2 സഫ്ആൻ 1  

അഭിവാദനം

1 1കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽമസീഹിന്റെ ദാസനും റസൂലുമായ സഫ്ആൻ കേഫാ, നമ്മുടെ അള്ളാഹുവിന്റെയും രക്ഷകനായ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽമസീഹിന്റെയും നീതിവഴി ഞങ്ങള്‍ സ്വീകരിച്ച ഈമാൻ തന്നെ സ്വീകരിച്ചവര്‍ക്ക് എഴുതുന്നത്. 2അള്ളാഹുവിനെയും നമ്മുടെ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽമസീഹിനെയും കുറിച്ചുള്ള പൂര്‍ണമായ പരിജ്ഞാനം മൂലം നിങ്ങളില്‍ ഫദുലുൽ ഇലാഹിയും സമാധാനവും വര്‍ധിക്കട്ടെ!

ഈസായി ഉമ്മത്തിലേക്കുള്ള വിളി

3തന്റെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെ വിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവന്റെ ശിഫാത്തുൽ ഇലാഹി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു. 4ദുരാശ മൂലം ദുനിയാവിലുണ്ടാകുന്ന വിനാശത്തില്‍ നിന്നു രക്ഷപെട്ടു അള്ളാഹുവിൻറെ സ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്, തന്റെ മഹത്വവും ഔന്നത്യവും വഴി അവിടുന്നു നിങ്ങള്‍ക്ക് അമൂല്യവും ശ്രേഷ്ഠവുമായ വാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുന്നു. 5ഇക്കാരണത്താല്‍ നിങ്ങളുടെ ഈമാൻറെ സുകൃതം കൊണ്ടും, 6സുകൃതത്തെ ജ്ഞാനംകൊണ്ടും, 7ജ്ഞാനത്തെ ആത്മസംയമനം കൊണ്ടും, ആത്മസംയമനത്തെ ക്ഷമ കൊണ്ടും, ക്ഷമയെ ഭക്തികൊണ്ടും, ഭക്തിയെ സഹോദര സ്‌നേഹം കൊണ്ടും, സഹോദര സ്‌നേഹത്തെ ഉപവികൊണ്ടും സമ്പൂര്‍ണമാക്കാന്‍ നന്നായി ഉത്‌സാഹിക്കുവിന്‍. 8ഇവ നിങ്ങളില്‍ ഉണ്ടായിരിക്കുകയും സമൃദ്ധമാവുകയും ചെയ്താല്‍, നിങ്ങള്‍ പ്രയോജന ശൂന്യരും ഫല രഹിതരുമാകാതിരിക്കാന്‍ നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽമസീഹിനെക്കുറിച്ചുള്ള പൂര്‍ണമായ അറിവു സഹായിക്കും. 9ഇവയില്ലാത്തവന്‍ അന്ധ നും ഹ്രസ്വദൃഷ്ടിയും, പഴയ പാപങ്ങളില്‍ നിന്നു ശുദ്ധീകരിക്കപ്പെട്ടു എന്ന കാര്യം വിസ്മരിക്കുന്നവനുമാണ്. 10ആകയാല്‍, സഹോദരരേ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്‌സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെ ചെയ്താല്‍ ഒരിക്കലും നിങ്ങള്‍ വീണു പോവുകയില്ല. 11നമ്മുടെ റബ്ബുൽ ആലമീനും രക്ഷകനുമായ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽമസീഹിന്റെ അനശ്വരമായ മാമലക്കത്തുള്ളായിലേക്ക് അനായാസം നിങ്ങള്‍ക്കു പ്രവേശനം ലഭിക്കുകയും ചെയ്യും.

12നിങ്ങള്‍ ഇക്കാര്യങ്ങള്‍ അറിയുകയും നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന സത്യത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നെങ്കിലും, അവയെക്കുറിച്ച് എപ്പോഴും നിങ്ങളെ ഞാന്‍ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും. 13ഞാന്‍ ഈ കൂടാരത്തില്‍ ആയിരിക്കുന്നിടത്തോളം കാലം, ഓര്‍മപ്പെടുത്തല്‍ വഴി നിങ്ങളെ ഉണര്‍ത്തുന്നത് ഉചിതമാണെന്നു കരുതുന്നു. 14എന്തെന്നാല്‍, നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽമസീഹ് എനിക്കു വെളിപ്പെടുത്തിത്തന്നിട്ടുള്ളതു പോലെ, കൂടാരത്തില്‍ നിന്നുള്ള എന്റെ വേര്‍പാടിന്റെ സമയം അടുത്തിരിക്കുന്നു. 15എന്റെ വേര്‍പാടിനു ശേഷവും നിങ്ങള്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കാന്‍ വേണ്ടതു ഞാന്‍ ചെയ്യും.

മഹത്വത്തിനു സാക്ഷികള്‍

16നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽമസീഹിന്റെ ശക്തിയെയും പ്രത്യാഗമനത്തെയും കുറിച്ചു ഞങ്ങള്‍ നിങ്ങളെ അറിയിച്ചതു കൗശലപൂര്‍വം മെനഞ്ഞെടുത്ത കല്‍പിത കഥകളെ വിശ്വസിച്ചതുകൊണ്ടല്ല; ഞങ്ങള്‍ അവന്റെ ശക്തി പ്രാഭവത്തിന്റെ ദൃക്‌സാക്ഷികളായതുകൊണ്ടാണ്. 17അബ്ബാ അൽ ഖാലിഖ് അള്ളാഹുവില്‍നിന്നു ബഹുമാനവും മഹത്വവും അവന്‍ സ്വീകരിച്ചു. ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന സ്വരം മഹിമ പ്രാഭവത്തില്‍ നിന്ന് അവന്റെ അടുത്തു വരുകയും ചെയ്തു. 18ജന്നത്തില്‍ നിന്നുണ്ടായ ആ സ്വരം ഞങ്ങള്‍ കേട്ടു. എന്തെന്നാല്‍, ഞങ്ങളും അവന്റെ കൂടെ വിശുദ്ധ മലയില്‍ ഉണ്ടായിരുന്നു. 19ഇങ്ങനെ അംബിയാ നബി വചനത്തെപ്പറ്റി ഞങ്ങള്‍ക്കു കൂടുതല്‍ ഉറപ്പു ലഭിച്ചിരിക്കുന്നു. പ്രഭാതം പൊട്ടിവിടരുകയും പ്രഭാത നക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദിക്കുകയും ചെയ്യുന്നതുവരെ, ഇരുളില്‍ പ്രകാശിക്കുന്ന ദീപത്തെ എന്നപോലെ അംബിയാ നബി വചനത്തെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. 20ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍: വിശുദ്ധ ലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. 21എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷിക ചോദനയാല്‍ രൂപം കൊണ്ടതല്ല; റൂഹുൽ ഖുദ്ധൂസിനാല്‍ പ്രചോദിതരായി അള്ളാഹുവിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്.


അടിക്കുറിപ്പുകൾ