1 ശമൂവേൽ 10שְׁמוּאֵל א׳ (Shmuel Alef)
10 1ശംവീൽ ഒരു ഖനീനത്ത് സൈത്തണ്ണയെടുത്തു ശാവുലിന്റെ റഅ്സില്‍ ഒഴിച്ചു. അവനെ തഖ്ബീൽ ചെയ്തിട്ടു പറഞ്ഞു: റബ്ബുൽ ആലമീൻ തന്റെ ഖൌമിന്റെ റഈസായി നിന്നെ മഹ്സ് ചെയ്തിരിക്കുന്നു. അവിടുത്തെ ഉമ്മത്തിനെ നയിക്കുകയും എല്ലാ അദുവ്വുകളിലും നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യണം. തന്റെ മിറാസായ ഖൌമിനു മലിക്കായി റബ്ബുൽ ആലമീൻ നിന്നെ വാഴിച്ചിരിക്കുന്നു എന്നതിന്റെ അലാമത്ത് ഇതായിരിക്കും: 2ഇന്നു നീ എന്നെവിട്ടു പോകുമ്പോള്‍ ബിൻയാമിന്റെ നാട്ടിലെ സല്‍സാഹില്‍ റാഹീലിന്റെ ഖബറിനു ഖരീബായി രണ്ടാളുകളെ നീ കാണും. നീ അന്വേഷിച്ച ഹിമാറുകളെ കണ്ടുകിട്ടിയെന്നും, അവയെക്കുറിച്ചല്ല, എന്റെ ഇബ്നിനെന്തുപറ്റി എന്നു ചോദിച്ചുകൊണ്ട് നിന്നെക്കുറിച്ചാണ് നിന്റെ അബ് ഹയറാനത്തിലായിരിക്കുന്നതെന്നും അവര്‍ നിന്നോടു പറയും. 3അവിടെ നിന്നു താബൂറിലെ ഓക്കുശജറത്തിനു ഖരീബെത്തുമ്പോള്‍ ബൈത്തു ഈലില്‍ മഅബൂദിനു ഖുർബാനിയര്‍പ്പിക്കാന്‍ പോകുന്ന മൂന്നുപേരെ നീ കണ്ടുമുട്ടും. ഒരുവന്‍ മൂന്ന് ആട്ടിന്‍കുട്ടികളെ എടുത്തിരിക്കും; സാനി മൂന്ന് റഗീഫും മൂന്നാമന്‍ ഒരു തോല്‍ക്കുടം നബീദും[a] 10.3 നബീദും - ഖംറും . 4അവര്‍ നിന്നെ തഹിയ്യത്ത്[b] 10.4 തഹിയ്യത്ത് - സലാം, അഭിവാദനം ചെയ്ത് രണ്ട് റഗീഫ് നിനക്കു തരും, അതു നീ സ്വീകരിക്കണം. 5അനന്തരം, ഫലസ്തീനികൾ കൂടാരമടിച്ചിരിക്കുന്ന ജിബ്അയിലുള്ള മഅബൂദിന്റെ ജബലിൽ നീയെത്തും. മദീനത്തിലേക്കു കടക്കുമ്പോള്‍ റബാബ്, ദഫ്ഫ്, നായ്, അഅ് വാദ്[c] 10.5 അഅ് വാദ് - ഊദ് എന്നീ വാദ്യമേളങ്ങളോടെ ജബലിനു ഫൌഖിൽ [d] 10.5 ഫൌഖിൽ - അഅ് ലയിൽ നിന്ന് ഇറങ്ങിവരുന്ന ഒരു സുംറത്തുമ്മിനൽ അംബിയാഇനെ നീ കണ്ടു മുട്ടും. അവര്‍ തനബ്ബുഅ്ചെയ്തുകൊണ്ടിരിക്കും. 6അപ്പോള്‍ റബ്ബുൽ ആലമീന്റെ റൂഹ് ശദീദായി നിന്നില്‍ ആവസിക്കും. നീയും അവരോടൊത്തു തനബ്ബുഅ്ചെയ്യാൻ തുടങ്ങും; മറ്റൊരു ബശറായി നീ മാറും. 7ഇവ സംഭവിക്കുമ്പോള്‍ യുക്തം പോലെ ചെയ്തുകൊള്ളുക, ഇലാഹ് നിന്നോടു കൂടെയുണ്ട്. 8എനിക്കു മുന്‍പേ ജില്‍ജാലിലേക്കു നീ പോകണം. മുഹരിഖത്തുകളും ദബീഹത്തു സലാമകളും അര്‍പ്പിക്കാന്‍ ഞാനും വരുന്നുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ വന്നു കാണിച്ചു തരുന്നതുവരെ സബ്അത്ത് അയ്യാം നീ കാത്തിരിക്കുക.
