2 ഖ്വോറാഫസ് 10  

പൗലോസിന്റെന്യായവാദം

10 1അടുത്തായിരിക്കുമ്പോള്‍ വിനീതനും അകന്നിരിക്കുമ്പോള്‍ തന്‍റടിയുമെന്ന് നിങ്ങള്‍ കരുതുന്ന പൗലോസായ ഞാന്‍ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ സൗമ്യതയുടെയും ശാന്തതയുടെയും പേരില്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. 2ഞങ്ങളെ ജഡികന്‍മാരായി കരുതുന്ന ചിലരുണ്ട്. അവരെ ധീരമായി നേരിടാമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. എന്നാല്‍, നിങ്ങളുടെ അടുത്തുവരുമ്പോള്‍ എന്റെ ധൈര്യം പ്രകടിപ്പിക്കാന്‍ ഇടവരുത്തരുതേ എന്ന് അഭ്യര്‍ഥിക്കുന്നു. 3ഞങ്ങള്‍ ജീവിക്കുന്നതു ജഡത്തിലാണെങ്കിലും ജഡിക പോരാട്ടമല്ല ഞങ്ങള്‍ നടത്തുന്നത്. 4എന്തുകൊണ്ടെന്നാല്‍, ഞങ്ങളുടെ സമരായുധങ്ങള്‍ ജഡികമല്ല; ദുര്‍ഗമങ്ങളായ കോട്ടകള്‍ തകര്‍ക്കാന്‍ അള്ളാഹുവില്‍ അവ ശക്തങ്ങളാണ്. 5അള്ളാഹുവിനെപ്പറ്റിയുള്ള അറിവിനെതിരായ വാദമുഖങ്ങളെയും ഔദ്ധത്യപൂര്‍ണമായ എല്ലാ പ്രതിബന്ധങ്ങളെയും ഞങ്ങള്‍ തകര്‍ക്കുകയും കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനെ അനുകരിക്കേണ്ടതിന് എല്ലാ ചിന്താഗതികളെയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു. 6നിങ്ങള്‍ പൂര്‍ണമായി അനുസരിക്കുന്നവരായതിനു ശേഷം അനുസരിക്കാത്തവരെ ശിക്ഷിക്കാന്‍ ഞങ്ങള്‍ സന്നദ്ധരായിരിക്കുകയാണ്.

7നിങ്ങള്‍ കണ്‍മുമ്പിലുള്ളതു കാണുക. ആരെങ്കിലും താന്‍ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനുള്ളവനാണെന്നു ദൃഢമായി വിശ്വസിക്കുന്നെങ്കില്‍, ഞങ്ങളും അവനെപ്പോലെ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനുള്ളവരാണെന്നു മനസ്‌സിലാക്കിക്കൊള്ളട്ടെ. 8ഞങ്ങളുടെ അധികാരത്തെപ്പറ്റി ഞാന്‍ കുറച്ചധികം പ്രശംസിച്ചാലും അതില്‍ എനിക്കു ലജ്ജിക്കാനില്ല. നിങ്ങളെ പടുത്തുയര്‍ത്താനാണ്, നശിപ്പിക്കാനല്ല, റബ്ബുൽ ആലമീൻ ഞങ്ങള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്. 9ലേഖനത്തിലൂടെ നിങ്ങളെ ഭയപ്പെടുത്തുന്നവനായി എന്നെ നിങ്ങള്‍ കണക്കാക്കരുത്. 10എന്തെന്നാല്‍, ചിലര്‍ പറയുന്നു: അവന്റെ ലേഖനങ്ങള്‍ ഈടുറ്റതും ശക്തവുമാണ്. എന്നാല്‍, അവന്റെ ശാരീരികസാന്നിധ്യം അശക്തവും ഭാഷണം മനസ്‌സിലേശാത്തതുമാണ്. 11അകലെയായിരിക്കുമ്പോള്‍ ലേഖനത്തിലൂടെ പറയുന്നതുതന്നെയാണ് അടുത്തായിരിക്കുമ്പോള്‍ ഞങ്ങൾ പ്രവര്‍ത്തിക്കുന്നത് എന്ന് ഇക്കൂട്ടര്‍ ധരിക്കട്ടെ. 12ആത്മപ്രശംസ നടത്തുന്നവരുടെ ഗണത്തില്‍പ്പെടാനോ ഞങ്ങളെ അവരോടു താരതമ്യം ചെയ്യാനോ ഞങ്ങള്‍ തുനിയുന്നില്ല. പരസ്പരം അളക്കാനും തുലനം ചെയ്യാനും സാഹസപ്പെടുന്ന വിഡ്ഢികളാണ് അവര്‍.

13ഞങ്ങള്‍ അതിരുകടന്ന് ആത്മപ്രശംസ ചെയ്യുകയില്ല. അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ ഞങ്ങള്‍ക്കു നിശ്ചയിച്ചു തന്നിട്ടുള്ള പരിധി ഞങ്ങള്‍ പാലിക്കും. ആ പരിധിയില്‍ നിങ്ങളും ഉള്‍പ്പെടുന്നു. 14നിങ്ങളുടെ അടുത്ത് എത്തിയിട്ടില്ലാത്തവരെപ്പോലെ കൈയെത്തിച്ചു പിടിക്കാന്‍ ഉദ്യമിക്കുകയല്ല. കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ ഇഞ്ചീലുമായി നിങ്ങളുടെയടുത്തു വന്നതു ഞങ്ങളാണല്ലോ. 15അന്യരുടെ പ്രയങ്ങളുടെ ഫലം സ്വായത്തമാക്കി അതിരുകവിഞ്ഞ് അഹങ്കരിക്കുന്നവരല്ല ഞങ്ങള്‍. നിങ്ങളുടെ ഈമാൻ വര്‍ധിക്കുന്നതനുസരിച്ച്, നിങ്ങളുടെയിടയില്‍ ഞങ്ങളുടെ അധികാരമണ്‍ഡലം പൂര്‍വോപരി വികസിക്കുമെന്നാണ് ഞങ്ങളുടെ പ്രത്യാശ. 16അപ്പോള്‍, അന്യന്റെ വയലില്‍ച്ചെയ്ത ജോലികളെപ്പറ്റി പ്രശംസിക്കാതെ, നിങ്ങള്‍ക്കപ്പുറമുള്ള സ്ഥലങ്ങളില്‍ ഇഞ്ചീൽ തബിലീഖ് ചെയ്യാൻ ഞങ്ങള്‍ക്കു കഴിയും. 17അഭിമാനിക്കുന്നവന്‍ റബ്ബുൽ ആലമീനിൽ അഭിമാനിക്കട്ടെ. 18എന്തെന്നാല്‍, തന്നെത്തന്നെ പ്രശംസിക്കുന്നവനല്ല, റബ്ബുൽ ആലനീൻ പ്രശംസിക്കുന്നവനാണ് സ്വീകാര്യന്‍.


അടിക്കുറിപ്പുകൾ