1 തസിമുള്ള 5  

പെരുമാറ്റക്രമം

5 1നിന്നെക്കാള്‍ പ്രായമുള്ളവനെ ശകാരിക്കരുത്. അവനെ പിതാവിനെപ്പോലെയും യുവാക്കന്മാരെ സഹോദരന്മാരെപ്പോലെയും 2പ്രായം ചെന്ന സ്ത്രീകളെ മാതാക്കളെപ്പോലെയും യുവതികളെ നിര്‍മ്മലതയോടെ സഹോദരിമാരെപ്പോലെയും പരിഗണിച്ച് ഉപദേശിക്കുക.

വിധവകളെക്കുറിച്ച്

3യഥാര്‍ത്ഥത്തില്‍ വിധവകളായിരിക്കുന്നവരെ 4മക്കളോ മക്കളുടെ മക്കളോ ഉണ്ടെങ്കില്‍ അവര്‍ ആദ്യമായി തങ്ങളുടെ കുടുബത്തോടുള്ള ദീനിപരമായ കര്‍ത്തവ്യം എന്താണെന്ന് മനസ്സിലാക്കുകയും തങ്ങളുടെ മാതാപിതാക്കളോടുള്ള കടമ നിറവേറ്റുകയും ചെയ്യട്ടെ. അത് ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യമാണ്. 5ഏകാകിനിയായ ഒരു യാഥാര്‍ത്ഥ വിധവ, അള്ളാഹുവിൽ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് അപേക്ഷകളിലും ദുആകളിലും ദിനരാത്രങ്ങള്‍ ചെലവഴിക്കുന്നു. എന്നാല്‍, 6സുഖാനുഭവങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മയ്യത്തായിരിക്കുന്നു. 7അവര്‍ കുറ്റമറ്റവരായിരിക്കാന്‍ വേണ്ടി നീ ഇതെല്ലാം അവരെ ഉദ്‌ബോധിപ്പിക്കുക. 8ഒരുവന്‍ തന്റെ സ്വന്തക്കാരുടെയും പ്രത്യകിച്ച് തന്റെ കുടുബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ അവന്‍ ഈമാൻ ത്യജിച്ചവനും ഖാഫിുകളേക്കാള്‍ ഹീനനുമാണ്.

9അറുപത്‌ വയസ്സില്‍ കുറയാതെ പ്രായമുള്ളവളും ഒരുവന്റെ മാത്രം ബീവിയായിരുന്നവളുമായ സ്ത്രീയെ മാത്രമേ വിധവകളുടെ ഗണത്തില്‍ ചേര്‍ക്കാവൂ. 10മാത്രമല്ല, അവള്‍ സത്പ്രവൃത്തികള്‍ വഴി ജന സമ്മതി, നേടിയിട്ടുള്ളവളുമായിരിക്കണം. അതായത്, സ്വന്ത സന്താനങ്ങളെ നന്നായി വളര്‍ത്തുകയും അധിഥി സത്കാരത്തില്‍ താത്പര്യം കാണിക്കുകയും വിശുദ്ധരുടെ പാദങ്ങള്‍ കഴുകുകയും വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയും എല്ലാ വിധ സത്പ്രവര്‍ത്തികള്‍ക്കു വേണ്ടി തന്നെത്തന്നെ അര്‍പ്പിക്കുകയും ചെയ്തിട്ടുള്ളവരായിക്കണം. 11എന്നാല്‍, പ്രായം കുറഞ്ഞ വിധവകളെ മേല്പറഞ്ഞഗണത്തില്‍ ചേര്‍ത്തുകൂടാ. കാരണം, അവര്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനു വിരുദ്ധമായി സുഖഭോഗങ്ങളില്‍ മുഴുകി നിക്കാഹ് കഴിക്കാന്‍ ആഗ്രഹിച്ചെന്നു വരാം. 12അപ്പോള്‍ അവര്‍ തങ്ങളുടെ ആദ്യ വിശ്വസ്തത ഉപേക്ഷിച്ചതു കൊണ്ടു കുറ്റക്കാരായി വിധിക്കപ്പെടും. 13കൂടാതെ അവര്‍ അലസകളായി വീടുകള്‍തോറും കയറിയിറങ്ങി നടക്കുന്നു. അലസകളാവുക മാത്രമല്ല, അപവാദങ്ങള്‍ പ്രചരിപ്പിച്ചും മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപ്പെട്ട് അനുചിതമായ സംസാരത്തില്‍ മുഴുകിയും നടക്കുന്നു. 14അതിനാല്‍, ചെറുപ്പക്കാരികളായ വിധവകള്‍ നിക്കാഹ് കഴിച്ച് ഉമ്മമാരായി വീടുഭരിക്കണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയായാല്‍ ശത്രുവിനു നമ്മെ കുറ്റപ്പെടുത്താന്‍ അവസരം ഇല്ലാതാകും. 15എന്തെന്നാല്‍, ചില ആളുകള്‍ ഇതിനകം തന്നെ ഇബിലീസിന്റെ മാര്‍ഗ്ഗത്തിലേക്കു വഴുതിപ്പോയിരിക്കുന്നു. 16ദീനിയായ ഏതെങ്കിലും സ്ത്രീക്ക് വിധവകളായ ബന്ധുക്കളുണ്ടെങ്കില്‍ അവള്‍ അവര്‍ക്കുവേണ്ട സഹായം നല്കണം. അല്ലാതെ ജാമിയ്യായെ ഭാരപ്പെടുത്തരുത്. അപ്പോള്‍ യഥാര്‍തത്ഥ വിധവകളെ സഹായിക്കുന്നതിനു ജാമിയ്യായ്ക്കു കൂടുതല്‍ സൗകര്യം ലഭിക്കും.

