക് ഉർശലീം വിട്ടുപോയി, തിരികെ സുരക്ഷിതനായി വരുന്നതുവരെ അവന്‍ പാദം കഴുകുകയോ ലിഹ് യത് ഒതുക്കുകയോ ലിബാസ് അലക്കുകയോ ചെയ്തിട്ടില്ലായിരുന്നു. 25മലിക്കിനെ മുലാഖാത്ത് ചെയ്യാൻ ഉർശലീമില്‍ നിന്ന് അവന്‍ എത്തിയപ്പോള്‍ മലിക്ക് സുആലാക്കി: മെഫിബൂശിത്ത്, നീ എന്നോടൊപ്പം പോരാഞ്ഞതെന്ത്? 26അവന്‍ പറഞ്ഞു: സയ്യിദേ, അബ്ദ് അർജാആണെന്ന് അങ്ങ് അറിയുന്നുവല്ലോ. അങ്ങയോടൊപ്പം പോരേണ്ടതിന് ഹിമാറിന് ജീനിയിടാന്‍ അബ്ദ് ഖാദിമിനോടു പറഞ്ഞു: എന്നാല്‍, അവന്‍ ചതിച്ചു. 27അവന്‍ സയ്യിദിനോട് അബ്ദിനെപ്പറ്റി നുണയും പറഞ്ഞു പിടിപ്പിച്ചു. എന്നാല്‍, അങ്ങ് അബ്ദിനു മലക്കിനെപ്പോലെയാണ്. അതുകൊണ്ട് മശീഅത്തുപോലെ ചെയ്തുകൊള്ളുക. 28അങ്ങയുടെ അമാമിൽ അബ്ദിന്റെ ഉസ്രത്ത് മുഴുവന്‍ മൌത്തിന് യോഗ്യര്‍ ആയിരുന്നു. എന്നാല്‍ അങ്ങയുടെ മാഇദയിൽ ഒജീനിക്കാന്‍ അബ്ദിന് മീറാസ് തന്നു. അങ്ങയോട് അപേക്ഷിക്കാന്‍ അബ്ദിനു മറ്റെന്താണുള്ളത്? 29മലിക് അവനോടു പറഞ്ഞു: നീ ഇനി ഒന്നും പറയണമെന്നില്ല. ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. നീയും സീബയും വസ്തു പങ്കിടുക. 30മെഫിബൂശിത്ത് മലിക്കിനോടു പറഞ്ഞു: അതു മുഴുവന്‍ അവന്‍ എടുത്തുകൊള്ളട്ടെ. അങ്ങ് സുരക്ഷിതനായി ഖസ്റില്‍ മടങ്ങിയെത്തിയല്ലോ! എനിക്കതുമതി.

