1 തസിമുള്ള 5  

Πρὸς Τιμόθεον Αʹ (Pros Timotheon A)

പെരുമാറ്റക്രമം

5 1നിന്നെക്കാള്‍ പ്രായമുള്ളവനെ ശകാരിക്കരുത്. അവനെ പിതാവിനെപ്പോലെയും യുവാക്കന്മാരെ സഹോദരന്മാരെപ്പോലെയും 2പ്രായം ചെന്ന മർഅത്തുകളെ മാതാക്കളെപ്പോലെയും യുവതികളെ നിര്‍മ്മലതയോടെ സഹോദരിമാരെപ്പോലെയും ഇഅ്തിബാറാക്കി ഉപദേശിക്കുക.

വിധവകളെക്കുറിച്ച്

3ഹഖീഖത്തില്‍ വിധവകളായിരിക്കുന്നവരെ 4മക്കളോ ഔലാദുകളുടെ മക്കളോ ഉണ്ടെങ്കില്‍ അവര്‍ ആദ്യമായി തങ്ങളുടെ കുടുബത്തോടുള്ള ദീനിപരമായ കര്‍ത്തവ്യം എന്താണെന്ന് അറഫാക്കുകയും തങ്ങളുടെ മാതാപിതാക്കളോടുള്ള കടമ ഹാസിലാക്കുകയും ചെയ്യട്ടെ. അത് റബ്ബുൽ ആലമീന്റെ മുമ്പില്‍ സ്വീകാര്യമാണ്. 5ഏകാകിനിയായ ഒരു യാഥാര്‍ത്ഥ അറാമിൽ, അള്ളാഹുവിൽ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് അപേക്ഷകളിലും ദുആകളിലും ദിനരാത്രങ്ങള്‍ ചെലവഴിക്കുന്നു. എന്നാല്‍, 6സുഖാനുഭവങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ഹയാത്തിലിരിക്കുമ്പോള്‍ തന്നെ മയ്യത്തായിരിക്കുന്നു. 7അവര്‍ അയ്ബില്ലാത്തവരായിരിക്കാന്‍ വേണ്ടി നീ ഇതെല്ലാം അവരെ ഉദ്‌ബോധിപ്പിക്കുക. 8ഒരുവന്‍ തന്റെ സ്വന്തക്കാരുടെയും പ്രത്യകിച്ച് തന്റെ കുടുബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ അവന്‍ ഈമാൻ ത്യജിച്ചവനും ഖാഫിുകളേക്കാള്‍ ഹീനനുമാണ്.

9അറുപത്‌ വയസ്സില്‍ കുറയാതെ പ്രായമുള്ളവളും ഒരുവന്റെ മാത്രം ബീവിയായിരുന്നവളുമായ മർഅത്തിനെ മാത്രമേ അർമലകളുടെ ഗണത്തില്‍ ചേര്‍ക്കാവൂ. 10മാത്രമല്ല, അവള്‍ സാലിഹായ അമലുകള്‍ വഴി ജന സമ്മതി, നേടിയിട്ടുള്ളവളുമായിരിക്കണം. അതായത്, സ്വന്ത അബ്നാഉകളെ നന്നായി വളര്‍ത്തുകയും അധിഥി സത്കാരത്തില്‍ റഗ്ബത്ത് കാണിക്കുകയും ഖിദ്ദീസുകളുടെ രിജ് ലുകൾ കഴുകുകയും വേദനിക്കുന്നവരെ തഅ്സിയത്ത് ചെയ്യുകയും കുല്ലു വിധ സാലിഹായ അമലുകള്‍ക്കു വേണ്ടി തന്നെത്തന്നെ തഖ്ദീമാക്കുകയും ചെയ്തിട്ടുള്ളവരായിക്കണം. 11എന്നാല്‍, പ്രായം കുറഞ്ഞ അർമലകളെ മേല്പറഞ്ഞഗണത്തില്‍ ചേര്‍ത്തുകൂടാ. സബബ്, അവര്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനു ദിഫാ ആയി സുഖഭോഗങ്ങളില്‍ മുഴുകി നിക്കാഹ് കഴിക്കാന്‍ ആഗ്രഹിച്ചെന്നു വരാം. 12അപ്പോള്‍ അവര്‍ തങ്ങളുടെ ആദ്യ അമാനത്ത് ഉപേക്ഷിച്ചതു കൊണ്ടു കുറ്റക്കാരായി വിധിക്കപ്പെടും. 13കൂടാതെ അവര്‍ അലസകളായി വീടുകള്‍തോറും കയറിയിറങ്ങി നടക്കുന്നു. അലസകളാവുക മാത്രമല്ല, അപവാദങ്ങള്‍ പ്രചരിപ്പിച്ചും മറ്റുള്ളവരുടെ ഉമൂറിൽ അനാവശ്യമായി ഇടപ്പെട്ട് അനുചിതമായ സംസാരത്തില്‍ മുഴുകിയും നടക്കുന്നു. 14അതിനാല്‍, ചെറുപ്പക്കാരികളായ അർമിലത്തുകള്‍ നിക്കാഹ് കഴിച്ച് ഉമ്മമാരായി വീടുഭരിക്കണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയായാല്‍ അദുവ്വിവിനു നമ്മെ കുറ്റപ്പെടുത്താന്‍ അവസരം മഅദൂമാകും. 15എന്തെന്നാല്‍, ചില ഖൌമ് ഇതിനകം തന്നെ ഇബിലീസിന്റെ മാര്‍ഗ്ഗത്തിലേക്കു വഴുതിപ്പോയിരിക്കുന്നു. 16ദീനിയായ ഏതെങ്കിലും സ്ത്രീക്ക് വിധവകളായ ബന്ധുക്കളുണ്ടെങ്കില്‍ അവള്‍ അവര്‍ക്കുവേണ്ട മുസായിദ നല്കണം. അല്ലാതെ ജാമിയ്യായെ ഭാരപ്പെടുത്തരുത്. അപ്പോള്‍ യഥാര്‍തത്ഥ അർമലകളെ സഹായിക്കുന്നതിനു ജാമിയ്യായ്ക്കു കൂടുതല്‍ സൗകര്യം ഹാസ്വിലാകും.

