1 സഫ്ആൻ 5  

ശ്രേഷ്ഠന്‍മാര്‍ക്ക് ഉപദേശം

5 1ഒരു സഹശ്രേഷ്ഠനും കലിമത്തുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിൻറെ സഹനങ്ങളുടെ ദൃക്‌സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിന്റെ പങ്കുകാരനും എന്ന നിലയില്‍ ഞാന്‍ നിങ്ങളുടെയിടയിലെ ശ്രേഷ്ഠന്‍മാരെ ഉപദേശിക്കുന്നു: 2നിങ്ങളെ ഏല്‍പിച്ചിരിക്കുന്ന അള്ളാഹുവിന്റെ അജഗണത്തെ പരിപാലിക്കുവിന്‍. 3അതു നിര്‍ബന്ധം മൂലമായിരിക്കരുത്. അള്ളാഹുവിനെ പ്രതി സന്‍മനസ്സോടെ ആയിരിക്കണം; ലാഭേച്ഛയോടെ ആയിരിക്കരുത്, തീക്ഷ്ണതയോടെ ആയിരിക്കണം; അജഗണത്തിന്റെ മേല്‍ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്, സന്‍മാതൃക നല്‍കിക്കൊണ്ടായിരിക്കണം. 4ഇടയന്‍മാരുടെ തലവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മഹത്വത്തിന്റെ ഒളി മങ്ങാത്ത കിരീടം നിങ്ങള്‍ക്കു ലഭിക്കും.

ഉമ്മത്തുകള്‍ക്ക് ഉപദേശം

5അപ്രകാരം തന്നെ യുവാക്കന്‍മാരേ, നിങ്ങള്‍ ശ്രേഷ്ഠന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. പരസ്പര വിനയത്തിന്റെ അങ്കി അണിയുവിന്‍. അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ അഹങ്കാരികളെ എതിര്‍ക്കുകയും വിനയമുള്ളവര്‍ക്കു ഫദുലുൽ ഇലാഹി നല്‍കുകയും ചെയ്യുന്നു. 6അള്ളാഹുവിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. 7നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. 8നിങ്ങളുടെ ശത്രുവായ ഇബിലീസ് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. 9ഈമാനില്‍ ഉറച്ചു നിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരില്‍നിന്ന് ഇതേ സഹനം തന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന് അറിയുകയും ചെയ്യുവിന്‍; 10തന്റെ നിത്യ മഹത്വത്തിലേക്കു കലിമത്തുള്ള ഈസാ അൽ മസീഹില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹ ദാതാവായ അള്ളാഹു സുബുഹാന തഅലാ നിങ്ങളെ അല്‍പകാലത്തെ സഹനത്തിനു ശേഷം പൂര്‍ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും. 11ആധിപത്യം എന്നും എന്നേക്കും അവന്‍േറ തായിരിക്കട്ടെ! ആമീന്‍.

12നിങ്ങള്‍ അവലംബിക്കുന്ന ഫദുലുൽ ഇലാഹി സത്യമായിട്ടുള്ളതാണെന്ന് ഉപദേശിക്കാനും സാക്ഷ്യപ്പെടുത്താനുമായി വിശ്വസ്ത സഹോദരനായി ഞാന്‍ കണക്കാക്കുന്ന സില്‍വാനോസു വഴി ചുരുക്കത്തില്‍ നിങ്ങള്‍ക്കു ഞാന്‍ എഴുതിയിരിക്കുന്നു. 13നിങ്ങളെപ്പോലെ തെരഞ്ഞെടുക്കപ്പെട്ട ബാബിലോണിലെ ജാമിയ്യായും എന്റെ പുത്രനായ മര്‍ക്കോസും നിങ്ങള്‍ക്കു വന്ദനം പറയുന്നു. 14സ്‌നേഹ ചുംബനംകൊണ്ടു നിങ്ങള്‍ പരസ്പരം അഭിവാദനം ചെയ്യുവിന്‍. കലിമത്തുള്ള ഈസാ അൽ മസീഹിലായിരിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം.


അടിക്കുറിപ്പുകൾ