2 ഖ്വോറാഫസ് 2
2 1ദുഃഖമുളവാക്കുന്ന മറ്റൊരു സന്ദര്‍ശനം വേണ്ടാ എന്നു ഞാന്‍ തീര്‍ച്ചയാക്കി. 2ഞാന്‍ നിങ്ങളെ ദുഃഖിപ്പിക്കുന്നെങ്കില്‍, ഞാന്‍ ദുഃഖിപ്പിച്ചവരല്ലാതെ മറ്റാരാണ് എന്നെ സന്തോഷിപ്പിക്കുവാനുള്ളത്? 3ഞാന്‍ വരുമ്പോള്‍ എനിക്കു സന്തോഷം നല്‍കേണ്ടവര്‍ എന്നെ ദുഃഖിപ്പിക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ എഴുതിയത്. എന്റെ സന്തോഷം നിങ്ങളോരോരുത്തരുടെയും സന്തോഷമായിരിക്കുമെന്നു നിങ്ങളെപ്പറ്റി എനിക്ക് ഉറപ്പുണ്ടായിരുന്നു. 4വലിയ ദുഃഖത്തോടും ഹൃദയവ്യഥയോടും വളരെ കണ്ണുനീരോടും കൂടി ഞാന്‍ നിങ്ങള്‍ക്ക് എഴുതിയത് നിങ്ങളെ ദുഃഖിപ്പിക്കുവാന്‍ വേണ്ടിയല്ല; മറിച്ച്, നിങ്ങളോടുള്ള എന്റെ സമൃദ്ധമായ സ്‌നേഹം അറിയിക്കാന്‍ വേണ്ടിയാണ്.
അപരാധിക്കു മാപ്പ്
5ദുഃഖമുളവാക്കിയവന്‍ എന്നെയല്ല ദുഃഖിപ്പിച്ചത്; ഒരു പരിധിവരെ - ഞാന്‍ മയപ്പെടുത്തിപ്പറയുകയാണ് - നിങ്ങളെല്ലാവരെയുമാണ്. 6അങ്ങനെയുള്ളവന് ഭൂരിപക്ഷം പേര്‍ നല്‍കുന്ന ഈ ശിക്ഷ ധാരാളം മതി. 7അതുകൊണ്ട്, അവന്‍ അഗാധ ദുഃഖത്തില്‍ നിപതിക്കാതിരിക്കുന്നതിനു നിങ്ങള്‍ അവനോടു ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയും ചെയ്യണം. 8നിങ്ങള്‍ക്ക് അവനോടുള്ള സ്‌നേഹത്തെക്കുറിച്ച് അവന് ഉറപ്പുവരുത്തണമെന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു. 9എല്ലാകാര്യങ്ങളിലും നിങ്ങള്‍ അനുസരണയുള്ളവരാണോ എന്നു പരീക്ഷിച്ചറിയുന്നതിനു വേണ്ടിയാണ് ഞാന്‍ എഴുതിയത്. 10നിങ്ങള്‍ ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു. ഞാന്‍ എന്തെങ്കിലും ക്ഷമിച്ചിട്ടുണ്ടെങ്കില്‍, അതു കലിമത്തുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ നാമത്തില്‍ നിങ്ങള്‍ക്കു വേണ്ടിയാണ്. 11ഇതു ഇബിലീസ് നമ്മെ കബളിപ്പിക്കാതിരിക്കേണ്ടതിനാണ്. അവന്റെ തന്ത്രങ്ങളെപ്പറ്റി നമ്മള്‍ അജ്ഞരല്ലല്ലോ.
ആകുലതയും ആശ്വാസവും
12കലിമത്തുള്ള ഈസാ അൽ മസീഹിന്റെ ഇഞ്ചീൽ പ്രസംഗിക്കാന്‍ ഞാന്‍ ത്രോവാസില്‍ ചെന്നപ്പോള്‍ റബ്ബുൽ ആലമീനാൽ എനിക്കായി ഒരു വാതില്‍ തുറക്കപ്പെട്ടു. 13എന്നാല്‍, എന്റെ സഹോദരനായ തീത്തോസിനെ അവിടെ കാണായ്കയാല്‍ എന്റെ മനസ്‌സിന് ഒരു സ്വസ്ഥതയുമുണ്ടായിരുന്നില്ല. അതിനാല്‍, ഞാന്‍ അവിടെയുള്ളവരോടു യാത്ര പറഞ്ഞിട്ട് മക്കെദോനിയായിലേക്കു പോയി.
14കലിമത്തുള്ള ഈസാ അൽ മസീഹില്‍ ഞങ്ങളെ എല്ലായ്‌പോഴും വിജയത്തിലെത്തിക്കുകയും അവനെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ സൗരഭ്യം ഞങ്ങള്‍ വഴി എല്ലായിടത്തും പരത്തുകയും ചെയ്യുന്ന അള്ളാഹുവിനു സ്തുതി! 15എന്തുകൊണ്ടെന്നാല്‍, രക്ഷിക്കപ്പെടുന്നവരുടെയിടയിലും ശിക്ഷിക്കപ്പെടുന്നവരുടെയിടയിലും ഞങ്ങള്‍ അള്ളാഹുവിനു കലിമത്തുള്ള ഈസാ അൽ മസീഹിന്റെ പരിമളമാണ്. 16ഒരുവനു മരണത്തില്‍ നിന്നു മരണത്തിലേക്കുള്ള സൗരഭ്യവും അപരനു ഹയാത്തില്‍ നിന്നു ഹയാത്തിലേക്കുള്ള സൗരഭ്യവും. ഇവയ്‌ക്കെല്ലാം കെല്പുള്ളവന്‍ ആരാണ്? 17അള്ളാഹുവിൻറെ വചനത്തില്‍ മായം ചേര്‍ത്തു കച്ചവടം ചെയ്യുന്ന അനേകരുണ്ട്. അവരെപ്പോലെയല്ല ഞങ്ങള്‍. മറിച്ച്, അള്ളാഹുവിൻറെ സന്നിധിയില്‍ വിശ്വസ്തരും അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലയാൽ നിയോഗിക്കപ്പെട്ടവരുമെന്ന നിലയില്‍ കലിമത്തുള്ള ഈസാ അൽ മസീഹില്‍ ഞങ്ങള്‍ സംസാരിക്കുന്നു.