ജാമിയ്യാ നേതാക്കന്മാരെപ്പറ്റി

17ജാമിയ്യായെ നന്നായി മുൽക് നടത്തുന്ന ശ്രേഷ്ടന്മാര്‍, പ്രത്യകിച്ച്, പ്രസംഗത്തിലും പ്രബോധനത്തിലും ദാഇമായി ഏര്‍പ്പെട്ടിരിക്കുന്നവര്‍, കൂടുതല്‍ ബഹുമാനത്തിനര്‍ഹരായി പരിഗണിക്കപ്പെടണം. 18ഹബ്ബുകള്‍ ചവിട്ടി മെതിക്കുന്ന സൌറിന്റെ ഫമ് നീ മൂടിക്കെട്ടരുത് എന്നും വേലചെയ്യുന്നവന്‍ കൂലിക്ക് അര്‍ഹനാണെന്നും മുഖദ്ദസ്സായ ലിഖിതം പറയുന്നു. 19രണ്ടോ മുന്നോ ശാഹിദുകളുടെ ഫമ് കൂടാതെ ഒരു ശ്രേഷ്ടനെതിരായുള്ള എന്തെങ്കിലും ജറീമത്ത് സ്വീകരിക്കരുത്. 20പാപ കൃത്യങ്ങളില്‍ ദാഇമായി വ്യാപരിക്കുന്നവരെ എല്ലാവരുടെയും മുമ്പില്‍വച്ചു ശകാരിക്കുക. മറ്റുള്ളവരില്‍ ഖൌഫ് ജനിപ്പിക്കാന്‍ അതു മദദ് ചെയ്യും. 21ഈ ഹുകുമുകൾ മുന്‍വിധിയോ പക്ഷപാതമോ കൂടാതെ ഹിഫാളത്ത് ചെയ്യാന്‍ അള്ളാഹുവിന്റെയും കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെയും തിരഞ്ഞെടുക്കപ്പെട്ട മലക്കകുകളുടെയും മുമ്പാകെ ഞാന്‍ നിന്നെ ചുമതലപ്പെടുത്തുന്നു. 22ആര്‍ക്കെങ്കിലും കൈവയ്പു നല്കുന്നതില്‍ അജലത്ത് കൂട്ടുകയോ മറ്റൊരാളുടെ പാപങ്ങളില്‍ പങ്കുചേരുകയോ അരുത്. 23നീ വിശുദ്ധി ഹിഫാളത്ത് ചെയ്യണം. മാഅ് മാത്രമേ കുടിക്കൂ എന്ന നിര്‍ബന്ധം വിടുക. നിന്റെ ഉദരത്തെയും നിനക്കു കൂടെക്കൂടെ ഉണ്ടാകാറുള്ള രോഗങ്ങളെയും ഇഅ്തിബാറാക്കി അല്പം നബീദ് ഉപയോഗിച്ചു കൊള്ളുക. 24ചിലരുടെ ഖതീഅകള്‍ നേരെ ന്യായവിധിയിലേക്കു നയിക്കം വിധം പ്രകടമാണ്. മറ്റു ചിലരുടെ പാപങ്ങളാകട്ടെ, കുറെക്കഴിഞ്ഞെ വെളിപ്പെടുകയുള്ളു. 25അതുപോലെ തന്നെ സാലിഹായ അമലുകളും പ്രകടമാണ്; അഥവാ സ്പഷ്ടമല്ലെങ്കില്‍ത്തന്നെയും അവയെ മറച്ചുവയ്ക്കുക സാദ്ധ്യമല്ല.


അടിക്കുറിപ്പുകൾ