1 ഖ്വോറാഫസ് 8
കാഫിറുകളുടെ വിഗ്രഹാര്‍പ്പിതമായ ഒചീനം
8 1ഇനി, തിംസാലുകള്‍ക്ക് അര്‍പ്പിച്ച കാഫിറുകളുടെ ഭക്ഷണ സാധനങ്ങളെപ്പറ്റി പറയാം. ഇക്കാര്യത്തില്‍ നമുക്ക് അറിവുണ്ടെന്നാണല്ലോ സങ്കല്‍പം. അറിവ് അഹന്ത ജനിപ്പിക്കുന്നു; സ്‌നേഹമോ ആത്മീയോത്കര്‍ഷം വരുത്തുന്നു. 2അറിവുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത് അറഫാകുന്നില്ല. 3എന്നാല്‍, അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ തന്നെ ഹുബ്ബ് വെക്കുന്നവനെ അംഗീകരിക്കുന്നു.
4തിംസാലുകൾക്കര്‍പ്പിച്ച കാഫിറുകളുടെ ഭക്ഷണസാധനങ്ങളെപ്പറ്റിയാണെങ്കില്‍, ഈ ദുനിയാവില്‍ വിഗ്രഹമെന്നൊന്നില്ലെന്നും അള്ളാഹു സമദ് അല്ലാതെ മറ്റൊരു ഇലാഹില്ലെന്നും നമുക്കറിയാം. 5ഖുദാ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ദുനിയാവിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ പല ദേവന്‍മാരും നാഥന്‍മാരും ഉണ്ടല്ലോ - 6എങ്കിലും, നമുക്ക് ഒരു ഇലാഹ് മാത്രമേയുള്ളൂ. ആരാണോ സര്‍വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ അബ്ബ. ഒരു റബ്ബുൽ ആലമീൻ മാത്രമെ നമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്, ആ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ്.
7എങ്കിലും ഈ അറിവ് എല്ലാവര്‍ക്കുമില്ല. ഇതുവരെ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടു ജീവിച്ച ചിലര്‍ ഭക്ഷിക്കുന്നത് വിഗ്രഹാരാധകരായ കാഫിറുകളുടെ മനോഭാവത്തോടെയാണ്. അവരുടെ മനസ്‌സാക്ഷി ദുര്‍ബലമാകയാല്‍ അതു മലിനമായിത്തീരുന്നു. 8ഒചീനം നമ്മെ അള്ളാഹു സുബുഹാന തഅലയോട് അടുപ്പിക്കുകയില്ല. ഭക്ഷിക്കാതിരിക്കുന്നതു കൊണ്ട് നമ്മള്‍ കൂടുതല്‍ യോഗ്യരോ ഭക്ഷിക്കുന്നതുകൊണ്ട് കൂടുതല്‍ അയോഗ്യരോ ആകുന്നുമില്ല. 9നിങ്ങളുടെ ഹുർരിയ്യത്ത് ബലഹീനര്‍ക്ക് ഏതെങ്കിലും വിധത്തില്‍ ഇടര്‍ച്ചയ്ക്കു കാരണമാകാതിരിക്കാന്‍ സൂക്ഷിക്കണം. 10എന്തെന്നാല്‍, അറിവുള്ളവനായ നീ വിഗ്രഹാലയത്തില്‍ കാഫിറുകളുടെ കൂടെ ഭക്ഷണത്തിനിരിക്കുന്നതായി ദുര്‍ബല മനസ്‌സാക്ഷിയുള്ള ഒരുവന്‍ കണ്ടാല്‍ തിംസാലുകൾക്കര്‍പ്പിച്ച കാഫിറുകളുടെ ഭക്ഷണസാധനം കഴിക്കാന്‍ അത് അവനു പ്രോത്‌സാഹനമാകയില്ലേ? 11അങ്ങനെ നിന്റെ അറിവ് റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹ് ആര്‍ക്കുവേണ്ടി മരിച്ചോ ആ ബലഹീനസഹോദരനു നാശകാരണമായിത്തീരുന്നു. 12ഇപ്രകാരം, സഹോദരര്‍ക്കെതിരായി ഖതീഅ ചെയ്യുമ്പോഴും അവരുടെ ദുര്‍ബല മനസ്‌സാക്ഷിയെ മുറിപ്പെടുത്തുമ്പോഴും നീ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിനെതിരായി ഖതീഅ ചെയ്യുന്നു. 13അതിനാല്‍, ഒചീനം എന്റെ അഖിനു ദുഷ്‌പ്രേരണയ്ക്കു കാരണമാകുന്നെങ്കില്‍, അങ്ങനെ സംഭവിക്കാതിരിക്കാന്‍ വേണ്ടി ഞാന്‍ ഒരിക്കലും ലഹ്മ് അക്ൽ ചെയ്യുകയില്ല.