1 ശംവീൽ 21שְׁמוּאֵל א׳ (Shmuel Alef)
ദാവൂദ് ഒളിച്ചോടുന്നു
21 1ദാവൂദ് നൂബില്‍ റാഹിബായ[a] 21.1 റാഹിബായ = കാഹിനായ, ഇമാമായ അഹിമലെക്കിന്റെയടുക്കല്‍ എത്തിച്ചേര്‍ന്നു. അഹിമലെക്ക് ബേജാറോടെ ദാവൂദിനെ എതിരേറ്റുകൊണ്ടു ചോദിച്ചു: നീയെന്താണ് തനിച്ച്? കൂടെയാരുമില്ലേ? 2ദാവൂദ് പറഞ്ഞു: മലിക് ഒരു കാര്യം എന്നെ ഏല്‍പിച്ചിരിക്കുന്നു. ഞാന്‍ നിന്നെ ഏല്‍പിച്ചയയ്ക്കുന്ന കാര്യം ആരും അറിയരുതെന്ന് എന്നോടു കല്‍പിച്ചിട്ടുമുണ്ട്. എന്റെ ഖാദിമുമാരോട് ഇന്ന സ്ഥലത്തു വരണമെന്നു ഞാന്‍ ഏര്‍പ്പാടുചെയ്തിട്ടുണ്ട്. 3ആകയാല്‍, അങ്ങയുടെ മിൽക്കിൽ എന്തുണ്ട്? എനിക്ക് അഞ്ചപ്പം തരിക; അല്ലെങ്കില്‍, ഉള്ളതാകട്ടെ. 4ഇമാം ദാവൂദിനോടു പറഞ്ഞു: മുഖദ്ദസി ഖുബ്ബൂസല്ലാതെ സാധാര ഖുബ്ബൂസ് എന്റെ മിൽക്കിലില്ല. നിന്റെ ഖാദിമുകൾ മർഅത്തുകളില്‍ നിന്നകന്നുനിന്നവരാണെങ്കില്‍ മാത്രമേ തരികയുള്ളു. 5ദാവൂദു പറഞ്ഞു: സത്യമായി ഞാന്‍ യാത്ര പോകുമ്പോഴൊക്കെ ഞങ്ങള്‍ മർഅത്തുകളില്‍ നിന്നകന്നിരിക്കും. സാധാരണ യാത്രയില്‍പ്പോലും എന്റെ ഖാദിമുകളുടെ പാത്രങ്ങള്‍ മുഖദ്ദസായിരിക്കും; അതിലെത്രയോ അധികമായി ഇന്ന്. 6ഇമാം അവനു മുഖദ്ദസ് ഖുബ്ബൂസ് കൊടുത്തു. പുതിയതു പകരം വയ്ക്കാന്‍ റബ്ബുൽ ആലമീന്റെ ഹള്റത്തിൽ നിന്നു എടുത്തു മാറ്റിയ തിരു ഹദ്റത്തപ്പമല്ലാതെ അവിടെ വേറെയില്ലായിരുന്നു.
7ശാവുലിന്റെ ഖാദിമുകളിൽ ഒരാള്‍ അന്ന് അവിടെ റബ്ബുൽ ആലമീന്റെ ഹള്റത്തിൽ ഉണ്ടായിരുന്നു. ശാവുലിന്റെ റഈസു റുആത്തും ഈദൂമ്യനുമായ ദൂയെജ് ആയിരുന്നു അത്.
8ദാവൂദ് അഹിമലെക്കിനോടു ചോദിച്ചു: അങ്ങയുടെ മിൽക്കിൽ റുംഹോ സയ്ഫോ ഉണ്ടോ? മലിക് കല്‍പിച്ച കാര്യം നിര്‍വഹിക്കാനുള്ള തിടുക്കത്തില്‍ ഞാന്‍ സയ്ഫോ മറ്റു സിലാഹുകളോ എടുക്കാന്‍ വിട്ടുപോയി. 9ഇമാം പറഞ്ഞു: ഈലാവാദിയില്‍ വച്ച് നീ കൊന്ന ഫലസ്തീൻകാരനായ ജാലൂത്തിന്റെ സയ്ഫ് ഈഫോദിന്റെ പിറകില്‍ ഒരു ശീലയില്‍ പൊതിഞ്ഞുവച്ചിട്ടുണ്ട്. അതു വേണമെങ്കില്‍ എടുക്കാം. അല്ലാതെ, വേറൊന്നും ഇവിടെയില്ല. ദാവൂദ് പറഞ്ഞു: അതിനു തുല്യം മറ്റൊന്നില്ല. അതെനിക്കു തരിക.
10ശാവുലിന്റെ മുന്‍പില്‍ നിന്നോടി ദാവൂദ് അന്നു തന്നെ ജത്ത് മലിക്കായ അക്കീശിന്റെ അടുത്തെത്തി. 11അക്കീശിന്റെ ഖാദിമുകൾ അവനോടു പറഞ്ഞു: ഈ ദാവൂദ് ആ നാട്ടിലെ മലിക്കല്ലേ? ശാവുൽ അൽഫുകളെ കൊന്നു; ദാവൂദോ, പതിനായിരങ്ങളെയും എന്ന് ഇവനെക്കുറിച്ചല്ലേ അവര്‍ പാടി റഖ്സ് ചെയ്തത്?
12ദാവൂദിന് ഇതിന്റെ സിർറ് മഫ്ഹൂമായപ്പോൾ ജത്തിലെ മലിക്കായ അക്കീശിനെ വളരെയധികം ബേജാറായി. 13അവരുടെ മുന്‍പില്‍ അവന്‍ ഭാവം മാറ്റി. ജിന്നത്ത് നടിച്ച് ബാബിന്റെ കതകുകളില്‍ കുത്തിവരയ്ക്കുകയും ലിഹ് യയിലൂടെ ബുസാഖൊലിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. 14അക്കീശ് ഖാദിമുകളോടു ചോദിച്ചു: ഇവന്‍ ഭ്രാന്തനാണെന്നു നിങ്ങള്‍ കാണുന്നില്ലേ? അവനെ എന്തിന് എന്റെയടുക്കല്‍ കൊണ്ടുവന്നു? 15എന്റെ മുന്‍പില്‍ ഭ്രാന്തുകളിപ്പിക്കാന്‍ ഇവനെ കൊണ്ടുവരാന്‍ എനിക്കിവിടെ ഭ്രാന്തന്‍മാര്‍ കുറവാണോ? എന്റെ ഖസ്റിലാണോ ഇവന്‍ വരേണ്ടത്?