2 ഖ്വോറാഫസ് 1  

അഭിവാദനം

1 1അള്ളാഹുവിൻറെ തിരുമനസ്‌സാല്‍ കലിമത്തുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ റസൂലായ പൗലോസും സഹോദരന്‍ തസീമുള്ളയും ഖോറാഫസിലുള്ള അള്ളാഹുവിന്റെ ജാമിയ്യയ്ക്കും അക്കായിയായിലെങ്ങുമുള്ള മുഅ്മിനീൻ വിശ്വാസികൾക്കും എഴുതുന്നത്.

2നമ്മുടെ അബ്ബാ സുബ്ഹാനള്ളായില്‍ നിന്നും കലിമത്തുള്ള ഈസാ അൽ മസീഹില്‍ നിന്നും നിങ്ങള്‍ക്കു ഫദുലുൽ ഇലാഹും സമാധാനവും.

സഹനത്തിലൂടെ സമാശ്വാസം

3നമ്മുടെ കലിമത്തുള്ള ഈസാ അൽ മസീഹിന്റെ അബ്ബാ സുബുഹാനള്ളാ, അബ്ബാ റഹമത്തുള്ള സകല സമാശ്വാസത്തിന്റെയും മഅബൂദുമായവന്‍ വാഴ്ത്തപ്പെട്ടവനാകട്ടെ! 4അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ ഞങ്ങള്‍ക്കു നല്‍കുന്ന സാന്ത്വനത്താല്‍ ഓരോ തരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ ശക്തരാകേണ്ടതിനും, ഞങ്ങള്‍ അള്ളാഹുവില്‍ നിന്ന് അനുഭവിക്കുന്ന അതേ ആശ്വാസം തന്നെ അവരും അനുഭവിക്കേണ്ടതിനും അവിടുന്നു ഞങ്ങളെ എല്ലാ ക്‌ളേശങ്ങളിലും സമാശ്വസിപ്പിക്കുന്നു. 5കലിമത്തുള്ള ഈസാ അൽ മസീഹിന്റെ സഹനങ്ങളില്‍ ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നതു പോലെ കലിമത്തുള്ള ഈസാ അൽ മസീഹിന്റെ സമാശ്വാസത്തിലും ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നു. 6ഞങ്ങള്‍ ക്ലേശങ്ങളനുഭവിക്കുന്നെങ്കില്‍ അതു നിങ്ങളുടെ സമാശ്വാസത്തിനും രക്ഷയ്ക്കും വേണ്ടിയാണ്; ഞങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നെങ്കില്‍ അതു നിങ്ങളുടെ ആശ്വാസത്തിനു വേണ്ടിയാണ്, ഞങ്ങള്‍ സഹിക്കുന്ന പീഡകള്‍തന്നെ നിങ്ങളും ക്ഷമയോടെ സഹിക്കുന്നതിന് നിങ്ങള്‍ക്കു ശക്തി ലഭിക്കുന്നതിനു വേണ്ടിയാണ്. 7ഞങ്ങള്‍ക്കു നിങ്ങളില്‍ ഉറച്ച പ്രത്യാശയുണ്ട്. ഞങ്ങളുടെ ക്ലേശങ്ങളില്‍ നിങ്ങള്‍ പങ്കുചേരുന്നതു പോലെ ഞങ്ങളുടെ സമാശ്വാസത്തിലും നിങ്ങള്‍ പങ്കുചേരും എന്നു ഞങ്ങള്‍ക്കറിയാം.

8സഹോദരരേ, ഏഷ്യയില്‍ ഞങ്ങള്‍ അനുഭവിച്ച ക്ലേശങ്ങളെപ്പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. മരണഭയം ഉണ്ടാകത്തക്കവിധം അത്രമാത്രം കഠിനമായും ദുസ്‌സഹമായും ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടു. 9മാത്രമല്ല, ഞങ്ങള്‍ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നെന്നു ഞങ്ങള്‍ക്കു തോന്നി. എന്നാല്‍, ഇത് ഞങ്ങള്‍ ഞങ്ങളില്‍തന്നെ ആശ്രയിക്കാതെ, മരിച്ചവരെ ഉയിര്‍പ്പിക്കുന്ന അള്ളാഹുവില്‍ ആശ്രയിക്കുന്നതിനു വേണ്ടിയായിരുന്നു. 10അത്ര ഗൗരവമേറിയ ഒരു വിപത്തില്‍ നിന്നു അള്ളാഹു സുബുഹാന തഅലാ ഞങ്ങളെ രക്ഷിച്ചു; തുടര്‍ന്നും രക്ഷിക്കും; രക്ഷിക്കുമെന്ന് ഞങ്ങള്‍ അവനില്‍ പ്രത്യാശിക്കുകയും ചെയ്യുന്നു. 11ഞങ്ങള്‍ക്കു വേണ്ടിയുള്ള ദുആകള്‍ വഴി നിങ്ങള്‍ ഞങ്ങളെ സഹായിക്കണം. അങ്ങനെ, അനേകരുടെ ദുആയുടെ ഫലമായി ഞങ്ങള്‍ക്കു ലഭിച്ച ബർക്കത്തിന് അനേകമാളുകള്‍ ഞങ്ങളെപ്രതി സ്‌തോത്രമര്‍പ്പിക്കാന്‍ ഇടയാകട്ടെ.