9ശാവുൽ ശംവീലിന്റെയടുക്കല്‍ നിന്നു പോകാന്‍ തിരിഞ്ഞപ്പോള്‍ ഇലാഹ് അവന് ഒരു ജദീദായ ഖൽബ് നല്‍കി. ശംവീൽ പറഞ്ഞതെല്ലാം അന്നുതന്നെ സംഭവിച്ചു. 10ശാവുലും ഖാദിമും ജിബഅയിലെത്തിയപ്പോള്‍ സുംറത്തുമ്മിനൽ അംബിയാഇനെ കണ്ടു. ഉടന്‍ മഅബൂദിന്റെ റൂഹ് അവനില്‍ ശദീദായി പ്രവര്‍ത്തിച്ചു. അവനും അവരോടൊത്തു തനബ്ബുഅ് ചെയ്തു. 11ശാവുലിനെ മുന്‍പ് അറിയാമായിരുന്നവരെല്ലാം അവന്‍ തനബ്ബുഅ് ചെയ്യുന്നതു കണ്ടപ്പോള്‍ പരസ്പരം ചോദിച്ചു: കീശിന്റെ മകന് എന്തുപറ്റി? ശാവുലും നബിയോ? 12അവിടത്തുകാരില്‍ ഒരാള്‍ ചോദിച്ചു: അവരുടെ അബാരാണ്? അങ്ങനെ, ശാവുലും ഒരു നബിയോ എന്നത് ഒരു മസലായിത്തീര്‍ന്നു. 13തനബ്ബുഅ് ചെയ്തു കഴിഞ്ഞ് അവന്‍ ജബൽ ഫൌഖിലെത്തി.
14ശാവുലിന്റെ പിതൃസഹോദരന്‍ അവനോടും ഖാദിമിനോടും ചോദിച്ചു: നിങ്ങള്‍ എവിടെപ്പോയിരിക്കുകയായിരുന്നു? ഹിമാറുകളെ തിരക്കിപോയതായിരുന്നു. അവയെ കാണായ്കയാല്‍ ഞങ്ങള്‍ ശംവീലിന്റെ അടുക്കല്‍പോയി എന്ന് അവന്‍ പറഞ്ഞു. 15ശംവീൽ നിങ്ങളോട് എന്തുപറഞ്ഞു എന്ന് അവന്‍ ചോദിച്ചു. 16ശാവുൽ പറഞ്ഞു: ഹിമാറുകളെ കണ്ടുകിട്ടിയെന്ന് അവന്‍ ഞങ്ങളോടു പറഞ്ഞു: എന്നാല്‍, താന്‍ മലിക്കാകാന്‍ പോകുന്നതിനെപ്പറ്റി ശംവീൽ പറഞ്ഞതൊന്നും അവനോടു പറഞ്ഞില്ല.
17ശംവീൽ ഉമ്മത്തിനെ മിസ്ഫാത്തില്‍ റബ്ബുൽ ആലമീന്റെ ഹള്റത്തിൽ വിളിച്ചുകൂട്ടി. ഇസ്രായീല്‍ ഖൌമിനോട് അവന്‍ പറഞ്ഞു: ഇസ്രായീലിന്റെ മഅബൂദായ റബ്ബുൽ ആലമീൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: 18ഇസ്രായീലിനെ മിസ്റിൽ നിന്നു ഞാന്‍ കൊണ്ടുവന്നു. മിസ്രുകാരുടെയും നിങ്ങളെ പീഡിപ്പിച്ചിരുന്ന സകല മലിക്കുകളുടെയും കൈകളില്‍ നിന്നു നിങ്ങളെ ഞാന്‍ മഗ്ഫിറത്തിലാക്കി. 19എന്നാല്‍, എല്ലാ മുസീബത്തുകളിലും ആഫത്തുകളിലും നിന്നു നിങ്ങളെ സംരക്ഷിക്കുന്ന ഇലാഹിനെ ഇന്നു നിങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍ക്കൊരു മലിക്കിനെ വാഴിച്ചുതരുക എന്നു നിങ്ങള്‍ ത്വലബാക്കി. അതുകൊണ്ട് ഇപ്പോള്‍, ഖബീലത്തിന്റെയും, ബൈത്തിന്റെയും ക്രമത്തില്‍ റബ്ബുൽ ആലമീന്റെ മുന്‍പില്‍ നില്‍ക്കുവിന്‍.
