1 ഖ്വോറാഫസ് 4
കലിമത്തുള്ള ഈസാ അൽ മസീഹിന്റെ റസൂലുമാര്‍
4 1അൽ മസീഹിന്റെ ദാസന്‍മാരും അള്ളാഹുവിൻറെ രഹസ്യങ്ങളുടെ കാര്യസ്ഥന്‍മാരുമായിട്ടാണ് ഞങ്ങളെ പരിഗണിക്കേണ്ടത്. 2കാര്യസ്ഥന്മാര്‍ക്കു വിശ്വസ്തത കൂടിയേ തീരൂ. 3നിങ്ങളോ ഏതെങ്കിലും ന്യായാസനമോ എന്നെ വിചാരണ ചെയ്യുന്നെങ്കില്‍ അതു ഞാന്‍ കാര്യമാക്കുന്നില്ല. ഞാനും എന്നെ വിധിക്കുന്നില്ല. 4ഞാന്‍ ഏതെങ്കിലും തരത്തില്‍ കുറ്റക്കാരനാണെന്ന് എനിക്കു ബോധ്യമില്ല. എന്നാല്‍, അതുകൊണ്ടുമാത്രം ഞാന്‍ നീതീകരിക്കപ്പെട്ടുവെന്ന് അര്‍ഥമില്ല. എന്നെ വിധിക്കുന്നവന്‍ റബ്ബുൽ ആലമീനാണ്. 5അതിനാല്‍, മുന്‍കൂട്ടി നിങ്ങള്‍ വിധി പ്രസ്താവിക്കരുത്. റബ്ബുൽ ആലമീൻ കലിമത്തുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് വരുന്നതുവരെ കാത്തിരിക്കുവിന്‍. അന്ധകാരത്തില്‍ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തു കൊണ്ടുവരുന്നവനും ഹൃദയ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നവനും അവനാണല്ലോ. അപ്പോള്‍ ഓരോരുത്തര്‍ക്കും അള്ളാഹുവില്‍ നിന്നു പ്രശംസ ലഭിക്കും.
6സഹോദരരേ, ഇക്കാര്യങ്ങളില്‍ എന്നെയും അവല്ലൂസിനെയും ഞാന്‍ ഉദാഹരണമാക്കിയത് നിങ്ങളെ പ്രതിയാണ്. എഴുതപ്പെട്ടിരിക്കുന്നവയെ അതിലംഘിക്കാതിരിക്കാന്‍ നിങ്ങള്‍ ഞങ്ങളില്‍ നിന്നു തഅലീം പ്രാപിക്കണമെന്നും ഓരോരുത്തരുടെ പക്ഷം പിടിച്ച് മറ്റുള്ളവര്‍ക്കെതിരായി ആരും അഹംഭാവം നടിക്കരുതെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. 7നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു?
8ഇപ്പോള്‍ നിങ്ങള്‍ എല്ലാം തികഞ്ഞവരായെന്നോ! നിങ്ങള്‍ സമ്പന്നരായെന്നോ! ഞങ്ങളെക്കൂടാതെ നിങ്ങള്‍ ഭരണം നടത്തിവരുന്നെന്നോ! ഞങ്ങളും പങ്കാളികളാകത്തക്കവിധം നിങ്ങള്‍ ഭരിച്ചിരുന്നെങ്കില്‍! 9അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാന തഅലാ അപ്പസ്‌തോലന്‍മാരായ ഞങ്ങളെ മരണത്തിനു വിധിക്കപ്പെട്ടവരെപ്പോലെ ഏറ്റവും അവസാനത്തെനിരയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നുവെന്നു ഞാന്‍ വിചാരിക്കുന്നു. കാരണം, ഞങ്ങള്‍ ലോകത്തിനും ദൂതന്‍മാര്‍ക്കും മനുഷ്യര്‍ക്കും പ്രദര്‍ശനവസ്തുക്കള്‍ ആയിത്തീര്‍ന്നിരിക്കുന്നു. 