സന്ദര്‍ശനം മാറ്റിവയ്ക്കുന്നു

12ഞങ്ങള്‍ ലോകത്തില്‍, പ്രത്യേകിച്ചു നിങ്ങളുടെയിടയില്‍, വിശുദ്ധിയോടും പരമാര്‍ഥതയോടും കൂടെ വ്യാപരിച്ചു എന്ന മനസ്‌സാക്ഷിയാണ് ഞങ്ങളുടെ അഭിമാനം. അതു ഭൗതിക ജ്ഞാനത്താലല്ല, ഫദുലുൽ ഇലാഹിനാലാണു സാധിച്ചത്. 13നിങ്ങള്‍ക്കു വായിക്കാനും മനസ്‌സിലാക്കാനും സാധിക്കുന്നതൊഴിച്ചു മറ്റൊന്നും ഞങ്ങള്‍ എഴുതുന്നില്ല. 14ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ ഭാഗികമായി മനസ്‌സിലാക്കുന്നതു പോലെ, നമ്മുടെ കലിമത്തുള്ള ഈസാ അൽ മസീഹിന്റെ ദിനത്തില്‍ നിങ്ങള്‍ ഞങ്ങളുടെ അഭിമാനവും ഞങ്ങള്‍ നിങ്ങളുടെ അഭിമാനവുമാണെന്നു നിങ്ങള്‍ സമ്പൂര്‍ണമായും ഗ്രഹിക്കുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.

15ഈ ഈമാനോടെയാണ്, നിങ്ങള്‍ക്കു വീണ്ടും ഫദുലുള്ളാഹി ലഭിക്കേണ്ടതിന് നിങ്ങളുടെ അടുത്തുവരാമെന്നു ഞാന്‍ നേരത്തെ നിശ്ചയിച്ചത്. 16മക്കെദോനിയായ്ക്കു പോകുന്ന വഴി നിങ്ങളെ സന്ദര്‍ശിക്കണമെന്നും, അവിടെനിന്നു നിങ്ങളുടെ അടുത്തു തിരിച്ചെത്തണമെന്നും അവിടെ നിന്ന് നിങ്ങള്‍ എന്നെ യൂദയായിലേക്കു യാത്രയയയ്ക്കണമെന്നും ആയിരുന്നു എന്റെ ആഗ്രഹം. 17എന്റെ ഈ തീരുമാനത്തില്‍ ഞാന്‍ ഉറപ്പില്ലാത്തവനായിരുന്നുവോ? ഒരേ സമയം അതേ എന്നും അല്ല എന്നും പറയാന്‍ മുതിരുന്ന ലൗകിക മനുഷ്യനെപ്പോലെയാണോ ഞാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്? 18നിങ്ങളോടുള്ള ഞങ്ങളുടെ വാക്കുകള്‍ ഒരേ സമയം അതേ എന്നും അല്ല എന്നും ആയിരുന്നില്ല എന്നതിനു വിശ്വസ്തനായ അള്ളാഹു സുബുഹാന തഅലാ സാക്ഷിയാണ്. 19എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെയിടയില്‍ ഞങ്ങള്‍, ഞാനും സില്‍വാനോസും തസീമുള്ളയും, പ്രസംഗിച്ച ഹബീബുള്ള അൽ ഖരീബുൻ വ കലിമത്തുള്ള ഈസാ അൽ മസീഹിന്റെ അതേയും അല്ലയും ആയിരുന്നില്ല. എല്ലായ്‌പോഴും അതേ തന്നെ ആയിരുന്നു. 20അള്ളാഹു സുബുഹാന തഅലായുടെ സകല വാഗ്ദാനങ്ങളും അല്‍ മസീഹിൽ അതേ എന്നുതന്നെ. അതുകൊണ്ടുതന്നെയാണു അള്ളാഹുവിൻറെ മഹത്വത്തിന് അവന്‍ വഴി ഞങ്ങള്‍ ആമേന്‍ പറയുന്നത്. 21ഞങ്ങളെ നിങ്ങളോടു കൂടെ കലിമത്തുള്ള ഈസാ അൽ മസീഹില്‍ സ്ഥാപിച്ചിരിക്കുന്നതും അഭിഷേകം ചെയ്തിരിക്കുന്നതും അള്ളാഹു സുബുഹാന തഅലായാണ്. 22അവിടുന്ന് നമ്മില്‍ തന്റെ മുദ്രപതിക്കുകയും അച്ചാരമായിട്ടു റൂഹുൽ ഇലാഹിനെ നമ്മുടെ ഹൃദയങ്ങളിലേക്കു പകരുകയും ചെയ്തിരിക്കുന്നു.

23നിങ്ങളുടെ ഗുണത്തിനു വേണ്ടിയാണ് ഞാന്‍ ഖ്വോറാഫസിലേക്കു വരാതിരുന്നത്. ഇതിന് എന്റെ ജീവനെച്ചൊല്ലി അള്ളാഹു സുബുഹാന തഅലായെ ഞാന്‍ സാക്ഷിയാക്കുന്നു. 24നിങ്ങളുടെ ഈമാനിന്‍ മേല്‍ ഞങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നില്ല. നിങ്ങള്‍ ഈമാനിൽ സ്ഥിരതയുള്ളവരായതു കൊണ്ടു നിങ്ങളുടെ സന്തോഷത്തിനു വേണ്ടി ഞങ്ങള്‍ നിങ്ങളോടൊത്തു ജോലിചെയ്യുന്നു.


അടിക്കുറിപ്പുകൾ