ജാമിയ്യാ നേതാക്കന്മാരെപ്പറ്റി

17ജാമിയ്യായെ നന്നായി ഭരിക്കുന്ന ശ്രേഷ്ടന്മാര്‍, പ്രത്യകിച്ച്, പ്രസംഗത്തിലും പ്രബോധനത്തിലും നിരന്തരം ഏര്‍പ്പെട്ടിരിക്കുന്നവര്‍, കൂടുതല്‍ ബഹുമാനത്തിനര്‍ഹരായി പരിഗണിക്കപ്പെടണം. 18ധാന്യങ്ങള്‍ ചവിട്ടി മെതിക്കുന്ന കാളയുടെ വായ് നീ മൂടിക്കെട്ടരുത് എന്നും വേലചെയ്യുന്നവന്‍ കൂലിക്ക് അര്‍ഹനാണെന്നും വിശുദ്ധ ലിഖിതം പറയുന്നു. 19രണ്ടോ മുന്നോ സാക്ഷികളുടെ മൊഴി കൂടാതെ ഒരു ശ്രേഷ്ടനെതിരായുള്ള എന്തെങ്കിലും ആരോപണം സ്വീകരിക്കരുത്. 20പാപ കൃത്യങ്ങളില്‍ നിരന്തരം വ്യാപരിക്കുന്നവരെ എല്ലാവരുടെയും മുമ്പില്‍വച്ചു ശകാരിക്കുക. മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കാന്‍ അതു സഹായിക്കും. 21ഈ നിയമങ്ങള്‍ മുന്‍വിധിയോ പക്ഷപാതമോ കൂടാതെ പാലിക്കാന്‍ അള്ളാഹുവിന്റെയും കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെയും തിരഞ്ഞെടുക്കപ്പെട്ട മലക്കകുകളുടെയും മുമ്പാകെ ഞാന്‍ നിന്നെ ചുമതലപ്പെടുത്തുന്നു. 22ആര്‍ക്കെങ്കിലും കൈവയ്പു നല്കുന്നതില്‍ തിടുക്കം കൂട്ടുകയോ മറ്റൊരാളുടെ പാപങ്ങളില്‍ പങ്കുചേരുകയോ അരുത്. 23നീ വിശുദ്ധി പാലിക്കണം. വെള്ളം മാത്രമേ കുടിക്കൂ എന്ന നിര്‍ബന്ധം വിടുക. നിന്റെ ഉദരത്തെയും നിനക്കു കൂടെക്കൂടെ ഉണ്ടാകാറുള്ള രോഗങ്ങളെയും പരിഗണിച്ച് അല്പം വീഞ്ഞ് ഉപയോഗിച്ചു കൊള്ളുക. 24ചിലരുടെ പാപങ്ങള്‍ നേരെ ന്യായവിധിയിലേക്കു നയിക്കം വിധം പ്രകടമാണ്. മറ്റു ചിലരുടെ പാപങ്ങളാകട്ടെ, കുറെക്കഴിഞ്ഞെ വെളിപ്പെടുകയുള്ളു. 25അതുപോലെ തന്നെ സത്പ്രവൃത്തികളും പ്രകടമാണ്; അഥവാ സ്പഷ്ടമല്ലെങ്കില്‍ത്തന്നെയും അവയെ മറച്ചുവയ്ക്കുക സാദ്ധ്യമല്ല.


അടിക്കുറിപ്പുകൾ