10ഞങ്ങള്‍ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനെപ്രതി ഭോഷന്‍മാര്‍, നിങ്ങള്‍ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനെപ്രതി ജ്ഞാനികള്‍; ഞങ്ങള്‍ ബലഹീനന്‍മാര്‍, നിങ്ങള്‍ ബലവാന്‍മാര്‍; നിങ്ങള്‍ ബഹുമാനിതര്‍, ഞങ്ങള്‍ അപമാനിതര്‍. 11ഈ നിമിഷം വരെ ഞങ്ങള്‍ വിശന്നും ദാഹിച്ചും നഗ്‌നരായും പ്രഹരങ്ങളേറ്റും പാര്‍പ്പിടമില്ലാതെയും കഴിയുന്നു. 12സ്വന്തം കൈകൊണ്ടു ഞങ്ങള്‍ അധ്വാനിക്കുന്നു. നിന്ദിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ അനുഗ്രഹിക്കുന്നു; പീഡിപ്പിക്കപ്പെടുമ്പോള്‍ അടിപതറാതെ നില്‍ക്കുന്നു. 13ദൂഷണം പറയുന്നവരോടു ഞങ്ങള്‍ നല്ല വാക്കു പറയുന്നു. ഞങ്ങള്‍ ഇപ്പോള്‍ ലോകത്തിന്റെ ചപ്പും ചവറും പോലെയും എല്ലാറ്റിന്റെയും ഉച്ഛിഷ്ടം പോലെയുമായിത്തീര്‍ന്നിരിക്കുന്നു.
14നിങ്ങളെ ലജ്ജിപ്പിക്കാനല്ല ഞാന്‍ ഇതെല്ലാം നിങ്ങള്‍ക്കെഴുതുന്നത്, വത്‌സലമക്കളെയെന്ന പോലെ ഉപദേശിക്കാനാണ്. 15നിങ്ങള്‍ക്കു അൽ മസീഹില്‍ പതിനായിരം ഉസ്താദ് ഉണ്ടായിരിക്കാം; എന്നാല്‍ പിതാക്കന്‍മാര്‍ അധികമില്ല ഇഞ്ചീൽ പ്രസംഗം വഴി കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ നിങ്ങള്‍ക്കു ജന്‍മം നല്‍കിയതു ഞാനാണ്. 16ആകയാല്‍, നിങ്ങള്‍ എന്നെ അനുകരിക്കണമെന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു. 17റബ്ബുൽ ആലമീനില്‍ എന്റെ പ്രിയ പുത്രനും വിശ്വസ്തനുമായ തസിമുള്ളയെ നിങ്ങളുടെ അടുത്തേക്കു ഞാനയച്ചത്, എല്ലായിടത്തുമുള്ള എല്ലാ ജാമിയ്യാകളിലും ഞാന്‍ അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതു പോലെ, അൽ മസീഹിലുള്ള എന്റെ മാര്‍ഗങ്ങള്‍ നിങ്ങളെയും അനുസ്മരിപ്പിക്കുവാനാണ്. 18ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരുകയില്ലെന്നു കരുതി നിങ്ങളില്‍ ചിലര്‍ ഔദ്ധത്യം ഭാവിക്കുന്നുണ്ട്. 19എന്നാല്‍, റബ്ബുൽ ആലമീന് തിരുമനസ്‌സായാല്‍ ഞാന്‍ ഉടനെതന്നെ അങ്ങോട്ടു വരും. അപ്പോള്‍ ആ ഉദ്ധതന്‍മാരുടെ വാക്കുകളല്ല ഞാന്‍ മനസ്‌സിലാക്കുക, അവരുടെ ശക്തിയാണ്. 20മാമലക്കത്തുള്ള വാക്കുകളിലല്ല ശക്തിയിലാണ്. 21നിങ്ങള്‍ക്ക് ഏതാണ് ഇഷ്ടം - നിങ്ങളുടെ അടുത്തേക്കു ഞാന്‍ വടിയുമായി വരുന്നതോ, സ്‌നേഹത്തോടും സൗമ്യതയോടുംകൂടെ വരുന്നതോ?