20അനന്തരം, ശംവീൽ ഇസ്രായീല്‍ ഖബീലകളയെല്ലാം തന്റെയടുക്കല്‍ വരുത്തി കുറിയിട്ട് ബിൻയാമിന്‍ ഖബീലയെ എടുത്തു. 21ബിൻയാമിന്‍ ഖബീലയിലെ കുടുംബങ്ങളെയെല്ലാം തന്റെയടുക്കല്‍ വരുത്തി. മത്രികുടുംബത്തിനാണ് കുറി വീണത്. ഖാതിമത്തിലായി മത്രികുടുംബാംഗങ്ങളെ ഓരോരുത്തരെയും വരുത്തി. കീശിന്റെ മകനായ ശാവുലിനെ കുറിയിട്ടു സ്വീകരിച്ചു. എന്നാല്‍, അവര്‍ അന്വേഷിച്ചപ്പോള്‍ അവനെ കണ്ടില്ല. 22അവന്‍ ഇവിടെ വന്നിട്ടുണ്ടോ എന്ന് അവര്‍ റബ്ബുൽ ആലമീനോടു ചോദിച്ചു. അവന്‍ ഇതാ ഭാണ്‍ഡങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നു എന്നു റബ്ബുൽ ആലമീൻ പറഞ്ഞു. 23അവര്‍ ഓടിച്ചെന്ന് അവനെ കൂട്ടിക്കൊണ്ടുവന്നു. ഖൌമിനു നടുവിൽ നിന്നപ്പോള്‍ മറ്റാരെയുംകാള്‍ അവന്റെ റഅ്സ്‌സും മൻകിബും ഉയര്‍ന്നു നിന്നിരുന്നു. 24ശംവീൽ ജനക്കൂട്ടത്തോടു ചോദിച്ചു: റബ്ബുൽ ആലമീൻ തിരഞ്ഞെടുത്തവനെ നിങ്ങള്‍ കാണുന്നില്ലേ? അവനെപ്പോലെ മറ്റാരുമില്ല. അപ്പോള്‍, ലിയഹ് യൽ മലിക് എന്നു ഖൌം ആര്‍ത്തുവിളിച്ചു.
25അനന്തരം, ശംവീൽ ഖളാഉൽമംലകത്തിനെപ്പറ്റി ഖൌമിനോടു പറഞ്ഞു. അതെല്ലാം ഒരു കിതാബിലെഴുതി റബ്ബുൽ ആലമീന്റെ മുന്‍പില്‍വച്ചു. പിന്നീട്, ഖൌമിനെ അവരവരുടെ ബൈത്തുകളിലേക്കു പറഞ്ഞയച്ചു. 26ശാവുലും ജിബ്അയിലുള്ള തന്റെ ബൈത്തിലേക്കു മടങ്ങി. മഅ്ബൂദിനാൽ തഅ്സീറിലായ ഏതാനും മുജാഹിദുകളും അവനെ ഇതിബാഅ് ചെയ്തു.[e] 10.26 മഅ്ബൂദിനാൽ തഅ്സീറിലായ ഏതാനും മുജാഹിദുകളും അവനെ ഇതിബാഅ് ചെയ്തു. - ഇലാഹിനെ തൊട്ട ഏതാനും പേരടങ്ങുന്ന ജമാഅത്തും അവന്റെ കൂടെ പോയി 27എന്നാല്‍, ചില വളഞ്ഞ ആഖിലുകള്‍ ചോദിച്ചു: നമ്മെ രക്ഷിക്കാന്‍ ഇവനു സാധിക്കുമോ? അവര്‍ അവനെ മലാമത്ത് ചെയ്തു. സദഖയൊന്നും അവര്‍ കൊടുത്തുമില്ല. അവന്‍ അതു ഇഅ്തിബാർ ചെയ്തില്ല.