2 സഫ് വാൻ 3  

റബ്ബുൽ ആലമീന്റെ പ്രത്യാഗമനം

3 1പ്രിയപ്പെട്ടവരേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്ന രണ്ടാമത്തെ ലേഖനമാണല്ലോ ഇത്. ഈ രണ്ടു ലേഖനങ്ങളിലും ചില കാര്യങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടു നിങ്ങളുടെ നിഷ്‌കളങ്ക മനസ്സിനെ ഞാന്‍ ഉണര്‍ത്തുകയാണ്. 2മുഖദ്ദിസ്സായ അംബിയാ നബിമാരുടെ വചനങ്ങളും നിങ്ങളുടെ റസൂലുമാര്‍ വഴി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന റബ്ബുൽ ആലമീനായ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ കല്‍പനയും നിങ്ങള്‍ അനുസ്മരിക്കുവിന്‍. 3ആദ്യം തന്നെ നിങ്ങള്‍ ഇതു മനസ്സിലാക്കണം: അധമ വികാരങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്ന നിന്ദകര്‍ നിങ്ങളെ പരിഹസിച്ചുകൊണ്ട് അവസാന നാളുകളില്‍ പ്രത്യക്ഷപ്പെടും. 4അവര്‍ പറയും: അവന്റെ പ്രത്യാഗമനത്തെക്കുറിച്ചുള്ള മൌഊദ് എവിടെ? എന്തെന്നാല്‍, ഉപ്പാപ്പമാര്‍ നിദ്രപ്രാപിച്ച നാള്‍ മുതല്‍ സകല കാര്യങ്ങളും സൃഷ്ടിയുടെ ആരംഭത്തിലുണ്ടായിരുന്ന സ്ഥിതിയില്‍ തന്നെ തുടരുന്നല്ലോ. 5റബ്ബുൽ ആലമീന്റെ വചനത്താല്‍ സമാഅ് പണ്ടുതന്നെ ഉണ്ടായെന്നും 6അർള് വെള്ളത്തിലും വെള്ളത്താലും ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അന്നത്തെ ആ ദുനിയാവ് വെള്ളത്താല്‍ നശിച്ചുവെന്നും ഉള്ള ഹഖീഖത്ത് അവര്‍ വിസ്മരിക്കുന്നു. 7വിധിയുടെയും ദുഷ്ട ഇൻസാനിയത്തിന്റെ നാശത്തിന്റെയും യൌമില്‍, അഗ്‌നിക്ക് ഇരയാകേണ്ടതിന് ഇപ്പോഴുള്ള സമാഉം അർളും അതേ വചനത്താല്‍ത്തന്നെ സൂക്ഷിക്കപ്പെടുന്നു.

8പ്രിയപ്പെട്ടവരേ, റബ്ബുൽ ആലമീന്റെ മുമ്പില്‍ ഒരു യൌമിൽ അൽഫ് സിനീൻ പോലെയും അൽഫ് സിനീൻ ഒരു യൌമിൽ പോലെയുമാണ് എന്ന കാര്യം നിങ്ങള്‍ വിസ്മരിക്കരുത്. 9കാലവിളംബത്തെക്കുറിച്ചു ചിലര്‍ വിചാരിക്കുന്നതു പോലെ, റബ്ബുൽ ആലമീൻ തന്റെ മൌഊദുകൾ പാലിക്കുന്നതില്‍ താമസം വരുത്തുന്നില്ല. ആരും ഹലാക്കായി പോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതു കൊണ്ട്, നിങ്ങളോടു ദീര്‍ഘ ക്ഷമ കാണിക്കുന്നുവെന്നേയുള്ളൂ. 10റബ്ബുൽ ആലമീന്റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ സമാഅ് കബീറായ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂല പദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. അർളും അതിലുള്ള സമസ്തവും കത്തിനശിക്കും.

11ഇവയെല്ലാം നശ്വരമാകയാല്‍ വിശുദ്ധിയോടും അള്ളാഹുവിലുള്ള ഭക്തിയോടും കൂടെ ജീവിക്കുന്നതില്‍ നിങ്ങള്‍ എത്ര ശുഷ്‌കാന്തിയുള്ളവരായിരിക്കണം! 12സമാഅ് നാറില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, റബ്ബുൽ ആലമീന്റെ ആഗമന ദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍. 13അദ്ൽ നിവസിക്കുന്ന ജദീദായ സമാഉം ജദീദായ അർളും അവിടുത്തെ വാഗ്ദാന പ്രകാരം നാം കാത്തിരിക്കുന്നു.

14ആകയാല്‍ പ്രിയപ്പെട്ടവരേ, ഇവ പ്രതീക്ഷിച്ചുകൊണ്ട് കളങ്കവും കറയും ഇല്ലാതെ, സമാധാനത്തില്‍ കഴിയുന്നവരായി നിങ്ങള്‍ അവനു കാണപ്പെടാന്‍ വേണ്ടി ഉത്‌സാഹിക്കുവിന്‍. 15നമ്മുടെ റബ്ബുൽ ആലമീന്റെ ദീര്‍ഘക്ഷമ രക്ഷാകരമാണെന്നു കരുതിക്കൊള്ളുവിന്‍. നമ്മുടെ പിരിശപ്പെട്ട അഖുവായ ബുലൂസ് തനിക്കു ലഭിച്ച ജ്ഞാനമനുസരിച്ച് ഇക്കാര്യം തന്നെ നിങ്ങള്‍ക്ക് എഴുതിയിട്ടുണ്ടല്ലോ. 16ഈ വിഷയത്തെക്കുറിച്ചു പറയുമ്പോഴെല്ലാം, ഇങ്ങനെ തന്നെയാണ് എല്ലാ ലേഖനങ്ങളിലും അവന്‍ എഴുതിയിരിക്കുന്നത്. മനസ്സിലാക്കാന്‍ വിഷമമുള്ള ചില കാര്യങ്ങള്‍ അവയിലുണ്ട്. അറിവില്ലാത്തവരും ചഞ്ചല മനസ്‌കരുമായ ചിലര്‍, മറ്റു മുഖദ്ദിസ്സായ ലിഖിതങ്ങളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു. 17ആകയാല്‍ പ്രിയപ്പെട്ടവരേ, ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞുകൊണ്ട്, ശർറായവരുടെ തെറ്റിനെ അനുകരിച്ചു നിങ്ങള്‍ സ്‌ഥൈര്യം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. 18നമ്മുടെ റബ്ബുൽ ആലമീനും രക്ഷകനുമായ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ ഫദുലുൽ ഇലാഹിയിലും അവനെക്കുറിച്ചുള്ള അറിവിലും നിങ്ങള്‍ വളരുവിന്‍. അവന് ഇപ്പോഴും അബദിയായി മഹത്വമുണ്ടായിരിക്കട്ടെ! ആമീന്‍.


അടിക്കുറിപ്പുകൾ