31മലിക്കിനെ ഉർദൂന്‍ കടത്തിവിടാന്‍ ജിൽആദുകാരനായ ബര്‍സില്ലായി റൊജലിമില്‍നിന്നു വന്നു. 32അവന്‍ എണ്‍പതു വയസ്‌സുള്ള പടുവൃദ്ധനായിരുന്നു. വളരെ ഗനിയ്യായിരുന്ന അവനാണ് മലിക്കിനു മഹനയീമില്‍വച്ച് ത്വആം നല്‍കിയിരുന്നത്. 33മലിക് അവനോടു പറഞ്ഞു: എന്നോടുകൂടെ ഉർശലീമിലേക്കു വരുക, ഞാന്‍ നിന്നെ സംരക്ഷിച്ചുകൊള്ളാം. 34ബര്‍സില്ലായി മലിക്കിനോടു പറഞ്ഞു: ഞാനിനി എത്രനാള്‍ ജീവിച്ചിരിക്കും? പിന്നെ ഞാന്‍ മലികിനോടുകൂടെ ഉർശലീമിലേക്കു പോരുന്നതെന്തിന്? എനിക്കു ഉംറ് എണ്‍പതായി. 35ഖയ്റും ശർറും തിരിച്ചറിയാന്‍ കഴിവില്ല. ത്വആമിന്റിയും ശറാബിന്റെയും സ്വാദും അറിഞ്ഞുകൂടാ. റജുലിന്റേതായായാലും മർഅത്തിന്റേതായാലും ഗിനാകേട്ട് ആസ്വദിക്കാനും കഴിവില്ല. ഞാന്‍ തിരുമേനിക്കു സിഖലായിരിക്കും. 36ഇത്ര കബീറായ ഉജ്റത്ത് ഈ അബ്ദ് അർഹിക്കുന്നില്ല. അതുകൊണ്ട് ഉർദൂനിക്കരെ കുറെദൂരം മാത്രം ഞാന്‍ കൂടെപ്പോരാം. 37പിന്നെ മടങ്ങിപ്പോരാന്‍ അങ്ങ് എന്നെ അനുവദിക്കണം. എന്റെ സ്വന്തം മദീനത്തില്‍ ആബാഅ് ഉമ്ഹാത്തിന്റെ ഖബ്റിനരികില്‍ ഞാന്‍ വിശ്രമിച്ചുകൊള്ളട്ടെ. എന്നാല്‍, ഇതാ എന്റെ ഇബ്ൻ കിംഹാം. അവന്‍ അങ്ങയ്ക്ക് ഖിദ്മത്ത് ചെയ്യും. അവന്‍ തിരുമേനിയോടുകൂടെ പോരട്ടെ. അങ്ങേക്ക് ഇഷ്ടമുള്ളത് അവനു ചെയ്തുകൊടുത്താലും. 38മലിക് ഇജാബ ചെയ്തു: അതേ കിംഹാം എന്നോടുകൂടെ പോരട്ടെ. നിന്റെ മശീഅത്തുപോലെ ഞാന്‍ അവനു ചെയ്തുകൊടുക്കും. നീ ചോദിക്കുന്നതെന്തും ഞാന്‍ നിനക്കും ചെയ്തുതരും. 39ദാവൂദും സഹാബിമാരും ഉർദൂന്‍ കടന്നു. മലിക് ബര്‍സില്ലായിയെ തഖ്ബീലാക്കി അനുഗ്രഹിച്ചു. അവന്‍ സ്വന്തം ബൈത്തിലേക്കു മടങ്ങി. മലിക്ക് ജില്‍ജാലിലേക്കു പോയി. 40കിംഹാമും അവനോടൊപ്പമുണ്ടായിരുന്നു. യൂദായിലെ ജനവും ഇസ്രായീല്യരില്‍ പകുതിയും അകമ്പടി സേവിച്ചു.

41ഇസ്രായീല്യര്‍ വന്നു മലിക്കിനോടു സുആലാക്കി: യൂദായിലെ ഞങ്ങളുടെ അഖുമാര്‍ മലിക്കിനെയും ഉസ്രത്തിനെയും ഖിദ്മത്കാരെയും സിർറായി ഉർദൂന്‍ കടത്തിയതെന്ത്? 42യൂദായിലെ ഖൌമ് ഇസ്രായീല്യരോടു പറഞ്ഞു: മലിക്ക് ഞങ്ങളുടെ സ്വന്തമായതുകൊണ്ട് നിങ്ങള്‍ ക്‌ഷോഭിക്കുന്നതെന്തിന്? മലിക്കിന്റെ ചെലവിലാണോ ഞങ്ങളുടെ ത്വആം? അവന്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും ഹദിയ്യ തന്നോ? 43ഇസ്രായീല്യര്‍ അവരോടു പറഞ്ഞു: മലികില്‍ ഞങ്ങള്‍ക്ക് പത്ത് ഓഹരിയുണ്ട്. നിങ്ങള്‍ക്കുള്ളതിനെക്കാള്‍ കൂടുല്‍ മീറാസ്[a] 19:43 മീറാസ് - ഹഖ് ഞങ്ങള്‍ക്ക് ദാവൂദിലുണ്ട്. എന്നിട്ട് നിങ്ങള്‍ ഞങ്ങളെ അവഹേളിക്കുന്നോ? മലിക്കിനെ തിരികെ വരുത്തുന്ന അംറ് പറഞ്ഞത് ഞങ്ങളല്ലേ? എന്നാല്‍, യൂദായിലെ ജനത്തിന്റെ വാക്ക് ഇസ്രായീല്യരുടേതിനെക്കാള്‍ ഹാദ്ദായതായിരുന്നു.


അടിക്കുറിപ്പുകൾ